Monday, November 30, 2009

വിനീത കോട്ടായി;പ്രതിരോധത്തിന്റെ പ്രതീകം

കോഴിക്കോട്: കുറ്റിയാടി പാതിരപ്പറ്റയിലെ വിനീത കോട്ടായിയെയും കല്ലുള്ളപറമ്പത്ത് കേളപ്പനെയും ആക്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ക്ക് നാലുവര്‍ഷം കഠിന തടവ് വിധിച്ചു. കോഴിക്കോട് അതിവേഗ കോടതി (ഒന്ന്) ജഡ്ജി പി.ഡി. ധര്‍മരാജാണ് ശിക്ഷ വിധിച്ചത്.

മുന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കുറ്റിയാടി ഇടപ്പള്ളിച്ചിറയില്‍ ഇ.സി. ബാലന്‍ , ഭാര്യ നാരായണി, ചിറക്കല്‍ വീട്ടില്‍ മോഹനന്‍ എന്നിവരെയാണ് കഠിനതടവിന് ശിക്ഷിച്ചത്. ഇവര്‍ പതിനായിരം രൂപവീതം നഷ്ടപരിഹാരവും നല്‍കണം. ഇന്ത്യന്‍ ശിക്ഷാ നിയമം 323 പ്രകാരം പരിക്കേല്‍പ്പിക്കല്‍, 324 പ്രകാരം ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, 427 പ്രകാരം നാശനഷ്ടം വരുത്തല്‍, 308 പ്രകാരം വധശ്രമം എന്നിവ പ്രകാരം പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.

2004 ജനവരി 31നാണ് കേസിനാസ്​പദമായ സംഭവം നടന്നത്. തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിനീതയ്ക്ക്‌ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെപ്പറ്റി നാട്ടുകാരനായ കേളപ്പന്‍ ഒരു സ്വകാര്യ ചാനലിനെ അറിയിച്ചിരുന്നു.

ചാനല്‍ വിനീത കോട്ടായിയില്‍ നിന്നും കേളപ്പനില്‍ നിന്നും വിവരം ശേഖരിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിനീത കോട്ടായിയുടെ അയല്‍വാസികളായ പ്രതികള്‍ കേളപ്പനെയും വിനിതാ കോട്ടായിയെയും അക്രമിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുറ്റിയാടി പോലീസാണ് അന്വേഷണം നടത്തിയത്. ഇരുഭാഗത്തുനിന്നായി 12 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകള്‍ ഹാജരാക്കി. പ്രതികളെ കോടതി റിമാന്‍ഡുചെയ്തു.

തൊഴില്‍നിഷേധത്തിന്റെ പേരില്‍ തുടങ്ങിയ ഉപരോധത്തിനും അക്രമങ്ങള്‍ക്കുമെതിരെ വിനീത കോട്ടായി നയിച്ച ഒറ്റയാള്‍ പോരാട്ടത്തിനാണ് ഒടുവില്‍ നീതിപീഠം തുണയായത്. 2001 ഡിസംബറിലാണ് വിധവയായ വിനീതയ്ക്കും രണ്ടു മക്കള്‍ക്കുമെതിരെ സി.പി.എമ്മിന്റെ ഉപരോധം വാര്‍ത്തയാവുന്നത്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും അയല്‍വാസിയുമായിരുന്ന ഇ.സി.ബാലന്റെ ഭാര്യ നാരായണിക്ക് വിനീത തൊഴില്‍ നിഷേധിച്ചുവെന്നായിരുന്നു ഉപരോധത്തിന് കാരണമായി പറഞ്ഞത്. എന്നാല്‍ അങ്കണവാടി വര്‍ക്കറായ നാരായണി തന്റെ സ്ഥിരം ജോലിക്കാരിയല്ലെന്ന് വിനീത വാദിച്ചു.

വീനീതയ്ക്ക് പിന്നീട് നേരിടേണ്ടിവന്ന് കൊടിയ പീഡനങ്ങളായിരുന്നു. അവിടെ തേങ്ങ പറിക്കുന്നതില്‍നിന്നും പാര്‍ട്ടി തൊഴിലാളികളെ വിലക്കി. 2004 ജൂലായില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് പ്രശ്‌നത്തിന് താത്കാലിക പരിഹാരമുണ്ടാക്കി. എന്നാല്‍ 2005 മെയില്‍ രാത്രി വീട്ടില്‍ക്കടന്നവര്‍ അവരെ മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ ബാലനെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടു. 2005-ല്‍ സി.പി.എം. ഉപരോധം പിന്‍വലിച്ചെങ്കിലും വിനീതയ്ക്കും കുടുംബത്തിനുമെതിരെ പലപ്പോഴും ആക്രമണമുണ്ടായി. മക്കളുടെ പഠനവും തടസ്സപ്പെട്ടു.

കേസില്‍ വിനീതയ്ക്ക് അനുകൂലമായി സാക്ഷി പറഞ്ഞ ഏക വ്യക്തി നാരായണിയുടെ ബന്ധു കേളപ്പനാണ് എന്നതും ശ്രദ്ധേയമാണ്.

(വിവിധ പത്രങ്ങളില്‍ നിന്ന്)

Sunday, November 29, 2009

ചൈനയുടെ ധാര്‍ഷ്ട്യം

വാഷിങ്ങ്‌ടണ്‍ : അതിര്‍ത്തി വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചൈനയുടേത് ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. നിര്‍ണ്ണായക വിഷയങ്ങളില്‍ ചൈന സ്വീകരിക്കുന്ന ധിക്കാര സമീപനങ്ങള്‍ക്കുള്ള കാരണം തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ്‌ ഇന്ത്യയുടെ ആഗ്രഹമെങ്കിലും ചില കാര്യങ്ങളില്‍ ചൈനയുടെ പിടിവാശി ശരിയല്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. വാഷിങ്ങ്‌ടണില്‍ കൗണ്‍സില്‍ ഒഫ്‌ ഫോറിന്‍ റിലേഷന്‍സ്‌ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുടെ വികസന നയത്തെയും പ്രധാനമന്ത്രി പരിഹസിച്ചു. ഭരണ വര്‍ഗ്ഗത്തിന്റെ ജനാധിപത്യ രഹിത നയങ്ങളിലൂടെയാണ് ചൈനയില്‍ ഇപ്പോഴത്തെ വികസനം ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങളെ അവഗണിക്കുന്നതാണ് ചൈനയുടെ വികസനം. ജമ്മു കാശ്‌മീരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക്‌ ചൈനീസ്‌ വിസ പാസ്‌പോര്‍ട്ടിനോടൊപ്പം സ്റ്റേപ്പിള്‍ ചെയ്‌ത്‌ നല്‍കിയതിനെ പേരെടുത്തു പറയാതെയായിരുന്നു മന്‍മോഹന്റെ വിമര്‍ശനം.

(പത്ര വാര്‍ത്തകളില്‍ നിന്ന്)

Friday, November 27, 2009

അയോധ്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍..

അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടത് വലിയ ജനാധിപത്യ ധ്വംസനമായി മിക്ക മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇസ്ലാമിക സംഘടനകളും എല്ലാവര്‍ഷവും ആഘോഷിക്കുന്നു, ആചരിക്കുന്നു.. (തീവ്ര)ഹിന്ദുക്കള്‍ തകര്‍ത്ത മതേതര മസ്ജിദ് ആയിട്ടാണ് എല്ലാവരും പ്രചരിപ്പിക്കുക. എല്ലാ ഡിസെംബര് മാസങ്ങളില്‍ ഉയര്‍ത്തുന്ന ഓര്‍മ്മപ്പെടുത്തലിനു പുറമേ ഓരോ കമ്മിഷനും ഓരോ ഇലെക്ഷനും വരുമ്പോള്‍ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തും.. ഇസ്ലാമിക വിശ്വാസികള്‍ക്ക് ഐക്യ ധാര്‍ഷ്ട്യം പ്രഖ്യാപിക്കും.. ആരെങ്കിലും അയോധ്യയിലെ ശ്രീ രാമ ജന്മ ഭുമിയുടെ ചരിത്രത്തിലേക്കും ആ ഭൂമിയില്‍ ഹിന്ദുക്കള്‍ എന്ത് കൊണ്ടാണ് അവകാശം ഉന്നയിക്കുന്നതെന്നും ചര്‍ച്ച ചെയ്യാറുണ്ടോ? അതിലെ ന്യായാന്യായം വിശകലനം ചെയ്യാറുണ്ടോ? ഉത്തരം 'ഇല്ല' എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഹിന്ദുക്കളുടെ വിശ്വാസത്തിനോ അവകാശത്തിനോ ഈ രാജ്യത്തില്‍ ഒരു വിലയും ഇല്ല എന്ന് ഓര്‍മിപ്പിക്കുന്ന സംഭവമായാണ് അയോധ്യയെക്കുറിച്ചുള്ള ഓരോ ചര്‍ച്ചയും ഹിന്ദുക്കള്‍ വീക്ഷിക്കുന്നത്. ഹിന്ദുക്കള്‍ എന്ന് പറയുന്നവര്‍ ആരാണ് എന്നൊക്കെ മറുചോദ്യം ചോദിക്കാന്‍ ഇവിടെ ആളുകള്‍ ഉണ്ടാകുമെന്നും അറിയാം. അര്‍ദ്ധ സത്യമോ അസത്യമോ എത്ര പ്രചരിപ്പിച്ചാലും അവ സത്യമാകില്ലല്ലോ. ഈയൊരു വിശ്വാസം മാത്രമാണ് ഹിന്ദുക്കളുടെ ഉള്ളിലെ ആല്മാഭിമാനം തല്ലി ക്കെടുത്താത്തത്. ആരും തന്നെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടതിനെ ന്യായീകരിക്കുന്നുണ്ടാവില്ല. അതേസമയം അത് ഹിന്ദുക്കളുടെ പുണ്യ കേന്ദ്രങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ച മുസ്ലീം ഭരണാധികാരിയുടെ ഇതര മതത്തിനോടുള്ള വിരോധത്തിന്റെ അവശിഷ്ടമാണ് എന്നതിലും തര്‍ക്കമില്ല. ഒരിക്കല്‍ ആ മന്ദിരം ഇസ്ലാമിക വിശ്വാസികളുടെയും സമ്മതത്തോടെ തകര്‍ക്കപ്പെടുകയും ഹിന്ദുക്കളുടെ വിശാസത്തിനനുസരിച്ച് ഒരു ക്ഷേത്രം അവിടെ നിര്‍മിക്കുകയും ചെയ്യപ്പെടെണ്ടതാണ്. അങ്ങനെ ഉണ്ടാകാതിരിക്കുമ്പോള്‍ ആണ് ആ വിഷയം ഒരു ജനതയുടെ അഭിമാനത്തിനും വിശ്വാസത്തിനും ക്ഷതമേല്‍പ്പിച്ചു കൊണ്ട് നിലനില്‍ക്കുക. തങ്ങള്‍ക്കു ഒരു പ്രാധാന്യവും ഇല്ലാത്ത ഒരു കെട്ടിടം വലിയ ഒരു ജന വിഭാഗത്തിന്റെ അഭിലാഷത്തിനു എതിരാകാന്‍ മാത്രമായി നിര്‍ത്തി സംരക്ഷിക്കുമ്പോള്‍ മുസ്ലീം സമൂഹത്തിന്റെ ഏതു വിശ്വാസമാണ് സംരക്ഷിക്കപ്പെടുക? രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒരു മതസമൂഹത്തിന്റെ അപചയം അല്ലെ വെളിപ്പെടുത്തുക? ആ കെട്ടിടത്തിന്റെ അവകാശവാദം മുസ്ലീങ്ങളുടെതായി സമ്മതിച്ചാല്‍ തന്നെ എത്രയോ പണ്ടേ അവര്‍ക്കായി മറ്റൊരു ആരാധനാലയം പ്രസ്തുത കെട്ടിടത്തിനരികില്‍ പണിതു നല്‍കാമെന്ന പരിഹാരം സംഘപരിവാര്‍ ഉള്‍പ്പടെ ഉള്ള ഹൈന്ദവ സംഘടനകള്‍ എന്നേ മുന്നോട്ടു വച്ചിട്ടുള്ളതാണ്‌! ഇതില്‍ നിന്ന് തന്നെ ഹിന്ദുക്കള്‍ ഈ വിഷയത്തില്‍ രാഷ്ട്രീയമല്ല കളിക്കുന്നത് എന്ന് സുവ്യക്തമാണ്. എന്നിട്ടും മുസ്ലീങ്ങള്‍ പിടിവാശി കാട്ടുന്നത് എന്തിനു വേണ്ടി? മുസ്ലീങ്ങള്‍ എന്ന് പറയുമ്പോള്‍ സത്യം മറക്കപ്പെട്ടതിനാല്‍ ചിന്തിച്ചു പോകുന്ന മുസ്ലീങ്ങളെ ഉദ്ദേശിച്ചിട്ടില്ല എന്ന് പറയട്ടെ. സത്യം അവരില്‍ നിന്നും മറക്കപ്പെട്ടിട്ടുള്ളത് അവരുടെ കുറ്റമല്ലല്ലോ. പ്രസ്തുത കെട്ടിടത്തില്‍ ഹിന്ദുക്കള്‍ വര്‍ഷങ്ങളായി ആരാധന നടത്തി വരുന്നതാണ്.. ഏതെങ്കിലും മുസ്ലീങ്ങള്‍ ആരാധനക്കായി അവിടെ പോകുന്നും ഇല്ല. മത സൌഹാര്‍ദത്തിനു വേദിയാകാമായിരുന്ന ഈ വിഷയത്തിനെ ഈ പരുവത്തിലാക്കിയത് ആരാണ്? എന്തിനു വേണ്ടി?

ഹിന്ദുക്കളുടെ അവകാശവാദത്തിനെ ചരിത്രത്തിന്റെ തെളിവുകള്‍ അപര്യാപ്തം എന്ന മുട്ടാന്യായം ഇറക്കി വര്‍ഷങ്ങളായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ്‌-ഇടതു കക്ഷികള്‍ എന്ത് ലാഭമാണ് നേടുന്നതെന്ന് വ്യക്തം. ഹിന്ദുക്കളുടെ അവകാശത്തിനെ പിന്തുണച്ച ബി ജെ പ്പി ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തില്‍ 'തൊട്ടുകൂടാന്‍' പറ്റാത്ത കക്ഷിയായി മുദ്ര കുത്തപ്പെട്ടതും ഹിന്ദുക്കള്‍ ഒരു വോട്ട് ബാങ്ക് അല്ല എന്നും അത്തരം ബാങ്കുകള്‍ക്കേ ഈ ജനാധിപത്യത്തില്‍ സ്ഥാനമുള്ളൂ എന്നുമുള്ള വസ്തുത എത്ര ദയനീയമാണ്? പ്രതീകാല്മിക കര്‍സേവ നടത്തിയവരില്‍ ചിലര്‍ വികാരാധിക്യം കൊണ്ട് തര്‍ക്കമന്ദിരം തകര്‍ക്കാന്‍ ഒരുമ്പെട്ടതിനെ എതിര്‍ക്കുന്ന ബി ജെ പ്പി, സംഘ നേതാക്കള്‍ അതൊരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് അന്നത്തെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെയാണ് അതിനെ പിന്നീടും ഈ നേതാക്കള്‍ അനുകൂലിക്കാത്തതും. എന്നാല്‍ തത്വാധിഷ്ടിതമായ ഈ നിലപാടാണ് അയോധ്യ വിഷയത്തിനെ പിന്നീട് പിന്നോട്ടടിച്ചത് എന്ന് പറയാതിരിക്കാന്‍ വയ്യ. തീവ്ര ആശയക്കാര്‍ ആയിരുന്നെങ്കില്‍ ഇന്നും അയോധ്യ വിഷയത്തിനെ പഴയതിനേക്കാള്‍ വലുപ്പത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന ശക്തിയുള്ള സംഘടനയാണ് സംഘപരിവാര്‍. വിശ്വാസ തീവ്രതയില്‍ അന്ധത ബാധിക്കാത്ത ഏതൊരു മുസ്ലീമിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാവും തലച്ചോറും ബലി കൊടുക്കാത്ത ഏതൊരു സാധാരണക്കാരനും ഹിന്ദുക്കളുടെ അവകാശവാദത്തിലെ ന്യായം മനസ്സിലാക്കാന്‍ സാധിക്കും. അല്ലാത്തവര്‍ മറുചോദ്യം ഉന്നയിച്ചു രാഷ്ട്രീയം കളിക്കും. ഹിന്ദുക്കളുടെ സ്ഥാനത്ത് മുസ്ലീങ്ങലോ കൃസ്ത്യാനികളോ ആയിരുന്നു ഇതേ വിഷയം ഭൂലോകത്ത് ഇന്ത്യയില്‍ ഉള്‍പ്പടെ എവിടെയും ഉയര്‍ത്തിയിരുന്നുവെങ്കില്‍ പ്രശ്നപരിഹാരം ഒരു മാസത്തിനുമേല്‍ നീണ്ടു പോകുമായിരുന്നോ എന്ന് ചിന്തിച്ചു പോയാല്‍ തെറ്റാണോ? മുസ്ലീങ്ങള്‍ ആയിരുന്നെങ്കില്‍ എത്ര ബോംബു സ്ഫോടനങ്ങള്‍, കലാപങ്ങള്‍ രാജ്യം സാക്ഷ്യം വഹിച്ചേനെ.. കൃസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ എത്ര ലോക രാജ്യങ്ങള്‍ സമ്മര്‍ദം ചെലുതുമായിരുന്നു.. എന്നും ചിന്തിച്ചു പോകുന്നു. ഇങ്ങനെ ചിന്തിക്കാന്‍ കാരണം ഒരുപക്ഷെ ഈ ലേഖനത്തിന്റെ കര്‍ത്താവ്‌ ഒരു തീവ്രഹിന്ദുഭീകരന്‍ ആയതു കൊണ്ടാവാം.. അതെ, അതുകൊണ്ട് തന്നെ.., അങ്ങനെ ചിന്തിച്ചാല്‍ അല്ലെ അതൊരു മതേതര ചിന്ത ആകൂ..


