Thursday, December 24, 2009

സി.പി.എമ്മും തീവ്രവാദവും

-അബ്ദുറഹിമാന്‍ രണ്ടത്താണി

വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും
കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്‍ഭവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം.

ശാന്തിയും സമാധാനവും വിശ്വാസപ്രമാണത്തിന്റെ ഭാഗമായി കാണുകയും നന്മയുടെ പ്രചാരകരായി മാറുകയും ചെയ്ത നിഷ്‌കളങ്കരായ പൂര്‍വസൂരികളുടെ ത്യാഗനിര്‍ഭരമായ ജീവിതപന്ഥാവിലാണ് കേരളത്തില്‍ ഇസ്‌ലാം അതിന്റെ അസ്തിവാരം ഉറപ്പിച്ചത്. പോരാട്ടങ്ങളുടെ ചരിത്രമല്ല മറിച്ച് സ്നേഹത്തിന്റെയും പരസ്​പര സഹവര്‍ത്തിത്വത്തിന്റെയും പാരമ്പര്യമാണ് കേരള മുസ്‌ലിങ്ങളുടേത്. ഇസ്‌ലാമിക പ്രബോധനത്തിനായി മാലിക്ബ്‌നുദീനാറും അനുചരന്മാരും കേരളത്തിന്റെ മണ്ണിലേക്ക് കടന്നുവന്നത് ആയുധങ്ങളുടെ പിന്‍ബലവുമായിട്ടായിരുന്നില്ല. അവരുടെ ജീവിതവിശുദ്ധിയില്‍ ആകൃഷ്ടരായ ജനസമൂഹം അവരിലേക്കും അവര്‍ പ്രബോധനം ചെയ്ത ദര്‍ശനങ്ങളിലേക്കും ക്രമേണ ഒഴുകി എത്തുകയായിരുന്നു. ആവിര്‍ഭാവ കാലം മുതല്‍ക്കുള്ള ഈ വിശുദ്ധിയും വെടിപ്പും ഏറെക്കുറെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് കേരള മുസ്‌ലിങ്ങളുടെ ഇന്നുവരെയുള്ള ചരിത്രം.

ഒറ്റപ്പെട്ടതാണെങ്കിലും സമീപകാലത്ത് ഈ പൈതൃകത്തിനു മങ്ങലേല്പിക്കാന്‍ ഉതകുമാറ് ചില കുബുദ്ധികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹീനവും അപക്വവുമായ ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍ തികഞ്ഞ അവജ്ഞയോടും അവഗണനയോടും കൂടിയാണ് കേരളീയ മുസ്‌ലിം സമൂഹത്തിലെ മഹാഭൂരിപക്ഷവും ഇത്തരം ശ്രമങ്ങളെ നോക്കിക്കാണുന്നതെന്ന യാഥാര്‍ഥ്യം ഒട്ടും വിസ്മരിക്കാനാവാത്തതുമാണ്.

ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും പ്രതീകങ്ങളായിരുന്ന ആലിമുസ്‌ല്യാരെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയും സീതി സാഹിബിനെയും സി.എച്ച്. മുഹമ്മദ്‌കോയ സാഹിബിനെയും ഒക്കെ സംഭാവന ചെയ്ത കേരളത്തിന്റെ മണ്ണ് എന്നും ജനാധിപത്യ മതേതര മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ക്കാന്‍ പാകത്തിലുള്ളതായിരുന്നു. മാതൃരാജ്യത്തിന്റെ റിപബ്ലിക്‌ ദിനം പുത്തനുടുപ്പണിഞ്ഞ് സുഗന്ധം പൂശി നെഞ്ചില്‍ ദേശീയ പതാക ചാര്‍ത്തി പെരുന്നാള്‍ പോലെ ആഘോഷിച്ച ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്കു സമാനതകളില്ലാത്ത വേരോട്ടം കേരളത്തിന്റെ മണ്ണില്‍ ലഭിച്ചതും മറ്റൊന്നുകൊണ്ടുമായിരുന്നില്ല.

ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം പള്ളികള്‍ ആരാധനയ്ക്കായി തുറന്നുകൊടുത്ത പണ്ഡിത ശ്രേഷ്ഠന്‍ കൂടിയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ . എന്നിട്ടും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട നാളുകളില്‍ തങ്ങള്‍ എടുത്ത തീരുമാനം തലമുറകള്‍ ചര്‍ച്ചചെയ്യുന്ന വിവേകത്തിന്റെ പ്രതീകമായി മാറിയത് ഖാഇദെ മില്ലത്തിന്റെ രാഷ്ട്രീയ ദര്‍ശനത്തിന്റെ സ്വാധീനവും തന്റെ വിശ്വാസ പ്രമാണത്തിന്റെ കരുത്തുമായിരുന്നു.

കേരളത്തിന്റെ പൊതുഖജനാവിലെ ഭീമമായ വിഹിതം വിനിയോഗിക്കപ്പെടുന്ന സുപ്രധാനമായ വകുപ്പുകള്‍ പലതും മുസ്‌ലിംലീഗ് മന്ത്രിമാര്‍ വര്‍ഷങ്ങളോളം കൈകാര്യം ചെയ്തിട്ടും ഒരിക്കല്‍പ്പോലും വിഭാഗീയതയുടെ ആരോപണം അവര്‍ക്കെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കുപോലുമായില്ല. മറുവശത്ത് കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വരെ സി.എച്ച്.മുഹമ്മദ്‌കോയ സാഹിബിന്റെ കരുത്തുറ്റ കരങ്ങളില്‍ നിറഞ്ഞ സന്തോഷത്തോടെ ഏല്പിച്ചുകൊടുത്ത ഇവിടത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ മഹാമനസ്‌കതയ്ക്കും സമാനതകളില്ല.
ലോകചരിത്രത്തില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥകള്‍ ഏറെയാണ്. ഫാസിസവും കമ്യൂണിസവുമൊക്കെ അവരുടെ ശക്തിയും കൈയൂക്കും ന്യൂനപക്ഷങ്ങള്‍ക്കു നേരേ കാലാകാലങ്ങളില്‍ വിനിയോഗിച്ചിട്ടുണ്ട്. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഫാസിസത്തിന്റെ ദുരിതമനുഭവിക്കേണ്ടിവന്നത് ജൂതന്മാരാണെങ്കില്‍ റഷ്യയില്‍ കമ്യൂണിസ്റ്റ് വിപ്ലവാനന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത് ബുഖാറയിലെയും സമര്‍ക്കന്തിലെയും മുസ്‌ലിങ്ങളായിരുന്നു. ഒരുവേള അഫ്ഗാനില്‍പ്പോലും അസ്വസ്ഥതയുടെ കനല്‍ വീഴ്ത്തിയത് നജീബുള്ളയുടെ കമ്യൂണിസ്റ്റ് പാവ സര്‍ക്കാറിന്റെ സ്വാധീനമായിരുന്നു.

ഇന്ത്യന്‍ മുസ്‌ലിങ്ങളാകട്ടെ ഫാസിസ്റ്റ് ശൈലി സ്വീകരിച്ച സംഘ പരിവാറിന്റെ അക്രമോത്സുകതയെ ഒരു ഭാഗത്തും പ്രത്യയ ശാസ്ത്ര തിമിരം ബാധിച്ച കമ്യൂണിസത്തിന്റെ സാംസ്‌കാരിക അധിനിവേശത്തെ മറുഭാഗത്തും നേരിടേണ്ടതായിവരുന്നു. ബാബറി പള്ളി തല്ലിത്തകര്‍ത്ത ഫാസിസ്റ്റ് നടപടിയും മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) അംഗീകരിക്കാനാവില്ലെന്ന സി.പി.എം . നിലപാടും നേരത്തേ പറഞ്ഞ രണ്ടു കാഴ്ചപ്പാടുകളെയാണ് ബോധ്യപ്പെടുത്തുന്നത്.

ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തില്‍ മുസ്‌ലിങ്ങള്‍ വംശ ഹത്യയ്ക്കിരയാവുമ്പോള്‍ പതിറ്റാണ്ടുകളായി സി.പി.എം. ഭരിക്കുന്ന പശ്ചിമബംഗാളില്‍ രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗത്തേക്കാള്‍ തരംതാഴ്ന്ന സാമൂഹിക വ്യവസ്ഥയിലാണ് ഇപ്പോഴും മുസ്‌ലിങ്ങള്‍ ജീവിക്കുന്നതെന്ന് സച്ചാര്‍ കമ്മിറ്റി വിലയിരുത്തുന്നു. മുസ്‌ലിങ്ങള്‍ ജനസംഖ്യയില്‍ 25 ശതമാനംവരുന്ന പശ്ചിമബംഗാളില്‍ ഏഴു മുതല്‍ 19 വരെ പ്രായമുള്ള മുസ്‌ലിങ്ങളില്‍ വെറും നാലുശതമാനം മാത്രമേ മദ്രസ്സകളില്‍ പോവുന്നുള്ളൂ എന്നതാണ് സച്ചാര്‍കമ്മിറ്റിയുടെ സുപ്രധാനമായ കണ്ടെത്തലുകളില്‍ ഒന്ന്. മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമുള്ള കശ്മീരിലാവട്ടെ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അതിപ്രസരം കാരണം നെരിപ്പോടില്‍ കഴിയുന്നതുപോലെയാണ് ജനങ്ങള്‍ ജീവിക്കുന്നത്. ജനപ്രതിനിധികള്‍ക്കും ജനനേതാക്കള്‍ക്കുപോലും റിസര്‍വ് ബാങ്കിലേക്ക് കൊണ്ടുപോവുന്ന പണപ്പെട്ടിക്കു നല്കുന്ന സെക്യൂരിറ്റി സംവിധാനത്തോടെ മാത്രമേ അവിടെ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാനാവുന്നുള്ളൂ. പുഞ്ചിരിക്കാന്‍പോലും കഴിയാതെ ആത്മവീര്യം നഷ്ടപ്പെട്ടവരായി ഭൂമിയിലെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന അവര്‍ മാറിക്കഴിഞ്ഞു.
ഈ ദുരവസ്ഥകളില്‍നിന്നെല്ലാം വിഭിന്നമായി കേരള മുസ്‌ലിങ്ങള്‍ തല ഉയര്‍ത്തിപ്പിടിച്ചുനിന്നത് രാഷ്ട്രീയ സംഘശക്തിയുടെ പിന്‍ബലം ഒന്നുകൊണ്ടുമാത്രമാണ്. ഇക്കാര്യവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്ത ദേശീയ രാഷ്ട്രീയത്തിനു കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവനകളില്‍ ഒന്നുമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രവര്‍ത്തനങ്ങളെ സച്ചാര്‍ കമ്മിറ്റിക്കുപോലും അഭിനന്ദിക്കേണ്ടതായും വന്നു. ഉന്നതമായ ഭൗതിക വിദ്യാഭ്യാസവും മൂല്യബോധവുമുള്ള മതവിദ്യാഭ്യാസവും കൈമുതലാക്കി രാജ്യത്തിനു മാതൃകയായി മുന്നോട്ടുപോയ കേരള മുസ്‌ലിങ്ങള്‍ എവിടെയും എന്നും അംഗീകരിക്കപ്പെട്ടു. വിദേശ ഭരണാധികാരികളുടെ കൊട്ടാരത്തിനകത്തും ഭരണസിരാകേന്ദ്രങ്ങളില്‍പ്പോലും അസ്​പൃശ്യത ഇല്ലാത്തവിധം അംഗീകരിക്കപ്പെട്ടവരാണ് കേരള മുസ്‌ലിങ്ങള്‍. ബിരുദാനന്തര ബിരുദങ്ങള്‍ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിക്കാതെ മണല്‍ക്കാടുകള്‍ തേടിപ്പോയ, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിയാത്ത കേരള മുസ്‌ലിങ്ങളെ വിശ്വാസത്തിലെടുത്ത് സ്വകുടുംബങ്ങളെപ്പോലെ വാരിപ്പുണരാന്‍ അറബ് സമൂഹം തയ്യാറായത് അവരുടെ നിഷ്‌കളങ്കതയും സത്യസന്ധതയും ഒന്നുകൊണ്ടുമാത്രമായിരുന്നു.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷവും ശിഥിലമാകാതെ നിന്ന കേരളീയ മുസ്‌ലിം സംഘ ശക്തിയെ തകര്‍ക്കുന്നതിനു രാഷ്ട്രീയപ്രതിയോഗികള്‍ ബുദ്ധിപൂര്‍വം പ്രയോഗിച്ച തന്ത്രങ്ങള്‍ എല്ലാംതന്നെ ഏറെ വിനാശകരമായിരുന്നു. വൈകാരികമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുവാക്കള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ അഗ്‌നിവിതയ്ക്കാന്‍ വന്നവര്‍ക്ക് സി.പി.എം. ചുവന്ന പരവതാനി വിരിച്ചുകൊടുത്തപ്പോള്‍ ഒരു വെടിക്കു രണ്ടു പക്ഷി എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒരു ഭാഗത്ത് മുസ്‌ലിംലീഗിന്റെ തകര്‍ച്ചയും മറുഭാഗത്ത് മുസ്‌ലിം സമൂഹത്തിനിടയില്‍ തങ്ങളുടെ കടന്നുകയറ്റവും അവര്‍ ലക്ഷ്യമിട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതാകട്ടെ സംസ്ഥാനത്ത് ഫാസിസ്റ്റ് സംഘടനകളുടെ വേരോട്ടത്തിനും ഭീകരവാദ തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തിനും അതു കാരണമായി.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷമുള്ള കേരള രാഷ്ട്രീയത്തെ വിശകലനം ചെയ്താല്‍ അതു കൂടുതല്‍ ബോധ്യമാകും. പള്ളി തകര്‍ക്കപ്പെട്ട നാളുകളില്‍ മുസ്‌ലിങ്ങള്‍ ക്ഷേത്രങ്ങള്‍ക്കു കാവല്‍ നില്‍ക്കണമെന്ന സയ്യിദ് മുഹമ്മദ് ശിഹാബ്തങ്ങളുടെ ആഹ്വാനം ആത്മസംയമനത്തിന്റെ താരാട്ടുപാട്ടായാണ് അന്ന് അബ്ദുന്നാസര്‍ മഅദനിയെപ്പോലുള്ളവര്‍ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നത് കേരള മുസ്‌ലിങ്ങളുടെ ഉണര്‍ത്തുപാട്ടായിരുന്നു എന്ന് ചരിത്രം തെളിയിച്ചിരിക്കുകയാണ്. ഒറ്റപ്പാലം ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയകേരളത്തിന് മുമ്പ് പരിചയമില്ലാത്ത തീവ്രവാദ സംഘടനകളുടെ സാന്നിധ്യം സി.പി.എം. ഉപയോഗപ്പെടുത്തിയത് പിന്നീട് വിമര്‍ശന വിധേയമായപ്പോള്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോളം ഉയരത്തില്‍ മഅദനിയെ അവരോധിക്കാന്‍ സി.പി.എം. നേതൃത്വത്തിന് അന്ന് യാതൊരു സങ്കോചവുമുണ്ടായില്ല.

ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പിനും സി.പി.എം. മഅദനിയുടെ സാന്നിധ്യം ഫലപ്രദമായി വിനിയോഗിച്ചു. എല്ലാം നഷ്ടപ്പെടുത്തേണ്ടിവന്നാലും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിബദ്ധത ജനാധിപത്യവിശ്വാസികള്‍ മുറുകെ പിടിച്ച തിരഞ്ഞെടുപ്പായിരുന്നു തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പ്. മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായ തിരൂരങ്ങാടിയില്‍ ഇന്നത്തെ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സ്ഥാനാര്‍ഥിയാക്കി യു.ഡി.എഫ്. രംഗത്തു വന്നപ്പോള്‍ അതിനെ നേരിടാനും സി.പി.എമ്മും മഅദനിയുമെത്തി. മമ്പുറം തങ്ങളുടെ മണ്ണില്‍ ക്രിസ്ത്യാനിക്ക് വോട്ടുകൊടുക്കരുതെന്ന പ്രചാരണമായിരുന്നു അന്ന് പ്രധാനം. ''നിങ്ങള്‍ നല്കുന്ന വോട്ട് ആന്റണിക്കല്ല മറിച്ച് എനിക്കാണ്'' എന്ന് പ്രഖ്യാപിച്ച ശിഹാബ് തങ്ങള്‍ നേതൃത്വം കൊടുത്ത യു.ഡി.എഫ്. കാല്‍ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് എ.കെ. ആന്റണിയെ വിജയിപ്പിച്ചത്.

