Saturday, December 24, 2011

കന്യാകുമാരിയില്‍ മരിക്കുന്ന മലയാളം

ഒരു പക്ഷെ കന്യാകുമാരി ജില്ലയിലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന അവസാന തലമുറ ഞങ്ങളുടേത് ആയിരിക്കും. അതെ, കന്യാകുമാരിയില്‍ മലയാളം  മരിക്കുകയാണ്.ജനാധിപത്യ രാഷ്ട്രത്തില്‍ സ്വന്തം ഭാഷ പഠിക്കാനുള്ള ഒരു സമൂഹത്തിന്റെ അവകാശം പരസ്യമായി ഹനിക്കപ്പെടുകയാണ്. തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന ഈ മണ്ണില്‍ മലയാള ഭാഷയോട് കാണിക്കുന്ന അവജ്ഞ ക്കെതിരെ  ഒരു സാംസ്‌കാരിക നായകന്മാരും ഇതുവരെ ശബ്ദമുയര്‍ത്തി കണ്ടിട്ടില്ല. സാംസ്‌കാരിക കേരളം കന്യാകുമാരി മലയാളികളെ അവഗണിക്കുകയാണ്. 

മലയാളികള്‍ തിങ്ങി വസിക്കുന്ന കൊല്ലങ്കോട്, പത്മനാഭപുരം, വൈക്കല്ലൂര്‍, കുലശേഖരം, തിരുവട്ടാര്‍, തൃപ്പരപ്പ്, കുഴിത്തുറ, അരുമന... അങ്ങനെ ധാരാളം സ്ഥലങ്ങളുണ്ട് കന്യാകുമാരിയില്‍. എന്നാല്‍ ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും ഇന്ന് മലയാളം ലിപി അന്യമാണ്. തമിഴ്‌ നിര്‍ബന്ധിത പഠനം നിലവില്‍ വന്നതോടെ മലയാളത്തില്‍ പഠിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വിദ്യാലയങ്ങളില്‍ ഗണ്യമായി കുറഞ്ഞു. മാത്രമല്ല മിക്ക വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കാന്‍ അധ്യാപകര്‍ പോലുമില്ല. ഇതിനെല്ലാമുപരി കന്യാകുമാരി ജില്ലയിലെ ഒരു സ്ഥപങ്ങളിലും മലയാളത്തില്‍ എഴുതിയ ബോര്‍ഡ്‌ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. പാലക്കാട്‌ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥപങ്ങളിലും മലയാളത്തിലും തമിഴിലും വ്യക്തമായ ബോര്‍ഡുകള്‍ ഉണ്ടെന്നാണ് എന്റെ അറിവ്‌. മലയാളം പഠിച്ചതിന്റെ പേരില്‍ ഇത്തരം അനവധി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്ക് തമിഴ്നാട്ടില്‍  തമിഴ് പഠനം നിര്‍ബന്ധമാണ്. കേരള പബ്ലിക് സര്‍വീസ്‌ കമീഷന്‍ തമിഴ്‌,കന്നഡ ഭാഷകളില്‍ പരീക്ഷകള്‍ നടത്തുന്നുണ്ട് എന്നത് ഓര്‍ക്കുക.

തിരുവിതാം  കൂറിന്റെ ചരിത്രമുറങ്ങുന്ന നിരവധി സ്ഥലങ്ങളുണ്ട് കന്യാകുമാരി ജില്ലയില്‍ പത്മനാഭപുരം കൊട്ടാരം, തലക്കുളത്തെ വേലുത്തമ്പി ദളവ യുടെ തറവാട്, നാഗര്‍കോവില്‍ കൊട്ടാരം, കേരളത്തിലെ തനത് ആചാരങ്ങള പിന്തുടരുന്ന നിരവധി ക്ഷേത്രങ്ങള്‍ .......അങ്ങനെ ധാരാളമുണ്ട്.
 പത്മനാഭപുരം  കൊട്ടാരം വിക്കി പീഡിയ ലേഖനം
ഒരു കാലത്ത്, പ്രശസ്തരായ എഴുത്തുകാരെയും ,സംഗീതജ്ഞന്മാരെയും  മറ്റു പ്രതിഭകളെയും മലയാളത്തിനു സംഭാവന ചെയ്ത മണ്ണാണിത്. ആദ്യ കാല ഗാന രചയിതാവ്‌ തിരുനായക്കുരുച്ചി മാധവന്‍ നായര്‍(ആത്മ വിദ്യാലയമേ...പഞ്ച വര്‍ണ്ണ തത്ത പോലെ ) ,അഭിനേതാവും സംവിധായകനുമായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍,സംഗീത സംവിധായകന്‍ ബ്രദര്‍ ലക്ഷ്മണ്‍(ആത്മ വിദ്യാലയമേ...), എസ്.രമേശന്‍ നായര്‍.... അങ്ങനെ പോകുന്ന ആ താര നിര.

കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കന്യാകുമാരി മലയാള സമാജം കൊല്ലങ്കോട് വിശ്വന്റെ നേതൃത്വത്തില്‍ കുഴിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്നു. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം എല്ലാ മലയാളികളിലും എത്തിക്കുന്നതിലും,മലയാളികള്‍ക്കിടയില്‍ ഭാഷ സ്നേഹം വര്‍ദ്ധിപ്പിക്കുന്നതിലും  ഈ സമാജത്തിന്  വിജയിക്കാനായില്ല എന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു. ഇന്ന് ഈ സമാജം ഏറെക്കുറെ പ്രവര്‍ത്തന രഹിതമാണ്. തമിഴ്‌ നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കന്യാകുമാരിയിലെ മലയാളികള്‍ക്ക് ഒരിക്കലും നീതി ലഭിക്കുകയില്ല. കേരള സര്‍ക്കാരും, സാംസ്‌കാരിക നായകന്മാരും,ഭാഷ സ്നേഹികളും സഹായിച്ചാല്‍ മാത്രമേ കേരളത്തില്‍ നിന്നും സംസ്ഥാന വിഭജനത്തിലൂടെ അടര്‍ത്തി മാറ്റപ്പെട്ട ഒരു കൂട്ടം മലയാളികള്‍ക്കിടയില്‍ മലയാളം മരിക്കതിരിക്കുകയുള്ളൂ. കന്യാകുമാരി മലയാള സമാജത്തിന്റെ പ്രവര്‍ത്തനത്തിന് കേരളത്തിലെ സാംസ്‌കാരിക നായകര്‍ ഇനിയെങ്കിലും  സഹായകകരമായ നിലപാട്‌ കൈക്കൊള്ളണം. അല്ലെങ്കില്‍ കന്യകുമാരില്‍ 'മലയാളത്തിനു ഒരു ചരമ ഗീതം' എഴുതാം.

ഫെസ്ബുകിലെ കന്യാകുമാരി മലയാളികളുടെ കൂട്ടായ്മ

Monday, December 12, 2011

കൊലയാളികളെ പൂജിക്കുന്നവര്

മുല്ലപ്പെരിയാര്‍ പ്രശ്നം കേരളത്തിലെ പുതിയൊരു പാര്‍ട്ടി വിപ്ലവമാണെന്ന സത്യം സഖാകള്‍ മറന്നിട്ടില്ല എന്നതിന്റെ ഉദാഹരണമാണ്` കഴിഞ്ഞ ദിവസം നടന്ന മനുഷ്യമതില്‍.

തമിഴ്‌നാട്ടിന്റെ ഭരണകൂടത്തെ വിമര്‍ശിക്കുവാന്‍ സഖാക്കള്‍ ഇത് വരെ തയ്യറായിട്ടില്ല. തലൈവിയുടെ കോപവും,ശാപവും പേടിച്ചായിരിക്കണം ഇങനെയൊരു തീരുമാനം സഖാകള്‍ക്ക്‌ എടുകേണ്ടിവന്നത്.

ഈജിപ്തിലും,ലിബിയയിലും,ടുണിഷ്യയിലും നടന്ന മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ച് പാര്‍ട്ടി ചാനലും,പത്രവും പറഞ്ഞു പാടിനടന്നത് അമേരിക്കയും നാറ്റോ സഖ്യവും അവിടുത്തെ എണ്ണ കൊള്ളയടിക്കുവാന് നടത്തിയ കുതത്രം മാത്രമാണിത് എന്നാണ്. ഇപ്പോള്‍ ലോക്കല്‍ സമ്മേളന ബോര്‍ഡുകളില്‍ മുല്ലപ്പൂ വിപ്ലവത്തെ ന്യായികരിക്കുന്നു.

ഈ വിപ്ലവം സ്വേച്ഛാധികാരത്തിനെതിരെയാണ് , ലോകത്തിലെ ഏറ്റവും വലിയ സ്വേച്ഛാതിപത്യ രാജ്യമായ ചൈനയില്‍ പുറലോകം കാണാത്ത വിപ്ലവത്തെ സഖാകള്‍ ന്യായികരിക്കുമോ?