ഓഫ്‌ - ഈ പോസ്റ്റ്‌ സതയുടെ ബൂലോകം എന്ന ബ്ലോഗ്ഗിലും വായിക്കാം.
.

പുസ്തകപ്രകാശനം-കാനം ദേശത്തിന്‍റെ കഥ


SVPLS,Kanam
പുസ്തകപ്രകാശനം-കാനം ദേശത്തിന്‍റെ കഥ

ഡോ.ചെറുകാപ്പള്ളില്‍ ഗോപിനാഥപിള്ള
ഡോ.കാനം ശങ്കരപ്പിള്ള ഇവര്‍ കൂട്ടായി തയാറാക്കിയ
കാനം എന്ന ദേശത്തിന്‍റെ കഴിഞ്ഞ മുന്നൂറു
വര്‍ഷങ്ങളിലെ വിശദമായ ചരിത്രം പ്രകാശിപ്പിക്കപ്പെടുന്നു.
പ്രകാശകന്‍ ശ്രീകാന്ത് പങ്ങപ്പാട്ട്
ഏറ്റുവാങ്ങുന്നത് അനീഷ് ആനിക്കാട്(മനോരമ)

സാന്നിദ്ധ്യം
കാര്‍ട്ടൂണിസ്റ്റ് നാഥന്‍
എസ്സ്.വാസുദേവന്‍ പിളള
സുനില്‍ പങ്ങപ്പാട്ട്
സ്ഥലം
കാനം അയ്യപ്പക്ഷേത്രത്തിനു സമീപം
തീയതി ഡിസംബര്‍ 3 വൈകിട്ട് 4 മണി

Tuesday, November 24, 2009

സി.പി.എം. എന്ന ദേശീയ തമാശ

സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ഒരു ദേശീയ തമാശ എന്ന്‌ വിശേഷിപ്പിച്ചത്‌ ആരെന്നറിയില്ല. ആവശ്യത്തിലേറെ ഗൗരവം ഭാവിച്ച്‌ നിസ്സാരകാര്യങ്ങള്‍ മഹാസംഭവംപോലെ അവതരിപ്പിക്കുന്ന ചില സി.പി.എം നേതാക്കളെ കാണുമ്പോള്‍ ആരുപറഞ്ഞതായാലും ആ നിരീക്ഷണത്തിന്‌ കൂടുതല്‍ അര്‍ത്ഥപ്പൊലിമ വരുന്നതുകാണാം.

അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചാണ്‌ സി.പി.എം മുമ്പൊക്കെ സദാ വ്യാകുലപ്പെട്ടിരുന്നത്‌. മനുഷ്യവംശത്തിന്റെ പ്രശ്നങ്ങള്‍ ഏതുലോകത്തും ഒരുപോലെയാണെന്ന സാമാന്യവല്‍ക്കരണത്തിലൂടെ, കണ്‍മുന്നിലെ യാഥാര്‍ത്ഥ്യത്തെ മറന്ന്‌ നിക്കരാഗുവയിലെ പാരിസ്ഥിതിക പ്രശ്നം ചര്‍ച്ച ചെയ്യുന്ന സ്വഭാവം സി.പി.എമ്മിനെ വിമര്‍ശിക്കുന്നവര്‍ എപ്പോഴും പരിഹാസത്തോടെ എടുത്തുപറയാറുണ്ട്‌. ഈയിടെ ആ സ്വഭാവത്തില്‍ ചെറിയ മാറ്റം കാണിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അങ്ങ്‌ പോളണ്ടിലെന്താണ്‌ സംഭവിക്കുന്നത്‌ എന്നുചോദിച്ച്‌, സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ നേതാവായ ലെ വലേസയുടെ പേരുപറഞ്ഞ്‌ ശ്രോതാക്കളെയും ചോദ്യകര്‍ത്താവിനെയും വിരട്ടാമെന്ന്‌ ആരോ സി.പി.എമ്മുകാരെ പഠിപ്പിച്ചുവിട്ടിരിക്കുന്നു.

വിവരസാങ്കേതിക വിദ്യ പ്രചുരപ്രചാരത്തിലായതോടെ ഇത്തരം തറവേലകളൊന്നും ഇന്നത്തെ ചെറുപ്പക്കാരുടെ മുന്നില്‍ ചെലവാകുന്നില്ല. മാര്‍ക്സിസ്റ്റ്‌ നേതാക്കളെക്കാള്‍ ബുദ്ധിശാലികളാണ്‌ ഇന്നത്തെ സമൂഹത്തിലെ ചെറുപ്പക്കാര്‍. അവരെ ആകര്‍ഷിക്കാനും നയിക്കാനും സി.പി.എം നേതാക്കളുടെ പ്രാകൃത വിജ്ഞാനം പ്രയോജനപ്പെടുന്നില്ല. ലോകഗതിക്കും ജനങ്ങളുടെ അഭിരുചിക്കും ആവശ്യങ്ങള്‍ക്കും ഇണങ്ങാത്ത തത്വശാസ്ത്രത്തിന്റെ അര്‍ത്ഥശൂന്യമായ പദാവലികള്‍കൊണ്ട്‌ ആരെയും ആകര്‍ഷിക്കാനാവില്ല.

ഈ കാലവിഭ്രാന്തിയാണ്‌ സി.പി.എം നേതൃത്വം നേരിടുന്ന ഭീകരമായ പ്രശ്നം. അതിനിടയിലൂടെ അധികാരത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ സമ്പന്നത കൈവരിക്കാന്‍ കൗശലപൂര്‍വ്വം അടുത്തുകൂടിയ കപട വിപ്ലവകാരികള്‍ സി.പി.എമ്മിനെ ഒരു കുത്തകവ്യവസായ സ്ഥാപനം പോലെ കൊണ്ടുനടക്കാന്‍ ശ്രമിക്കുന്നു. ഈ വൈരുദ്ധ്യത്തിന്റെ വെപ്രാളമാണ്‌ സി.പി.എമ്മിനുള്ളിലും പുറത്തും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന താളപ്പിഴകള്‍. ഇതൊന്നും അറിയാതെ ഒട്ടേറെ പാവങ്ങള്‍ ഈ പാര്‍ട്ടി തങ്ങളുടെ ജീവിത പ്രയാസങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കിത്തരുമെന്ന്‌ തെറ്റിദ്ധരിച്ച്‌ അന്ധമായി പിന്നാലെ കൂടിയിട്ടുണ്ട്‌. അവരുടെ ജീവിതം ഹാ, കഷ്ടം!

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഏതാനും മാസങ്ങള്‍ക്കുശേഷം ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ സി.പി.എം നിരത്തിയ വാദഗതികളും അഭിപ്രായങ്ങളും പാടെ തള്ളിക്കളഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ മൂന്നാം ബദല്‍ ദേശീയ ഭരണത്തില്‍ വരുമെന്നാണ്‌ സി.പി.എം നേതാക്കള്‍ ജനങ്ങളോട്‌ പറഞ്ഞത്‌. കോണ്‍ഗ്രസിനും മത വര്‍ഗീയ ചേരിയായ ബി.ജെ.പിക്കും ബദലായി പ്രാദേശികതലത്തില്‍ മാത്രം വേരുകളുള്ള ചില അവസരവാദ ഗ്രൂപ്പുകളെയും പാര്‍ട്ടികളെയും ഏകോപിപ്പിക്കാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ നടത്തിയ നെട്ടോട്ടം രസാവഹമായിരുന്നു. യു.പിയില്‍ ചെന്ന്‌ അദ്ദേഹം അവിടുത്തെ മുഖ്യമന്ത്രി മായാവതിയെ പ്രണമിച്ചു. തമിഴ്‌നാട്ടില്‍ വന്ന്‌ ജയലളിതയുടെ സൗമനസ്യം അഭ്യര്‍ത്ഥിച്ചു. ആന്ധ്രയില്‍പോയി ചന്ദ്രബാബു നായിഡുവിന്റെ കരം ഗ്രഹിച്ചു. കര്‍ണാടകത്തിലെത്തി വിശ്രമജീവിതം നയിക്കുന്ന മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയെ പൊക്കിയെടുത്ത്‌ സ്റ്റേജില്‍ നിര്‍ത്തി കൈ ഉയര്‍ത്തിപ്പിടിച്ചു. ഇവരെല്ലാം കൂടിച്ചേര്‍ന്നാല്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രം ഭരിച്ചുകളയുമെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌ സ്വപ്നം കണ്ടത്‌. അദ്ദേഹത്തിന്‌ എന്തും സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യമുണ്ട്‌.

എന്നാല്‍ ഇന്ത്യയിലെ 118 കോടി ജനങ്ങള്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന്‌ അംഗീകരിച്ചുകൊടുക്കണമെന്ന വാശി ഒരു മാര്‍ക്സിസ്റ്റ്‌ നേതാവിന്റെ വ്യാമോഹമാണ്‌. അത്‌ വെറും വ്യാമോഹമായിരിക്കുമെന്ന്‌ അറിയാന്‍ തെരഞ്ഞെടുപ്പുഫലം വരുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമൊന്നും ഇല്ലായിരുന്നു. കാരണം പ്രകാശ്‌ കാരാട്ട്‌ കണ്ടിട്ട്‌ തിരിച്ചുപോന്നതിന്‌ പിന്നാലെ മായാവതിയും ജയലളിതയുമൊക്കെ അവരവരുടെ പാടുനോക്കി പുതിയ ഭാഗ്യവഴികള്‍ തെരയുന്നത്‌ ജനങ്ങള്‍ കണ്ടു. അതിനാല്‍ മൂന്നാം ബദല്‍ പണ്ട്‌ പരീക്ഷിച്ച്‌ പരാജയപ്പെട്ടതാണെന്നും അതിന്‌ ഇന്ത്യയിലിനി പ്രസക്തിയില്ലെന്നും വിവേകശാലികള്‍ക്ക്‌ അറിയാമായിരുന്നു. അവര്‍ അത്‌ പറഞ്ഞു. ആവര്‍ത്തിച്ച്‌ എഴുതി, വീണ്ടും വീണ്ടും പ്രസംഗിച്ചു. ആരുകേള്‍ക്കാന്‍? ജനങ്ങളുടെ വിധി തീരുമാനം പുറത്തുവന്നപ്പോള്‍ സി.പി.എം ഒരു ദേശീയ തമാശയായി വീണ്ടും അവശേഷിച്ചു. മൂന്നാംബദലിനെക്കുറിച്ച്‌ കേട്ടുകേള്‍വി ഇല്ലാതായി.

തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ കാരണം പാര്‍ട്ടി പതിവുപോലെ പഠിച്ചു. ബംഗാളിലും കേരളത്തിലും പാര്‍ട്ടിനേതാക്കള്‍ തത്വങ്ങള്‍ വെടിഞ്ഞ്‌ ജീവിതരീതിയില്‍ മാറ്റംവരുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അടിസ്ഥാന വര്‍ഗവും അനുയായികളും അകന്നുപോകുന്നു. നേതൃത്വത്തിന്റെ ഈ തെറ്റ്‌ തിരുത്താന്‍ ഒരു രേഖ തയ്യാറാക്കി സി.പി.എം. തിരുത്തല്‍രേഖ പ്രകാരം അധികാരസ്ഥാനങ്ങളില്‍ ദീര്‍ഘകാലം ഒരു നേതാവുതന്നെ തുടരുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തുമെന്നും ആര്‍ഭാടജീവിതം ഒഴിവാക്കുമെന്നും മറ്റും നിര്‍ദ്ദേശിച്ചു.

ജനങ്ങളോട്‌ കൃത്രിമത്വവും ജാഡയും അഹന്തയും ഇല്ലാതെ സ്വാഭാവിക മനുഷ്യരെപ്പോലെ പെരുമാറാന്‍ കഴിയണമെന്ന്‌ പോളിറ്റ്‌ ബ്യൂറോ തിരുത്തല്‍രേഖയില്‍ നിര്‍ദ്ദേശിച്ചു. ഈ രേഖ ചര്‍ച്ചചെയ്യാന്‍ സി.പി.എമ്മിന്റെ സംസ്ഥാന സമിതി കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിച്ച്‌ തോറ്റ്‌ ജനങ്ങളുടെ മുന്നില്‍ അപഹാസ്യമായിത്തീര്‍ന്ന ഒരു പ്രസ്ഥാനത്തിന്റെ കേന്ദ്രനേതൃത്വം പ്രാദേശിക നേതാക്കള്‍ നല്ലപിള്ളകളാകണമെന്നു പറഞ്ഞാല്‍ ഇന്നത്തെകാലത്ത്‌ ആരെങ്കിലും കേള്‍ക്കുമോ?

കേന്ദ്ര നേതൃത്വത്തിന്റെ തിരുത്തല്‍രേഖ അവതരിപ്പിച്ച പോളിറ്റ്‌ ബ്യൂറോ അംഗത്തെ മുന്നിലിരുത്തി നിര്‍ദ്ദേശങ്ങളെ മുഴുവന്‍ ഇടംവലം തൊഴിച്ചുവിട്ടു ഇവിടുത്തെ നേതാക്കള്‍. തലമണ്ടയ്ക്ക്‌ കേടുവന്നാല്‍ വേരും ചീയും. വേരുമാത്രം നന്നായാല്‍ തായ്തടിയും തലമണ്ടയും നന്നാവണമെന്നില്ല. അതിനാല്‍ സി.പി.എം എന്ന ദേശീയ തമാശ രാഷ്ട്രീയ നിരീക്ഷകര്‍ക്ക്‌ എന്നും ചിരിക്കാന്‍ വകനല്‍കിക്കൊണ്ടിരിക്കും.

(കടപ്പാട്: വീക്ഷണം)

Monday, November 23, 2009

ആസിയാന്‍ സമരത്തിന്റെ അകാലചരമം കണ്ട കേരളം

ആസിയാന്‍ കരാറിനെതിരേ കാഹളം മുഴക്കിയ ഇടതുമുന്നണിയെ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ജനം നിരാകരിച്ചതിന്റെ അര്‍ഥം, ഈ കരാര്‍ കേരളത്തെ കടലില്‍ മുക്കുമെന്നു മഹാഭൂരിപക്ഷം കേരളീയരും വിശ്വസിക്കുന്നില്ല എന്നുതന്നെയാണ്‌.

എന്തു കരാര്‍ വന്നാലും കേരളത്തിലെ 95% വരുന്ന സാധാരണക്കാരുടെയും ഉപഭോക്‌താക്കളുടെയും ആവശ്യം തങ്ങള്‍ക്കു താങ്ങാനാവുന്ന വിലയ്‌ക്കു നാളികേരവും മത്സ്യവും റബര്‍ ചെരുപ്പുകളും ടയറുകളും മറ്റും കിട്ടണമെന്നുതന്നെയാണ്‌. ആ 95% ഉപഭോക്‌താക്കള്‍ക്ക്‌ ആശ്വാസം നല്‍കുകയാണു ഭരണകൂടത്തിന്റെ ചുമതല. അതുമൂലം കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സംഭവിക്കാവുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കണമെങ്കില്‍ ലോകത്തിലെ എല്ലാ

വികസ്വരരാജ്യങ്ങളും ചെയ്യുന്നതുപോലെ ആ വിഭാഗത്തിനു സബ്‌സിഡിയോ മറ്റു സഹായമോ നല്‍കാന്‍ സര്‍ക്കാര്‍ തയാറാവുകയാണു വേണ്ടത്‌. അല്ലാതെ, എട്ടു രൂപയ്‌ക്കു നാളികേരവും കിലോഗ്രാമിന്‌ 250 രൂപ കൊടുത്തു നെയ്‌മീനും സാധാരണക്കാര്‍ വാങ്ങണമെന്നു ഭരണകൂടം നിര്‍ബന്ധിക്കുന്നതിനേക്കാള്‍ വേറെ എന്തു ക്രൂരതയാണുള്ളത്‌?

കോമണ്‍വെല്‍ത്ത്‌, ജി-8, ജി-20 തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടം പോലെയുള്ള ഒരു കൂട്ടായ്‌മയാണ്‌ ആസിയാന്‍ എന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മ. ചൈനയും ഇന്ത്യയും വിയറ്റ്‌നാമും മറ്റുമടങ്ങിയ ആ സംഘടനയിലെ രാജ്യങ്ങള്‍ പരസ്‌പരം നടത്തുന്ന കൊടുക്കല്‍വാങ്ങല്‍ എന്ന പാക്കേജാണ്‌ ഈ കരാര്‍.