പിന്നീട് കോയമ്പത്തൂര്‍ ബോംബ്‌ സ്‌ഫോടന കേസ്‌ ഒരു വഴിത്തിരിവിലേക്കു നീങ്ങുന്നു എന്നു കണ്ടപ്പോള്‍ ഇതേ മഅദനിയെ ജയിലിലടച്ച് അത് തങ്ങളുടെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടാനും സി.പി.എം. തയ്യാറായി. വിചാരണപോലും നടത്താതെ ജയില്‍വാസം അനന്തമായി നീണ്ടുപോയപ്പോള്‍ അതു മാനുഷിക പ്രശ്‌നമായി പണിഗണിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നേതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടു. തമിഴ്‌നാട്ടിലെ ഭരണമാറ്റത്തിനു ശേഷം അബ്ദുന്നാസര്‍ മഅദനി ജയില്‍മോചിതനായപ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനും സി.പി.എം. നേതാക്കള്‍തന്നെ തമിഴ്‌നാട് അതിര്‍ത്തിയിലെത്തി. ശംഖുമുഖത്തെ മഅദനിയുടെ സ്വീകരണപരിപാടി മന്ത്രിമാരുടെ സാന്നിധ്യംകൊണ്ട് സി.പി.എം. സംസ്ഥാന സമ്മേളന വേദിയെയാണ് അന്നനുസ്മരിപ്പിച്ചത്.

പിന്നീട് നടന്ന പൊന്നാനി ഉപതിരഞ്ഞെടുപ്പില്‍ അതു കൂടുതല്‍ പ്രകടമാവുകയും ചെയ്തു. ഇടതുപക്ഷ മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ.ക്ക് കറിവേപ്പിലയുടെ വിലപോലും കല്പിക്കാതെ മഅദനിയുടെ വാക്കുകള്‍ക്ക് മഹദ്‌വചനങ്ങളുടെ പരിവേഷം നല്കി അന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. കുറ്റിപ്പുറത്തെ വേദിയില്‍ അബ്ദുന്നാസര്‍മഅദനിയുടെ കരസ്​പര്‍ശം ലഭിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍പോലും ഒരു എല്‍.കെ.ജി. വിദ്യാര്‍ഥിയെ അനുസ്മരിപ്പിക്കുമാറ് അനുസരണയോടെ അന്ന് ഇരുന്നുകൊടുത്ത രംഗം ദൃശ്യമാധ്യമങ്ങളിലൂടെയും നേരിട്ടും രാജ്യം കണ്ടതാണ്.

ഇപ്പോഴാകട്ടെ തമിഴ്‌നാട് ബസ് കത്തിച്ച കേസില്‍ സൂഫിയ മഅദനിയെയും ഇടതുപക്ഷ ഭരണത്തില്‍ത്തന്നെ ജയിലിലടച്ചിരിക്കുന്നു. യു.ഡി.എഫ്. ഭരണകാലത്ത് സൂഫിയ മഅദനിയെ ജയിലിലടയ്ക്കാത്തതിന്റെ പേരില്‍ യു.ഡി.എഫിന്റെ മുഖം വികൃതമായി എന്ന് ഇപ്പോള്‍ പറയുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇടതുമുന്നണി അധികാരത്തിലേറി മൂന്നരവര്‍ഷം പിന്നിട്ടതിനുശേഷം സൂഫിയ മഅദനിയെ അറസ്റ്റുചെയ്തത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതടക്കം പരമാവധി പി.ഡി.പി. വോട്ടുകള്‍ തങ്ങള്‍ക്കു സ്വന്തമാക്കാന്‍ വേണ്ടി ആയിരുന്നു എന്ന കാര്യം ഇപ്പോള്‍ വ്യക്തമായി. സൂഫിയ മഅദനിയുടെ അറസ്റ്റിനായി യു.ഡി.എഫ്. ഭരണകാലത്ത് മതിയായ തെളിവുകളൊന്നും തനിക്ക് ലഭ്യമായിരുന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.

ഏറ്റവും ഒടുവില്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്‍ഡിലും സി.പി.എമ്മിന്റെ കൂടെ അട്ടിപ്പേറ് കിടക്കുന്ന ഐ.എന്‍.എല്ലിനെപ്പോലും മാറ്റിനിര്‍ത്തിയാണ് പി.ഡി.പി. അംഗങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ അംഗത്വം നല്കിയത്. അതില്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഇപ്പോള്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഇപ്പോഴാകട്ടെ പി.ഡി.പി. ബന്ധത്തിനെതിരെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്റെ നാക്കിനുപോലും കൂച്ചുവിലങ്ങിടാന്‍ സി.പി.എം. കേരള നേതൃത്വം കിണഞ്ഞു ശ്രമിക്കുകയാണ്.

തടിയന്റവിട നസീര്‍ കണ്ണൂര്‍ ജില്ലയില്‍ ജനിച്ചുപോയതുകൊണ്ട് കണ്ണൂര്‍ ജില്ലക്കാരനായ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദിനെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കാനാകുമോ എന്ന സി.പി.എം. ശ്രമം മുസ്‌ലിം ലീഗിനെയും അതിന്റെ നേതാക്കളെയും ഞെക്കിക്കൊല്ലാനായില്ലെങ്കില്‍ നക്കിക്കൊല്ലാനാകുമോ എന്ന ഒരു പരീക്ഷണം മാത്രമാണ്. ആരോപണ വിധേയനായി സമൂഹമധ്യത്തില്‍ ഒറ്റപ്പെടുമ്പോഴൊക്കെ അതിനു മതത്തിന്റെ പരിവേഷം നല്കി രക്ഷപ്പെടാനുള്ള മഅദനിയുടെ പഴയതന്ത്രം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് അതിന്റെ സംസ്ഥാന പ്രസിഡന്റിനെ വര്‍ഗീയത ആരോപിച്ച് ഒറ്റപ്പെടുത്താനും അറസ്റ്റുചെയ്യപ്പെട്ട തന്റെ ഭാര്യ ധരിച്ചത് പര്‍ദയാണെന്ന് ഇടയ്ക്കിടെ സമുദായത്തെ ഓര്‍മപ്പെടുത്താനും മഅദനി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ സമുദായം ഇപ്പോള്‍ തിരച്ചറിയുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ഇരുകരങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന മൗലാനാ മുഹമ്മദലിയുടെയും ഷൗക്കത്തലിയുടെയും മാതാവായിരുന്ന ബിയ്യുമ്മ പര്‍ദ ധരിച്ചുകൊണ്ട് ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമര രംഗത്ത് ഉറച്ചുനിന്നു പോരാടിയ ധീരവനിതയായിരുന്നു. ആവേശം അലതല്ലുന്ന പ്രസംഗത്തിന്റെ ഉടമയായിരുന്ന ബിയ്യുമ്മയുടെ പര്‍ദയില്‍ ഇന്ത്യന്‍ ജനത ഒരിക്കലും വര്‍ഗീയത ദര്‍ശിച്ചിട്ടില്ലെന്ന കാര്യം മഅദനി തിരിച്ചറിയണം.

ഒരര്‍ഥത്തില്‍ ഒരു തുള്ളി തേന്‍കൊണ്ട് നാടാകെ കലാപം ഉണ്ടാക്കിയ സാത്താന്റെ റോളിലാണ് ഇപ്പോള്‍ സി.പി.എം. സാത്താന്റെ ഒരു തുള്ളി തേന്‍ നാട്ടില്‍ കലാപം സൃഷ്ടിച്ചപ്പോള്‍ താനൊന്നും ചെയ്തില്ലല്ലോ ഒരു തുള്ളി തേന്‍ പുരട്ടിയതല്ലേ ഉള്ളൂ എന്ന നിലപാടിലായിരുന്നു സാത്താന്‍. വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്‍ഭവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം
-മാതൃഭൂമി

Saturday, December 19, 2009

കളമശ്ശേരി ബസ്‌ കത്തിക്കാന്‍ തീപ്പെട്ടി നല്‍കിതയാര്‌ ?

-എന്‍ . എം. ജാഫര്‍

ളമശ്ശേരിയിലെ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്?

എന്ന ലേഖനത്തിനുള്ള മറുപടി :



കളമശ്ശേരി ബസ്‌ കത്തിക്കലുമായി ബന്ധപ്പെട്ട്‌ സൂഫിയാ മഅ്‌ദനിക്കെതിരെ മാധ്യമങ്ങളും രാഷ്‌ട്രിയക്കാരും നടത്തുന്ന പ്രചാരണ ലാവാപ്രവാഹത്തിന്റെ പശ്ചാത്തലത്തില്‍ ജമാഅത്ത്‌ പത്രത്തിന്റെ നിലപാട്‌ കോളത്തില്‍ (2009 ഡിസം.17) സി.ദാവൂദ്‌ എഴുതിയ 'കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്‌?' എന്ന ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌.

ബസ്‌ കത്തിക്കുന്നതിനെ ന്യായീകരിക്കാതെ, എന്നാല്‍ കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴുമിങ്ങനെ കത്തിക്കൊണ്ടേയിരിക്കുന്നതിന്റെ രാഷ്ട്രീയം അന്വേഷിക്കുകയാണ്‌ ജമാഅത്ത്‌ സൈദ്ധാന്തികനായ വേഖകന്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നിരവധിയാളുകള്‍ വിലസുന്ന നാട്ടില്‍ ഒരു ബസ്‌ കത്തിച്ചവരുടെ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്‌ത സൂഫിയ എന്ന വീട്ടമ്മയെ ഭീകരവാദിയാക്കുന്നതിന്റെ രസതന്ത്രവും ലേഖകന്‍ അന്വേഷിക്കുന്നുണ്ട്‌. എന്നാല്‍ ലേഖനത്തിന്റെ തലക്കെട്ടിലെ ഉദ്ദേശ്യശുദ്ധി ലേഖനത്തിലെ ഉള്ളടക്കത്തില്‍ ഇല്ലെന്ന്‌ ഇവിടെ പറയേണ്ടി വരുന്നു. ഒരു ബസ്‌ കത്തിച്ച പ്രതികളുടെ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്‌ത വീട്ടമ്മയെ ഇത്രത്തോളം മാനസികമായി പീഢിപ്പിക്കേണ്ടതില്ല എന്ന വസ്‌തുതയോട്‌ മനുഷ്യമനസ്സാക്ഷിയുള്ള ആര്‍ക്കും യോജിക്കാവുന്നതാണ്‌. എന്നാല്‍ ദാവൂദിന്റെ ലേഖനത്തിന്റെ അജണ്ട വേറൊന്നാണെന്ന്‌ ഉള്ളടക്കം വ്യക്തമാക്കുന്നു.

ലേഖകന്റെ വിദ്യാര്‍ത്ഥി കാലത്തെ ട്രാന്‍സ്‌പോര്‍ട്‌ സമരത്തെക്കുറിച്ച്‌ പ്രതിപാദിച്ച്‌ നാടകീയമായ തുടങ്ങിയ ലേഖനത്തിലെ രാഷ്ട്രീയത്തില്‍ സൂഫിയാ മഅ്‌ദനിയെ രക്ഷിക്കാനുള്ള യാതൊരു ഫോര്‍മുലയും ഇല്ല.

ലേഖകന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ബസ്‌ കത്തിക്കലിന്റെ പേരില്‍ സൃഷ്ടിച്ചുകൂട്ടുന്ന പ്രചാരണ ലാവാപ്രവാഹത്തിന്റെ ഉത്തരവാദികള്‍ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഒത്തുചേര്‍ന്നാണ്‌. മാത്രമല്ല ഈ സംഭവത്തിന്റെ പേരില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌-മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെയൊന്നാകെ മൂക്കില്‍ വലിച്ചുകയറ്റുമെന്ന മട്ടിലാണ്‌ മാധ്യമ-സംഘ്‌പരിവാര്‍-ചെന്നിത്തല കോണ്‍്‌ഗ്രസ്‌ അജണ്ട മറനീക്കി മുന്നേറുന്നത്‌. സംഭവം കത്തിച്ചുവിടുന്ന ചാനല്‍ കുമാരന്മാരെയും ബൈലൈന്‍ സൈദ്ധാന്തികരെയും ലേഖകന്‍ കണക്കിന്‌ വിമര്‍ശിക്കുന്നുണ്ട്‌. എല്ലാം കഴിഞ്ഞ്‌ അദ്ദേഹം മുസ്ലീം ലീഗിലും കുഞ്ഞാലിക്കുട്ടിയിലുമെത്തുന്നു. കുഞ്ഞാലിക്കുട്ടി സംഘ്‌പരിവാര്‍ ഐക്യമുന്നണിയിലെണെന്നാണ്‌ ആക്ഷേപം. മുസ്‌്‌ലിം ലീഗും അതിന്റെ പത്രവും വിഷയത്തില്‍ എന്തിനാണ്‌ ചാടിക്കളിക്കുന്നത്‌ എന്നാണ്‌ ജമാഅത്ത്‌ സൈദ്ധാന്തികന്റെ ചോദ്യം. ഏറ്റവുമൊടുവില്‍ മുസ്‌്‌ലിം ലീഗിനെ പഴിപറഞ്ഞാണ്‌ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌. മുസ്‌്‌ലിം ചെറുപ്പക്കാരെ തീവ്രവാദ നിലപാടിലേക്ക്‌ നയിച്ചത്‌ ലീഗിന്റെ നിലപാട്‌ കൊണ്ടാണെന്നാണ്‌ സി.ദാവൂദിന്റെ രാഷ്ട്രീയ രസതന്ത്രം ചെന്നെത്തുന്നത്‌.

അബ്ദുന്നാസര്‍ മഅ്‌ദനിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഈ നിലയിലെത്തിച്ചത്‌ മുസ്‌്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടാണോ? മഅ്‌ദനി രൂപീകരിച്ച ഐ.എസ്‌.എസ്‌ എന്ന സംഘടനക്ക്‌ ഊടും പാവും നല്‍കി ഊട്ടിവളര്‍ത്തിയത്‌ മുസ്‌്‌ലിം ലീഗാണോ? മഅ്‌ദനിയുടെ കാല്‌ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാക്കിയത്‌ മുസ്‌്‌ലിം ലീഗാണോ? മഅ്‌ദനിയെ തമിഴ്‌നാട്‌ ജയിലിലടച്ചത്‌ മുസ്‌്‌ലിം ലീഗാണോ? കാശ്‌മീരിലേക്ക്‌ തീവ്രവാദികളെ റിക്രൂട്ട്‌ ചെയ്‌ത്‌ മുസ്‌്‌ലിം യുവാക്കളെ കുരുതികൊടുത്തത്‌ മുസ്‌്‌ലിം ലീഗാണോ? ഇന്ത്യയുടെ മോചനം ഇസ്‌്‌ലാമിലൂടെ എന്ന്‌ സിമിയെക്കൊണ്ട്‌ ചുമരെഴുത്ത്‌ നടത്തിച്ചത്‌ മുസ്‌്‌ലിം ലീഗാണോ? ഏറ്റവുമൊടുവില്‍ കളമശ്ശേരിയില്‍ തമിഴിനാട്‌ സര്‍ക്കാരിന്റെ ബസ്‌ കത്തിച്ചത്‌ മുസ്‌്‌ലിം ലീഗ്‌ പറഞ്ഞിട്ടാണോ?-

ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക്‌ സൈദ്ധാന്തികനായ ലേഖകന്‍ മറുപടി കണ്ടെത്തണം. അതായത്‌ കളമശ്ശേരിയിലെ ആ ബസ്‌ മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്ത്‌ കൊണ്ടാണെന്നതിന്റെ രാഷ്ട്രീയ രസതന്ത്രം അന്വേഷിക്കുന്നതോടൊപ്പം ആ ബസ്‌ കത്തിക്കാന്‍ ആരാണ്‌ തീപ്പെട്ടിയും എണ്ണയും നല്‍കിയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെയൊരു അന്വേഷണം നടത്തിയാല്‍ അവനവനിലേക്ക്‌ വിരല്‍ ചൂണ്ടേണ്ടിവരും. ആ അപകടം മനസ്സിലാക്കിയാണ്‌ എല്ലാ തന്ത്രങ്ങളും മുസ്‌്‌ലിം ലീഗിനെതിരെ തൊടുത്തിവിടുന്നത്‌. മുസ്‌്‌ലിം ലീഗിന്റെ അജണ്ട തുറന്ന പുസ്‌തകമാണ്‌. മഹാരഥന്മാരായ നേതാക്കള്‍ എഴുതിവെച്ച ആദര്‍ശങ്ങള്‍ക്ക്‌ കാലപ്പഴക്കം സംഭവിച്ചിട്ടില്ല. സി.ദാവൂദ്‌ മുസ്‌്‌ലിം ലീഗിന്റെ തുറന്ന മനസ്സോടെ പഠിക്കാന്‍ തയ്യാറാകണം. സ്വന്തം പാര്‍ട്ടിയുടെ ഹിഡന്‍ അജണ്ടകള്‍ക്ക്‌ വേണ്ടി ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്‌ നേരെ വികലമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രചാരണത്തിന്റെ ലാവാപ്രവാഹമാണ്‌ നിങ്ങളും നടത്തുന്നത്‌.

