Friday, November 27, 2009

അയോധ്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍..

അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടത് വലിയ ജനാധിപത്യ ധ്വംസനമായി മിക്ക മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇസ്ലാമിക സംഘടനകളും എല്ലാവര്‍ഷവും ആഘോഷിക്കുന്നു, ആചരിക്കുന്നു.. (തീവ്ര)ഹിന്ദുക്കള്‍ തകര്‍ത്ത മതേതര മസ്ജിദ് ആയിട്ടാണ് എല്ലാവരും പ്രചരിപ്പിക്കുക. എല്ലാ ഡിസെംബര് മാസങ്ങളില്‍ ഉയര്‍ത്തുന്ന ഓര്‍മ്മപ്പെടുത്തലിനു പുറമേ ഓരോ കമ്മിഷനും ഓരോ ഇലെക്ഷനും വരുമ്പോള്‍ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തും.. ഇസ്ലാമിക വിശ്വാസികള്‍ക്ക് ഐക്യ ധാര്‍ഷ്ട്യം പ്രഖ്യാപിക്കും.. ആരെങ്കിലും അയോധ്യയിലെ ശ്രീ രാമ ജന്മ ഭുമിയുടെ ചരിത്രത്തിലേക്കും ആ ഭൂമിയില്‍ ഹിന്ദുക്കള്‍ എന്ത് കൊണ്ടാണ് അവകാശം ഉന്നയിക്കുന്നതെന്നും ചര്‍ച്ച ചെയ്യാറുണ്ടോ? അതിലെ ന്യായാന്യായം വിശകലനം ചെയ്യാറുണ്ടോ? ഉത്തരം 'ഇല്ല' എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഹിന്ദുക്കളുടെ വിശ്വാസത്തിനോ അവകാശത്തിനോ ഈ രാജ്യത്തില്‍ ഒരു വിലയും ഇല്ല എന്ന് ഓര്‍മിപ്പിക്കുന്ന സംഭവമായാണ് അയോധ്യയെക്കുറിച്ചുള്ള ഓരോ ചര്‍ച്ചയും ഹിന്ദുക്കള്‍ വീക്ഷിക്കുന്നത്. ഹിന്ദുക്കള്‍ എന്ന് പറയുന്നവര്‍ ആരാണ് എന്നൊക്കെ മറുചോദ്യം ചോദിക്കാന്‍ ഇവിടെ ആളുകള്‍ ഉണ്ടാകുമെന്നും അറിയാം. അര്‍ദ്ധ സത്യമോ അസത്യമോ എത്ര പ്രചരിപ്പിച്ചാലും അവ സത്യമാകില്ലല്ലോ. ഈയൊരു വിശ്വാസം മാത്രമാണ് ഹിന്ദുക്കളുടെ ഉള്ളിലെ ആല്മാഭിമാനം തല്ലി ക്കെടുത്താത്തത്. ആരും തന്നെ തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടതിനെ ന്യായീകരിക്കുന്നുണ്ടാവില്ല. അതേസമയം അത് ഹിന്ദുക്കളുടെ പുണ്യ കേന്ദ്രങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ച മുസ്ലീം ഭരണാധികാരിയുടെ ഇതര മതത്തിനോടുള്ള വിരോധത്തിന്റെ അവശിഷ്ടമാണ് എന്നതിലും തര്‍ക്കമില്ല. ഒരിക്കല്‍ ആ മന്ദിരം ഇസ്ലാമിക വിശ്വാസികളുടെയും സമ്മതത്തോടെ തകര്‍ക്കപ്പെടുകയും ഹിന്ദുക്കളുടെ വിശാസത്തിനനുസരിച്ച് ഒരു ക്ഷേത്രം അവിടെ നിര്‍മിക്കുകയും ചെയ്യപ്പെടെണ്ടതാണ്. അങ്ങനെ ഉണ്ടാകാതിരിക്കുമ്പോള്‍ ആണ് ആ വിഷയം ഒരു ജനതയുടെ അഭിമാനത്തിനും വിശ്വാസത്തിനും ക്ഷതമേല്‍പ്പിച്ചു കൊണ്ട് നിലനില്‍ക്കുക. തങ്ങള്‍ക്കു ഒരു പ്രാധാന്യവും ഇല്ലാത്ത ഒരു കെട്ടിടം വലിയ ഒരു ജന വിഭാഗത്തിന്റെ അഭിലാഷത്തിനു എതിരാകാന്‍ മാത്രമായി നിര്‍ത്തി സംരക്ഷിക്കുമ്പോള്‍ മുസ്ലീം സമൂഹത്തിന്റെ ഏതു വിശ്വാസമാണ് സംരക്ഷിക്കപ്പെടുക? രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒരു മതസമൂഹത്തിന്റെ അപചയം അല്ലെ വെളിപ്പെടുത്തുക? ആ കെട്ടിടത്തിന്റെ അവകാശവാദം മുസ്ലീങ്ങളുടെതായി സമ്മതിച്ചാല്‍ തന്നെ എത്രയോ പണ്ടേ അവര്‍ക്കായി മറ്റൊരു ആരാധനാലയം പ്രസ്തുത കെട്ടിടത്തിനരികില്‍ പണിതു നല്‍കാമെന്ന പരിഹാരം സംഘപരിവാര്‍ ഉള്‍പ്പടെ ഉള്ള ഹൈന്ദവ സംഘടനകള്‍ എന്നേ മുന്നോട്ടു വച്ചിട്ടുള്ളതാണ്‌! ഇതില്‍ നിന്ന് തന്നെ ഹിന്ദുക്കള്‍ ഈ വിഷയത്തില്‍ രാഷ്ട്രീയമല്ല കളിക്കുന്നത് എന്ന് സുവ്യക്തമാണ്. എന്നിട്ടും മുസ്ലീങ്ങള്‍ പിടിവാശി കാട്ടുന്നത് എന്തിനു വേണ്ടി? മുസ്ലീങ്ങള്‍ എന്ന് പറയുമ്പോള്‍ സത്യം മറക്കപ്പെട്ടതിനാല്‍ ചിന്തിച്ചു പോകുന്ന മുസ്ലീങ്ങളെ ഉദ്ദേശിച്ചിട്ടില്ല എന്ന് പറയട്ടെ. സത്യം അവരില്‍ നിന്നും മറക്കപ്പെട്ടിട്ടുള്ളത് അവരുടെ കുറ്റമല്ലല്ലോ. പ്രസ്തുത കെട്ടിടത്തില്‍ ഹിന്ദുക്കള്‍ വര്‍ഷങ്ങളായി ആരാധന നടത്തി വരുന്നതാണ്.. ഏതെങ്കിലും മുസ്ലീങ്ങള്‍ ആരാധനക്കായി അവിടെ പോകുന്നും ഇല്ല. മത സൌഹാര്‍ദത്തിനു വേദിയാകാമായിരുന്ന ഈ വിഷയത്തിനെ ഈ പരുവത്തിലാക്കിയത് ആരാണ്? എന്തിനു വേണ്ടി?