മിഡില്‍ ഈസ്റ്റില്‍ നടന്നത് സെക്കുലര്‍ വിപ്ലവമാണ് ഇതില്‍ ശ്രദ്ധേയമായ കാര്യങളിലൊന്ന് ഇത് സെക്കുലര്‍ കലാപമാണ് ,ഒരു പക്ഷേ, ഇത് മൌലികവാദത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള സൂചനപോലുമായേക്കാം.

പഴയ കമ്മൂണിസ്റ്റ് രാജ്യങളുടെ ഭീഷണിയും ഭീകരതയും ഒഴിവാക്കുവാന്‍ രൂപികരിച്ച സഖ്യമാണ് നാറ്റോ, പഴയ സേവിയറ്റ്, യൂഗ്ലോസോവിയ, വിയ്റ്റ്നാം, എന്നീരാജ്യങളെ ആക്രമിച്ചു പാരമ്പര്യമുള്ള സംഘടനയാണ് നാറ്റോ. കൂടാതെ ചൈനയുടെ നയതന്ത്രകാര്യാലയത്തെ മിസൈല്‍ വിക്ഷേപ്പിച്ചു തകര്‍ത്ത പാരമ്പര്യം കൂടിയുണ്ട് നാറ്റോ എന്ന സഖ്യത്തിന്.

ആ സഖ്യത്തില് ഞങളെയും പങ്കാളിയാകണം എന്ന് വാശിപ്പിടിക്കുകയാണ് ഇന്നതെ റഷ്യും ചൈനയും.

പറഞ്ഞവരുന്നത് ഇവര്‍ക്കും എന്തുമാവാം .

സെക്കുലര്‍ വിപ്ലവം വിജയിക്കണമെങില്‍ , മനസ്സില്‍ നല്ല ധൈര്യവും ,മറ്റുള്ളവരോട് സഹാനുഭൂതിയും വേണം,

അതില്‍ കൂടുതല്‍ ആ രാജ്യ ഭരിക്കുന്നവന് മനുഷ്യരായിരിക്കണം.

കലാപവും കൂട്ടകുരുതിയും മുഖമുദ്രയാക്കിയ ഒരു പ്രത്യാശാസ്ത്രം രാഷ്ട്രീയ ശത്രുക്കളും, വിമര്‍ശകരും,വിമതരും,കുറ്റവാളികളുമെല്ലാം "ഗുലാഗു" എന്ന തടവറയില്‍ കൊലചെയ്യപ്പെട്ടു, സൈബീരിയന്‍ കൊടും ശൈത്യത്തില്‍ അടിമപ്പണി ചെയ്ത ഇവരുടെ കണക്ക്‌ ഇരുപത്‌ ലക്ഷം വരും `1930-55 കാലത്തായി രണ്ടുകോടിയോളം ആളുകള്‍ അതിശൈതനരഗത്തില്‍ കിടന്നു മരിച്ചു, കൊലയാളി നമ്മുടെ നാട്ടിലെ പാര്‍ട്ടി ഓഫീസിലിലെ ചുമരില്‍ കാണുന്ന ആ ഫോട്ടോയിലെ ആള്‌ തന്നെ സാക്ഷാല്‍ "സ്റ്റാലിന്‍"

(പാവം ഹിറ്റ്‌ലര്‍)

ഒരു മനുഷ്യന് ജീവതത്തിന്റെ പടികയറി അവസാനിക്കുമ്പോള്‍ ആ ജനങള്‍ക്ക്‌ ലോകത്ത് നടക്കുന്ന സംഭവങള്‍ അറിയാനുള്ള അവസരമുണ്ടാവണം മാനിഫെസ്റ്റൊ മാത്രം പഠിച്ചാല്‍ മതിയാവില്ല , ഒരായിരം കോടി ജനങളെ ജയില്‍ മുറിയില്‍ തളിച്ചിട്ടാല്‍ ഏത് മാനിഫെസ്റ്റേയും വിജയിക്കും . അവരുടെ അവകാശത്തെ ,അഭിപ്രായത്തെ അറിയാനുള്ള മനസ്സുണ്ടാവണം

'മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാവും മൃഗം അധഃപതിച്ചാല്‍ കമ്മ്യൂണിസ്റ്റാവും' ഇതാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത് (അതില്‍ കൂടുതല്‍ ആ രാജ്യ ഭരിക്കുന്നവന്‍ മനുഷ്യരായിരിക്കണം.)

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com