സൂഫിയാ മഅ്‌ദനിക്കെതിരെ നടക്കുന്ന പ്രചാരണ വേലയില്‍ മനംനൊന്ത്‌ പത്രത്തിന്റെ ആറാം പേജില്‍ വിലാപം രചിച്ച ലേഖകന്‍ അതേ പത്രിത്തിലെ ഒന്നാം പേജ്‌ വാര്‍ത്ത ഇപ്പോഴെങ്കിലും വായിക്കുന്നത്‌ നന്ന്‌. സൂഫിയാ മഅ്‌ദനിയുടെ അറസ്റ്റിന്‌ മുന്നൊരുക്കം നടത്തുന്നതിന്റെ സചിത്ര വാര്‍ത്ത ആര്‍ക്കുവേണ്ടിയാണ്‌. അന്‍വാര്‍ശേരിയിലേക്കുള്ള കമാന്റോ നീക്കവും രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയും മറ്റും വാര്‍ത്തയില്‍ നാടകീയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വലതുപക്ഷ മാധ്യമങ്ങളെ പഴിക്കുന്ന ലേഖകന്‍ സ്വന്തം പത്രത്തിലെ വാര്‍ത്തകളും ഒന്ന്‌ വിശകലനം ചെയ്യുന്നത്‌ നന്നായിരിക്കും. മുസ്‌്‌ലിം തീവ്രവാദ വിഷയത്തില്‍ ചാനലുകളും ദേശീയ മാധ്യമങ്ങളും അതിരുകടക്കുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലെന്ന വസ്‌തുത മുന്‍നിര്‍ത്തിയാണ്‌ ഇത്രയും പറയുന്നത്‌. ആക്ഷേപം മറ്റുള്ളവരില്‍ മാത്രം അടിച്ചേല്‍പിക്കമ്പോള്‍ സ്വയമൊന്ന്‌ ആലോചിക്കുന്നത്‌ നന്നായിരിക്കും

. അബ്ദുന്നാസര്‍ മഅ്‌ദനിയെയും അദ്ദേഹത്തിന്റെ തീവ്രവാദ പ്രസ്ഥാനമായ ഐ.എസ്‌.എസിനെയും ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച പത്രം ഏതാണെന്ന്‌ അക്കാലത്തെ സ്വന്തം പത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ ലേഖകന്‌ ബോധ്യപ്പെടും. അതൊന്നും ചരിത്രാതീത കാലത്ത്‌ നടന്ന കാര്യങ്ങളല്ല. കാലത്തിനനുസരിച്ച്‌ കോലം മാറുകയും നേരത്തെ പറഞ്ഞത്‌ പിന്നീട്‌ വിഴുങ്ങുകയും പഠിച്ചത്‌ പറയാതെ നിലനില്‍പിനായി കളവ്‌ പറയുകയും ചെയ്യുന്നവരോട്‌ വേദമോതിയിട്ട്‌ കാര്യമില്ലെന്ന ബോധ്യത്തോടെയാണ്‌ ഇത്‌ പറയുന്നത്‌. ഒരു നുണ നിരവധി തവണ ആവര്‍ത്തിച്ച്‌ ആടിനെ പട്ടിയാക്കുന്ന പണിയെടുക്കാന്‍ തുടങ്ങിയാല്‍ പറയാതിരിക്കാനാവില്ല.

മുസ്‌്‌ലിംലീഗിന്‌ ബദല്‍ പണിയാനാണ്‌ മഅ്‌ദനിയെയും പിന്നീട്‌ വന്ന പ്രസ്ഥാനങ്ങളെയും ജമാഅത്തെ ഇസ്‌്‌ലാമിയും പത്രവും എക്കാലത്തും തുണച്ചത്‌. മുസ്‌്‌ലിംലീഗിന്‌ തീവ്രത പോരെന്നും അതിനായി തെക്കന്‍കേരളത്തില്‍ മുസ്‌്‌ലിംകളുടെ വിമോചകനായി അവതരിച്ച സാക്ഷാല്‍ മഅ്‌ദനിയെ പ്രോത്സാഹിപ്പിക്കാനുള്ള ഹിഡന്‍ അജണ്ട തയ്യാറാക്കിയത്‌ കേരളത്തില്‍ ജമാഅത്തെ ഇസ്‌്‌ലാമിയാണ്‌. ഇക്കാര്യം പാര്‍ട്ടി പത്രത്തില്‍ നിന്നും പുറത്തുപോയ അസോസിയേറ്റ്‌ എഡിറ്റര്‍ നിരവധി ലേഖനങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മഅ്‌ദനിയെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ച്‌ ജയില്‍ വരെയെത്തിച്ചു. പിന്നീട്‌ ഇബ്രാഹിം സുലൈമാന്‍ സേട്ടുവിനെ ഉപയോഗിച്ചും ഇതേ കുതന്ത്രം പയറ്റി. തുടര്‍ന്ന്‌ എക്കാലത്തും മുസ്‌്‌ലിംലീഗിന്‌ ബദല്‍ പണിയാനുള്ള ഏതൊരു നീക്കത്തിനും പിന്തുണ നല്‍കി. ഇതിന്റേയെല്ലാം പിന്നില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയപ്രവേശം എന്ന ഹിഡന്‍ അജണ്ടയാണ്‌. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന്‌ കരുതിയെങ്കിലും എന്‍.ഡി.എഫിന്റെ രാഷ്ട്രീയപ്രവേശം തടസ്സമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാലമായ ഇടതു-മുസ്‌്‌ലിം ഐക്യത്തിന്‌ വേണ്ടി ശ്രമം നടത്തിയെങ്കിലും അഖിലേന്ത്യാതലത്തില്‍ പാളിപ്പോയി. ബംഗാളിലും കേരളത്തിലുമുണ്ടായ ഇടതുവിരുദ്ധ തരംഗമാണ്‌ അത്തരമൊരു നീക്കത്തിനു തിരിച്ചടിയായത്‌. ഇപ്പോള്‍ ജമാഅത്ത്‌ പ്രസിദ്ധീകരണങ്ങളില്‍ മുസ്‌്‌ലിംകളുടെ കമ്യൂണിസ്റ്റ്‌ സഖ്യത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ സജീവമാണ്‌. കേരളത്തില്‍ പിണറായി-മഅ്‌ദനി കൂട്ടുകെട്ടിനെ ന്യായീകരിക്കുന്ന നിലപാടിന്‌ ശക്തിപകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. മുകളില്‍ സൂചിപ്പിച്ച, സൂഫിയാ മഅ്‌ദനിക്കെതിരെയുള്ള പീഢനത്തില്‍ മനംനൊന്ത്‌ 2009 ഡിസംബര്‍ 17ന്‌ നിലപാട്‌ പേജില്‍ സി.ദാവൂദ്‌ എഴുതിയ ലേഖനത്തിന്‌ പിന്നലെ അജണ്ടയും രാഷ്ട്രീയം തന്നെ. മഅ്‌ദനിയെ കമ്യൂണിസ്റ്റ്‌ പാളയത്തില്‍ തന്നെ തളച്ചിട്ട്‌ അതുവഴി തങ്ങള്‍ക്കും ബര്‍ത്ത്‌ നേടാമെന്ന അജണ്ടയാണ്‌ കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസിലൂടെ പൊലിഞ്ഞുപോകുന്നത്‌. കളമശ്ശേരിയിലെ ആ ബസ്‌ അണയാതെ കത്തുന്നതോടെ കരിയുന്നത്‌ സൂഫിയയുടെ ജീവിതമല്ല, മറ്റു ചിലരുടെ രാഷ്ടീയ സ്വപ്‌നങ്ങളാണ്‌. ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്‌ മഅ്‌ദനിയോ സൂഫിയയോ അല്ല. സാക്ഷാല്‍ ശ്രീമാന്‍ പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്‌. പൊന്നാനിയില്‍ പരീക്ഷിച്ച മുസ്‌്‌ലിംലീഗ്‌ ബദല്‍ പൊന്നാനി മോഡല്‍ പരാജയപ്പെട്ട ശേഷം പിണറായിക്കും മഅ്‌ദനിക്കും തിരിച്ചടികള്‍ മാത്രമാണുണ്ടായിട്ടുള്ളത്‌. ഇവിടെ കോണ്‍ഗ്രസിനെയും ചെന്നിത്തലയെയും മുസ്‌്‌ലിം ലീഗിനെയും വളമാക്കി എങ്ങനെയും തങ്ങളുടെ രക്ഷകന്മാര്‍ക്ക്‌ ജീവന്‍ നല്‍കേണ്ടത്‌ സൈദ്ധാന്തികരുടെ ചുമതലയാണ്‌. അതിന്‌ സൂഫിയാ മഅ്‌ദനിയുടെ കണ്ണീരാണ്‌ കച്ചിതുരുമ്പെങ്കില്‍ അതും പരീക്ഷിക്കാം. അതാണ്‌ സി.ദാവൂദ്‌ ചെയ്‌തത്‌.



Tuesday, December 15, 2009

പി.ഡി.പി-പിണറായി അവിശുദ്ധബന്ധം


പി.ഡി.പിയുമായി എല്‍.ഡി.എഫ്‌ സഖ്യമുണ്ടാക്കിയിട്ടില്ല എന്ന പിണറായിയുടെ പുത്തന്‍ വെളിപാട്‌ അവര്‍ അകപ്പെട്ട തീവ്രവാദ ബന്ധത്തിന്റെ തിരിച്ചടി ഭയന്നാണെന്ന്‌ വിലയിരുത്തപ്പെടുന്നു. ബസ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടതോടെ പി.ഡി.പി വേഴ്ചയെ തള്ളിപ്പറയുന്ന പിണറായി വിജയന്റെ നടപടി രാഷ്ട്രീയ അവസരവാദത്തിന്റെയും മലക്കംമറിച്ചിലുകളുടെയും ഹീനമുഖമാണ്‌ അനാവരണം ചെയ്യുന്നത്‌. അബ്ദുള്‍ നാസര്‍ മഅ്ദനിയുമായി വേദി പങ്കിടുകയും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റികളില്‍ പി.ഡി.പി പ്രതിനിധികളെ ഉള്‍പ്പെടുത്തുകയും ചെയ്ത അവിശുദ്ധ സഖ്യത്തിന്റെ പിതാവാണ്‌ പിണറായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്‌ മഅ്ദനിയുടെ പാര്‍ട്ടിയുമായി പരസ്യമായ സഖ്യത്തിലായിരുന്നു. ഈ സഖ്യത്തിന്റെയും സഹായത്തിന്റെയും ഉപകാരസ്മരണ എന്ന നിലയിലായിരുന്നു സൂഫിയ മഅ്ദനി അടക്കമുള്ളവരുടെ തീവ്രവാദക്കേസുകള്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മരവിപ്പിച്ചുനിറുത്തിയത്‌.

പൊന്നാനിയിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി യോഗത്തില്‍ മഅ്ദനിയുമായി കളിപറഞ്ഞുചിരിച്ച്‌ വേദിയില്‍ സന്നിഹിതനായ പിണറായി വിജയന്റെ ചിത്രം മലയാളികളുടെ ഓര്‍മകളില്‍ നിന്ന്‌ ഒരിക്കലും മാഞ്ഞുപോകില്ല. അന്ന്‌ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വരവും പ്രതീക്ഷിച്ച്‌ മണിക്കൂറുകളാണ്‌ പിണറായി വേദിയില്‍ കാത്തിരുന്നത്‌. മാത്രവുമല്ല, വര്‍ഗീയവിഷം തുപ്പുന്ന മഅ്ദനിയുടെ വാക്കുകള്‍ ആവോളം പിണറായി ആസ്വദിക്കുകയും ചെയ്തു. വി.എസ്‌ അച്യുതാനന്ദന്‍ കയറിവരുന്ന വേദികളില്‍ പോലും എഴുന്നേല്‍ക്കാത്ത പിണറായി മഅ്ദനിയെ കെട്ടിപ്പുണരുന്ന ചിത്രവും കേരളത്തിന്റെ ഓര്‍മ്മയിലുണ്ട്‌. മഅ്ദനിയുടെ തീതുപ്പുന്ന വര്‍ഗീയതയുടെ മൂര്‍ത്തനാള്‍ മുതല്‍ എല്‍.ഡി.എഫിന്‌ പി.ഡി.പിയുമായി ആത്മബന്ധമുണ്ടായിരുന്നു. ഒറ്റപ്പാലം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലാണ്‌ എല്‍.ഡി.എഫ്‌-പി.ഡി.പി ബന്ധം ആദ്യമായി പരീക്ഷിക്കപ്പെടുന്നത്‌.
മുഖ്യമന്ത്രി നായനാര്‍ മത്സരിച്ച തലശേരി ഉപതെരഞ്ഞെടുപ്പിലും ഈ സഖ്യം ആവര്‍ത്തിച്ചു. മഅ്ദനിയുടെ അറസ്റ്റിന്ത്തുടര്‍ന്നുണ്ടായ പരിഭവത്തിന്റെ പേരില്‍ ഇടക്കാലത്ത്‌ ചില സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ എക്കാലത്തും പി.ഡി.പി ഇടതുപക്ഷത്തോ, ഇടതു സഹയാത്രികരോ ആയിരുന്നു. മഅ്ദനി ജയിലിലായപ്പോള്‍ അകന്നുപോയ കണ്ണികള്‍ വീണ്ടും വിളക്കിച്ചേര്‍ത്തത്‌ പിണറായി മുന്‍കയ്യെടുത്താണ്‌. 2006ല്‍ പിണറായിയുടെ ദൂതുമായി ടി.കെ ഹംസയെ ആയിരുന്നു കോയമ്പത്തൂര്‍ ജയിലിലേക്ക്‌ അയച്ചത്‌. വ്യാജമേല്‍വിലാസത്തില്‍ സന്ദര്‍ശനാനുമതി നേടിയ ഹംസയുമായുള്ള സംഭാഷണം തെരഞ്ഞെടുപ്പ്‌ സഖ്യമായി രൂപപ്പെട്ടു. എല്‍.ഡി.എഫ്‌ വിജയിച്ചാല്‍ പി.ഡി.പിയെ മാന്യമായ രീതിയില്‍ സ്വീകരിക്കുമെന്നും പി.ഡി.പിയുടെ കേസുകളില്‍ സഹായകരമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ ഹംസ മഅ്ദനിക്ക്‌ ഉറപ്പുനല്‍കി.