ഹിന്ദുക്കളുടെ അവകാശവാദത്തിനെ ചരിത്രത്തിന്റെ തെളിവുകള്‍ അപര്യാപ്തം എന്ന മുട്ടാന്യായം ഇറക്കി വര്‍ഷങ്ങളായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ്‌-ഇടതു കക്ഷികള്‍ എന്ത് ലാഭമാണ് നേടുന്നതെന്ന് വ്യക്തം. ഹിന്ദുക്കളുടെ അവകാശത്തിനെ പിന്തുണച്ച ബി ജെ പ്പി ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തില്‍ 'തൊട്ടുകൂടാന്‍' പറ്റാത്ത കക്ഷിയായി മുദ്ര കുത്തപ്പെട്ടതും ഹിന്ദുക്കള്‍ ഒരു വോട്ട് ബാങ്ക് അല്ല എന്നും അത്തരം ബാങ്കുകള്‍ക്കേ ഈ ജനാധിപത്യത്തില്‍ സ്ഥാനമുള്ളൂ എന്നുമുള്ള വസ്തുത എത്ര ദയനീയമാണ്? പ്രതീകാല്മിക കര്‍സേവ നടത്തിയവരില്‍ ചിലര്‍ വികാരാധിക്യം കൊണ്ട് തര്‍ക്കമന്ദിരം തകര്‍ക്കാന്‍ ഒരുമ്പെട്ടതിനെ എതിര്‍ക്കുന്ന ബി ജെ പ്പി, സംഘ നേതാക്കള്‍ അതൊരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് അന്നത്തെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെയാണ് അതിനെ പിന്നീടും ഈ നേതാക്കള്‍ അനുകൂലിക്കാത്തതും. എന്നാല്‍ തത്വാധിഷ്ടിതമായ ഈ നിലപാടാണ് അയോധ്യ വിഷയത്തിനെ പിന്നീട് പിന്നോട്ടടിച്ചത് എന്ന് പറയാതിരിക്കാന്‍ വയ്യ. തീവ്ര ആശയക്കാര്‍ ആയിരുന്നെങ്കില്‍ ഇന്നും അയോധ്യ വിഷയത്തിനെ പഴയതിനേക്കാള്‍ വലുപ്പത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന ശക്തിയുള്ള സംഘടനയാണ് സംഘപരിവാര്‍. വിശ്വാസ തീവ്രതയില്‍ അന്ധത ബാധിക്കാത്ത ഏതൊരു മുസ്ലീമിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാവും തലച്ചോറും ബലി കൊടുക്കാത്ത ഏതൊരു സാധാരണക്കാരനും ഹിന്ദുക്കളുടെ അവകാശവാദത്തിലെ ന്യായം മനസ്സിലാക്കാന്‍ സാധിക്കും. അല്ലാത്തവര്‍ മറുചോദ്യം ഉന്നയിച്ചു രാഷ്ട്രീയം കളിക്കും. ഹിന്ദുക്കളുടെ സ്ഥാനത്ത് മുസ്ലീങ്ങലോ കൃസ്ത്യാനികളോ ആയിരുന്നു ഇതേ വിഷയം ഭൂലോകത്ത് ഇന്ത്യയില്‍ ഉള്‍പ്പടെ എവിടെയും ഉയര്‍ത്തിയിരുന്നുവെങ്കില്‍ പ്രശ്നപരിഹാരം ഒരു മാസത്തിനുമേല്‍ നീണ്ടു പോകുമായിരുന്നോ എന്ന് ചിന്തിച്ചു പോയാല്‍ തെറ്റാണോ? മുസ്ലീങ്ങള്‍ ആയിരുന്നെങ്കില്‍ എത്ര ബോംബു സ്ഫോടനങ്ങള്‍, കലാപങ്ങള്‍ രാജ്യം സാക്ഷ്യം വഹിച്ചേനെ.. കൃസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ എത്ര ലോക രാജ്യങ്ങള്‍ സമ്മര്‍ദം ചെലുതുമായിരുന്നു.. എന്നും ചിന്തിച്ചു പോകുന്നു. ഇങ്ങനെ ചിന്തിക്കാന്‍ കാരണം ഒരുപക്ഷെ ഈ ലേഖനത്തിന്റെ കര്‍ത്താവ്‌ ഒരു തീവ്രഹിന്ദുഭീകരന്‍ ആയതു കൊണ്ടാവാം.. അതെ, അതുകൊണ്ട് തന്നെ.., അങ്ങനെ ചിന്തിച്ചാല്‍ അല്ലെ അതൊരു മതേതര ചിന്ത ആകൂ..