ആ കൊടുക്കല്‍വാങ്ങലില്‍ ചിലതില്‍ ലാഭമുണ്ടാകും. ചിലതില്‍ ചില നഷ്‌ടവുമുണ്ടാകും. അതു നികത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനാവാതെ, ഞങ്ങള്‍ക്കു മറ്റൊരു രാജ്യവുമായി വ്യാപാരബന്ധം വേണ്ട എന്ന നിലപാടു സ്വീകരിച്ചാല്‍ സ്വതന്ത്രവ്യാപാരം നടക്കുന്ന ആധുനിക ലോകത്തില്‍ ഒറ്റമരത്തിലെ കുരങ്ങായി ജീവിക്കാനേ ഇന്ത്യക്കു കഴിയൂ.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആസിയാന്‍ കരാര്‍ തുലച്ചുകളയുമെന്നു പറയുന്നത്‌ അവര്‍ പിടിക്കുന്ന അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്‌ത് ഇവിടെ വില്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയാണ്‌. ആ രംഗത്തു മത്സരിക്കാന്‍ ഒരു ഏഷ്യന്‍ രാജ്യത്തിനും കഴിയില്ല. മറിച്ച്‌, സംസ്‌കരിച്ചു വിദേശത്തയയ്‌ക്കാനുള്ള പ്രത്യേകതരം മത്സ്യം ഇറക്കുമതിവഴി ലഭ്യമാകുന്നതോടെ നമ്മുടെ സമുദ്രോല്‍പ്പന്ന സംസ്‌ക്കരണമേഖല സജീവമാകും.

അത്‌ ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ നല്‍കും. കാരണം, മത്സ്യദൗര്‍ലഭ്യം മൂലം കേരളത്തിലെ സംസ്‌ക്കരണശാലകളുടെ 60% ശേഷിയും ഇന്നു വിനിയോഗിക്കപ്പെടാതെ കിടക്കുകയാണ്‌. സംസ്‌ഥാനസര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്‌ മത്സ്യബന്ധനമേഖലയില്‍ നടക്കുന്ന ക്രൂരവും നഗ്നവുമായ ചൂഷണം അവസാനിപ്പിക്കുകയാണ്‌.

മത്സ്യത്തൊഴിലാളികള്‍ക്ക്‌ അവര്‍ പിടിക്കുന്ന മത്സ്യത്തിന്റെ ഒരംശമേ വിലയായി കിട്ടുന്നുള്ളൂ. കൊള്ളലാഭമെടുക്കുന്നതു ദല്ലാളന്‍മാരും വന്‍വ്യാപാരികളുമാണ്‌. അവരെ പരമാവധി ഒഴിവാക്കി, മീന്‍പിടിത്തക്കാര്‍ക്ക്‌ അവരുടെ അദ്ധ്വാനത്തിനു ന്യായമായ പ്രതിഫലവും താങ്ങാവുന്ന വിലയ്‌ക്കു ജനത്തിനു മത്സ്യം ലഭ്യമാക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ആസിയാന്‍ കരാറിനെതിരേ കൊടി പിടിച്ചിറങ്ങുന്നതില്‍ എന്താണു യുക്‌തി?

കേരളത്തിലെ കശുമാവു കൃഷിക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേരളത്തിലേക്കു തോട്ടണ്ടി ഇറക്കേണ്ട എന്ന ആവശ്യമുയര്‍ന്നാല്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ?

വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി കേരളത്തില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ക്കാണ്‌ ഉപജീവനം നല്‍കുന്നതെന്നോര്‍ക്കണം. കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാനുള്ള മാര്‍ഗം കാര്‍ഷികവിളകളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ അവരെ പഠിപ്പിക്കുകയും ആവശ്യമായ സഹായം നല്‍കുകയുമാണ്‌. അത്തരം സമീപനംമൂലം റബര്‍കൃഷിയില്‍ അദ്‌ഭുതകരമായ നേട്ടം കേരളം കൈവരിച്ചില്ലേ?

ലോകത്തില്‍ കാര്‍ഷികരംഗത്തുണ്ടാകുന്ന വികസനത്തിനു മുന്നില്‍ നോക്കുകുത്തിയായി നില്‍ക്കാനുള്ളതല്ല നമ്മുടെ കൃഷിവകുപ്പും അതിന്റെ ഉദ്യോഗസ്‌ഥപ്പടയും. കേരളം 100 രൂപയ്‌ക്കു വില്‍ക്കുന്ന ഉല്‍പ്പന്നം എങ്ങനെ 40 രൂപയ്‌ക്ക് നമ്മുടെ വിപണിയില്‍ മറ്റു രാജ്യങ്ങള്‍ എത്തിക്കുന്നു എന്നതു പഠിച്ചു പരിഹാരം കാണാന്‍ കൃഷിവകുപ്പിനു കഴിയണം. കാര്‍ഷികവായ്‌പകള്‍ കാര്‍ഷികാവശ്യത്തിനാണു വാങ്ങുന്നതെന്ന്‌ ഉറപ്പുവരുത്താന്‍ കൃഷിവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കു കഴിഞ്ഞാല്‍ത്തന്നെ കേരളത്തില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂടും. ഭൂമിയുള്ളവര്‍ മുഴുവന്‍ വാഹനങ്ങള്‍ വാങ്ങാനും മക്കളുടെ വിവാഹം ധൂര്‍ത്തോടെ നടത്താനും കെട്ടിടം പണിയാനും കാര്‍ഷികവായ്‌പയെന്ന പേരില്‍ വളരെ കുറഞ്ഞ പലിശനിരക്കില്‍ സര്‍ക്കാരില്‍നിന്നു വായ്‌പ വാങ്ങുകയാണ്‌. അതായത്‌ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കാര്‍ഷികവായ്‌പ! ഒടുവില്‍ കാര്‍ഷികരംഗത്തു പ്രതിസന്ധി എന്നു സംഘടിതമായി ശബ്‌ദമുയര്‍ത്തുമ്പോള്‍ വോട്ട്‌ കിട്ടാന്‍ വേണ്ടി ഈ കാര്‍ഷികവായ്‌പയത്രയും സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. കല്യാണം നടത്താനും കാര്‍ വാങ്ങാനുമെടുത്ത വായ്‌പ എഴുതിത്തള്ളുമ്പോള്‍ ഉണ്ടാകുന്ന നഷ്‌ടമെല്ലാം ചുമലേറ്റി ഞെരിയുന്നതു പാവം നികുതിദായകര്‍തന്നെ. ക്രൂരമായ ചൂഷണമല്ലേ ഇത്‌?

ആസിയാന്‍ കരാര്‍മൂലം സേവനമേഖലയില്‍ കേരളീയര്‍ക്ക്‌ ഏറെ നേട്ടമുണ്ടാകുമെന്ന സത്യം എന്തിനു നാം മറച്ചുവയ്‌ക്കണം. ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും രക്‌തം വിയര്‍പ്പാക്കി മലയാളികള്‍ പണിയെടുക്കുമ്പോള്‍ കേരളത്തില്‍ ദേഹത്തു ചെളിയും വിയര്‍പ്പും പറ്റാതെ വെള്ളക്കോളര്‍ ജോലി ചെയ്‌തു കാശുണ്ടാക്കുക എന്ന സ്വപ്‌നവും പേറി നടക്കുന്ന യുവാക്കളെയാണു നാം കാണുന്നത്‌. ഐടി, വാര്‍ത്താവിനിമയം, ഐടി. അധിഷ്‌ഠിത വ്യവസായം, ഗതാഗതം എന്നീ സേവനമേഖലകളില്‍ പുതിയ കരാര്‍മൂലം കേരളീയര്‍ക്കു വന്‍്ന്‍ തൊഴില്‍സാധ്യതയുണ്ടാകും. ഇന്ത്യയുടെ കയറ്റുമതിയില്‍ 40% മനുഷ്യശേഷിയും ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 55% സേവനമേഖലയില്‍നിന്നുമാണെന്ന സത്യം കാണാതിരിക്കരുത്‌. നെല്ല്‌ വിതയ്‌ക്കാനും കൊയ്യാനും തേങ്ങയിടാനും ആളെ കിട്ടാത്ത സംസ്‌ഥാനമാണു കേരളമെന്ന യാഥാര്‍ഥ്യത്തിന്റെ നേര്‍ക്കു നാം കണ്ണടയ്‌ക്കരുത്‌.

ക്ഷീരോല്‍പ്പാദകനെ സഹായിക്കാന്‍ പാല്‍വില കുത്തനെ കൂട്ടണമെന്ന ആവശ്യമുന്നയിക്കുന്നവര്‍ കാര്യം മനസിലാക്കാത്തതുപോലെയാണ്‌ ആസിയാന്‍ കരാറിന്റെ കാര്യവും. സാധാരണക്കാര്‍ വളര്‍ത്തുന്ന നാടന്‍ പശുവിന്റെ അകിടില്‍ തൂങ്ങി കറവക്കാരന്‍ ഊഞ്ഞാലാടിയാല്‍പോലും രണ്ടുലിറ്റര്‍ പാല്‍ കിട്ടുന്ന യുഗം കടന്നുപോയിരിക്കുന്നു. ദിവസം 40 ലിറ്റര്‍ പാല്‍ കിട്ടുന്ന പശുക്കളെ വളര്‍ത്താന്‍ അവരെ പഠിപ്പിക്കുകയും അതിനു സഹായം നല്‍കുകയുമാണു സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ലോകവും എന്തിനു നമ്മുടെ അയല്‍സംസ്‌ഥാനങ്ങളും ഈ കാഴ്‌ചപ്പാട്‌ സ്വീകരിച്ചുകഴിഞ്ഞു എന്നു മനസിലാക്കണം.

എന്തായാലും ഉപതെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം ജനങ്ങളും ആസിയാന്‍ കരാര്‍വിരുദ്ധ സമരം തള്ളിക്കളഞ്ഞിരിക്കുന്നു. കമ്പ്യൂട്ടറിനെതിരെയും എ.ഡി.ബി. വായ്‌പയ്‌ക്കെതിരെയും എക്‌സ്പ്രസ്‌ വേയ്‌ക്കെതിരെയും സി.പി.എം. നടത്തിയ പ്രചണ്ഡസമരം സ്വാഭാവികചരമമടഞ്ഞതുപോലെതന്നെ. അമേരിക്കയുമായി ഇന്ത്യ ഉണ്ടാക്കിയ ആണവോര്‍ജ കരാറിനെതിരേ സി.പി.എമ്മും ഇടതുകക്ഷികളും നടത്തിയ ഉഗ്രസമരവും ചരമമടഞ്ഞതുപോലെ ഒരു ദാരുണാന്ത്യം.

Sunday, November 22, 2009

അസംഘടിതരുടെ പക്ഷം

ആയിരത്തിതൊള്ളായിരത്തി നാല്‍പത്തിയേഴില്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ഇന്നത്തെ കേരളം ഭാരതത്തിന്റെ ഭൂപടത്തില്‍ ഇല്ലായിരുന്നു. ഇന്നത്തെ കേരളത്തിന്റെ മലബാര്‍ ഭാഗം മദ്രാസ്‌ സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന മദ്രാസ്‌ പ്രവിശ്യ എന്ന പേരില്‍ ആണ്‌ അറിയപ്പെട്ടിരുന്നത്‌.

പിന്നെ കൊച്ചിയും തിരുവിതാംകൂറും പ്രത്യേകം പ്രത്യേകം സംസ്ഥാനങ്ങളായി ഇന്ത്യന്‍ യൂണിയനില്‍ നിലനിന്നിരുന്നു. ഈ സംസ്ഥാനങ്ങള്‍ക്ക്‌ വെവ്വേറെ ഗവണ്‍മെന്റുകളും ഉണ്ടായിരുന്നു. പിന്നീട്‌ തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേര്‍ന്ന്‌ തിരുക്കൊച്ചി സംസ്ഥാനം രൂപംകൊണ്ടു. അതോടെ തിരുക്കൊച്ചി ഗവണ്‍മെന്റ്‌ രൂപീകൃതമായി. പട്ടം മുതല്‍ പനമ്പിള്ളി വരെയുള്ള ഒരു തലമുറ തിരുവിതാംകൂറും, കൊച്ചിയും പിന്നീട്‌ തിരുക്കൊച്ചിയും ഭരിച്ചു. ഇവരുടെ ഭരണകാലം അഴിമതി വിമുക്തമായിരുന്നു എന്ന്‌ അവരുടെ ശത്രുക്കള്‍ പോലും സമ്മതിക്കും. ഇ.ജെ ജോണ്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശുപാര്‍ശയ്ക്കുവേണ്ടിചെന്ന സ്വന്തം ഭാര്യാസഹോദരനെ ഐ.ജി യെ വിളിപ്പിച്ച്‌ അറസ്റ്റ്‌ ചെയ്യിച്ച സംഭവം ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ആ തലമുറയ്ക്ക്‌ സ്ഥിരതയുള്ള ഒരു ഭരണം കാഴ്ച്ചവെയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും പട്ടം മുതല്‍ പനമ്പിള്ളി വരെയുള്ള കോണ്‍ഗ്രസ്സ്‌ നേതാക്കന്മാരുടെ ഭരണകാലം ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ്‌ കാഴ്ചപ്പാടുകള്‍ക്ക്‌ അനുസൃതമായിരുന്നു.

ഈ ജനാധിപത്യ ഭരണകാലത്ത്‌ തിരുക്കൊച്ചി ഗുണപരമായ എല്ലാ കാര്യങ്ങള്‍ക്കും ഒന്നാം സ്ഥാനത്തായിരുന്നു. 1957-ല്‍ ഐക്യകേരളം നിലവില്‍ വന്നശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ കേരളത്തിലെ ജനസംഖ്യയില്‍ 46 ശതമാനം പേര്‍ വോട്ടു ചെയ്തപ്പോള്‍ അവര്‍ക്ക്‌ ഭരിക്കുവാനുള്ള എം.എല്‍.എമാരെ കിട്ടി എന്നുള്ളത്‌ സത്യമാണ്‌. ഇതിന്‌ കാരണം 54 ശതമാനം വരുന്ന കമ്മ്യണിസ്റ്റുകാരല്ലാത്തവരുടെ വോട്ടുകള്‍ ശിഥിലമായിപ്പോയതാണ്‌. ഇത്‌ ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ സമ്പ്രദായത്തിലെ ന്യൂനതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. സ്വാതന്ത്ര്യ സമരങ്ങളുടേയും നവോത്ഥാനസമരങ്ങളുടേയും പൊരിവെയിലത്ത്‌ നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ചുവളര്‍ന്ന മാന്യന്മാരും രാജ്യസ്നേഹികളുമായ നേതാക്കന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജനാധിപത്യകക്ഷികളുടെ ഒരു ഐക്യനിര ഈ രാജ്യത്തിന്‌ ആവശ്യമാണെന്നും അങ്ങനെ വന്നാല്‍ മാത്രമേ രാജ്യതാല്‍പ്പര്യത്തിന്‌ ദോഷം ചെയുന്ന കമ്മ്യൂണിസ്റ്റ്‌ ഭരണം ഒഴിവാക്കി ഐശ്വര്യപൂര്‍ണ്ണമായ ജനാധിപത്യ കേരളം കെട്ടിപ്പടുക്കുവാന്‍ സാധിക്കുകയുള്ളു എന്നും കമ്മ്യൂണിസ്റ്റിതര ജനാധിപത്യകക്ഷികളുടെ നേതാക്കന്മാര്‍ക്ക്‌ ബോധ്യപ്പെട്ടു. 1957ല്‍ അധികാരം ഏറ്റ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഭരണകൂടം കേരളം 26 മാസം ഭരിച്ചു. ഈ 26 മാസംകൊണ്ട്‌ കേരളത്തിന്റെ പുരോഗതി 26 വര്‍ഷത്തേക്ക്‌ പുറകോട്ടടിച്ചു.