ഈ തെരഞ്ഞെടുപ്പ്‌ സഹായം എല്‍.ഡി.എഫ്‌ പൂര്‍ണമായും ആസ്വദിക്കുകയും ആപല്‍ക്കാലത്ത്‌ സഹായിച്ച പി.ഡി.പിയെ അംഗീകരിക്കുകയും ചെയ്തു. ഹജ്ജ്‌ കമ്മിറ്റികളുടെയും വഖഫ്‌ ബോര്‍ഡുകളുടെയും രൂപീകരണത്തില്‍ പി.ഡി.പിയുടെ പ്രാതിനിധ്യം ഉറപ്പിച്ചത്‌ ഈ ഉപകാരസ്മരണയുടെ പേരിലായിരുന്നു.മഅ്ദനിയുടെ ജയില്‍മോചനം ഏറ്റവുമധികം ആഘോഷിച്ചത്‌ സി.പി.എം തന്നെയായിരുന്നു. ശിഥിലമായിപ്പോയ പി.ഡി.പി ബന്ധം ഏകോപിപ്പിച്ച്‌ സംസ്ഥാനത്തുടനീളം മഅ്ദനി സ്വീകരിക്കുന്നതില്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്‌ സി.പി.എം തന്നെ. മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കള്‍ രക്തസാക്ഷിയുടെ ഉയര്‍ത്തെഴുനേല്‍പ്പിന്റെ ഉത്സാഹത്തോടെയാണ്‌ മഅ്ദനിയെ എതിരേറ്റത്‌. മഅ്ദനിയെ മതസൗഹാര്‍ദ്ദത്തിന്റെ പ്രവാചകനായി പല നേതാക്കളും വാഴ്ത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക്‌ ലഭിക്കാത്ത പ്രാതിനിധ്യവും പ്രാധാന്യവുമാണ്‌ പിണറായി പക്ഷം പി.ഡി.പിക്ക്‌ നല്‍കിയത്‌.
പി.ഡി.പിയുമായുള്ള സഖ്യത്തെ അന്നെതിര്‍ത്ത വി.എസ്‌ ഈ സാഹചര്യത്തില്‍ മൗനം ദീക്ഷിക്കുന്നത്‌ അച്ചടക്കത്തിന്റെ ചാട്ടയടി പേടിച്ചാണ്‌. ഇടതുപക്ഷ ചേരിയിലേക്ക്‌ മഅ്ദനി വരുന്നതും വേദി പങ്കിടുന്നതും എതിര്‍ത്ത വെളിയം ഭാര്‍ഗവന്റെ അന്നത്തെയും ഇന്നത്തെയും വെളിപാടുകള്‍ സഖ്യത്തിന്റെ സത്യാവസ്ഥ വിളംബരം ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി പി.ഡി.പി ബന്ധം തെറ്റായിപ്പോയെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഇടതുമുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെ പിണറായി തന്നിഷ്ടപ്രകാരം രൂപപ്പെടുത്തിയ പി.ഡി.പി ബന്ധമാണ്‌ പരാജയത്തിന്റെ മുഖ്യകാരണമെന്ന്‌ എ.ബി ബര്‍ദാനും ആര്‍.എസ്‌.പി ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡനും കുറ്റപ്പെടുത്തിയത്‌ പി.ഡി.പി സഖ്യത്തെ സ്ഥിരീകരിക്കുന്ന തെളിവുകളാണ്‌.

എന്‍.ഡി.എഫിന്റെ പുതിയ രാഷ്ട്രീയ രൂപമായ എസ്‌.ഡി.പി.ഐയുമായി സൗഹാര്‍ദ്ദം സ്ഥാപിച്ചാണ്‌ എല്‍.ഡി.എഫ്‌ കണ്ണൂരില്‍ മത്സരിച്ചത്‌. യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി അബ്ദുള്ളക്കുട്ടിക്ക്‌ ലഭിക്കാവുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അബ്ദുള്‍ മജീദ്‌ ഫൈസിയെ സ്ഥാനാര്‍ത്ഥിയായി നിറുത്തിയത്‌ സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. എന്‍.ഡി.എഫിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി നല്‍കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ രഹസ്യധാരണ. മഅ്ദനിയുമായി പിണറായി ഉണ്ടാക്കിയ പരസ്യവേഴ്ചയുടെയും അവിഹിതബന്ധത്തിന്റെയും ഡി.എന്‍.എ പരിശോധന തെളിവുകള്‍ ഏറെ ഉണ്ടായിട്ടും താനല്ല തന്തയെന്ന്‌ പ്രഖ്യാപിക്കുന്ന പിണറായിയുടെ നടപടിയെ പിതൃശൂന്യമെന്ന്‌ ആരെങ്കിലും ആക്ഷേപിച്ചാല്‍ അത്‌ തെറ്റാകില്ല. സ്വന്തം കുഞ്ഞ്‌ കോംപ്ലാന്‍ ബോയിയെപ്പോലെ സുന്ദരനാണെങ്കില്‍ അവന്റെ തന്ത താനാണെന്നും കുഞ്ഞ്‌ മന്ദബുദ്ധിയും വിരൂപനുമാണെങ്കില്‍ അത്‌ തന്റേതല്ലെന്ന്‌ തള്ളിപ്പറയുന്ന ഹൃദയശൂന്യതയാണ്‌ പിണറായിയുടെ നിരാകരണത്തിലൂടെ വ്യക്തമാകുന്നത്‌. എല്‍.ഡി.എഫ്‌-പി.ഡി.പി ബന്ധത്തിന്റെ പിതാവായ പിണറായിയെ ജാരപുത്രന്‍ അച്ഛാ എന്ന്‌ വിളിക്കുമ്പോഴുള്ള നാണക്കേടില്‍ നിന്ന്‌ രക്ഷനേടാനാണ്‌ പിണറായിയുടെ പിതൃത്വ നിഷേധം.
(കടപ്പാട്: പി.മുഹമ്മദലി/വീക്ഷണം)

Saturday, December 12, 2009

മദനി വിതച്ചത് കൊയ്യുന്നു


കേരളത്തിലെ സൗഹാര്‍ദ്ദപരമായ സാമൂഹികാന്തരീക്ഷത്തില്‍ തീവ്രവിചാരത്തിന്റെ വിത്തുകളെറിഞ്ഞ അബ്ദുള്‍നാസര്‍ മഅ്ദനി ഇപ്പോള്‍ വിതച്ചത്‌ കൊയ്യുകയാണ്‌. കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസില്‍ മദനിയുടെ ഭാര്യ സൂഫിയ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടത്‌ സ്വന്തം ദുഷ്കര്‍മ്മത്തിന്റെ അനന്തരഫലമാണ്‌. സ്വതവേ സമാധാന പ്രിയരും ശാന്തരുമായ കേരള മുസ്ലിംകളില്‍ ചെറിയൊരു വിഭാഗത്തിന്റെ മനസ്സില്‍ വിധ്വംസക വികാരങ്ങളുയര്‍ത്തിക്കൊണ്ടായിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തില്‍ മഅ്ദനിയുടെ രംഗപ്രവേശം. വിഷത്തീ പടരുന്ന വാക്കുകളും സംഘര്‍ഷം വിതയ്ക്കുന്ന വഴികളും കൊണ്ട്‌ ചുരുങ്ങിയ കാലത്തിനുള്ളില്‍ മഅ്ദനിക്ക്‌ ചില ചെറുപ്പക്കാര്‍ക്കിടയില്‍ ആരാധ്യനാകാന്‍ സാധിച്ചു. ഒരിക്കലും മുസ്ലിം സമൂഹം പീഡനാവസ്ഥയോ പിന്നാക്കാവസ്ഥയോ നേരിടാത്ത കേരളത്തില്‍ മഅ്ദനിയുടെ തീവ്രവാദം ഏറെയൊന്നും വേരോടിയില്ലെങ്കിലും പൊതുവെയുള്ള സാമൂഹ്യാവസ്ഥയെ അത്‌ ഭംഗമേല്‍പ്പിച്ചു. മുസ്ലിം സമുദായത്തിന്റെ ദയനീയതയും ആശങ്കയും ആകുലതയും നിറച്ച വാക്കുകളില്‍ മഅ്ദനി വേദികളില്‍ കത്തിയാളി.

തുടക്കം മുതല്‍ ഇടതുപക്ഷ രാഷ്ട്രീയത്തോട്‌ ചായ്‌വും തുണയും നല്‍കിക്കൊണ്ടായിരുന്നു മഅ്ദനിയുടെ രാഷ്ട്രീയ മോഹങ്ങളുടെ പിച്ചവെയ്പ്‌. കോണ്‍ഗ്രസിനോടും മുസ്ലിം ലീഗിനോടും പകനിറഞ്ഞ മനസ്സോടെയായിരുന്നു മഅ്ദനി എന്നും നിലപാട്‌ എടുത്തത്‌. മുസ്ലിംകളുടെ ആശങ്കകളേക്കാള്‍ മഅ്ദനിയെ നയിച്ചത്‌ മുസ്ലിം രാഷ്ട്രീയത്തിന്റെ പതാകയായിരുന്നു. മുസ്ലിം ലീഗിന്റെ ഇടം കയ്യേറി സ്വന്തം സിംഹാസനം സ്ഥാപിക്കാന്‍ മഅ്ദനി കച്ചകെട്ടിയിറങ്ങി. ബാബരി മസ്ജിദിന്റെ തകര്‍ച്ച മഅ്ദനിയുടെ തീവ്രവാദ രാഷ്ട്രീയത്തിന്‌ ലഭിച്ച സുവര്‍ണാവസരമായിരുന്നു. നാടെങ്ങും മുസ്ലിം മനസ്സുകള്‍ വ്രണിതരായ ആ ദു:ഖകരമായ സാഹചര്യത്തില്‍ മഅ്ദനിയുടെ വിധ്വംസക രാഷ്ട്രീയം ചാകര കൊയ്തു. വികാരസാന്ദ്രമായ മനസ്സുകളില്‍ വെടിമരുന്നും പിന്നാലെ തീപ്പൊരിയും പടര്‍ത്തി മഅ്ദനി മുസ്ലിം മനസ്സുകളെ വിഭജിച്ചു.

വിവിധ വിചാര ധാരകളില്‍പ്പെട്ട മുസ്ലിം സംഘടനകള്‍ തന്നെയായിരുന്നു ആദ്യകാലത്ത്‌ മഅ്ദനിയുടെ വാക്കുകളുടെയും വഴികളുടെയും ആപത്തിനെ സംബന്ധിച്ച സൂചനകള്‍ നല്‍കിയത്‌. മഅ്ദനിയുടെ മുസ്ലിം ലീഗ്‌ വിരുദ്ധ രാഷ്ട്രീയം നന്നായി ബോധിച്ച സി പി എം അദ്ദേഹത്തെ മനസ്സറിഞ്ഞ്‌ പ്രോത്സാഹിപ്പിക്കുകയും തുണയേകുകയും ചെയ്തു. മഅ്ദനി മതപ്രസംഗശൈലിയില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതിനിടയിലായിരുന്നു ഗുരുവായൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ്‌. ഐ എസ്‌ എസ്‌ എന്ന തന്റെ സൈനിക സ്വഭാവമുള്ള സംഘടനയെ ഇതിനിടയില്‍ പി ഡി പിയായി മഅ്ദനി പരിവര്‍ത്തിപ്പിച്ചിരുന്നു. പി ഡി പിയുടെ രംഗപ്രവേശത്തിലൂടെ ഗുരുവായൂരിലെ മുസ്ലിം വോട്ടുകളില്‍ ആപ്പിറക്കി മഅ്ദനി എല്‍ ഡി എഫിനെ സഹായിച്ചു. തുടര്‍ന്നുണ്ടായ ഒറ്റപ്പാലം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പരോക്ഷസഹായം പ്രത്യേക പിന്തുണയായി മാറി.

സി പി എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടി നേതാക്കളും മഅ്ദനിയും ഒറ്റപ്പാലത്ത്‌ ഉടനീളം വേദിപങ്കിട്ടു. ആയിടെ മഅ്ദനിക്കും സുലൈമാന്‍ സേട്ടുവിനും വിശുദ്ധിപത്രം നല്‍കി ആദരിക്കുന്ന തരത്തിലുള്ള ഇ എം എസിന്റെ ലേഖനം ഏറെ വിവാദമുണ്ടാക്കിയിരുന്നു. മഅ്ദനിയുടെ ഇടതുപക്ഷ തുണയ്ക്ക്‌ ചെറിയൊരു ഇടവേളയുണ്ടായത്‌ അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ ജയില്‍വാസവുമായിരുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ ജയിലിലായിരുന്നു. പി ഡി പി അന്ന്‌ ഇടതുമുന്നണിക്ക്‌ നല്‍കിയ പിന്തുണ തീവ്രവാദ രാഷ്ട്രീയ വ്യാപനത്തിനുള്ള സപ്പോര്‍ട്ടായി മാറുകയായിരുന്നു. ജയില്‍ മോചനത്തോടെ മഅ്ദനിക്ക്‌ വിശുദ്ധവും ധീരവുമായ പരിവേഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തിയത്‌ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി.

(കടപ്പാട്:പി.മുഹമ്മദലി/വീക്ഷണം)

Wednesday, December 9, 2009

വികലമായ കമ്മ്യൂണിസ്‌റ്റ്‌ സിദ്ധാന്തം - 1

ഇടതുപക്ഷം എന്ന പദത്തിന്‌ പ്രത്യേകമായ ഒരു വിവക്ഷയില്ല. അങ്ങനെ ഒരു സങ്കല്‍പ്പം കേവലം മിഥ്യയാണ്‌. ലെനിന്റെ കാലത്ത്‌ 1918-ല്‍ കമ്മ്യൂണിസ്റ്റ്‌ റഷ്യയിലാണ്‌ ഇങ്ങനെയൊരു സംജ്ഞ രൂപപ്പെടുന്നത്‌. ലെനിനിസ്റ്റ്‌ തത്വങ്ങളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചവരെയാണ്‌ പൊതുവില്‍ അന്ന്‌ ഇടതുപക്ഷം എന്നു വിളിച്ചത്‌. ലെനിനെതിരായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ ഇടതു കമ്മ്യൂണിസ്റ്റുകള്‍ എന്നു വിളിച്ചു. നിക്കോളെ ബുക്കാറിനാണ്‌ ഈ ഗ്രൂപ്പിന്‌ നേതൃത്വം കൊടുത്തത്‌. വികസനം പൂര്‍ത്തിയാക്കാത്ത റഷ്യയില്‍ സോഷ്യലിസത്തിന്റെ നിര്‍മ്മാണം സാദ്ധ്യമല്ല എന്നും പടിഞ്ഞാറന്‍ യൂറോപ്പിലെ മറ്റ്‌ സോഷ്യലിസ്റ്റ്‌ വിപ്ലവങ്ങളുടെ വിജയത്തിനു ശേഷമേ അത്‌ സാദ്ധ്യമാകൂ എന്നുമാണ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞത്‌. വ്യവസായ വിഷയങ്ങളില്‍ അടിസ്ഥാനവര്‍ഗം സാമ്പത്തികരംഗം കൈയടക്കണമെന്നും 1917-ല്‍ നിലവില്‍ വന്ന വ്യവസായ സംരംഭങ്ങള്‍ അതിന്റെ മുന്നോടിയാണെന്നും അവര്‍ പറഞ്ഞു.

തുടക്കത്തില്‍ ഈ വിഭാഗം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ടാക്കി. സുപ്രീം കൗണ്‍സില്‍ ഓഫ്‌ നാഷണല്‍ എക്കോണമി (എസ്‌.സി.എന്‍.ഇ.) ഇടത്‌ കമ്മ്യൂണിസ്റ്റുകളുടെ കൈപ്പടിയിലായിരുന്നു. സമാധാനമല്ല, വിപ്ലവമാണ്‌ ശരിയെന്ന ഇവരുടെ അഭിപ്രായത്തിന്‌ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയില്‍ ശക്തമായ പിന്തുണയുണ്ടായി. 1918-ലെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ വിഭാഗത്തെ പരാജയപ്പെടുത്തി ബ്രെസ്റ്റ്‌-ലിറ്റോവ്‌ഡ്‌ക്‌ സമാധാന ശ്രമങ്ങളെ പാര്‍ട്ടി കോണ്‍ഗ്രസ്‌ പിന്തുണച്ചു. അതോടെ എസ്‌.സി.എന്‍.ഇ.യില്‍നിന്ന്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ പുറത്തായി. എല്ലാ വ്യവസായങ്ങളും ദേശസാല്‍ക്കരിച്ചപ്പോള്‍, ഇപ്പോള്‍ ശരിയായ സാമ്പത്തികനയം രൂപപ്പെട്ടു എന്നു പറഞ്ഞ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകളിലെ ഭൂരിഭാഗം ആളുകളും ലെനിന്‍ പക്ഷത്തേക്ക്‌ തിരിച്ചുപോയതോടെ ഇടത്‌ കമ്മ്യൂണിസ്റ്റുകളുടെ യുഗം അവസാനിച്ചു. റഷ്യ, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ ഇടത്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ റോസാ ലക്‌സന്‍ബര്‍ഗ്‌ ഒരു മാര്‍ഗ്ഗദീപമായിരുന്നു. ഹെര്‍മന്‍ഗോര്‍ട്ടര്‍, കാള്‍ കോര്‍ഷ്‌, പോള്‍ മാറ്റിക്‌, ക്ലോഡേ മാക്‌കേ, മാക്‌സിമില്യന്‍ റുബന്‍ എന്നിവര്‍ അതിന്റെ പ്രചാരകരായി. ഇതിന്‌ പുറമേ പീറ്റര്‍ ക്രോപോക്കിന്റെയും മുറേ ബൂക്ക്‌ചിന്നന്റെയും അനാര്‍കോ കമ്മ്യൂണിസവും ലക്‌സന്‍ബര്‍ഗിസ്റ്റുകളുടെ ലിബര്‍ട്ടേറിയന്‍ കമ്മ്യൂണിസവും അഥവാ സ്വാതന്ത്രേ്യാല്‍ഘോഷക കമ്മ്യൂണിസം എന്നിവ ആ കാലഘട്ടത്തിലെ ചില സംജ്ഞകളാണ്‌. ഇതിനെതിരെ ഔദ്യോഗിക കമ്മ്യൂണിസ്റ്റുകള്‍ പ്രചാരണം നടത്തിയിരുന്നു. അവര്‍ അതേ ഗൗരവത്തില്‍തന്നെയാണ്‌ ഇടത്‌ കമ്മ്യൂണിസ്റ്റുകളെയും തള്ളിപ്പറഞ്ഞത്‌. ഇങ്ങനെ ഇടത്‌, വലത്‌ ചാഞ്ചാട്ടം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്‌.