ഓഫ്‌ - ഈ പോസ്റ്റ്‌ സതയുടെ ബൂലോകം എന്ന ബ്ലോഗ്ഗിലും വായിക്കാം.
.

1 comment:

സത said...

വിശ്വാസ തീവ്രതയില്‍ അന്ധത ബാധിക്കാത്ത ഏതൊരു മുസ്ലീമിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാവും തലച്ചോറും ബലി കൊടുക്കാത്ത ഏതൊരു സാധാരണക്കാരനും ഹിന്ദുക്കളുടെ അവകാശവാദത്തിലെ ന്യായം മനസ്സിലാക്കാന്‍ സാധിക്കും. അല്ലാത്തവര്‍ മറുചോദ്യം ഉന്നയിച്ചു രാഷ്ട്രീയം കളിക്കും. ഹിന്ദുക്കളുടെ സ്ഥാനത്ത് മുസ്ലീങ്ങലോ കൃസ്ത്യാനികളോ ആയിരുന്നു ഇതേ വിഷയം ഭൂലോകത്ത് ഇന്ത്യയില്‍ ഉള്‍പ്പടെ എവിടെയും ഉയര്‍ത്തിയിരുന്നുവെങ്കില്‍ പ്രശ്നപരിഹാരം ഒരു മാസത്തിനുമേല്‍ നീണ്ടു പോകുമായിരുന്നോ എന്ന് ചിന്തിച്ചു പോയാല്‍ അതും തെറ്റായിപ്പോകുമോ എന്ന് ചിന്തിച്ചു പോകുന്നു.. മുസ്ലീങ്ങള്‍ ആയിരുന്നെങ്കില്‍ എത്ര ബോംബു സ്ഫോടനങ്ങള്‍, കലാപങ്ങള്‍ രാജ്യം സാക്ഷ്യം വഹിച്ചേനെ.. കൃസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ എത്ര ലോക രാജ്യങ്ങള്‍ സമ്മര്‍ദം ചെലുതുമായിരുന്നു.. എന്നും ചിന്തിച്ചു പോകുന്നു. ഇങ്ങനെ ചിന്തിക്കാന്‍ കാരണം ഒരുപക്ഷെ ഈ ലേഖനത്തിന്റെ കര്‍ത്താവ്‌ ഒരു തീവ്രഹിന്ദുഭീകരന്‍ ആയതു കൊണ്ടാവാം.. അതെ, അതുകൊണ്ട് തന്നെ.., അങ്ങനെ ചിന്തിച്ചാല്‍ അല്ലെ അതൊരു മതേതര ചിന്ത ആകൂ..

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com