1957,1967,1978,1986,1996 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍കൂടി മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റുകാര്‍ മന്ത്രിസഭകള്‍ ഉണ്ടാക്കി. ഈ സര്‍ക്കാരുകളുടെയെല്ലാം നേതൃത്വത്തില്‍ മാന്യതയില്ലാത്തവരും രാജ്യതാല്‍പ്പര്യ വിരുദ്ധരുമായ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ വന്നത്‌ നിമിത്തം കേരളത്തിലെ എല്ലാ സ്ഥാപനവല്‍ക്കരിക്കപ്പെട്ട അധികാര കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും അത്തരം ആളുകള്‍ തന്നെ തലപ്പത്ത്‌ കയറിക്കൂടി. അതുകൊണ്ട്‌ കേരളം രണ്ട്‌ ചേരിയായി തിരിഞ്ഞു. സംഘടിതരുടെ ചേരിയും അസംഘടിതരുടെ ചേരിയും. കമ്മ്യൂണിസ്റ്റുകാരുടെ സംഘടിത ചേരി ജാതി-മത നേതാക്കളേയും എല്ലാ രംഗങ്ങളിലും വളര്‍ന്നുവരുന്ന മാഫിയാകളേയും കൂട്ടുപിടിച്ച്‌
സമാധാനപരമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ജനങ്ങളുടെ സ്വൈരജീവിതം തകര്‍ത്തു. ജനാധിപത്യഭരണത്തില്‍ ജനസേവനം നടത്തേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മാര്‍ക്സിസ്റ്റുകാരുടെ കെടുകാര്യസ്ഥത നിറഞ്ഞ ഭരണസൗകര്യമുപയോഗിച്ച്‌ കൈക്കൂലിയിലും അഴിമതിയിലും മുങ്ങിനിന്ന്‌ ജനദ്രോഹം നടത്തി. ഈ അവസ്ഥയില്‍ ഒരു പരിധി വരെയെങ്കിലും ജനങ്ങള്‍ക്ക്‌ നീതിയും സംരക്ഷണവും ഉറപ്പാക്കിയത്‌ കോണ്‍ഗ്രസിന്റെ പൂര്‍വ്വികര്‍ കെട്ടിപ്പടുത്ത ജൂഡീഷ്യറിയാണ്‌.
ഈ ജൂഡീഷ്യറിയുടെ ഭാഗമായ കോടതികളില്‍പോലും കടന്നുകയറി അവകളെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കാന്‍ മാര്‍ക്സിസ്‌ററുകാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

നീതിക്ക്പകരം ഭീതി നല്‍കുന്ന അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണവൈകല്യംകൊണ്ട്‌ സമ്പന്നര്‍ക്ക്‌ മാത്രം കടന്നുചെല്ലാവുന്ന ഇടത്താവളങ്ങളായി ഇന്ന്‌ കോടതികള്‍ മാറിയിരിക്കുന്നു. ജനാധിപത്യ ഭരണസംവിധാനം നിലനിര്‍ത്തുന്ന തൂണുകളിലൊന്നാണ്‌ പത്രമാധ്യമങ്ങള്‍. ഇവയിലൂടെയാണ്‌ ഭരണത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാണിക്കേണ്ടത്‌. മാന്യന്മാരായ ഭരണകര്‍ത്താക്കന്മാര്‍ ഈ ചൂണ്ടിക്കാണിക്കലുകള്‍ സഹിഷ്ണുതയോടെ സ്വീകരിച്ച്‌ ഭരണകൂടത്തിലെ തെറ്റുകുറ്റങ്ങള്‍ പരിഹരിക്കും. കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിന്റെ ഭരണകാലഘട്ടങ്ങളിലെല്ലാം മാധ്യമങ്ങളെ വളര്‍ത്താനല്ല, തകര്‍ക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. വര്‍ത്തമാനകാല ഭരണത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ആക്ഷേപിക്കുന്ന മറ്റു പാര്‍ട്ടികളില്‍ പോലും ഇല്ലാത്ത ഗ്രൂപ്പുവഴക്കിലും അഭിപ്രായവ്യത്യാസങ്ങളിലും കിടന്ന്‌ ഉഴലുന്നു. അതിനുപുറമേ ജാതിമതവര്‍ഗീയ നേതാക്കളുമായും ഭൂ-മദ്യ മാഫിയകളുമായും കൂട്ടുകൂടി
പരിസ്ഥിതിയേപ്പോലും തകര്‍ത്ത്‌ ജനജീവിതം ദുസ്സഹമാക്കുന്നു.

പരിസ്ഥിതിവാദികളെ കടന്നാക്രമിക്കുന്നു. പെണ്‍വാണിഭ സംഘങ്ങള്‍ വിലസുന്നു. ഇന്ന്‌ കേരളത്തിലെ അടിസ്ഥാനവര്‍ഗം എന്നുപറയുന്നവരുടെ കൂട്ടത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ കേരളത്തിലെ സമ്പന്നകൃഷിക്കാരെയും ശമ്പളവും കൈക്കൂലിയും ഒരുമിച്ചുവാങ്ങുന്ന ഉദ്യോഗസ്ഥ പ്രഭുക്കന്മാരേയും ഒക്കെയാണ്‌. എന്നാല്‍ സത്യം ഇതില്‍നിന്നും ഒക്കെ എത്രയോ ദൂരെയാണ്‌. കേരളത്തിലെ യഥാര്‍ത്ഥ അടിസ്ഥാനവര്‍ഗം ഇവിടത്തെ ആദിവാസികളും സാധാരണ കര്‍ഷകരും അസംഘടിത തൊഴിലാളികളുമാണ്‌. ഈ സമൂഹം ഇന്ന്‌ നിലനില്‍പിന്റെ ഭീഷണിയിലാണ്‌. ഇങ്ങനെപോയാല്‍ ഈ സമൂഹം വരുന്ന 25 വര്‍ഷത്തിനകം കുറ്റിയറ്റുപോകും. ഇതൊന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ വിഷയമല്ല. അവര്‍ക്ക്‌ വിഷയം ആണവകരാറും ആസിയാന്‍ കരാറുമൊക്കെയാണ്‌. ഇവര്‍ക്ക്‌ വേണ്ടത്‌ ലോട്ടറി മാഫിയക്കാരെയും, മന്ത്രിമാരും മന്ത്രിപുത്രന്മാരും ഉള്‍ക്കൊള്ളുന്ന ഭൂ-മാഫിയകളേയും ക്വട്ടേഷന്‍ സംഘങ്ങളെയും പെണ്‍വാണിഭക്കാരേയും ഒക്കെയാണ്‌. ഇവര്‍ കോടികള്‍ വാരിക്കൂട്ടുന്നു.

സാമ്പത്തികദ്രോഹങ്ങളും നീതിനിഷേധവും കൊണ്ട്‌ ജീവിതം വഴിമുട്ടിയ അസംഘടിത ജനവിഭാഗം ജീവിതത്തിനും മരണത്തിനും ഇടയില്‍ കിടന്ന്‌ ഞെളിപിരികൊള്ളുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ട ബുദ്ധിജീവികള്‍ പോലും ബുദ്ധിപൂര്‍വ്വം നിസ്സംഗത പാലിക്കുന്നു. സമ്പത്തും നീതിയും നിഷേധിക്കുന്ന അസംഘടിതരുടെ അവകാശം നേടിയെടുക്കുവാന്‍ വഴിതടയലും മനുഷ്യച്ചങ്ങലയും അല്ല വേണ്ടത്‌, രണ്ടാം സ്വാതന്ത്ര്യസമരമാണ്‌. ഭാരതസമൂഹത്തിനുണ്ടാകേണ്ട ഏതു ഗുണപരമായ മാറ്റത്തിനും മാര്‍ഗദീപമായി കാണേണ്ടത്‌ മഹാത്മാഗാന്ധിയേയാണ്‌. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ക്കൂടിയല്ലാതെ ഒരു നവോത്ഥാനവും സ്വാതന്ത്ര്യവും പൂര്‍ണ്ണമാകുകയില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രമ്യമായ ഇടപെടലില്‍ക്കൂടിയുള്ള വികസനനയം മാത്രമേ നാടിന്‌ ഗുണം ചെയ്യൂ. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള പരക്കംപാച്ചില്‍ വികസനം അല്ല. അവ സമൂഹത്തിന്‌ അശേഷം സംതൃപ്തി നല്‍കുകയുമില്ല. സമൂഹത്തിലെ ഏററവും ദുരിതമനുഭവിക്കുന്നവന്റെ മോചനമാണ്‌ ഐശ്വര്യത്തിലേക്കുള്ള ആദ്യപടി. സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരോടുള്ള പക്ഷം ചേരലാണ്‌ ഉത്തമഭരണകൂടത്തിന്റെ ലക്ഷണം.

Saturday, November 21, 2009

ചുകപ്പ് പടിയിറങ്ങുന്ന വംഗനാട്

ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ 32 വര്‍ഷമായി പശ്ചിമ ബംഗാളിനെ ചുവപ്പണിയിച്ചു നിര്‍ത്തിയ സി പി എമ്മിനെ ബംഗാള്‍ ജനത ചവച്ചു തുപ്പുമ്പോള്‍ അനിവാര്യമായ ഒരു രാഷ്ട്രീയ പതനമായി അത്‌ വിലയിരുത്തപ്പെടുന്നു. വംഗദേശത്തിന്റെ വിരിമാറില്‍ തലയെടുപ്പോടെ പാറി കളിച്ച ചെങ്കൊടികള്‍ പരാജയത്തിന്റെ അപമാനഭാരം കൊണ്ട്‌ തലകുനിക്കുകയാണ്‌. മാര്‍ക്സിസത്തിന്‌ വാര്‍ധക്യമില്ലെന്ന്‌ അണികളെ പഠിപ്പിച്ച പ്രസ്ഥാനം ലോകഭൂപടത്തില്‍ പലയിടത്തും ചുവപ്പ്‌ മാഞ്ഞപ്പോള്‍ അഭിമാനപൂര്‍വം ചൂണ്ടിക്കാട്ടിയത്‌ പശ്ചിമബംഗാളിനെയായിരുന്നു. ലെനിന്‍ പ്രതിമ നിലംപൊത്തിയാലും ബെര്‍ളിന്‍ മതില്‍ തകര്‍ന്നാലും ബംഗാളില്‍ മാര്‍ക്സിസത്തിന്‌ മരണമില്ലെന്നു വിശ്വസിച്ച സി പി എം അണികള്‍ക്ക്‌ ബംഗാള്‍ ഇനി ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ മാത്രമായിരിക്കുമെന്ന്‌ കരുതപ്പെടുന്നു.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‌ ശേഷം പശ്ചിമ ബംഗാളില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്ന്‌ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും ഈയിടെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ്‌ ബംഗാളിന്റെ മാറിയ മനസ്സിനെ അനാവരണം ചെയ്യുന്നത്‌. ഭരണകക്ഷി തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നത്‌ അപൂര്‍വമല്ല, പക്ഷെ; നിരന്തരമായ തോല്‍വി അസാധാരണമാണ്‌. നന്ദിഗ്രാമില്‍ നിന്നും സിംഗൂരില്‍ നിന്നും ഉയര്‍ന്ന നിസ്സഹായരുടെ നിലവിളികള്‍ ഇന്ന്‌ ബംഗാളില്‍ ഉടനീളം സംഘഗാനമായി അലയടിക്കുകയാണ്‌. അപ്രതീക്ഷിതമായ തിരിച്ചടികളല്ല; സി പി എമ്മിന്റെ പരാജയ പരമ്പരകള്‍ക്ക്‌ കാരണം ; ജനങ്ങളുടെ ബോധപൂര്‍വ്വമായ പകതീര്‍ക്കലാണ്‌.

1984ല്‍ ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ താപവും കോപവും ബംഗാളില്‍ സി പി എമ്മിന്‌ വന്‍ പരാജയമുണ്ടാക്കിയിരുന്നു. എന്നാല്‍, മൂന്നര വര്‍ഷത്തിനുള്ളിലുണ്ടായ നിരവധി പരാജയങ്ങള്‍ അത്തരത്തിലുള്ളതല്ല. അടിത്തറ തകര്‍ന്ന ഒരു ഗോപുരത്തിന്റെ ആസന്ന പതനം തന്നെയാണിത്‌. 1977ല്‍ പ്രമോദ്‌ ദാസ്‌ ഗുപ്തയും ജ്യോതി ബസുവും തുടക്കം കുറിച്ച ബംഗാളിലെ സി പി എം വിജയഗാഥ ബുദ്ധദേബ്‌ ഭട്ടാചാര്യയിലൂടെയും ബിമന്‍ബോസിലൂടെയും ജ്വലിച്ചുയരുകയാണെന്ന്‌ 2004 ലോക്സഭാ തിരഞ്ഞെടുപ്പും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പും തെളിയിച്ചു. പക്ഷെ; അണയും മുമ്പെയുള്ള ആളിക്കത്തലായിരുന്നു അതെന്ന്‌ തെളിയാന്‍ ഏറെ നാളൊന്നും വേണ്ടി വന്നില്ല.

2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്‌ സി പി എമ്മും ഇടത്‌ മുന്നണിയും നേടിയത്‌. പശ്ചിമ ബംഗാളില്‍ മാത്രം 28 ലോക്സഭാ അംഗങ്ങളെ പാര്‍ട്ടി വിജയിപ്പിച്ചു. ബംഗാളില്‍ നിന്നുള്ള 42ല്‍ 37 പേരും ഇടത്പക്ഷത്ത്‌ നിന്നുള്ളവരായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിച്ചു. 293 അംഗസഭയില്‍ 233 സീറ്റുകളാണ്‌ അന്ന്‌ ഇടത്‌ മുന്നണി നേടിയത്‌. 175 സീറ്റുകളില്‍ ജയിച്ച സി പി എമ്മിന്‌ തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു. സി പി എമ്മിന്‌ മാത്രം 36.92 ശതമാനം വോട്ടുണ്ടായിരുന്നു. എന്നാല്‍ തിരിച്ചടികളുടെ പീഡനപര്‍വം ആരംഭിച്ചതോടെ വന്‍ ഔന്നത്യത്തില്‍ നിന്നും സി പി എം വീണത്‌ അഗാധഗര്‍ത്തത്തിലേക്കായിരുന്നു.

നഗരങ്ങളും നാട്ടിന്‍പുറങ്ങും സി പി എമ്മിനെ തിരസ്ക്കരിച്ച കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒമ്പത്‌ സീറ്റുകള്‍ കൊണ്ട്‌ അവര്‍ തൃപ്തിയടയേണ്ടി വന്നു. വീഴ്ചകളില്‍ മാപ്പിരന്നും ഏറ്റുപറഞ്ഞും പുതിയ പ്രതിച്ഛായക്ക്‌ വേണ്ടി സി പി എം പശ്ചിമ ബംഗാള്‍ ഘടകവും ഭരണനേതൃത്വവും തയ്യാറായെങ്കിലും ജനങ്ങള്‍ വീണ്ടും പാര്‍ട്ടിയെ തിരസ്ക്കരിക്കുകയായിരുന്നു. സിലിഗുരി അടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടി വീണ്ടും തോല്‍വിയേറ്റു വാങ്ങി. സി പി എം തകര്‍ച്ച ഒരു പ്രത്യേക നിലയില്‍ ചെന്ന്‌ നില്‍ക്കുന്ന പ്രതിഭാസമായല്ല അനുഭവപ്പെടുന്നത്‌. അനുദിനമുള്ള വന്‍തോതിലുള്ള മണ്ണൊലിപ്പാണിത്‌. പാര്‍ട്ടിയെ പിടിച്ചു നിര്‍ത്തുന്ന താഴ്‌വേര്‌ പോലും ഇളകി തുടങ്ങിയെന്നാണ്‌ ഉപതിരഞ്ഞെടുപ്പിന്റെ വോട്ട്‌ ബലം വ്യക്തമാക്കുന്നത്‌.

തൃണമൂല്‍കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി വിജയിച്ച ബംഗ്ലാദേശ്‌ അതിര്‍ത്തി പ്രദേശമായ ബൊങ്കാവിലെ ഭൂരിപക്ഷം 40,428 വോട്ടുകളാണ്‌. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സഖ്യത്തിന്റെ ഈ മണ്ഡലത്തിലെ ലീഡ്‌ ഇരുപതിനായിരത്തോളമായിരുന്നു. അത്‌ ഇരട്ടിച്ചു. അന്തരിച്ച മന്ത്രി സുഭാഷ്‌ ചക്രവര്‍ത്തി 2006ല്‍ ബല്‍ഗാചിയ സീറ്റില്‍ ജയിച്ചത്‌ 1749 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സഖ്യം ഇവിടെ 16000 വോട്ടിന്റെ ലീഡ്‌ നേടി. ഇത്തവണ 28,360 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ തൃണമൂല്‍ സ്ഥാനാര്‍ത്ഥി ഇവിടെ വിജയിച്ചു. 11000 വോട്ടിന്‌ തൃണമൂലിന്റെ തപസ്പാല്‍ വിജയിച്ച ആലിപൂരില്‍ ഇത്തവണത്തെ ഭൂരിപക്ഷം 27,555 വോട്ടുകളാണ്‌. മമതാ ബാനര്‍ജിയ്ക്ക്‌ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നുള്ള ഭൂരിപക്ഷം 24,000 വോട്ടുകളായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എം 30000 വോട്ടിന്റെ ഭൂരിപക്ഷം കരസ്ഥമാക്കിയ രാജ്ഗഞ്ചില്‍ കോണ്‍ഗ്രസ്‌ സഖ്യം ഇത്തവണ വിജയിച്ചത്‌ 15000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌. വന്‍ തോതിലുള്ള പരാജയത്തിന്റെ ഈ ഭീകരചിത്രം വ്യക്തമാക്കുന്നത്‌ സി പി എമ്മിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ്‌.