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഗുണപരമായ മാറ്റത്തിന്‌ കാരണമാകുന്ന എല്ലാ മുന്നേറ്റങ്ങളെയും പിന്നീട്‌ ഇടതുപക്ഷം എന്ന്‌ വിളിച്ചുപോന്നു. ഏത്‌ പാര്‍ട്ടിയിലും ഇങ്ങനെയൊരു തിരുത്തല്‍പക്ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്‌ എന്ന്‌ ചരിത്രം ചികഞ്ഞുനോക്കിയാല്‍ മനസ്സിലാകും. കോണ്‍ഗ്രസില്‍ ജവഹര്‍ലാല്‍ നെഹുറുവാണ്‌ സോഷ്യലിസ്റ്റ്‌ സിദ്ധാന്തങ്ങളില്‍ ആകൃഷ്‌ടനായി ഇടതുപക്ഷമെന്നു പറയാവുന്ന നയങ്ങളിലേക്ക്‌ തിരിഞ്ഞത്‌.

ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസിലെ ശക്തനായ ഇടതുപക്ഷവാദിയായിരുന്നു. ഇന്ത്യയെ ഒരു സോഷ്യലിസ്റ്റ്‌ സ്റ്റേറ്റാക്കാന്‍ എടുക്കുന്ന കാലതാമസം നെഹ്‌റുവിനെ അക്ഷമനാക്കി. അത്‌ നെഹ്‌റു ശക്തിയായി പ്രകടിപ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്സിലെ മറ്റൊരു ഇടതുപക്ഷ വിഭാഗക്കാരനായിരുന്ന വി.കെ. കൃഷ്‌ണമേനോനെ നെഹ്‌റു പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. സോഷ്യലിസത്തെയും മുതലാളിത്തത്തെയും സമന്വയിപ്പിച്ച്‌ ജനാധിപത്യ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിച്ച നെഹുറുവിനെ പാര്‍ട്ടിയിലെ വലതുപക്ഷ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

ഇന്ദിരാഗാന്ധി നെഹ്‌റുവിനേക്കാള്‍ ഇടത്‌ ചിന്തകളില്‍ ഒരുപടി മുന്നിലായിരുന്നു. ഇന്ദിരാഗാന്ധി സോവിയറ്റ്‌ റഷ്യയോട്‌ ആഭിമുഖ്യം കാണിക്കുന്നു, അവര്‍ കൂടുതല്‍ ഇടതുപക്ഷത്തേക്ക്‌ ചായുന്നു തുടങ്ങിയ പരാതികള്‍ ഉന്നയിച്ചുകൊണ്ടാണ്‌ കാമരാജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകുന്നത്‌. കാമരാജിന്റെ കോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌ (ഓര്‍ഗനൈസേഷന്‍) ആയും ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ (ആര്‍ ) ആയും പിളര്‍ന്നു. ഇന്ദിര സോവിയറ്റ്‌ അനുകൂല ഇടതുപക്ഷമാണെന്ന്‌ പറഞ്ഞ്‌ പിരിഞ്ഞ കോണ്‍ഗ്രസ്‌ (ഒ) പിന്നീട്‌ ജനതാപാര്‍ട്ടിയില്‍ ലയിച്ചു. ഈ ജനതാ പാര്‍ട്ടിക്കാണ്‌ അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പിന്തുണ നല്‍കിയത്‌. ശക്തമായ വലതുപക്ഷമെന്ന്‌ വിശേഷിപ്പിച്ച ജനസംഘവും ആ സഖ്യത്തിലുണ്ടായിരുന്നു. ഇവിടെ ആരാണ്‌ വലത്‌, ആരാണ്‌ ഇടത്‌ എന്നത്‌ ഒരു പ്രഹേളികയായി തുടരുന്നു.

ഇനി ബി.ജെ.പി.യെ വിലയിരുത്തിയാല്‍ അതിലുമുണ്ട്‌ ഒരു ഇടതുപക്ഷം എന്ന്‌ കാണാം. ഇടതുപക്ഷ പുരോഗമന വാദികളായിരുന്ന സുധീന്ദ്ര കുല്‍ക്കര്‍ണി, ചന്ദ്രന്‍മേത്ത എന്നിവരും ഉദാരമതികളായിരുന്ന അരുണ്‍ ഷൂരിയും യശ്വന്ത്‌സിന്‍ഹ എന്നിവരും ബി.ജെ.പി.യിലേക്ക്‌ കൂറുമാറിയതും അതുകൊണ്ടുതന്നെ, തീവ്ര വലതുപക്ഷം ചിന്തയുള്ള ആര്‍.എസ്‌.എസ്‌. ഈ പുത്തന്‍ കൂട്ടുകാരെ പൂര്‍ണ്ണമായും അംഗീകരിച്ചില്ല എന്നതും കെ.എന്‍. പണിക്കര്‍ ``ബി.ജെ.പി.യുടെ പ്രശ്‌നകാലം'' എന്ന ലേഖനത്തില്‍ പറയുന്നു. അതിനര്‍ത്ഥം ബി.ജെ.പി.യില്‍ ഒരു ഇടതുപക്ഷം നിലനില്‍ക്കുന്നു എന്നല്ലേ? തീവ്ര വലതുപാര്‍ട്ടിയില്‍ ഒരു ഇടതുപക്ഷമോ? അപ്പോള്‍ യഥാര്‍ത്ഥ വലതാര്‌, ഇടതാര്‌?

പുതിയ കാലത്ത്‌ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷമെന്ന്‌ പ്രയോഗിക്കാവുന്നത്‌ വ്യവസ്ഥിതിയുടെ തിരുത്തലിനുവേണ്ടി മുറവിളി കൂട്ടുന്ന പരിസ്ഥിതി, സ്‌ത്രീ, ആദിവാസി, ദളിത്‌ മനുഷ്യാവകാശ വാദങ്ങളെയാണ്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി സ്വയം തങ്ങളെ ഇടതുപക്ഷമെന്ന്‌ വിശേഷിപ്പിക്കുമെങ്കിലും അതിന്റെ പരിണാമ ഘട്ടത്തില്‍ വലതുപക്ഷത്തേക്ക്‌ പൂര്‍ണ്ണമായും ചായുന്ന സ്വഭാവമാണ്‌ പ്രകടിപ്പിച്ചത്‌. വന്നുഭവിച്ച വലതുവത്‌ക്കരണങ്ങളെയെല്ലാം ഇടതുപക്ഷമെന്ന്‌ തെറ്റിദ്ധരിപ്പിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കാലാകാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്‌. തങ്ങളില്‍നിന്ന്‌ വേര്‍പെട്ടുപോയ സി.പി.ഐ.യെ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടി എന്ന കാരണത്താല്‍ മാത്രം വലത്‌ കമ്മ്യൂണിസ്റ്റുകള്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ സി.പി.എം. മടിച്ചില്ല.

സി.പി.ഐ. പിളര്‍പ്പിന്റെ പ്രധാന കാരണം ചൈന-സോവിയറ്റ്‌ രാഷ്‌ട്രങ്ങള്‍ക്കിടയിലെ തര്‍ക്കമാണ്‌. 1962-ല്‍ മാവോസേതൂങ്‌ ക്രൂഷ്‌ചേവിനെ ``ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി'?യുമായി ബന്ധപ്പെട്ട്‌ വിമര്‍ശിച്ചു. സോവിയറ്റ്‌ യൂണിയന്‍ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ തിരിച്ച്‌ വിമര്‍ശിച്ചു. ചൈന-സോവിയറ്റ്‌ ബന്ധം വഷളായി. ഈ പ്രതിസന്ധി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും പ്രതിഫലിച്ചു. എസ്‌.എ. ഡാങ്കെ സോവിയറ്റ്‌ പക്ഷത്തുനിന്നു. അന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇ.എം.എസ്‌. ഇടതുപക്ഷത്തായിരുന്നില്ല- സെന്‍ട്രിസ്റ്റ്‌ പക്ഷത്തായിരുന്നു. (മിതവാദം). തര്‍ക്കത്തെത്തുടര്‍ന്ന്‌ പാര്‍ട്ടി ഇടത്‌ കമ്മ്യൂണിസ്റ്റും വലത്‌ കമ്മ്യൂണിസ്റ്റുമായി പിരിഞ്ഞു. കോണ്‍ഗ്രസിനെ പിന്താങ്ങിയതിന്റെ പേരില്‍ സി.പി.ഐ.യെ വലതുപക്ഷ കമ്മ്യൂണിസ്റ്റ്‌ എന്നാണ്‌ സി.പി.എം. വിളിച്ചത്‌. ഏത്‌ പക്ഷത്തേക്ക്‌ പോകണം എന്ന്‌ ആലോചിച്ചുനിന്ന്‌. സെന്‍ട്രിസ്റ്റുകളായ ജ്യോതിബസുവും ഇ.എം.എസും പിന്നീട്‌ ചൈനാപക്ഷമായ ഇടത്‌ കമ്മ്യൂണിസത്തിലേക്കുതന്നെ പോയി. ആദ്യം ഡാങ്കയോടൊപ്പം നിന്ന നാഷണലിസ്റ്റ്‌ കമ്മ്യൂണിസ്റ്റായ എ.കെ. ഗോപാലനും ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകളുടെ കല്‍ക്കത്ത സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്നു. ലെഫ്‌റ്റിസ്റ്റുകളായ ബസവ പുന്നയ്യ, ബി. സുന്ദരയ്യ, പ്രമോദ്‌ ദാസ്‌ ഗുപ്‌ത എന്നിവര്‍ പരിപൂര്‍ണ്ണമായും മാവോ പക്ഷക്കാരായിരുന്നു.

1962-ല്‍ ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തില്‍ ജ്യോതിബസു ചൈനക്കെതിരെ പ്രസ്‌താവനപോലും ഇറക്കിയിരുന്നു. ഇതേ ജ്യോതിബസു പിന്നീട്‌ ഡാങ്കെയെയും, രാജേശ്വരറാവുവിനെയും, എന്‍.കെ. കൃഷ്‌ണനെയും തള്ളിപ്പറഞ്ഞു. ഇവിടെ ഉയര്‍ത്തപ്പെടുന്ന സുപ്രധാനമായൊരു ചോദ്യം ഇടതുപക്ഷമായാല്‍ ദേശീയബോധം ആവശ്യമില്ല എന്നാണോ? എന്തുകൊണ്ട്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഇന്നും ``ചൈനാ നോക്കി'?കളായി തുടരുന്നു. ഇന്ത്യയില്‍ സോഷ്യലിസം പുലര്‍ന്നില്ലെങ്കിലും ചൈനയിലെ ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ പിറവിക്കായി ഇവര്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തുനില്‍ക്കുന്നു. ആണവകരാര്‍ മുതല്‍ ആസിയാന്‍ കരാര്‍വരെ ചൈനയുടെ മൂടുതാങ്ങികളായി മാറുന്ന കമ്മ്യൂണിസ്റ്റുകളാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയിലുള്ളത്‌. അരുണാചല്‍പ്രദേശ്‌ വിഷയത്തിലെ നിലപാട്‌ അവരെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സാഹചര്യമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ``ഇടതുപക്ഷ'?ത്തിന്‌ ഭാഷാ- സംസ്‌കാര-പ്രദേശ അതിര്‍വരുമ്പുകളില്ല, അത്‌ സര്‍വ്വവ്യാപിയാണ്‌ എന്നതായിരിക്കും ഇതിന്റെ ന്യായീകരണം. പശ്ചിമബംഗാളിലെ സി.പി.എം. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന മാവോയിസ്റ്റ്‌ അക്രമകാരികള്‍ക്ക്‌ ആയുധങ്ങള്‍ നല്‍കുന്നത്‌ ഇതേ ചൈനതന്നെയാണെന്ന വിരോധാഭാസവും ഇതോടൊപ്പം കൂട്ടിവായിക്കണം.

വലതെന്ന്‌ വിളിക്കപ്പെട്ടവരാണ്‌ പില്‍ക്കാലത്ത്‌ അല്‍പ്പമെങ്കിലും ഇടതിന്റെ സ്വഭാവം കാണിച്ചതെന്ന്‌ കഴിഞ്ഞ കുറച്ചുകാലത്തെ ഇടതുമുന്നണിയുടെ പ്രവര്‍ത്തനശൈലി പരിശോധിച്ചാല്‍ മനസ്സിലാകും. അപ്പോള്‍ ആരാണ്‌ പുതിയ വിവക്ഷയിലെ ഇടതുപക്ഷം?
(തുടരും)
-ഡോ. എം.കെ.മുനീര്‍ (ചന്ദ്രിക ദിനപത്രം 03-12-2009)

മാവോയിസ്‌റ്റുകള്‍ ഏതു പക്ഷത്ത്‌

വികലമായ കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തം (2)
ഡോ. എം.കെ. മുനീര്‍

ന്‍മയുടെയും തിന്‍മകളോടുള്ള പ്രതിരോധത്തിന്റെയും പക്ഷത്തെയാണ്‌ ഇടതുപക്ഷമെന്ന്‌വിവക്ഷിക്കുന്നതെങ്കില്‍ നിരീക്ഷണത്തിന്റെ പരിധിയില്‍ മാധ്യമങ്ങളെയുംഉള്‍പ്പെടുത്താവുന്നതാണ്‌. എന്നാല്‍ മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ്‌ എന്നും സി... ഏജന്റെന്നുംവിശേഷിപ്പിച്ച്‌ ദുര്‍ബലപ്പെടുത്താനാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്‌. ഫാഷിസംപോലുള്ള നശീകരണ പ്രത്യയശാസ്‌ത്രങ്ങളെ വലതുപക്ഷമെന്ന്‌ വായിക്കാം. ഇവിടെ ചിലചോദ്യങ്ങള്‍ ഉയര്‍ന്നുവരാവുന്നതാണ്‌. മാവോയിസ്റ്റുകള്‍ ഇടതോ വലതോ എന്നതാണ്‌ അതിലൊന്ന്‌. ബംഗാളിലെ നക്‌സല്‍ബാരി ജില്ലയില്‍ രൂപംകൊണ്ട നക്‌സലൈറ്റുകള്‍ ഇടതുപക്ഷമാണോ?

ചാരുമജൂംദാര്‍ വിഭാവനം ചെയ്‌ത - അഗ്രേറിയന്‍ റെവല്യൂഷന്‍- ഇടതുപക്ഷ വിപ്ലവമായി മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി കാണുന്നുണ്ടോ? അവരും ചൈനാ പക്ഷക്കാരായിരുന്നു. മാവോയിസ്റ്റുകളുമാണ്‌. നക്‌സലുകള്‍പറയുന്നത്‌ അവര്‍ പ്രോലിറ്റേറിയനുവേണ്ടി നിലകൊള്ളുന്നു എന്നാണ്‌. നമ്മുടെ അയല്‍രാജ്യമായനേപ്പാളില്‍ അധികാരത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വലതുപക്ഷ നയങ്ങള്‍ നടപ്പിലാക്കാന്‍നിര്‍ബന്ധിതമായതാണ്‌ ഇടതിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പരിഹാസ്യമാക്കുന്ന ഒടുവിലത്തെഉദാഹരണം.
മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി കേഡറുകള്‍ നന്ദിഗ്രാമില്‍ പോലീസിനൊപ്പം ചേര്‍ന്ന്‌ അവിടത്തെ വയലുകളില്‍അടിസ്ഥാനവര്‍ഗ്ഗമായ കര്‍ഷകനെ വെടിവെച്ചുകൊല്ലുകയായിരുന്നു. നാംമനസ്സിലാക്കേണ്ടതെന്താണ്‌?

കര്‍ഷകനോടൊപ്പം, ആദിവാസിയോടൊപ്പം അവന്റെ ഭൂമിക്കുവേണ്ടിപോരടിക്കുന്ന നക്‌സലുകളോ സ്വന്തം കൃഷിഭൂമിയില്‍ കര്‍ഷകന്റെ നെഞ്ചിലേക്ക്‌ വെടിയുതിര്‍ക്കുന്നമാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയോ യഥാര്‍ത്ഥ ഇടതുപക്ഷം? സി.പി.എം. ഇടതാണോ എന്നും ചോദിക്കാം. ബംഗ്ലാദേശില്‍നിന്നും കുടിയേറ്റം നടത്തിയ അഭയാര്‍ത്ഥികളെ സംരക്ഷിക്കേണ്ടത്‌ ഇടതുപക്ഷത്തിന്റെബാദ്ധ്യതയാണെന്ന്‌ സി.പി.എമ്മിന്റെ ബംഗാള്‍ ഘടകം ഒരുകാലത്ത്‌ പറഞ്ഞിരുന്നു. അവരുടെകടന്നുകയറ്റം രാജ്യദ്രോഹത്തിന്റെ പട്ടികയില്‍പ്പെടുത്തേണ്ടതല്ലെന്നും മറിച്ച്‌ മനുഷ്യത്വംനോക്കിപ്രവര്‍ത്തിക്കുകയാണ്‌ വേണ്ടതെന്നും അന്ന്‌ ജ്യോതിബസു അടക്കമുള്ള കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞു. എന്നാല്‍ 1977-ല്‍ പശ്ചിമബംഗാളിന്റെ അധികാരം പാര്‍ട്ടിക്ക്‌ കിട്ടിയപ്പോള്‍ ഇതേ ജ്യോതിബസുതന്നെനിലപാട്‌ മാറ്റി. കാടുകള്‍ സംരക്ഷിക്കുക എന്നതാണ്‌ ഇടതുപക്ഷത്തിന്റെ നയമെന്നും അതിനാല്‍അഭയാര്‍ത്ഥികളുടെ കുടിയേറ്റം ഇടത്‌ നയത്തിന്‌ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതിയോടൊപ്പമാണ്‌ സി.പി.എം. എന്നുവന്നു. തങ്ങള്‍ ഇടതായതിനാല്‍ വനഭൂമിസംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. കാടുവിട്ടു പോകാത്ത അഭയാര്‍ത്ഥികളെ ഒന്നടങ്കം വെടിവെച്ചുകൊല്ലുകയാണ്‌ ഇടതുപക്ഷത്തിന്റെ പേരില്‍ അന്നത്തെ സി.പി.എം. സര്‍ക്കാര്‍ ചെയ്‌തത്‌.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ ഓരോ കാലത്തും അവരുടെ ഇഷ്‌ടത്തിനനുസരിച്ച്‌ ഇടതുപക്ഷത്തെനിര്‍വ്വചിക്കുകയായിരുന്നു എന്നതിന്‌ ഈയൊരു ഉദാഹരണം മതിയാകും. അഭയാര്‍ത്ഥികളെവെടിവെച്ചുവീഴ്‌ത്തിയ അതേ കാട്ടിലാണ്‌ പിന്നീട്‌ സി.പി.എം. പാര്‍ട്ടി പ്രവര്‍ത്തകരെ താമസിപ്പിച്ച്‌ക്യാമ്പ്‌ നടത്തിയത്‌. അപ്പോള്‍ പരിസ്ഥിതിയുടെ ഇടതുപക്ഷമെന്ന വ്യാഖ്യാനമെല്ലാം വെള്ളത്തിലായി.

ബംഗാളില്‍ നന്ദിഗ്രാമിലും കേരളത്തില്‍ ചെങ്ങറയിലും സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്‌വ്യക്തമായതാണ്‌. ലാല്‍ഗഡിലെ മാവോയിസ്റ്റുകള്‍ ഇടതുപക്ഷമല്ല എന്നാണ്‌ സി.പി.എം. സെക്രട്ടറിപ്രകാശ്‌ കാരാട്ട്‌ ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്‌. മനുഷ്യരെ കൊല്ലുന്ന ഇടതുപക്ഷമല്ല തങ്ങളെന്ന്‌പ്രകാശ്‌ കാരാട്ട്‌ പറയുമ്പോള്‍ തന്നെയാണ്‌ നന്ദിഗ്രാമിന്റെ കറുത്തചിത്രം നമുക്കുമുമ്പില്‍ തെളിയുന്നത്‌. ഇടതുപക്ഷമെന്നാല്‍ എന്താണെന്ന്‌ അവര്‍ക്കുതന്നെ നിര്‍ണ്ണയിക്കാനാവാത്ത അവസ്ഥ. നന്ദിഗ്രാമില്‍വികസനം ഇടത്‌ ലേബലിലായപ്പോള്‍ അടിസ്ഥാനവര്‍ഗ്ഗം വലതുപക്ഷമായി. മുതലാളിത്തത്തെ ചുവപ്പ്‌പരവതാനി വിരിച്ച്‌ സ്വീകരിക്കുന്നതും ഇടതുപക്ഷത്തില്‍ എണ്ണപ്പെട്ടു. കാപട്യങ്ങളുടെ പരമ്പരഇടതുപക്ഷമെന്ന പ്രയോഗത്തെതന്നെ അശ്ലീലമാക്കി. അങ്ങനെയൊരു വാക്കിന്റെ ആവശ്യംതന്നെചോദ്യംചെയ്യപ്പെട്ടു.


പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളില്‍ സമൂഹനന്‍മ എന്നാണ്‌ ഇടതുപക്ഷംകൊണ്ട്‌അര്‍ത്ഥമാക്കേണ്ടത്‌. എന്നാല്‍ മാര്‍ക്‌സിസ്റ്റ്‌ വിവക്ഷയില്‍ പരിസ്ഥിതി, ദളിത്‌, ആദിവാസിതുടങ്ങിയവയൊന്നും പരിഗണനയില്‍ വരുന്നില്ല. അതുകൊണ്ടാവാം ചെങ്ങറയില്‍ സി.പി.എം. ആദിവാസികള്‍ക്ക്‌ എതിരായത്‌. വികസനത്തിന്റെ ഇടതുപക്ഷത്ത്‌ പ്രതിരോധത്തിന്റെ ഇടതുകള്‍ക്ക്‌സാദ്ധ്യത നഷ്‌ടപ്പെടുന്ന കാഴ്‌ചയാണ്‌ കുറേക്കാലമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. പ്രത്യയശാസ്‌ത്രത്തിന്റെ പരാജയം എന്ന്‌ വ്യതിയാനങ്ങളെ ചുരുക്കിപ്പറയാവുന്നതാണ്‌. മാര്‍ക്‌സിസം കാലത്തെ അതിജീവിക്കുമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.


കമ്മ്യൂണിസം തൊട്ടടുത്ത ഭാവിക്കുവേണ്ടി മാത്രമുള്ള അത്യാവശ്യ മാതൃകയും ചലനാത്മകത്വവും ആണ്‌. അത്‌ മാനവീയമായ വികാസത്തെ ലക്ഷ്യംവെക്കുന്നതല്ല എന്ന്‌ കാള്‍മാര്‍ക്‌സ്‌ തന്നെ പറഞ്ഞിരിക്കെമാര്‍ക്‌സിസം ശാശ്വതവും കാലഹരണപ്പെടാത്തതുമായ പ്രത്യയശാസ്‌ത്രമാണെന്ന്‌ വാദിക്കുന്നതില്‍അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ അവര്‍ ഇപ്പോള്‍ പറയുന്ന ഇടതുപക്ഷവും ആകാന്‍ കാലഘട്ടത്തില്‍ മാര്‍ക്‌സിസത്തിനാകില്ല എന്നത്‌ സ്വാഭാവികം. മാത്രമല്ല, മാര്‍ക്‌സിസം ഇന്ന്‌പൂര്‍ണ്ണമായും വ്യക്ത്യധിഷ്‌ഠിതമായിരിക്കുന്നു. എന്നാല്‍ കാള്‍ മാര്‍ക്‌സ്‌, വ്യക്തി അപ്രസക്തനാണെന്നുംസമൂഹമാണ്‌ ചാലകശക്തിയെന്നും വാദിച്ചു.
(Marxism and history: mattperry Palgrave publishers Ltd., Page 42, 43)
തന്റെ തലമുറയിലെ സ്വയം സൃഷ്‌ടിക്കപ്പെട്ട, സ്വയം പര്യാപ്‌തനാണ്‌ എന്ന്‌ വിശ്വസിക്കുന്നസ്വതന്ത്രരായ റോബിന്‍സണ്‍ ക്രൂസോമാരെ മാര്‍ക്‌സ്‌ കണക്കിന്‌ കളിയാക്കിയിരുന്നു. (ദാനിയല്‍ദീഫോ 1719-ല്‍ രചിച്ച റോബിന്‍സണ്‍ ക്രൂസോയെ ഓര്‍ത്തുകൊണ്ട്‌)

മാര്‍ക്‌സ്‌ Thesis of feuer bach (1845) യില്‍ പറയുന്നു: ``മനുഷ്യ പ്രകൃതം ഓരോ വ്യക്തിയിലുംജന്‍മസിദ്ധമായി അന്തര്‍ലീനമല്ല, മറിച്ച്‌ അത്‌ സമൂഹത്തില്‍ പടര്‍ന്നുകിടക്കുന്നു. അതിനാല്‍വ്യക്തിയുടെ പ്രബുദ്ധത എന്നാല്‍ സാമൂഹ്യബന്ധങ്ങളുടെ സമഷ്‌ടിയാണ്‌.'?

മാര്‍ക്‌സിന്റെ കുഴപ്പിക്കുന്ന ഒരു വാദമുണ്ട്‌. ``ചരിത്രം ഒറ്റതിരിഞ്ഞ വ്യക്തികളുടെ സംഗ്രഹം മാത്രംഉള്‍ക്കൊള്ളുന്നതാകുമ്പോള്‍, അത്‌ ദുരാഗ്രഹമാണ്‌. ഓരോ മനുഷ്യനും അവന്‍ വലുതോ ചെറുതോആകട്ടെ അവന്‍ ചരിത്രത്തെ രൂപപ്പെടുത്തുക മാത്രമല്ല ചരിത്രത്തില്‍ അവന്‍ സ്വയം രൂപപ്പെടുകയുംചെയ്യുന്നുണ്ട്‌.'?

വ്യക്തികളുടെ പ്രയത്‌നങ്ങളുടെ ആകെത്തുകയാണ്‌ ചരിത്രത്തെ രൂപവല്‍ക്കരിക്കുന്നത്‌. പക്ഷേ വ്യക്തിഎല്ലാ ശക്തിയും ആര്‍ജ്ജിച്ച്‌ ചരിത്രശക്തി ആണെന്ന്‌ വിശ്വസിക്കാനാകുന്നില്ല. എന്നതാണ്‌മാര്‍ക്‌സിന്റെ പക്ഷം. ചരിത്രത്തില്‍ ചില മുഹൂര്‍ത്തങ്ങളെ നെപ്പോളിയന്‍ 1-ഉം, ബിസ്‌മാര്‍ക്കുംഉയര്‍ത്തിപ്പിടിച്ചു. പക്ഷേ അതേ ചരിത്രംതന്നെ അവരെ വിനയാന്വിതരാക്കി നാണംകെടുത്തി. പലപ്പോഴായി യൂറോപ്പിനെ തന്റെ മുമ്പില്‍വെച്ച്‌ തൂത്തുവാരി കയ്യിലെടുത്ത നെപ്പോളിയനു സെന്റ്‌ഹലീന ദ്വീപില്‍ ജീവിതം തകര്‍ന്ന്‌ പരാജയംപൂകി ഒടുങ്ങേണ്ടിവന്നു. രാജകീയ വ്യക്തികളുടെ ഭാവിയുംനിര്‍ണ്ണയിക്കപ്പെടുന്നത്‌ മറ്റൊരു ജനതയുടെ പ്രവൃത്തിയിലൂടെയാണ്‌. (Engels. Ludwig Feuer bach. P. 612).

എന്നാല്‍ പിന്നീട്‌ കമ്മ്യൂണിസം വ്യക്തിയില്‍ മാത്രം അധിഷ്‌ഠിതമായി. ലെനിന്‍, സ്റ്റാലിന്‍, മാവോസേതൂങ്‌, ഫിഡല്‍കാസ്‌ട്രോ തുടങ്ങിയ വ്യക്തികള്‍ക്ക്‌ ചുറ്റും കറങ്ങുന്ന കമ്മ്യൂണിസത്തെചരിത്രത്തില്‍നിന്ന്‌ നമുക്ക്‌ വായിച്ചെടുക്കാനാവും.
ഇന്നത്തെ ഇടതുപക്ഷ ചിന്താധാരക്ക്‌ ഏറ്റിരിക്കുന്ന ഏറ്റവും വലിയ ആഘാതവും വ്യക്ത്യാധിഷ്‌ഠിതമായപ്രതിഷ്‌ഠകളാണ്‌. അത്‌ ലെനിനിസത്തിലേക്ക്‌ മടങ്ങാത്തതിന്റെ ദോഷമാണെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌അടക്കം ധരിച്ചിരിക്കുന്നത്‌. എന്നാല്‍ വിപത്ത്‌ ലെനിന്റെ അള്‍ട്രാ സെന്‍ട്രലിസം (Ultra Centralism) എന്ന ആശയത്തിന്റെ ഉല്‍പ്പന്നമാണ്‌. അള്‍ട്രാ സെന്‍ട്രലിസത്തെ ലെനിന്റെകാലശേഷം സ്റ്റാലിന്‍ സൗകര്യപൂര്‍വ്വം പാര്‍ട്ടി സെക്രട്ടറിയുടെ സ്വേച്ഛാധിപത്യമാക്കിമാറ്റി. അതാണ്‌ഇന്ന്‌ നമുക്കിടയില്‍ കാണുന്ന മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കും സംഭവിച്ചിരിക്കുന്നത്‌. റോസാലക്‌സന്‍ബര്‍ഗിന്റെ ചിന്തകള്‍ക്ക്‌ പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെശബ്‌ദത്തിന്‌ ഇന്ന്‌ വിലയുണ്ടാകുമായിരുന്നു. ലെനിന്റെ ജനാധിപത്യ കേന്ദ്രീകരണത്തെ കാലഘട്ടത്തില്‍തന്നെ ജീവിച്ച റോസാ ലക്‌സന്‍ബര്‍ഗ്‌ എന്ന ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ്‌ ചിന്തകശക്തമായി എതിര്‍ത്തിരുന്നു. (ജനശക്തി - ഉമേഷ്‌ബാബു കെ.സി. 2009 ജൂണ്‍ 6-12. ലെനിന്‍, റോസ, വി.എസ്‌. പേജ്‌. 19)

1919 ജനുവരി 13-ന്‌ ലെനിന്റെ മരണത്തിനും അഞ്ച്‌ വര്‍ഷം മുമ്പ്‌ ജര്‍മ്മന്‍ വലതുപക്ഷത്താല്‍കൊലചെയ്യപ്പെട്ട റോസോ ലക്‌സന്‍ബര്‍ഗ്‌, റഷ്യന്‍ പരീക്ഷണത്തെക്കുറിച്ചെഴുതിയ വിമര്‍ശനങ്ങള്‍അതിശയങ്ങളായിരുന്നു. റോസാ ലക്‌സന്‍ബര്‍ഗിന്റെ പല ലേഖനങ്ങളും സോവിയറ്റ്‌ യൂണിയന്റെതകര്‍ച്ചക്കുശേഷം റഷ്യന്‍ ആര്‍ക്കൈവില്‍നിന്ന്‌ കണ്ടെടുക്കുകയായിരുന്നു. റഷ്യന്‍ ``സ്റ്റീരിയോടൈപ്പ്‌'' നേതാക്കന്‍മാര്‍ കമ്മ്യൂണിസത്തെക്കുറിച്ചുള്ള വ്യത്യസ്‌തമായ ചര്‍ച്ച ഉയര്‍ന്നുവരാതിരിക്കാന്‍ പ്രത്യേകംശ്രദ്ധിച്ചു എന്നര്‍ത്ഥം അള്‍ട്രാ സെന്‍ട്രലിസം എന്ന അപകടം തുറന്നുവെച്ച ലെനിനെയാണ്‌സേച്ഛ്വാധിപത്യത്തിന്റെ സിംഹാസനത്തില്‍ കയറാന്‍ സ്റ്റാലിന്‍ അഗ്രദൂതനായിഉപയോഗപ്പെടുത്തിയത്‌. 1904-ല്‍ അള്‍ട്രാ സെന്‍ട്രലിസത്തെ ``ഓര്‍ഗനൈസേഷനല്‍ക്വസ്‌റഖിന്‍സ്‌ ഓഫ്‌ റഷ്യന്‍ സോഷ്യല്‍ ഡെമോക്രസി'' എന്ന ലേഖനത്തില്‍ റോസാ ലക്‌സന്‍ബര്‍ഗ്‌ചോദ്യംചെയ്യുന്നുണ്ട്‌. സോഷ്യല്‍ ഡമോക്രാറ്റിക്‌ സെന്‍ട്രലിസം ഒരിക്കലും ഔദ്യോഗിക പാര്‍ട്ടിനേതൃത്വത്തിനോടുള്ള പാര്‍ട്ടി അംഗത്തിന്റെ യാന്ത്രിക അടിമത്തത്തിന്റെയും അന്ധമായവിധേയത്തത്തിന്റെയും അടിസ്ഥാനത്തിലാകാന്‍ പാടില്ല എന്നവര്‍ വ്യക്തമാക്കി.