നന്ദിഗ്രാമും സിംഗൂരും രാഷ്ട്രീയ മാറ്റത്തിന്‌ നിമിത്തമായെങ്കിലും സി പി എമ്മിന്റെ സംഘടനാ രീതിയോടും ഭരണനടപടികളോടുമുള്ള ജനങ്ങളുടെ ഒതുക്കിവെച്ച വികാരമാണ്‌ അഗ്നി പര്‍വതം കണക്കെ പൊട്ടി ഒഴുകുന്നത്‌. തുടര്‍ച്ചയായി എട്ടു നിയമസഭാ തിരഞ്ഞെടുപ്പ്‌ വിജയം ഇടത്‌ മുന്നണിക്ക്‌ സമ്മാനിച്ച ബംഗാള്‍ ജനത രോഷവും പ്രതികാരവും തിളക്കുന്ന മനസ്സോടെ എല്ലാ വിജയങ്ങളും അവരില്‍ നിന്നും തിരിച്ചെടുക്കുകയാണ്‌. ഭരണ കുത്തകകൊണ്ട്‌ ജീര്‍ണിക്കുകയും ജനങ്ങളില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്ത സി പി എമ്മിന്റെ അനിവാര്യ ദുരന്തമാണ്‌ ബംഗാളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. കടപുഴകി വീഴുന്ന ഈ വന്‍മരം ചിതയിലെരിയാന്‍ ഇനി ഏറെ നാളൊന്നും വേണ്ടി വരില്ലെന്നാണ്‌ വംഗനാടിന്റെ രാഷ്ട്രീയ വിവേകം വ്യക്തമാക്കുന്നത്‌. അറുതിയില്ലാത്ത ഭരണമെന്ന സി പി എമ്മിന്റെ അഹങ്കാരത്തിനുള്ള മരണമണിയാണ്‌ ഉപതിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍.

Friday, November 20, 2009

കേഴുക കണ്ണൂരേ !

മാര്‍ക്സിസ്റ്റുകള്‍ കണ്ണൂരിനെ തങ്ങളുടെ സ്വന്തം ജില്ലയായിട്ടാണ്‌ കരുതുന്നത്‌. ഇത്‌ കണ്ണൂരിന്റെ ശാപം. കണ്ണൂര്‍ കമ്യൂണിസ്റ്റു വിഭാഗീയതയുടെ ശാപത്തില്‍ കുരുങ്ങിപ്പോയ ബംഗാളിലെ മിഡ്നാപ്പൂരിനെപ്പോലുള്ള ഒരു ഇന്ത്യന്‍ ജില്ല.

കണ്ണൂരിലെ കമ്യൂണിസം അരാജകത്വവും പിടിച്ചടക്കലുമാണ്‌. കണ്ണൂര്‍ കമ്യൂണിസം അതിന്റെ മനസ്സില്‍ ഭീകരഭാവങ്ങള്‍ ഒളപ്പിച്ചിരിക്കുന്നു. പാര്‍ട്ടി വളര്‍ത്താനുള്ള ഈ ഭീകര ഭാവങ്ങള്‍ മാര്‍ക്സിസത്തിനു പരിചയമുള്ളതല്ല. ഈ ഭീകരതയ്ക്കു മുമ്പില്‍ സത്യവും സമത്വവും സ്വാതന്ത്ര്യവും കണ്ണൂരിനു നഷ്ടപ്പെട്ടിരിക്കുന്നു. സമാധാനപരമായി ഒരു തിരഞ്ഞെടുപ്പു നടത്താന്‍ പോലും കഴിയുന്നില്ല. ഈ നവംബര്‍ ഏഴിനു ഉപതിരഞ്ഞെടുപ്പ്‌ നടന്നത് കേന്ദ്രസേനയുടെ കാവലിലായിരുന്നു. കള്ള വോട്ടു ചെയ്യാതിരിക്കാനാണ്‌ കേന്ദ്രസേന വന്നത്‌. എന്നാലും കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാര്‍ കള്ളവോട്ടു ചെയ്യും. കാരണം കള്ളവോട്ടിലുള്ള വിശ്വാസം കണ്ണൂര്‍ കമ്യൂണിസത്തിന്റെ തലവിധിയായിപ്പോയി. കണ്ണൂരിനു കള്ളവോട്ട്‌ ഒരു പുതുമയൊന്നുമല്ലെന്നാണ്‌ എം.വി.രാഘവനിപ്പോള്‍ പറയുന്നത്‌. ഇങ്ങനെയൊക്കെയാണ്‌ കണ്ണൂര്‍ ഇന്ത്യയിലെ ഒരു മാര്‍ക്സിസ്റ്റു ജില്ലയാവുന്നത്‌.

കണ്ണൂര്‍ എന്ന മാര്‍ക്സിസ്റ്റു രാഷ്ട്രീയ ജില്ല പല അര്‍ത്ഥങ്ങളിലും എ.കെ.ജിയുടെ സ്മാരകമാണല്ലോ. എ.കെ.ജി ദേശീയ സ്വാതന്ത്ര്യസമരമുഖത്തു നിന്നും കേളപ്പജിയില്‍ നിന്നുമൊക്കെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെത്തിപ്പെട്ടത്‌ മാര്‍ക്സിസം പഠിച്ചിട്ടൊന്നുമല്ല.
മാര്‍ക്സിസത്തിന്റെ പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനം വരെയും എ.കെ.ജിക്കറിഞ്ഞുകൂടായിരുന്നു. അത്തരം പ്രശ്നങ്ങളൊക്കെ എ.കെ.ജി 'ബുദ്ധിജീവിയായ' ഇ.എം.എസ്സിനെ ഏല്‍പ്പിക്കുകയാണുണ്ടായത്‌. ഇ.എം.എസ്‌ മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ എന്തൊക്കെ കാര്യങ്ങളാണ്‌ ബുദ്ധിപരമായി കൈകാര്യം ചെയ്തതെന്നും എ.കെ.ജിക്ക്‌ അവസാനം വരെ അറിഞ്ഞുകൂടായിരുന്നു.എ.കെ.ജി ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളെയും വികാരപരമായി സമീപിച്ചു. ഗാന്ധിജിയെയും കേളപ്പജിയെയും ഗുരുവായൂര്‍ സത്യാഗ്രഹത്തെയുമൊക്കെ ഉദ്ധരിച്ചും വൈകാരികമായി കമ്യൂണിസവും വിപ്ലവവും നാവിലൂടെടുത്താടിയും എ.കെ.ജി ജനങ്ങളുടെ ഇടയില്‍ ഒരു നടനായി മാറുകയായിരുന്നു. തമിഴ്‌ സിനിമയില്‍ എം.ജി.ആര്‍.ആടിയ വേഷങ്ങളാണ്‌ കണ്ണൂരിലെ പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ എ.കെ.ജി രാഷ്ട്രീയമായാടിയത്‌. ഇരുവരും ഉപയോഗിച്ച രാഷ്ട്രീയത്തിന്റെ വികാരഭാഷയെ ഇവിടെ ചെറുതായി കാണുകയൊന്നുമല്ല. എ.കെ.ജിയുടെ രാഷ്ട്രീയത്തിന്റെ ഈ വൈകാരിക ഭാഷയാണ്‌ കണ്ണൂര്‍ കമ്യൂണിസത്തിനു വിത്തിട്ടത്‌. എ.കെ.ജി ജനങ്ങളുടെ ഒരു നേതാവായിരുന്നു.

അദ്ദേഹം എത്രവലിയ കമ്യൂണിസ്റ്റായിരുന്നുവെന്നതിന്റെ കണക്കെടുപ്പാവശ്യമില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ നല്ല പരിചയമുള്ള, ബന്ധവും സ്നേഹവുമുള്ള ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റു നേതാവായിരുന്നു എ.കെ.ജി. ജവഹര്‍ലാലും എ.കെ.ജിയും പരസ്പരം ആദരിച്ചു പോന്നു ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത്‌. ജവഹര്‍ലാല്‍ ലോക്സഭയില്‍ ആദരവോടെ ശ്രദ്ധിച്ച ആദ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റു നേതാവായിരുന്നു എ.കെ.ജി. ഇന്ത്യയിലൊരിടത്തു നിന്നു എ.കെ.ജി കൊണ്ടുവരുന്ന ഇന്ത്യന്‍ ഹൃദയത്തിന്റെ സ്പന്ദനങ്ങളായിരുന്നിരിക്കണം ജവഹര്‍ലാലിനു കേള്‍ക്കേണ്ടിയിരുന്നത്‌. എ.കെ.ജിയുടെ ഒരു ആരാധകനെപ്പോലെയാണ്‌ മഹാനായ ജവഹര്‍ലാല്‍ ലോക്സഭയിലും പുറത്തും എ.കെ.ജിയോടു പെരുമാറിയത്‌. കല്‍ക്കത്താ തീസിസിന്റെ ഇന്ത്യന്‍ കമ്യൂണിസ്റ്റു രാഷ്ട്രീയത്തെക്കുറിച്ച്‌ ജവഹര്‍ലാല്‍ ഒരിക്കലെങ്കിലും എ.കെ.ജിയോടോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോടോ ചോദിച്ചിട്ടില്ല. വരൂ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ പരീക്ഷണശാലയിലേക്ക്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരേ നിങ്ങള്‍ എന്നേ ജവഹര്‍ലാല്‍ പറഞ്ഞിട്ടുള്ളൂ. കമ്യൂണിസം എന്താണെന്നു പഠിച്ചത്‌ എ.കെ.ജിയായിരുന്നില്ല, ജവഹര്‍ലാലായിരുന്നു. എ.കെ.ജി കമ്യൂണിസം ആശിച്ചു.

ഈ ആശ ഒരു വികാര ജീവിയുടേതായിരുന്നു. കമ്യൂണിസത്തിനു ലോകത്തു സംഭവിച്ച ദുരന്തമെന്താണെന്നു കാണാന്‍ ജവഹര്‍ലാലും എ.കെ.ജിയുമുണ്ടായില്ല. ലോകത്തു കമ്യൂണിസത്തിനു സംഭവിച്ചതു തന്നെ കണ്ണൂര്‍ ജില്ലയിലെയും, കേരളത്തിലെയും, ഇന്ത്യയിലെയും കമ്യൂണിസത്തിനും സംഭവിക്കും. ഒരു ബ്രാക്കറ്റില്‍ കിടന്നു കളിക്കുന്ന മനുഷ്യത്വം മറന്ന മാര്‍ക്സിസത്തിന്റെ തിരോധാനം കാത്തിരിക്കുക കണ്ണൂരും കേരളമാകെയും. കണ്ണൂര്‍ എന്ന ജില്ലയിലെ മാര്‍ക്സിസം മനുഷ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്‌. എ.കെ.ജിയുടെ മങ്ങിയ ഒരു മാതൃകപോലും ഇന്ന്‌ കണ്ണൂരിലെ മാര്‍ക്സിസ്റ്റു രാഷ്ട്രീയത്തിലില്ല. എ.കെ.ജി എടുത്തു പ്രയോഗിച്ച വികാരത്തിന്റെ സ്ഥാനത്ത്‌ ഗുണ്ടായിസവും കൊലപാതക രാഷ്ട്രീയവും കയറിക്കൂടിയിരിക്കുന്നു. ചത്തും കൊന്നും കള്ളവോട്ടു ചെയ്തും പിടിച്ചടക്കുക എന്നതായിരിക്കുന്നു മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കണ്ണൂരിലെ നീതിസാരം. ഈ നീതിസാരം നെഞ്ചിലേറ്റിയ പുതിയ മാര്‍ക്സിസ്റ്റു സങ്കല്‍പ്പത്തിന്റെ നേതാക്കളാണല്ലോ പിണറായിയും കോടിയേരിയും ജയരാജന്മാരും പി.ശശിയുമൊക്കെ. ഈ നേതാക്കളുടെ മനസ്സിലെ ഭീകര രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്‌ കണ്ണൂരിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി.

ഇന്ത്യ ഇന്ന്‌ അഭിമുഖീകരിക്കുന്ന വിപത്തായ മാവോയിസ്റ്റുകളോട്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌ മാര്‍ക്സിസ്റ്റുകള്‍. സെക്ടേറിയനിസം അതിന്റെ നരകഭാവങ്ങള്‍ കൊണ്ട്‌ കണ്ണൂരിനെ കീഴടക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന പ്രാകൃതമായ ആശയംകൊണ്ട്‌ പൊതുമനുഷ്യ സമൂഹത്തെ കീഴടക്കുന്ന ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യുന്നത്‌ മനുഷ്യന്റെ മൗലികാവകാശത്തെത്തന്നെയാണ്‌. ഈ മനുഷ്യാവകാശ ബോധത്തിന്റെ പക്ഷത്തുനിന്നു ഉയര്‍ന്നുവന്നു പൊരുതുന്ന കോണ്‍ഗ്രസ്‌ നേതാവാണ്‌ കെ.സുധാകരന്‍. കണ്ണൂരിലെ ജയരാജന്മാരും ശശിമാരും പ്രതിനിധീകരിക്കുന്ന അടിപിടി, ആധിപത്യ, ആസക്തി, സ്വത്തുസമ്പാദന രാഷ്ട്രീയത്തിന്റെ തേരോട്ടത്തെ ഈ ഉപതിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി അല്‍പ്പമെങ്കിലും തടഞ്ഞുനിര്‍ത്താന്‍ കെ.സുധാകരന്റെ നേതൃത്വത്തിനു കഴിഞ്ഞു. കണ്ണൂരിലെ മാര്‍ക്സിസ്റ്റു നേതാക്കളെ തിരുത്താന്‍ വാസ്തവത്തില്‍ പോളിറ്റ്‌ ബ്യൂറോ കെ.സുധാകരനെയാണ്‌ ഏല്‍പ്പിക്കേണ്ടത്‌. കെ.സുധാകരനെ തേജോവധം ചെയ്തു നശിപ്പിക്കാന്‍ പാര്‍ട്ടി മുഖപത്രവും എല്‍.സി നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ രംഗത്തിറങ്ങിയിട്ടുണ്ട്‌.

സുധാകരന്റെയും അബ്ദുള്ളക്കുട്ടിയുടെയും ജീവനു നേരെയുള്ള ഭീഷണി ലോക്സഭാ തിരഞ്ഞെടുപ്പു മുതല്‍ തുടങ്ങിയതാണ്‌. അബ്ദുള്ളക്കുട്ടി കണ്ണൂരിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ മുമ്പിലെ വലിയൊരു ചോദ്യചിഹ്നമാണ്‌. കാരണം അദ്ദേഹത്തിന്റേത്‌ സ്വാതന്ത്ര്യത്തിന്റെ പാതയാണ്‌. ആ പാതയില്‍ ചോരവീഴ്ത്തണമെന്നാണ്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടി ആഗ്രഹിക്കുന്നത്‌. തട്ടും, വെട്ടും, കൊല്ലും, കയ്യൊടിക്കും, കാലൊടിക്കും എന്നിങ്ങനെയുള്ള ജയരാജന്മാരുടെ പ്രവര്‍ത്തനശൈലിക്ക്‌ കണ്ണൂരിന്റെ മാര്‍ക്സിസ്‌ററു മണ്ണില്‍ ഇന്ന്‌ ആഴത്തില്‍ വേരുകളുണ്ട്‌. നേരായ എല്ലാ മാര്‍ഗങ്ങളും കൈവിട്ട ഒരു പാര്‍ട്ടിയാണ്‌ കണ്ണൂരിലേത്‌. തങ്ങളുടെ കൊടിക്കീഴില്‍ അണിനിരക്കാത്തവരെ പാര്‍ട്ടിക്കാരുടെ മസില്‍ പവറും ഭരണയന്ത്രങ്ങളുമുപയോഗിച്ചു തകര്‍ക്കുക. അട്ടിമറി രാഷ്ട്രീയത്തിനു കണ്ണൂരിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി കൂട്ടുപിടിക്കുന്നത്‌ പ്രാദേശിക അധമന്മാരെയും നീചന്മാരെയുമാണ്‌. പ്രാദേശിക തെമ്മാടിത്തത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു കൂടെ നിര്‍ത്തുക. ഇവരില്‍ സ്പിരിറ്റ്‌ കള്ളക്കടത്തുകാരുടെ ഗുണ്ടകളും പണം പലിശയ്ക്കു കൊടുക്കുന്നവരുടെ ഗുണ്ടകളും കള്ളുഷാപ്പുകാരുടെ ഗുണ്ടകളുമൊക്കെ പെടുന്നു. പാര്‍ട്ടിക്ക്‌ ക്വട്ടേഷന്‍ സംഘം നേരത്തേ ഉള്ളതാണ്‌. ഏറ്റവും ഒടുവിലായി പാര്‍ട്ടിയുടെ പോഷകസംഘത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥന്മാരും പോലീസുകാരും മുന്നോട്ടുവരുന്നു. ഐ.പി.എസ്സുകാരെ നേരത്തേ തന്നെ ശേഖരിച്ചു വച്ചിട്ടുണ്ട്‌.