ലെനിന്‍ തൊഴിലാളിവര്‍ഗ്ഗപോരാട്ടത്തിന്‌ നേതൃത്വം കൊടുക്കാന്‍ അവര്‍ക്കിടയില്‍നിന്നുതന്നെ ഒരുപ്രമാണി വിഭാഗത്തെ'' മുന്നില്‍ നിര്‍ത്തണമെന്ന്‌ കരുതിയിരുന്നു. പുതിയ ആശയത്തിന്റെപ്രവര്‍ത്തന രീതിയെ ലക്‌സന്‍ബര്‍ഗ്‌ വിമര്‍ശിച്ചു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ദൗത്യംജനസാമാന്യത്തിനിടയില്‍ വിപ്ലവവാഞ്‌ഛ ഉണ്ടാക്കുകയും അവരില്‍ സോഷ്യലിസ്റ്റ്‌ ചിന്തകത്തിച്ചുവെക്കുകയും ചെയ്യുക എന്നതാണ്‌. അത്‌ ഉപജാപക മാര്‍ഗ്ഗങ്ങളിലൂടെ സാധ്യമല്ലഎന്നതായിരുന്നു റോസാ ലക്‌സന്‍ബര്‍ഗിന്റെ ആശയം.

ലെനിന്റെ ``അള്‍ട്രാ സെന്‍ട്രലിസത്തെ'' ലക്‌സന്‍ബര്‍ഗ്‌ എതിര്‍ക്കാന്‍ കാരണം. പാര്‍ട്ടിയും ജനങ്ങളുംനോക്കുകുത്തിയായി മാറുകയും ``സെന്‍ട്രല്‍ കമ്മിറ്റി'' മാത്രം ചിന്തിക്കുകയും ചെയ്യുന്നഅവസ്ഥയുണ്ടാകുമെന്ന്‌ വിശ്വസിച്ചതുകൊണ്ടാണ്‌. ലെനിന്റെ അദ്ധ്വാനവര്‍ഗ്ഗത്തെക്കുറിച്ചുള്ളസുദൃഢമായ പുച്ഛം - അവരുടെ അയത്‌നലളിതമായ വികാസത്തിലും ആത്മപ്രചോദിതത്വത്തിലുമുള്ളഅവിശ്വാസം എന്നിവയെ ലക്‌സന്‍ബര്‍ഗ്‌ അതി നിശിതമായി വിമര്‍ശിച്ചിരുന്നു. (തീര്‍ന്നില്ല)
-
ചന്ദ്രിക ദിനപത്രം

ഇടതുപക്ഷം : അരൂപിയായ പ്രതിഭാസം

വികലമായ കമ്മ്യൂണീസ്‌റ്റ്‌ സിദ്ധാന്തം -3
ഡോ.. എം..കെ. മൂനീര്‍

സെന്‍ട്രല്‍ കമ്മിറ്റി സാര്‍വകാലികമായി പാര്‍ട്ടിയോട്‌ ആജ്ഞാപിക്കുകയും പാര്‍ട്ടി ജനങ്ങളോട്‌ ആജ്ഞാപിക്കുകയും ചെയ്യുന്ന ദുര്‍ബലമായ ഒരു പാര്‍ട്ടി സംവിധാനത്തെപറ്റി ലക്‌സന്‍ബര്‍ഗ്‌ മുന്‍കൂട്ടി വിഭാവന ചെയ്‌തു. ``ഏകച്ഛത്രാധിപതിയായ സെന്‍ട്രല്‍ കമ്മിറ്റിയും ആജ്ഞാനുവര്‍ത്തികളായ അവയവങ്ങള്‍ മാത്രമായി തരം താഴ്‌ത്തപ്പെടുന്ന ജനസാമാന്യവും'' എന്നാണ്‌ ലക്‌സന്‍ബര്‍ഗ്‌ ആ പ്രവര്‍ത്തന ചക്രത്തെ വിശേഷിപ്പിച്ചത്‌. അവര്‍ പറഞ്ഞു: ``ചരിത്രപരമായി യഥാര്‍ത്ഥ വിപ്ലവ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന തെറ്റുകള്‍ ഏറ്റവും ബുദ്ധിയുള്ള ഒരിക്കലും തെറ്റുപറ്റാത്ത, അപ്രമാദിത്വമുള്ള സെന്‍ട്രല്‍ കമ്മിറ്റിയുടെ ശരികളെക്കാള്‍ അളവില്ലാത്ത അത്ര ഫലവത്താണ്‌'' ഇതാണ്‌ ലക്‌സന്‍ബര്‍ഗിന്റെ സ്വേച്ഛാധിപത്യ വിരുദ്ധ - ഭൂരിപക്ഷ - സോഷ്യലിസം (non - authoritarian, majoritarian socialism)

രോഗശയ്യയില്‍ കിടക്കുമ്പോള്‍ തന്റെ ``അള്‍ട്രാസെന്‍ട്രലിസം'' അപകടമാകുമെന്നും സ്റ്റാലിന്‍ അതിനെ ദുരുപയോഗം ചെയ്‌ത്‌ തന്റെ സ്വേച്ഛാധിപത്യ വാഞ്‌ഛകള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നും ലെനിന്‌ ബോധ്യമുണ്ടായിരുന്നു. പക്ഷേ നേരെയാക്കാന്‍ പറ്റാത്തവിധം അത്‌ ലെനിന്റെ കൈപ്പിടിയില്‍ നിന്ന്‌ വഴുതിപ്പോയിരുന്നു.

1931ല്‍ ഒരു ജര്‍മ്മന്‍ ജീവചരിത്ര സാഹിത്യകാരന്‍ എമില്‍ ലുഡ്‌വിങ്‌ സ്റ്റാലിനോട്‌ അഭിമുഖത്തില്‍ ചോദിച്ചു: ``കമ്മ്യൂണിസ്റ്റ്‌ അധികാര ശ്രേണിയില്‍ നിങ്ങളുടെ ഉയര്‍ത്തപ്പെട്ട സ്ഥാനത്തെ എങ്ങനെ ന്യായീകരിക്കുന്നു?''

സ്റ്റാലിന്‍ പറഞ്ഞു: ``മാര്‍ക്‌സിസം ``ഹീറോ''കളുടെ സാന്നിദ്ധ്യത്തെ ഒരിക്കലും നിരാകരിക്കുന്നില്ല'' ``ഞാനല്ലെങ്കില്‍ മറ്റാരെങ്കിലും ഈ സ്ഥാനത്ത്‌ കയറയിരിക്കും'' എന്ന്‌ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഈ നായക പരിവേഷമെന്ന ``കള്‍ട്ടിന്‌'' ഒരു സൈദ്ധാന്തിക ന്യായീകരണം നല്‍കാന്‍ സ്റ്റാലിനായിട്ടില്ല. people need a star എന്ന സ്റ്റാലിന്‍ പ്രയോഗം അദ്ദേഹത്തെ കൂട്ടുത്തരവാദിത്വമുള്ള നേതൃത്വത്തില്‍ നിന്നും വിഭിന്നമായി ഏകച്ഛത്രാധിപതിയായ നേതാവ്‌ എന്ന ആശയത്തിലെത്തിച്ചു. (The Dictators Richard ovary PageN 102.)

കാറല്‍ മാര്‍ക്‌സ്‌ എന്ന വ്യക്തിയുടെ ദൗര്‍ബല്യങ്ങളും മാര്‍ക്‌സിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. ഇതെല്ലാം ആ പ്രത്യയശാസ്‌ത്രത്തെ ഇന്ന്‌ വ്യാഖ്യാനിക്കപ്പെടുന്ന ഇടതുപക്ഷ സങ്കല്‍പങ്ങളില്‍ നിന്നും എപ്പോഴും അകറ്റി നിര്‍ത്തുന്നു.

``മൂലധനത്തെപ്പറ്റി പഠിക്കുന്നതിന്‌ പകരം, ഒരിത്തിരി മൂലധനം ഉണ്ടാക്കിയെങ്കില്‍ എന്ന്‌ മാര്‍ക്‌സിനോട്‌ അമ്മ ആവലാതിപ്പെട്ടു എന്നൊരു കഥയുണ്ട്‌''
(വിമോചന സമരം നയിക്കട്ടെ മാര്‍ക്‌സിസ്റ്റ്‌ നേതാക്കളും - എം.ജി.എസ്‌.നാരായണന്‍, മലയാള മനോരമ ജനുവരി 8-2008)

കാറല്‍മാര്‍ക്‌സിന്റെ പ്രവചനങ്ങളില്‍ എന്തൊക്കെ കാര്യങ്ങള്‍ ശരിയായി. ``നോസ്റ്റര്‍ഡാമസിനെ''പ്പോലെ ലോകത്ത്‌ നടക്കാന്‍ പോകുന്ന പല കാര്യങ്ങളും അദ്ദേഹം പെരുമ്പറകൊട്ടി പ്രഖ്യാപിച്ചു. അതില്‍ എന്തൊക്കെ നടന്നു ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തിന്‌ കാതോര്‍ത്ത്‌ - മാഗ്നിഫൈയിംഗ്‌ ലെന്‍സുമായി കാത്തുകിടന്ന അദ്ദേഹത്തിന്‌ ആ ചുവന്ന പുലരി കാണാതെ കണ്ണടയ്‌ക്കേണ്ടി വന്നു. മുതലാളിത്തത്തിന്‌ വാര്‍ദ്ധക്യമായി എന്ന്‌ പറഞ്ഞ്‌ കുഴിച്ചുമൂടാന്‍ അദ്ദേഹം ഒരുക്കിവെച്ച ശവക്കുഴിയിലേക്ക്‌ തന്റെ സ്വന്തം പ്രത്യയശാസ്‌ത്രത്തെ തന്നെ ഇറക്കിക്കിടത്താനാണ്‌ പിന്‍ഗാമികള്‍ ഒരുങ്ങുന്നത്‌.

ലെനിന്റെ കാലഘട്ടത്തില്‍ തന്നെ അള്‍ട്രാ സെന്‍ട്രലിസം ആരംഭിച്ചെങ്കിലും സ്റ്റാലിന്‍ എന്ന സ്വേച്ഛാധിപതിയാണ്‌ വ്യക്തികേന്ദ്രിതമായ രാഷ്‌ട്രീയത്തിന്‌ ഊടുംപാവും നെയ്‌തത്‌. സ്വയം ഒരു കള്‍ട്ട്‌ ഫിഗറാകാന്‍ സ്റ്റാലിന്‍ നടത്തിയ ആസൂത്രിതമായ ശ്രമങ്ങളാണ്‌ ഇന്ന്‌ നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിലേക്കും ആവാഹിക്കപ്പെട്ടിരിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ അമ്പലങ്ങളിലെ വിഗ്രഹ പ്രതിഷ്‌ഠകളായി ഇവര്‍ ഇന്നും സ്വച്ഛന്ദം വിഹരിക്കുന്നു.

റോസാലക്‌സന്‍ബര്‍ഗിന്റെ പ്രവചന സ്വഭാവമുള്ള കണ്ടെത്തലുകള്‍ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അപചയത്തിന്‌ കാരണമായി എന്ന്‌ കണ്ടെത്താനാകും. പ്രകാശ്‌ കാരാട്ടിന്റെ ``സെന്‍ട്രല്‍ കമ്മിറ്റി''യുടെ ആജ്ഞാനുവര്‍ത്തികളായി പാര്‍ട്ടിയും ജനങ്ങളും മാറിയതോടെ കമ്മ്യൂണിസം കാലഹരണപ്പെട്ടു തുടങ്ങി.

സോഷ്യലിസത്തിന്റെ ആശയ പരിസരത്തേക്ക്‌ ഇന്നത്തെ കമ്മ്യൂണിസത്തിന്‌ എത്തിനോക്കാനാവുന്നില്ല എന്നതാണ്‌ വാസ്‌തവം. ചൈനയില്‍ ശാസ്‌ത്രീയ സോഷ്യലിസം വരാന്‍ ഇനിയും 100 വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌.ആര്‍.പി.യുടെ വാക്കുകള്‍ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌. അപ്പോഴേക്കും അടിസ്ഥാനവര്‍ഗ്ഗം ഭൂമിയില്‍ നിന്ന്‌ നിഷ്‌കാസനം ചെയ്യപ്പെടും. അവര്‍ കൊന്നൊടുക്കപ്പെടും. മാവോയിസ്റ്റുകള്‍ അടക്കമുള്ള ഇടത്‌ ചെറുത്തുനില്‍പ്പുകള്‍ അടിസ്ഥാനവര്‍ഗ്ഗത്തെ വിശ്വാസത്തിലെടുത്താണ്‌ സംഘടിപ്പിക്കപ്പെടുന്നത്‌. ഇത്തരം സംഘങ്ങളെയല്ല, അവ ഉല്‍പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ്‌ ഇല്ലായ്‌മ ചെയ്യ്‌പെടേണ്ടത്‌.
റഷ്യയില്‍ കമ്മ്യൂണിസത്തിന്‌ ആണിയടിക്കാന്‍ ഗോര്‍ബച്ചേവ്‌ ഒരു നിമിത്തം മാത്രമായിരുന്നു. ചൈനയില്‍ ഡെങ്‌സിവോപെങ്‌ വ്യവസായവല്‍ക്കരണത്തെയാണ്‌ ആയുധമാക്കിയത്‌. ചൈനയുടെ ഭാഗമാക്കുന്നതിന്‌ മുമ്പ്‌ മുതലാളിത്ത സിദ്ധാന്തങ്ങളുടെ പരീക്ഷണ ഭൂമിയായി അദ്ദേഹം ഹോങ്കോങിനെ ഉപയോഗിച്ചു. പില്‍ക്കാലത്ത്‌ ചൈന മുതലാളിത്തത്തെ സിരകളിലേക്ക്‌ ആവാഹിക്കുന്നത്‌ നാം കണ്ടു.
സാമ്രാജ്യത്വ വിരുദ്ധതകൊണ്ടു മാത്രം ഇടതുപക്ഷമാവാമെന്ന്‌ തെറ്റിദ്ധരിച്ചവരാണ്‌ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെന്ന്‌ ഈയിടെയുള്ള അവരുടെ പെരുമാറ്റം കണ്ടാല്‍ സംശയം തോന്നാം. ഐ.എം.എഫ്‌, എ.ഡി.ബി, ലോകബാങ്ക്‌ തുടങ്ങിയ സാമ്രാജ്യത്വത്തിന്‌ മേല്‍ക്കൈയുള്ള മൂലധന ഉപാധികളെ സ്വയം വരിക്കുന്ന ഇപ്പോഴത്തെ ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ വിരുദ്ധത ഹിപ്പോക്രസിയാണ്‌. ഇങ്ങനെ വലതുവല്‍ക്കരണത്തിന്റെ അങ്ങേ അറ്റത്തേക്ക്‌ ഇടതുപക്ഷമെന്ന്‌ സ്വയം വിശേഷിപ്പിച്ചവര്‍ പൊയ്‌പ്പോയപ്പോഴാണ്‌ അടിസ്ഥാന വര്‍ഗ്ഗം തങ്ങളുടെ സമരങ്ങളെ ഒരു തൂണിന്റെയും സഹായമില്ലാതെ സ്വയം ഏറ്റെടുത്തു നടത്തിയത്‌. ചെങ്ങറ സമരം അതിന്‌ ഉദാഹരണമാണ്‌. യഥാര്‍ത്ഥ ഇടതുപക്ഷം ചില കമ്പാര്‍ട്ടുമെന്റുകളിലേക്ക്‌ ചുരുങ്ങി കഷ്‌ണം കഷ്‌ണമായി മാറി. ദലിത്‌ മുന്നേറ്റത്തിന്‌ ഒരു ഇടതുപക്ഷം, പരിസ്ഥിതിക്ക്‌ മറ്റൊന്ന്‌, സ്‌ത്രീ വിമോചനത്തിനും വേറെ വേറെ. അങ്ങനെ എല്ലാവരും പുതിയ ``ഇടതുപക്ഷത്തിന്റെ'' നിര്‍മ്മിതിയിലാണ്‌.