പൊലീസിന്റെ തലവന്‍ തന്നെ സഹയാത്രികനാണല്ലോ. ഇനി കുറേ ഐ.എ.എസ്സുകാരെ കൂടെക്കൊണ്ടു നടക്കാന്‍ വേണം. ഐ.എ.എസ്സുകാരെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്‌ ബാലകൃഷ്ണനെ ആലപ്പുഴയില്‍ നിന്നു കണ്ണൂരിലേക്കു മാറ്റിയത്‌. കലക്ടര്‍ ബാലകൃഷ്ണന്‍ കണ്ണൂരിലെ ഒരു ടിപ്പിക്കല്‍ സഖാവ്‌ ബാലകൃഷ്ണനായിത്തന്നെ പാര്‍ട്ടിക്ക്‌ സേവനമര്‍പ്പിച്ചു. ഇങ്ങനെയുള്ള ഒരുപാടുദ്യോഗസ്ഥന്മാരെ മാര്‍ക്സിസ്റ്റു പാര്‍ട്ടി വിലയ്ക്കു വാങ്ങിയിട്ടുണ്ട്‌. ഇവര്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക്‌ തങ്ങളെ വില്‍ക്കുന്നത്‌ ഭരണം കൈയിലെടുക്കാനാണ്‌; അധികാര കേന്ദ്രങ്ങളാവാനും സര്‍ക്കാരില്‍ സ്വാധീനമുണ്ടാക്കാനുമാണ്‌; പാര്‍ട്ടിയുടെ കൊടിക്കീഴില്‍ നിന്ന്‌ സ്വന്തം നയങ്ങള്‍ നടപ്പാക്കാനാണ്‌. ഇങ്ങനെയെല്ലാം സാധിക്കണമെങ്കില്‍ പി.ശശിമാരുടെയും ജയരാജന്മാരുടെയും പരിപാടികള്‍ നടപ്പാക്കിക്കൊടുക്കണം; സുരേഷ്കുമാര്‍ അച്യുതാനന്ദന്റെ പരിപാടികള്‍ നടപ്പാക്കിക്കൊടുത്തതുപോലെ. കലക്ടര്‍ ബാലകൃഷ്ണന്മാരുടെയും ചില തഹസില്‍ദാര്‍മാരുടെയും വിധി സുരേഷ്കുമാറിന്റേതു തന്നെയായിരിക്കും.

കണ്ണൂര്‍ ഇന്ന്‌ കേരളമാനവികതയോടും കേരളമനസ്സിനോടും കമ്യൂണിസത്തോടും ആവശ്യപ്പെടുന്നത്‌ ഇപ്പോള്‍ നടപ്പുള്ള മാര്‍ക്സിസ്റ്റ്‌ സെക്ടേറിയനിസത്തിന്റെ മനുഷ്യത്വരാഹിത്യത്തില്‍ നിന്ന്‌ ഈ പാവം നാടിനെ രക്ഷിക്കേണമേയെന്നാണ്‌. അതിനുവേണ്ടി ഒരു മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനം കണ്ണൂരിനു വേണ്ടി ഉണ്ടാകേണമേയെന്നാണ്‌. ആദ്യം മനുഷ്യനായി ജീവിക്കാനുള്ള അവകാശം നല്‍കുക എന്നതാണ്‌ കണ്ണൂരിന്റെ നിലവിളി. കമ്യൂണിസവും ഗാന്ധിസവും മാവോയിസവും ഫാസിസവും ടീറ്റോയിസവുമൊക്കെ പിന്നീടുള്ള വിഷയം. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ മനുഷ്യവിരുദ്ധമായ സങ്കല്‍പ്പത്തില്‍ നിന്നുള്ള മോചനത്തിനുവേണ്ടി കണ്ണൂര്‍ ദാഹിക്കുകയും നിലവിളിക്കുകയും ചെയ്യുന്നു. കണ്ണൂരിന്റെ ജീവിതത്തില്‍ ഏതുതരം രാഷ്ട്രീയ മനുഷ്യനെയാണ്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടി വിഭാവനം ചെയ്യുന്നത്‌? വര്‍ഗസമരത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി സ്വന്തം വര്‍ഗമേതാണ്‌? തൊഴിലാളിവര്‍ഗത്തെ നോക്കുകൂലിക്കാരാക്കി മാറ്റിയ നിലയ്ക്ക്‌, ഇനി ഏതാണ്‌ വിപ്ലവ വര്‍ഗം? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും പിണറായിയുടെ ജയരാജ വര്‍ഗത്തിന്‌ ഉത്തരം പറയാന്‍ കഴിയുമെന്നു തോന്നുന്നില്ല.

കമ്യൂണിസ്റ്റാശയങ്ങളുപയോഗിച്ച്‌ ഫ്യൂഡലിസത്തിന്റെ പുതിയ തുരുത്തുകളുണ്ടാക്കാന്‍ ശ്രമിക്കുന്ന കണ്ണൂരിലെ മാര്‍ക്സിസ്റ്റു നേതാക്കള്‍ വാസ്തവത്തില്‍ ഏതു നൂറ്റാണ്ടിലാണാവോ ജീവിക്കുന്നത്‌!
കണ്ണൂരിലെ മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റു പാര്‍ട്ടിക്ക്‌ ശക്തി പകരുന്നതും പ്രചോദനം നല്‍കുന്നതും ഏതു ജനവിഭാഗങ്ങളാണ്‌, അല്ലെങ്കില്‍ ഏതേതെല്ലാം വര്‍ഗങ്ങളാണ്‌? ബീഡിത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും നെയ്ത്തു തൊഴിലാളികളും കൂലിപ്പണിക്കാരും താഴ്‌ന്ന ജാതിക്കാരുമടങ്ങുന്ന പഴയ ഏഴകള്‍ ഇപ്പോള്‍ സി.പി.ഐ (എം) എന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയോടൊപ്പമുണ്ടോ? ഈ വര്‍ഗം മാഞ്ഞുപോയതോ, പാര്‍ട്ടിയെ ഉപേക്ഷിച്ചതോ? എന്തായാലും ഒരുകാര്യം തീര്‍ച്ചയാണ്‌. കണ്ണൂരിന്റെയോ കേരളത്തിന്റെയോ മനുഷ്യസമൂഹത്തില്‍ ഏഴകള്‍ ഇല്ലാതായിട്ടില്ല. എന്നാല്‍ ഈ ഏഴകള്‍ ഏഴകളും അവരുടെ മൗലികമായ പ്രശ്നങ്ങളുമായി മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കൂടെ ഇന്ന്‌ ഇല്ല.
(ഇ.വി.ശ്രീധരന്‍ )

Thursday, November 19, 2009

വേണം ഒരു തെറ്റുതിരുത്തല്‍

ഉമ്മന്‍ ചാണ്ടി മാതൃഭൂമിയില്‍ എഴുതിയ ലേഖനം (19/11/2009)

പശ്ചിമ ബംഗാളിലെയും കേരളത്തിലെയും സി.പി.എമ്മിന്റെ കനത്ത തോല്‍വിയാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. ഇത്രയും ദയനീയമായ ഒരു പരാജയം സി.പി.എമ്മിനു സമീപഭാവിയില്‍ ഉണ്ടായിട്ടില്ല. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വീശിയ സി.പി.എം. വിരുദ്ധ ജനകീയകാറ്റ് ബംഗാളിലും കേരളത്തിലും ആഞ്ഞുവീശുകയാണ്.

കേന്ദ്രസേനയുടെ സാന്നിധ്യമാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്. പോളിങ് ബൂത്തില്‍വരെ പട്ടാളം കാവല്‍ നിന്നപ്പോള്‍ വ്യാജവോട്ടര്‍മാരും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന ഗുണ്ടകളും പത്തിമടക്കി. ബംഗാളും കണ്ണൂരും സി.പി.എമ്മിന്റെ ശക്തികേന്ദ്രമായത് കൈയൂക്കിലൂടെയും കള്ളവോട്ടിലൂടെയുമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. നീതിപൂര്‍വകവും ജനാധിപത്യപരവുമായ രീതിയില്‍ തിരഞ്ഞെടുപ്പു നടന്നാല്‍ ഈ സ്ഥലങ്ങള്‍ സി.പി.എമ്മിന്റെ ശവപ്പറമ്പായി മാറുന്ന കാലം വിദൂരമല്ല എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് നല്കുന്ന ഏറ്റവും വലിയ പാഠം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന് ആറുമാസംപോലും പൂര്‍ത്തിയാകും മുമ്പേ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ പുതുതായി 9357 വോട്ടര്‍മാരെ ചേര്‍ക്കുകയും 6386 വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്തു. വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മറ്റു മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരില്‍ എത്തിക്കുകയായിരുന്നെന്ന് വ്യക്തം.

ഇതിന്റെ നൂറുകണക്കിനു തെളിവുകളാണ് പുറത്തുവന്നത്. യു.ഡി.എഫ്. ഇതിനെതിരേ നല്കിയ പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും കേന്ദ്രസേനയെ വിന്യസിക്കുകയുമാണ് ഉണ്ടായത്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഏതറ്റം വരെ പോകാമെന്ന് സി.പി.എം. കാട്ടിത്തന്നു. ഇത് സി.പി.എമ്മിന്റെ മുഖം നഷ്ടപ്പെടുത്തി.

10 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന ബംഗാളില്‍ സി.പി.എമ്മിന് ഒരു സീറ്റും നിലനിര്‍ത്താനായില്ല. സി.പി.എം. നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവര്‍ത്തി 1977 മുതല്‍ ഈയിടെ മരിക്കുന്നതുവരെ വിജയിച്ച ബല്‍ഗാച്ചിയ ഈസ്റ്റ് സീറ്റുപോലും നിലനിര്‍ത്താന്‍ സി.പി.എമ്മിന് ആയില്ല. സഹതാപതരംഗം സൃഷ്ടിക്കാന്‍ സുഭാഷ്ചക്രവര്‍ത്തിയുടെ വിധവയെയാണ് സി.പി.എം. സ്ഥാനാര്‍ഥിയാക്കിയത്. മുന്‍മുഖ്യമന്ത്രി ജ്യോതിബസു ഈ മണ്ഡലത്തിലെ വോട്ടറാണ്. രോഗശയ്യയിലായ അദ്ദേഹത്തെപോലും രംഗത്തിറക്കി സി.പി.എം. വോട്ട് തേടി.

കോണ്‍ഗ്രസ്സുകാര്‍ സി.പി.എമ്മിനു വോട്ടുചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന. യു.പി.എ. സര്‍ക്കാറിനു മുമ്പ് സി.പി.എം. പിന്തുണ നല്കിയതിനു പ്രത്യുപകാരം എന്ന നിലയ്ക്കാണ് ബസു കോണ്‍ഗ്രസ്സിന്റെ പിന്തുണ തേടിയത്.എന്നാല്‍ യു.പി.എ. സര്‍ക്കാറിനെ സി.പി.എം. ചതിച്ച കാര്യം ജനം മറന്നില്ല. അവര്‍ എണ്ണിയെണ്ണി പകരംവീട്ടി. 28,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ്- തൃണമൂല്‍ സഖ്യം ബല്‍ഗാച്ചിയ പിടിച്ചെടുത്തത്. യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച അന്നുമുതല്‍ സി.പി.എമ്മിനു ശനിദശയാണ്. അതിനുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അവര്‍ തോറ്റു.

തെറ്റുതിരുത്തല്‍


ബംഗാളില്‍ ഇത്രയും വലിയ തോല്‍വി സംഭവിച്ചപ്പോള്‍ അതിനോട് സി.പി.എം. നേതൃത്വം നടത്തിയ പ്രതികരണം ശ്രദ്ധേയമായി. പരാജയകാരണങ്ങള്‍ കണ്ടെത്തുമെന്നും അവ പരിഹരിച്ച് വീണ്ടും ജനങ്ങളുടെ മുമ്പില്‍ എത്തുമെന്നുമായിരുന്നു സി.പി.എം. ബംഗാള്‍ സെക്രട്ടറി ബിമന്‍ ബോസിന്റെ പ്രതികരണം. അതേസമയം, കേരളത്തിലെ സി.പി.എമ്മിന്റെ പ്രതികരണം ഒരിക്കല്‍ക്കൂടി അവരുടെ ധാര്‍ഷ്ട്യം വെളിപ്പെടുത്തി. സി.പി.എമ്മിന്റെ വോട്ട് കൂടി, ജനപിന്തുണ കൂടി തുടങ്ങിയ അവകാശവാദങ്ങളാണ് ഉന്നയിക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ തോല്ക്കുക സ്വാഭാവികമാണ്.

അപ്പോള്‍ തെറ്റുതിരുത്തി വീണ്ടും ജനങ്ങളുടെ അംഗീകാരം നേടാനാണ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. സി.പി.എമ്മിന് ഇനിയും അതു ചെയ്യാവുന്നതേയുള്ളൂ. വോട്ടര്‍പട്ടികയില്‍ കാട്ടിയ കൃത്രിമങ്ങള്‍ ഏറ്റുപറഞ്ഞ് അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുത്തുകൊണ്ടാകട്ടെ തെറ്റുതിരുത്തല്‍. ജനാധിപത്യ മര്യാദകള്‍ അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ജനങ്ങളുടെ മുമ്പില്‍ വാഗ്ദാനം ചെയ്യണം. അല്ലാതെ തോറ്റ് തൊപ്പിയിടുമ്പോഴും ഞങ്ങള് ജയിച്ചേ എന്ന് പറഞ്ഞ് പടക്കം പൊട്ടിക്കുകയല്ല ചെയ്യേണ്ടത്.

പൊള്ളയായ അവകാശവാദം


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനു വോട്ടുകൂടിയെന്ന സി.പി.എമ്മിന്റെ അവകാശവാദം വെറും പൊള്ളയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ പോള്‍ ചെയ്ത വോട്ട് വര്‍ധിച്ചതു മറച്ചുവെച്ചാണ് സി.പി.എം. മൊത്തം വോട്ടില്‍ നേരിയ വര്‍ധന ഉണ്ടായതിനെ ആഘോഷമാക്കിയത്. കണ്ണൂരില്‍ ഇത്തവണ 8564 വോട്ട് കൂടുതല്‍ പോള്‍ ചെയ്തു. മുന്‍ തവണത്തേക്കാള്‍ യു.ഡി.എഫിനു 4242 വോട്ടും എല്‍.ഡി.എഫി.ന് 812 വോട്ടും കൂടുതല്‍ ലഭിച്ചു. കഴിഞ്ഞ തവണത്തെ വോട്ടിനോട് ഈ 812 വോട്ട് കൂട്ടിയാണ് തങ്ങള്‍ നില മെച്ചപ്പെടുത്തി എന്ന് സി.പി.എം. അവകാശപ്പെടുന്നത്.

എറണാകുളത്ത് 5544 വോട്ടാണ് കൂടുതല്‍ പോള്‍ ചെയ്തത്. മൊത്തം വോട്ടില്‍ എല്‍.ഡി.എഫിന്റെ വര്‍ധന വെറും 151 വോട്ട്. യു.ഡി.എഫിന്റെ വര്‍ധന 2971 വോട്ട്. അതേസമയം, സി.പി.ഐ. മത്സരിച്ച ആലപ്പുഴയില്‍ അവര്‍ നില അല്പം മെച്ചപ്പെടുത്തി. യു.ഡി.എഫ്. അവിടെ 4745 വോട്ടിന്റെ ലീഡിനാണ് ജയിച്ചതെങ്കിലും സി.പി.ഐ. മുന്‍തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്ന് യു.ഡി.എഫ്. പരിശോധിച്ചു വരുന്നു.

ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ്. തുടര്‍ച്ചയായി വിജയിച്ച ചരിത്രമാണുള്ളത്. യു.ഡി.എഫ്. രൂപവത്കരിച്ചതിനുശേഷം 1982 മുതല്‍ നടന്ന 28 ഉപതിരഞ്ഞെടുപ്പുകളില്‍ 20 എണ്ണവും ഇടതുപക്ഷമാണ് ജയിച്ചത്. യു.ഡി.എഫിന് എട്ടെണ്ണത്തിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തിനാണെന്ന് പൊതുവെ ഒരു ധാരണയും ഉണ്ടായി. ഇതും നിലംപരിശാക്കാന്‍ ഇത്തവണ യു.ഡി.എഫിനു സാധിച്ചു.

വി.എസ്. ചിരിച്ചില്ല


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടി സി.പി.എമ്മിലെ ആഭ്യന്തര ഭിന്നത മൂലമായിരുന്നെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇടഞ്ഞുനിന്നതു കൊണ്ടാണെന്നുമൊക്കെ പ്രചരിപ്പിച്ചിരുന്നു. ഇത്തവണ വി.എസ്സിനെയാണ് സി.പി.എം. സ്റ്റാര്‍ പ്രചാരകനായി രംഗത്തിറക്കിയത്. അദ്ദേഹം മൂന്ന് മണ്ഡലങ്ങളും സന്ദര്‍ശിച്ചു. കണ്ണൂരിനു പ്രത്യേക പ്രാധാന്യം നല്കി. കേന്ദ്രസേനയെ വിരട്ടി ബാരക്കിലിരുത്താന്‍ നോക്കി. വിധിയെഴുത്ത് സര്‍ക്കാറിനുള്ള മാര്‍ക്കിടല്‍ ആയിരിക്കുമെന്നു പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വി.എസ്സിന്റെ ചിരി കേരളം കേട്ടിരുന്നു.

ഇത്തവണ അതുണ്ടായില്ല. വി.എസ്. അച്യുതാനന്ദന് ഉണ്ടായിരുന്നതായി പറയപ്പെടുന്ന സ്വാധീനത്തിന് അന്ത്യം കുറിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. വി.എസ്. സര്‍ക്കാര്‍ കനത്ത പരാജയമാണെന്ന് ജനം വിധിയെഴുതി. ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ മറക്കുകയും അവരെ പുച്ഛിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ മാര്‍ക്കു പ്രതീക്ഷിക്കാനില്ല.

ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ കിളിരൂര്‍ കേസിലെ ശാരിയുടെ അച്ഛനും അമ്മയും മകളും കുത്തിയിരിപ്പ് സമരം വരെ നടത്തുന്നതു കേരളം കണ്ടു. കേരളത്തില്‍ നടന്ന നിരവധി സ്ത്രീപീഡനവിഷയങ്ങള്‍ ഏറ്റെടുത്താണ് വി.എസ്. വീരപരിവേഷം ഉണ്ടാക്കിയത്. അതില്‍ ഒന്നാംസ്ഥാനത്തു കിളിരൂര്‍ കേസുണ്ട്. ശാരിയുടെ മരണത്തിന് അഞ്ചുവര്‍ഷം തികഞ്ഞ നവംബര്‍ 13നാണ് അവര്‍ നീതിക്കുവേണ്ടിയുള്ള നിലവിളിയുമായി വീണ്ടും മുഖ്യമന്ത്രിയെ തേടിയെത്തിയത്. ഓര്‍മയുണ്ടോ മുഖ്യമന്ത്രിക്ക് ഈ കുടുംബത്തെ?

അധികാരം ലഭിച്ചാല്‍ ആറുമാസത്തിനകം കിളിരൂര്‍- കവിയൂര്‍ കേസിലെ പ്രതികളെ കൈയാമം വെക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രിയാണിത്. ഈ സംഭവത്തില്‍ ഒരു വി.ഐ.പി. ഉണ്ടെന്നു വെളിപ്പെടുത്തിയതും അദ്ദേഹമാണ്. അധികാരം കിട്ടി കുറേക്കഴിഞ്ഞിട്ടും ഒന്നും നടക്കാതെ വന്നപ്പോള്‍, കുട്ടിയുടെ അച്ഛന്‍ സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്കി. അങ്ങനെയൊരു പരാതിപോലും തനിക്കു കിട്ടിയില്ലെന്ന് ഈ മുഖ്യമന്ത്രി പിന്നീടു പറഞ്ഞു!

അഞ്ചാം വാര്‍ഷികദിനത്തില്‍ ശാരിയുടെ കുടുംബത്തിനു മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ സമരം നടത്താന്‍ സാധിച്ചില്ല. പോലീസ് അവരെ അവിടെനിന്ന് ആട്ടിയോടിച്ചു. ഔദ്യോഗികപക്ഷം കൂച്ചുവിലങ്ങിട്ടതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പല കാര്യങ്ങളും നടപ്പാക്കാന്‍ കഴിയാതെ പോയത് എന്നൊരു പ്രചാരണം ഉണ്ടല്ലോ. സ്ത്രീപീഡനക്കേസുകളില്‍ എവിടെയാണ് ഔദ്യോഗികപക്ഷം വിലങ്ങുതടിയിട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

വാഗ്ദാനപ്രളയം നിലച്ചു


നീതി ലഭിക്കുംവരെ താന്‍ താടിയെടുക്കില്ലെന്നു പ്രതിജ്ഞ ചെയ്ത സുരേന്ദ്രന്റെ താടി മുഖ്യമന്ത്രിയുടെ വാഗ്ദാനലംഘനത്തിന്റെ സ്മാരകമായി നീണ്ടുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ ജനങ്ങളോടു ചെയ്തതും സമാനമായ വാഗ്ദാനലംഘനങ്ങളാണ്. യു.ഡി.എഫ്. യാഥാര്‍ഥ്യത്തിന് അടുത്തെത്തിച്ച സ്വപ്ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുടെ തറക്കല്ലിട്ടിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായി. അതില്‍ പായല്‍ വളര്‍ന്നു നിലംമുട്ടി. വിഴിഞ്ഞം, കൊച്ചി മെട്രോ തുടങ്ങിയ എത്രയെത്ര പദ്ധതികളാണ് പായല്‍ വളര്‍ന്നും കരിപുരണ്ടും കിടക്കുന്നത്.

മുഖ്യമന്ത്രിയുടെയും ഇടതുമുന്നണിയുടെയും വാഗ്ദാനങ്ങളുടെ ഭ്രമരത്തില്‍ ഭ്രമിച്ചുപോയ ജനങ്ങള്‍ തങ്ങള്‍ വഞ്ചിതരായി എന്നു തിരിച്ചറിയുന്നു. നാലുവര്‍ഷം പാഴാക്കിയതിനെതിരെ ജനം മൗനത്തിന്റെ വല്മീകം പൊട്ടിച്ച് പ്രതികരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പുകളില്‍ കാണുന്നത്.

Wednesday, November 18, 2009

ഇതാണ് കാരാട്ടേ സോഷ്യലിസം

ഒക്ടോബര്‍ ഒന്നിന്‌ അറുപതാമത്‌ ചൈനീസ്‌ വിപ്ലവവാര്‍ഷികദിനത്തില്‍ ദേശാഭിമാനി ചൈനീസ്‌ വാര്‍ഷിക സപ്ലിമെന്റ്‌ പ്രസിദ്ധികരിച്ചു. മുഖ്യലേഖനം പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റേതുതന്നെ. ഉള്‍പേജുകളില്‍ സീതാറാം യെച്ചൂരി മുതല്‍ ഇങ്ങ്‌ പിണറായി വരെ ചൈനയെ പാടിപൂകഴ്ത്തിയിരിക്കുന്നു.

ഇത്രമാത്രം പാടിപുകഴ്ത്താന്‍ പ്രഥമവും പ്രധാനവുമായി ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഇവര്‍ക്കെന്താവേശം.? ചൈനയും ഇന്ത്യയും തമ്മില്‍ മഞ്ഞുരുകാന്‍ തുടങ്ങിയിട്ട്‌ അധികമായിട്ടില്ല. എന്നും അമേരിക്കയെപ്പോലെ ചൈനയും പാകിസ്ഥാന്‌ സാമ്പത്തികസൈനിക സഹായം നല്‍കി ഇന്ത്യയുടെ അതിര്‍ത്തികളില്‍ കുഴപ്പമുണ്ടാക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ച ചരിത്രത്തിനുപുറമെ ചതികാണിച്ച രാജ്യമാണ്‌. ചൈനീസ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഫ്യൂഡലിസത്തെയും കോളനിവാഴ്ചയെയും എതിര്‍ത്തു എന്നുപറയുമ്പോള്‍ അത്‌ സാമ്രാജ്യത്വത്തിനെതിരായ സമരമെന്നുകൂടി കാണണം.
കോളനികളുണ്ടാക്കി അവിടത്തെ മുതലുകള്‍ കൊള്ളയടിച്ച ബ്രിട്ടീഷ്‌ ആധിപത്യം തന്നെയായിരുന്നു ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പിറവിയ്ക്കുകാരണമെങ്കിലും വിപ്ലവത്തിനുശേഷമുണ്ടായ പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈന സാമ്രാജ്യത്വപാതയല്ലേ സ്വീകരിച്ചത്‌.? ഹോങ്കോങ്ങിനെ ലയിപ്പിച്ചത്‌ ഭീഷണിപ്പെടുത്തിയായിരുന്നു. ഒരു മിലിറ്ററി ഓപ്പറേഷന്‍ വേണ്ടിവന്നാല്‍ ആവാമെന്നമട്ടില്‍ നിന്ന ചൈനയ്ക്കുമുമ്പില്‍ ഹോങ്കോങ്ങ്‌ തലകുനിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെ സമ്മര്‍ദ്ദഫലമായി സ്വതന്ത്രസമ്പദ്‌വ്യവസ്ഥയുള്‍പ്പെടെ പത്രസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നിവഅനുവദിച്ചു. അതും ചൈന ഈയിടെ ലംഘിച്ചു.

സിങ്ങ്ജിയാംഗില്‍ ഉറുംഖിയിലെ ഉഗര്‍മുസ്ലീങ്ങളുടെ ഹാന്‍ ചൈനക്കാരുമായുള്ള വംശീയസംഘട്ടനം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ ഹോങ്കോങ്ങില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരെ സൈന്യത്തെവിട്ട്‌ അടിച്ചുപപ്പടമാക്കി. 1997ല്‍ ഹോങ്കോങ്ങ്‌ സമാധാനപരമായി ചൈനീസ്‌ വന്‍കരയുമായി ലയിച്ചു എന്നുപറയുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ 1959ല്‍ ടിബറ്റില്‍ എന്താണ്‌ ചൈന ചെയ്തതെന്ന്‌ പറയാത്തതെന്താണ്‌? മിലിറ്ററി ടാങ്കുകള്‍ ലാസയില്‍ ഇരച്ചുകയറിപ്പോള്‍ പതിമൂന്നുകാരനായ ദലൈലാമ ഇന്ത്യയിലേക്ക്‌ വന്നു. പഞ്ചന്‍ലാമയെ പീക്കിങ്ങില്‍ കൊണ്ടുപോയി പട്ടാഭിഷേകം നടത്തി ടിബറ്റിന്റെ ലാമയാക്കി. ആ ടിബറ്റിന്റെ മതപരമായ, വംശീയമായ സമാനതയുടെ പേരിലാണ്‌ അരുണാചല്‍ തങ്ങളുടേതെന്ന്‌ ചൈന പറയുന്നത്‌. ഇത്‌ ഇന്ത്യന്‍ സഖാക്കള്‍ കേള്‍ക്കുന്നില്ലേ? കാണുന്നില്ലേ.?. ഇനി ചൈനയുടെ വന്‍കരവികസനത്തിന്റെ ലക്ഷ്യം തായ്‌വാനാണ്‌. തായ്‌വാന്‍ വഴങ്ങുന്നില്ല. ചൈനയ്ക്ക്‌ അവിടെ ഒരു മിലിറ്ററി ഓപ്ഷനേ ഉണ്ടാവൂ. അതവര്‍ ചെയ്തിരിക്കും. സമയത്തിന്റെ കാര്യം മാത്രമാണ്‌.

ചൈനക്ക്‌ ഏഷ്യയില്‍ സാമന്തരാജ്യങ്ങളുണ്ട്‌. നീപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിങ്ങനെ പോവുന്നു അവരുടെ പട്ടിക. ഇവര്‍ക്കൊക്കെ ചൊല്ലും ചെലവും കൊടുത്ത്‌ ഇന്ത്യയെ ഒതുക്കുക എന്നതാണ്‌ ചൈനക്കാരന്റെ പ്രഥമലക്ഷ്യം. ചൈനക്ക്‌ ലക്ഷ്യം അമേരിക്കയൊന്നുമല്ല. അമേരിക്ക ഇന്ത്യയെക്കാള്‍ പ്രാധാന്യമുള്ള സാമ്പത്തിക പങ്കാളിയാണ്‌. അമേരിക്കന്‍ വ്യവസായങ്ങള്‍ ചൈനയില്‍ വന്‍ തോതിലുണ്ടായിരിക്കുന്നു. അതുകൊണ്ട്‌ ഇന്ത്യാചൈന പങ്കാളിത്തം ചൈനയുടെ പ്രഥമഗണത്തില്‍ പെടുന്നില്ല.ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തന്നെ സോഷ്യലിസം അപ്രാപ്യമെന്ന്‌ നേരത്തെ പറഞ്ഞിട്ടുണ്ട്‌. സോഷ്യലിസത്തില്‍ സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം, അതും സ്റ്റേറ്റിന്റെ നിയന്ത്രണത്തിലെന്ന കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തം ചൈനക്കില്ല. ചൈന വന്‍ സാമ്പത്തിക ശക്തിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന്‌ കാരണങ്ങള്‍ ഉണ്ട്‌. ഒന്നാമതായി വളരെ ചിലവുകുറഞ്ഞുകിട്ടുന്ന മനുഷ്യശക്തി. 150 കോടിയിലെത്തിയ ചൈനയുടെ ജനസംഖ്യ ദമ്പതികള്‍ക്ക്‌ ഒരുസന്താനം എന്ന കര്‍ശനനിബന്ധനയും അതുലംഘിച്ചാല്‍ ശിക്ഷയെന്ന അവസ്ഥവരുത്തിയിട്ടുപോലും കുതിയ്ക്കുകയാണ്‌. ഈ അളവില്ലാത്ത മനുഷ്യവിഭവം തന്നെയാണ്‌ ചൈനയുടെ കുതിപ്പിന്റെ ചാലകശക്തി.

രണ്ടാമത്‌ ചൈനീസ്‌ വന്‍കരയുടെ അളവറ്റ ശ്രോതസ്സുകള്‍ തന്നെ. കമ്മ്യൂണിസ്റ്റ്‌ മിലിറ്ററിസത്തില്‍ മനുഷ്യന്‍ മൃഗങ്ങളെപ്പോലെ പണിയുമ്പോള്‍ അത്‌ ഫ്യൂഡലിസത്തിന്റെ മറ്റൊരുപതിപ്പാണ്‌. സാമ്പത്തിക കുതിപ്പിലും ചൈനീസ്‌ പൗരന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നില്ല. സമ്പത്തിന്റെ സിംഹഭാഗവും സൈനിക ശക്തി വര്‍ദ്ധിപ്പിക്കാന്‍ ചിലവിടുമ്പോള്‍ സോഷ്യലിസം എന്ന സാമ്പത്തിക ക്രമം ചൈനക്ക്‌ അന്യമാകുന്നു.ഭൂമിശാസ്ത്രപരമായും സാംസ്ക്കാരികപരമായും പാരമ്പര്യം കൊണ്ടും ചരിത്രം കൊണ്ടും ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാവേണ്ടത്‌ ചൈനതന്നെയാണ്‌. പക്ഷെ ചരിത്രം അതൊന്നുമല്ല. ഇന്ത്യയുടെ സ്വാഭാവികപങ്കാളി ചൈനയ്ക്കുപുറത്തുകിടക്കുന്ന ഏഷ്യയുംയൂറോപ്പും വരെ വ്യാപിച്ചുകിടക്കുന്ന റഷ്യതന്നെയാണ്‌. 200 ആറ്റം ബോംബുകള്‍ ചൈനയ്ക്കുണ്ട്‌. ഒന്നിന്റെ ശക്തി 10 മില്യന്‍ ടി.എന്‍.ടി. (ട്രെയിനൈട്രോടൊളുവിന്‍) ആണ്‌. ഹിറോഷിമയിലും നാഗസാക്കിയിലും ഇട്ട ബോംബിന്റെ ആയിരമിരട്ടി ശക്തിവരും. ചൈനീസ്‌ പ്രതിരോധബഡ്ജറ്റ്‌ മുന്നിലാണ്‌. ഇന്ത്യയുടെ സൈനികശക്തി ചൈനയുടെ മൂന്നിലൊന്നേവരൂ. നമുക്ക്‌ പിടിച്ചുനില്‍ക്കാന്‍ ഒരുകൂട്ടാളിവേണം. ചരിത്രവും അനുഭവവും ഉള്‍ക്കൊണ്ടുതന്നെയാണ്‌ റഷ്യയുമായി അകന്നുനിന്നിരുന്ന ബന്ധം ഊര്‍ജ്ജ്വസ്വലമാക്കാന്‍ ഇന്ത്യതയ്യാറായിവരുന്നത്‌.

പ്രകാശ്‌ കാരാട്ട്‌ പറയുന്നതുപോലെ അമേരിക്കയും ചൈനയും തമ്മില്‍ താല്‍പര്യസംഘട്ടനമില്ല. അവര്‍ തമ്മില്‍ വന്‍ സഹകരണത്തിലാണ്‌. സഖാവ്‌ പറയുന്നതുപോലെ ഇംപീരിയലിസത്തിന്റെ അമരക്കാരുമായി വന്‍ ചങ്ങാത്തത്തിലാണ്‌ സഖാവിന്റെ ചൈനയിലെ യജമാനന്മാര്‍. ഇന്ത്യചൈനറഷ്യ ത്രികക്ഷിസഖ്യം തകര്‍ക്കാന്‍ അമേരിക്കനോക്കുന്നതിനേക്കാള്‍ ശക്തിയോടെ അത്‌ തകര്‍ക്കാന്‍ ചൈനനോക്കും. കാരണം അതിന്റെ ഗുണഭോക്താവ്‌ ഇന്ത്യ എന്നതുതന്നെ. ആ സഖ്യത്തില്‍ ചൈനക്ക്‌ ലാഭമില്ല. ആ സഖ്യത്തിനകത്തൊരു ഇന്ത്യറഷ്യാ സഖ്യം രൂപപ്പെടുമെന്ന്‌ കുശാഗ്രബുദ്ധിയായ ചൈനയ്ക്കറിയാം. അതുകൊണ്ട്‌ കാരാട്ട്‌ പറഞ്ഞ ആ സഖ്യം അമേരിക്കയുടെ ശ്രമം കൊണ്ട്‌ ഉണ്ടാവാതിരിയ്ക്കുകയില്ല. ഉണ്ടായാല്‍ അമേരിക്കയാല്‍ പൊളിയുകയുമില്ല. കാരാട്ട്‌ പറയുന്ന ബ്രിക്ക്‌ (ബ്രസീല്‍റഷ്യഇന്ത്യചൈന) ഉച്ചകോടിയൊക്കെ തീര്‍ത്തും ഔപചാരികമാണ്‌. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളെ ചൈന ടോര്‍പ്പിഡോ ചെയ്യും. ഇന്ത്യ ഘടകമായതുതന്നെ പ്രശ്നം. എന്തിനാണ്‌ ചൈന സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകാര്യത്തില്‍ നിസ്സംഗമായിരിക്കുന്നത്‌.?

എന്തിനാണ്‌ അരുണാചലിലേക്കുള്ള എ.ഡി.ബി. ലോണ്‍ തടയാന്‍ നോക്കിയത്‌?.
അന്താരാഷ്ട്ര ആണവോര്‍ജ്ജഏജന്‍സിയിലും ന്യൂക്ലിയര്‍ സപ്ലൈസ്‌ ഗ്രൂപ്പിലും ഇന്ത്യയ്ക്കെതിരെ ചൈന എന്തിനാണ്‌ കുത്തിതിരിപ്പുണ്ടാക്കിയത്‌.? ചൈനയുമായി ഒരാണവകരാറുണ്ടാക്കിയിരുന്നെങ്കില്‍ പ്രകാശ്‌ കാരാട്ട്‌ യു.പി.എ. സര്‍ക്കാരിന്‌ പിന്തുണ പിന്‍വലിക്കുമായിരുന്നോ?. ചൈനയും അമേരിക്കയും തമ്മില്‍ വ്യത്യാസമില്ലെന്ന്‌ കാരാട്ടിനറിയാം. എഴുത്തും വായനയുമറിയുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കറിയാം. അമേരിക്കയെപ്പോലെ ചൈനയും സാമ്രാജ്യത്വമോഹവും ചട്ടമ്പിത്തരവും കാണിക്കുന്നതില്‍ മിടുക്കും മികവും കാണിയ്ക്കുന്നുണ്ട്‌. ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ ചൈന നടത്തുന്ന നീക്കങ്ങളെക്കുറിച്ച്‌ കാരാട്ടിനെന്തുപറയാനുണ്ട്‌?. ഇത്രയും പ്രകോപനപരമായ പെരുമാറ്റങ്ങള്‍ ചൈയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടും കഴുപ്പങ്ങളുണ്ടാക്കാതെയിരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിനെ കുറ്റം ചാര്‍ത്തുന്ന കാരാട്ട്‌ 1962 ല്‍ ചൈന പിടിച്ചുവച്ചിട്ടുള്ള പിന്നീട്‌ അവര്‍ മാന്തിയെടുത്തതുമായ ഒന്നരലക്ഷത്തോളം ച.കീ. മീറ്റര്‍ സ്ഥലം ഇന്ത്യക്ക്‌ വിട്ടുതരാന്‍ ഈ വിപ്ലവ സപ്ലിമെന്റിലൂടെയെങ്കിലും ഒന്നാവശ്യപ്പെട്ട്‌ ഈ നാടിനോടും നാട്ടുകാരോടും തനിക്ക്‌ അല്‍പമെങ്കിലും കൂറുണ്ടെന്ന്‌ കാണിക്കാമായിരുന്നു. 1988ല്‍ രാജീവ്‌ ഗാന്ധിയാണ്‌ ബീജിംഗില്‍ ചെന്നത്‌. ചൈനയുടെ ഭരണാധികാരികള്‍ ഇന്ത്യയിലെയ്ക്കുവന്നിട്ടില്ല അതിനുമുന്‍പ്‌. ആരാണ്‌ സമാധാനം, സൗഹാര്‍ദ്ദം വാക്കിലും പ്രവര്‍ത്തിയിലും കാണിയ്ക്കുന്നതെന്ന്‌ യജമാനഭക്തിയില്‍ അന്ധനാവുന്ന കാരാട്ടിനുകഴിയുന്നില്ലെങ്കില്‍ അപാകതയൊന്നുമില്ല.

ഇന്ത്യയുടെ യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വത്തെ പിന്‍തുണയ്ക്കാത്ത അമേരിക്കന്‍ നിലപാടിനോട്‌ ചൈനയ്ക്ക്‌ യോജിപ്പില്ലേ.? ചൈനയുടെ തന്ത്രപരമായ പങ്കാളി അമേരിക്കയായതിനാലല്ലേ അങ്ങിനെ സംഭവിയ്ക്കുന്നത്‌.? അമേരിക്കയുടെ കടപ്പത്രം മുഴുവന്‍ വാങ്ങിയത്‌ അമേരിക്കയെ ചൈനീസ്‌ ഉത്പ്പന്നങ്ങളുടെ ഡംപിഗ്‌ യാഡാക്കാനല്ലേ.? ആഗോളവത്ക്കരണഉദാരവത്ക്കരണ സദ്ധാന്തത്തിന്റെ അമരക്കാരനായിരുന്ന അമേരിക്ക വാള്‍ സ്ട്രീറ്റിലും മെയിന്‍സ്ട്രീറ്റിലും തകര്‍ന്നുവിണപ്പോള്‍ അതുമുതലാക്കിയത്‌ ചൈനയല്ലേ?. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സാന്നിദ്ധ്യം പാകിസ്ഥാന്‌ പ്രശ്നമാണെന്നതുകണ്ട്‌ പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്‌ ചൈനയല്ലേ.? ഒബാമ ഗത്യന്തരമില്ലാതെ ഇറാക്ക്‌അഫ്ഗാന്‍ അധിനിവേശം അവസാനിപ്പിച്ചാല്‍ ശക്തിപ്പെടുന്ന താലിബാന്‍, പാക്‌അഫ്ഗാന്‍ മേഖലയെ വിഴുങ്ങിയാല്‍ ഇന്ത്യ പരുങ്ങലിലല്ലേ.?

ടിബറ്റിലെ മനുഷ്യാവകാശലംഘനങ്ങളും പൗരാവകാശനിഷേധങ്ങളും എന്തുകൊണ്ടാണ്‌ കാരാട്ട്‌ കാണാതെപോവുന്നത്‌?. ഇവിടെയും അതിനെതിരെ ഒരു ചങ്ങലപിടുത്തം ആവരുതോ?. ആളുണ്ടല്ലോ? ചൈന സാമ്പത്തികമായികുതിയ്ക്കുന്നു എന്ന്‌ പറയുന്നത്‌ ശരി. പക്ഷെ ചൈനീസ്‌ പൗരന്‌ സ്വാതന്ത്ര്യമുണ്ടോ?. അഭിപ്രായം പറയാമോ?. ഭരണകൂടക്രൂരതകളെ വിമര്‍ശിയ്ക്കാമോ?. സ്വാതന്ത്യം കൊതിച്ച ചെറുപ്പക്കാരെ ടിയാനന്‍മെന്‍ സ്ക്വയറില്‍ ടാങ്കുകള്‍ കയറ്റി ചതച്ചരച്ച 1989 ലെ ജൂണ്‍മാസം കാരാട്ട്‌ ഓര്‍ക്കുന്നുണ്ടോ? അവിടെ വര്‍ഷംതോറും തങ്ങളുജടെ മക്കളുടെ ഓര്‍മ്മയ്ക്കായി പാത്തുംപതുങ്ങിയും ഒരു പൂ കൊണ്ട്‌വയ്ക്കുന്ന കണ്ണീര്‍തൂവുന്ന മാതാപിതാക്കളെ കാരാട്ട്‌ ഓര്‍ക്കുന്നുണ്ടോ?. ഇതിനെല്ലാം സ്വാതന്ത്ര്യമുള്ള മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുഖസൗകര്യങ്ങളനുഭവിയ്ക്കുന്ന സഖാവ്‌ കാരാട്ട്‌ ചൈനയിലെ പാവം ജനതയ്ക്കുവേണ്ടി വെന്‍ജിയാവോഹൂജിന്റാവോ പ്രഭൃതികളോടൊന്ന്‌ അപേക്ഷിയ്ക്കുമോ!.

മനഃസാക്ഷിയുണ്ടെങ്കില്‍ കാരാട്ടും യെച്ചൂരിയും ഒന്നംഗീകരിയ്ക്കണം. തുറന്നുപറയണം. കമ്മ്യൂണിസ്റ്റ്‌ ഭരണകൂട ആധിപത്യത്തില്‍ മനുഷ്യസ്വാതന്ത്ര്യമില്ല. പൗരാവകാശങ്ങള്‍ ചോദിച്ചുവാങ്ങാനാവില്ല. ഭരണകൂടം അനുവദിയ്ക്കുന്ന പൗരാവകാശങ്ങളേയുള്ളൂ. അതുകൊണ്ടാണ്‌ സോള്‍ സെനിറ്റ്സണ്‍ എനിക്ക്‌ ശ്വാസംമുട്ടുന്നു എന്നുപറഞ്ഞ്‌ സ്വതന്ത്രവായുതേടി സാമ്രാജ്യലോകത്ത്‌ ചെന്നത്‌. എഴുത്തുകാരന്‍ സോവിയറ്റ്‌ യൂണിയനില്‍ നിന്ന്‌ പലായനം ചെയ്തത്‌. ചൈനയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനമോ സര്‍ഗാത്മക ക്രിയകളോ ഇല്ലെന്ന്‌ കാരാട്ടിനറിയാം. ചൈനയുടെ നിലപാടുകള്‍ ഉപഭൂഖണ്ഡത്തില്‍ ഭീകരത വളര്‍ത്തും. അമേരിക്കന്‍ ഭീഷണിയില്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഭീകരതഅമര്‍ച്ചചെയ്യുന്ന പാകിസ്ഥാന്‍ ചൈനയുടെ ഒത്താശയോടെ ഭീകരര്‍ക്ക്‌ വീണ്ടും ഉയിര്‍ക്കാനുള്ള അവസരമൊരുക്കും. പക്ഷെ ഒന്നുണ്ട്‌. സിന്‍ജിയാങ്ങില്‍ മുസ്ലീങ്ങളെ ദ്രോഹിക്കുന്ന ചൈന അല്‍ക്വയ്ദയുടെ ഹിറ്റ്ലിസ്റ്റില്‍ പെട്ടിട്ടുണ്ട്‌. സ്വതന്ത്ര ടര്‍ക്കിസ്ഥാന്‍ എന്ന ആശയം രൂപപ്പെടുന്നത്‌ ചൈനക്ക്‌ ആശങ്കയോടെ കാണേണ്ടിവരും.

ഒരു രാഷ്ട്രീയ ആവശ്യമെന്നനിലയില്‍ ടിബറ്റന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ തടയുമെങ്കില്‍ ടിബറ്റുകാര്‍ക്ക്‌ മതസ്വാതന്ത്ര്യവും സാംസ്കാരിക തനിമ നിലനിര്‍ത്താനും സാമ്പത്തിക സ്വയംനിയര്‍ണ്ണയാവകാശത്തിനും ഹോങ്കോങ്ങിലെന്നപോലെ ഒരുകരാറുണ്ടാക്കുവാനും ചൈന തയ്യാറാവുമോ?. ടിബറ്റ്‌ മുഴുവന്‍ റെയില്‍റോഡ്‌മിലിറ്ററി എയര്‍ബേസുകളുണ്ടാക്കി അതിര്‍ത്തിയില്‍ ഇതൊന്നുമില്ലാത്ത ഇന്ത്യയെ ചൈന പ്രതിരോധത്തിലാക്കിയിരിക്കുന്നതെന്തിനാണെന്ന്‌ കാരാട്ട്‌ പറയുമോ?. ഇന്ത്യസൗഹൃദരാഷ്ട്രമെങ്കില്‍ സ്വാഭാവിക പങ്കാളിയെങ്കില്‍ എന്തിനീ പടയൊരുക്കം?. 1954ലും 2003ലും ഇക്കാര്യത്തില്‍ ഉണ്ടാക്കിയ കരാര്‍ പാലിയ്ക്കാന്‍ ഇന്ത്യ തയ്യാറാണ്‌. പ്രകൃതിപരവും ചരിത്രപരവുമായ കാരണംകൊണ്ട്‌ തന്നെ തത്വാധിഷ്ഠിതമായ ഒരു ഇന്ത്യാചൈനാസഹകരണം സാധ്യമാണോ.? അതിനുള്ള സാധ്യത ഇന്ന്‌ തീരെയില്ല.

ഇന്നത്തെ സാഹചര്യത്തില്‍ പ്രകാശ്‌ കാരാട്ടിന്റെ ശത്രുവായ അമേരിക്കയും ചൈനയും സാമ്പത്തിക താല്‍പര്യങ്ങളാല്‍ പ്രതിബദ്ധരാണ്‌. അതുകൊണ്ട്‌ തന്നെ അവരുടെ സഹകരണം അലംഘനീയമാണ്‌. അമേരിക്കന്‍ താല്‍പര്യങ്ങളുടെ ചിലവില്‍ ഇന്ത്യാചൈന സൗഹൃദം അങ്ങിനെ ഉണ്ടാവില്ല. അങ്ങിനെയൊരുസൗഹൃദത്തിന്‌ ചൈനയ്ക്കും തീരെ താല്‍പര്യമില്ല. കാശ്മീരിലും അരുണാചലിലും നിന്ന്‌ ചൈനയിലേക്ക്‌ പോവുന്നവര്‍ക്ക്‌ പേപ്പറില്‍ സീലടിച്ച്‌ വിസ നല്‍കുമ്പോള്‍ പാസ്പോര്‍ട്ടില്‍ സീലടിയ്ക്കുന്നില്ല. അവര്‍ക്കും ചൈനയില്‍ പോയതായി രേഖയുമുണ്ടാവില്ല. വിധ്വംസകപ്രവര്‍ത്തനത്തിന്‌ ചൈനയൊരുക്കുന്ന കിളിവാതില്‍. അമ്പതിലേറെ വംശങ്ങളും ടായോയിസം ബുദ്ധിസം തുടങ്ങി ഇസ്ലാംവരെ വിശ്വാസങ്ങളും കുഴഞ്ഞുകിടക്കുന്ന ചൈന ആരെയോ ഭയക്കുന്നുണ്ട്‌. ടിയാനന്‍മെന്‍ സ്ക്വയറില്‍ അതുകണ്ടു. ചൈനക്കാര്‍ ടെലിവിഷനുമുന്നിലിരുന്നാണ്‍്‌ 60ാ‍ംപിറന്നാള്‍ കണ്ടത്‌. യുദ്ധസാമഗ്രികളുടെ എഴുന്നുള്ളിപ്പ്‌ ഇന്ത്യയെ പേടിപ്പിയ്ക്കാനാണ്‌. ലോകത്ത്‌ വേറെയാരെയും ചൈനക്ക്‌ ഉമ്മാക്കികാണിച്ച്‌ വിറപ്പിയ്ക്കേണ്ട കാര്യമില്ല. 1962ല്‍ ചൈനക്ക്‌ കൂറ്‌
പ്രഖ്യാപിച്ച്‌ നന്ദികേട്‌ മാതൃരാജ്യത്തോട്‌ കാണിച്ചു കമ്മ്യൂണിസ്റ്റുകള്‍.

ഒരുകോടി ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ചൈനയുടെ മനസ്സില്‍ സാമ്രാജ്യത്വവികസനമാണ്‌. അതിന്‌ അയല്‍രാജ്യങ്ങളുടെ അതിര്‌ മാന്തുകയാണ്‌. നേരല്ലാത്ത വഴി. ഇതുതന്നെയാണ്‌ നേരസ്ഥന്മാരെന്നു ഭാവിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ജീനും. സോഷ്യലിസമാണ്‌ രക്ഷയെന്ന്‌ ഹൂജിന്റാവോ ഇപ്പോള്‍ പറയുന്നു. ചൈനയില്‍ നടക്കുന്നത്‌ സോഷ്യലിസമാണെങ്കില്‍ ആ സോഷ്യലിസം അമേരിക്കയിലുമുണ്ട്‌. മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനുമിടയിലുള്ള ട്രാന്‍സിഷന്‍ സോഷ്യലിസമാണ്‌. ചൈനയിലെ ആ രക്തതാരക ന്യൂയോര്‍ക്കിനമുകളിലും ഉദിച്ച്‌ കുതിച്ച്‌ പ്രകാശം വിതറും. ചൈനയിലെ സോഷ്യലിസത്തിനും അമേരിക്കയിലെ സോഷ്യലിസത്തിനും തമ്മില്‍ ഒരു വലിയ വ്യത്യാസമുണ്ട്‌. അമേരിക്കയില്‍ പൗരാവകാശമുണ്ട്‌, മനുഷ്യസ്വാതന്ത്ര്യമുണ്ട്‌, മനുഷ്യാവകാശങ്ങളുണ്ട്‌, ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട്‌. ചൈനീസ്‌ സോഷ്യലിസത്തില്‍ ചൈനക്കാരന്‍ ചങ്ങലയിലാണ്‌. അതുകൊണ്ട്‌ കാരാട്ട്‌ പറഞ്ഞ ആ ചെന്താരക ബിജിംഗിനുമുകളില്‍ ഉദിയ്ക്കാന്‍ സാധ്യതയില്ല. സ്വാതന്ത്ര്യദാഹം ചൈനക്കാരെനെ ഫയറിങ്‌ സ്ക്വാഡിന്‌ മുന്നിലേക്ക്‌ എടുത്തിടും! ഇതാണ്‌ കാരാട്ടേ സോഷ്യലിസം.
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com