സ്യൂഡോ ലെഫ്‌റ്റിസം (pseudoLeftism) കൊണ്ടുനടക്കുന്നവര്‍ മതത്തിന്റെ പേരില്‍ സംഘടിച്ച പ്രസ്ഥാനങ്ങളിലും കാണാം. സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകള്‍ തങ്ങള്‍ ഇടതുപക്ഷമാണെന്ന ധാരണയുണ്ടാക്കാന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നിവയെല്ലാം ഉയര്‍ത്തിപ്പിടിച്ച്‌ സമരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ എന്ന്‌ വിശേഷിപ്പിക്കുന്നവരോടൊപ്പം ചേര്‍ന്ന്‌ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വൈരുദ്ധ്യാധിഷ്‌ഠിത ഭൗതിക വാദത്തെയും ദൈവ ഭരണത്തിന്‌ വേണ്ടിയുള്ള മുന്നേറ്റത്തെയും ഒരുമിച്ച്‌ കൊണ്ടുപോകാനുള്ള പ്രേരണ ഈ സ്യൂഡോ ലെഫ്‌റ്റിസം അവര്‍ക്ക്‌ നല്‍കുന്നു. മൗദൂദിയില്‍ കാള്‍ മാര്‍ക്‌സിന്റെ കൃതികളുണ്ടാക്കിയ സ്വാധീനം അതിന്‌ കാരണമായിട്ടുണ്ടാകാം.

ചില തീവ്രവാദ പ്രസ്ഥാനങ്ങള്‍ അവരെ സ്വയം ഇടതുപക്ഷത്തിന്‌ പകരം വെക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌. ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ്‌, ഡെമോക്രാറ്റിക്‌ എന്നീ പദങ്ങളെ പാര്‍ട്ടി പേരില്‍ ഉള്‍ച്ചേര്‍ത്തതായി കാണാം. (എസ്‌.ഡി.പി.ഐ) അതിന്‌ മുമ്പ്‌ അവര്‍ സ്വീകരിച്ച പോപ്പുലര്‍ ഫ്രണ്ട്‌ എന്ന പേര്‌, ക്വിറ്റ്‌ ഇന്ത്യാ സമരത്തെ ബഹിഷ്‌കരിച്ച ഇന്ത്യയിലെ ദേശീയ മുന്നേറ്റത്തിലെ കമ്മ്യൂണിസ്റ്റ്‌ പക്ഷം ഫാഷിസത്തെ നേരിടാന്‍ അണിചേര്‍ന്ന ലോക കമ്മ്യൂണിസ്റ്റ്‌ ചേരിയുടെ അതേ പേരാണ്‌. ഈ സാദൃശ്യം യാദൃശ്‌ഛികമല്ല. ഇടതുപക്ഷമെന്നത്‌ അരൂപിയായ ഒരു പ്രതിഭാസമാണ്‌. അതിന്‌ പ്രത്യേക നിര്‍വ്വചനങ്ങളില്ല. അതുകൊണ്ടുതന്നെ ഇടത്‌ സ്വഭാവം എല്ലാ വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്നുണ്ടാകാം.
(പൂര്‍ണ്ണം)

-ചന്ദ്രിക ദിനപത്രം

Tuesday, December 8, 2009

പിണറായിയുടെ വീടും ഇന്റര്‍നെറ്റ് വിപ്ലവവും

വാര്‍ത്തകള്‍ സൃഷ്‌ടിച്ചെടുക്കുന്നവര്‍ക്കെതിരായ പോരാട്ടത്തിലാണ്‌ കഴിഞ്ഞകുറച്ചുകാലമായി സി പി എമ്മിന്റെ സംസ്ഥാന നേതൃത്വം. സി പി എമ്മിന്റെ സംസ്ഥാന നേതൃത്വത്തിനെതിരായ വാര്‍ത്തകള്‍ക്ക്‌ മുഴുവന്‍ ചില അജണ്ടകള്‍ ഉണ്ടെന്നും പാര്‍ട്ടിയേയും നേതൃത്വത്തെയും തകര്‍ക്കാനുള്ള ഗൂഢപദ്ധതിയിലാണ്‌ കേരളത്തിലെ മാധ്യമങ്ങള്‍ അണിചേര്‍ന്നിട്ടുള്ളതെന്നുമാണ്‌ പിണറായിയും അദ്ദേഹത്തിന്റെ കൂട്ടാളികളും പറഞ്ഞുകൊണ്ടിരുന്നത്‌. രണ്ട്‌ വര്‍ഷം മുന്‍പ്‌ മീഡിയാ സിന്‍ഡിക്കേറ്റ്‌ ആരോപണം പിണറായിയും സംഘവും ശക്തമാക്കിയത്‌ മൂന്നാര്‍ ഓപ്പറേഷന്റെ സമയത്തായിരുന്നു.

വി എസ്‌ അച്യുതാനന്ദന്‌ അന്ന്‌ മാധ്യമങ്ങളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും കിട്ടിയ വലിയ പിന്തുണയാണ്‌ പിണറായിയെ ചൊടിപ്പിച്ചത്‌. മൂന്നാറിന്റെ ക്രെഡിറ്റ്‌ വി എസിനാണ്‌ എന്ന്‌ കരുതുന്നവര്‍ സുന്ദരവിഡ്‌ഢികളാണെന്നായിരുന്നു പിണറായി പറഞ്ഞത്‌. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍, മീഡിയാ സിന്‍ഡിക്കേറ്റിനെക്കുറിച്ച്‌ ഉയര്‍ന്ന ഒരു ചോദ്യത്തിന് വി എസ്‌ നല്‍കിയ മറുപടി അന്ന്‌ വലിയ ചര്‍ച്ചയാവുകയും, പിണറായി വി എസിനെതിരെ പരസ്യമായി രംഗത്തുവരികയും ഇരുവരുടെയും പി ബി യില്‍നിന്നുള്ള സസ്‌പെന്‍ഷന്‌ ഇത്‌ കാരണമാവുകയും ചെയ്‌തിരുന്നു. മീഡിയ സിന്‍ഡിക്കേറ്റിനെക്കുറിച്ച്‌ ആക്ഷേപമുന്നയിക്കുന്നവര്‍ തന്നെ അതിനെ ഉപയോഗിക്കുന്നുവെന്നാണ്‌ വി എസ്‌ ചൂണ്ടിക്കാട്ടിയത്‌. ഇപ്പോള്‍ പിണറായി വിജയന്റെ വീടുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായ(ഉണ്ടാക്കി)പ്പോള്‍ വി എസ്‌ അന്നു നടത്തിയ പരാമര്‍ശം ഓര്‍ത്തുപോകാന്‍ കാരണം, സംഭവങ്ങള്‍ തമ്മിലുള്ള സമാനതയാണ്‌. വിവാദങ്ങളെ വെറുക്കുന്നുവെന്ന്‌ പറയുന്നവര്‍ തന്നെ വിവാദങ്ങളെ ആശ്രയിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ പിണറായിയുടെ വീടുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌.

പിണറായിയുടെ വീട്‌ ഒരു ദൂരൂഹതയായി നേരത്തെതന്നെ കേരളത്തിന്റെ പൊതുസമൂഹത്തിന്‌ മുന്നിലുള്ള വിഷയമാണ്‌. അത്‌ സുതാര്യമായ രീതിയില്‍ ദൂരീകരിക്കാന്‍ പിണറായിയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളും ശ്രമിച്ചിട്ടുമില്ല. ഈ പ്രശ്‌നം കുറേക്കാലമായി കേരളീയര്‍ക്കുമുന്നില്‍ ഒരു സംശയമായി നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ ഈ വിവാദം വീണ്ടും ഉയര്‍ത്തികൊണ്ടുവന്നത്‌ ആര്‍ക്കുവേണ്ടിയാണ്‌ എന്നതാണ്‌ പ്രധാന ചോദ്യം. അതിന്‌ ഉത്തരം തേടുമ്പോള്‍ ഇപ്പോഴത്തെ നാടകത്തിന്‌ ആരാണ്‌ തിരക്കഥ ഒരുക്കിയത്‌ എന്ന ചോദ്യമാണ്‌ നിര്‍ണായകമാകുന്നത്‌.

പിണറായിയുടെ എന്ന്‌ പറഞ്ഞ്‌ ഒരു മണിമാളികയുടെ ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നതായും ഈ വ്യാജ പ്രചാരണത്തിന്‌ പിന്നിലുള്ളവരെ കണ്ടെത്തണമെന്നും പറഞ്ഞ്‌, ഇന്റര്‍നെറ്റിലെ ഒരു ചര്‍ച്ചാഗ്രൂപ്പില്‍ ഈ മാസം ആദ്യം ഒരു പത്രപ്രവര്‍ത്തകന്‍ നടത്തിയ പോസ്റ്റിങ്ങാണ്‌ ഇപ്പോളുണ്ടായ വിവാദത്തിന്റെ തുടക്കം. ഈ പത്രപ്രവര്‍ത്തകന്‍, ദേശാഭിമാനിയിലെ ഉന്നതനും കഴിഞ്ഞ കുറച്ചുകാലമായി പിണറായി അനുകൂലരചനകളില്‍ ദേശാഭിമാനിയിലെ മറ്റുള്ളവരെ പിന്തള്ളി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നവനുമാണ്‌. ഈ എല്ലാം തികഞ്ഞ പത്രപ്രവര്‍ത്തകന്റെ പോസ്റ്റ്‌ ചര്‍ച്ചാഗ്രൂപ്പില്‍ വന്നതിനെത്തുടര്‍ന്ന്‌ ആ ഗ്രൂപ്പിലുണ്ടായിരുന്ന എല്ലാ പിണറായി വാഴ്‌ത്തുക്കാരും സജീവമായി. കേരളത്തിലെ ഏറ്റവും `മികച്ച കമ്മ്യൂണിസ്റ്റി'നെ തേജോവധം ചെയ്യുന്നവരെ ഇപ്പോള്‍ പിടിക്കണമെന്ന നിലയിലായി ചര്‍ച്ചകള്‍ .

എന്നാല്‍ ചിലര്‍ ഈ വിവാദം അവസാനിപ്പിക്കാന്‍ പിണറായിയുടെ യഥാര്‍ത്ഥ വീടിന്റെ പടം കാണിച്ചാല്‍ മതിയെന്ന നിലപാടും സ്വീകരിച്ചു. എന്നാല്‍ പിണറായി ഭക്തര്‍ വിട്ടില്ല, അങ്ങനെയൊന്നും കാണിക്കേണ്ട കാര്യമില്ല, അങ്ങനെ വീടുകാണാന്‍ തോന്നുന്നത്‌ മനോരോഗ ലക്ഷണമെന്നുവരെ എഴുതി ചിലര്‍ തങ്ങളുടെ കൂറു പരസ്യപ്പെടുത്തി. ഇങ്ങനെ ചര്‍ച്ച സജീവമായപ്പോള്‍ നേരത്തെ സൂചിപ്പിച്ച ദേശാഭിമാനിയിലെ ഉന്നതന്‍ വീണ്ടും രംഗത്തെത്തി. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, (ചുരുങ്ങിയത്‌ രണ്ട്‌ വര്‍ഷം മുമ്പ്‌) മറ്റൊരു പത്രപ്രവര്‍ത്തകന്‍ പിണറായിയുടെ വീട്‌ പുതുക്കി പണിയുമ്പോള്‍ എടുത്ത പടം(ദൂരെ നിന്ന്‌ എടുത്തത്‌) നെറ്റില്‍ പോസ്റ്റ്‌ ചെയ്‌തുകൊണ്ട്‌ ഇതാണ്‌ പിണറായിയുടെ വീടിന്റെ യഥാര്‍ത്ഥ പടം എന്ന്‌ വിശദീകരിച്ചുകൊണ്ട്‌ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഇത്തരം വീടുകള്‍ ഇടത്തരക്കാര്‍ സാധാരണയായി ഉണ്ടാക്കുന്നതാണെന്ന കുറിപ്പോടെയായിരുന്നു വീടിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്‌. ഇതോടെ പിണറായിക്കെതിരായ എല്ലാ ആരോപണങ്ങളും കള്ളമാണെന്ന്‌ തെളിഞ്ഞിരിക്കുന്നുവെന്നാണ്‌ ഇദ്ദേഹം വിശദീകരിച്ചത്‌. അങ്ങനെ പിണറായിയുടെ പ്രതിച്ഛായ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം ഇന്റര്‍നെറ്റിലൂടെ നടക്കുമ്പോള്‍ തന്നെയാണ്‌ ഇതാദ്യമായി പിണറായി കേസ്‌ കൊടുക്കുന്നതും ദേശാഭിമാനിയിലും കൈരളിയിലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രധാന്യത്തോടെ നല്‌കുന്നതും.


പിണറായിയുടെ വീടുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്‌ത പടം കൊണ്ട്‌ യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുകയല്ല, മറിച്ച്‌ വര്‍ധിക്കുകയാണ്‌ ചെയ്‌തത്‌. രണ്ടുവര്‍ഷം മുമ്പ്‌ പുതുക്കിപണിയല്‍ നടക്കുമ്പോള്‍ ദൂരെ നിന്നെടുത്ത ഒരു പടമാണ്‌ ഇപ്പോള്‍ ആധികാരികമായി അവതരിപ്പിച്ചിട്ടുള്ളത്‌. എന്തുകൊണ്ടാണ്‌ പുതുക്കി പണിതീര്‍ത്ത വീടിന്റെ പടം കൊടുക്കുന്നതിന്‌ ഇപ്പോഴും പിണറായിയുടെ വൈതാളികര്‍ക്ക്‌ മടി?

വീട്‌ പുതുക്കി പണിതതിന്‌ 11 ലക്ഷം ചിലവായെന്നാണ്‌ ദേശാഭിമാനി മുഖപ്രസംഗം (2009 നവംബര്‍ 19) എഴുതിയത്‌. അതിന്‌ പിണറായിയും മകളും വായ്‌പയെടുത്തതിന്റെയും ഭാര്യയുടെ പി എഫില്‍നിന്നും വായ്‌പ എടുത്തതിന്റെയും അതിനുപുറമേ മകള്‍ നല്‍കിയ തുകയുടെയും കണക്കുകള്‍ ദേശാഭിമാനി മുഖപ്രസംഗത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. 11 ലക്ഷം കൊണ്ട്‌ പുതുക്കി പണിയുന്ന വീട്‌ ചെറുതാണോ, ഇടത്തരക്കാരന്റേതാണൊ എന്നല്ലാമുള്ള വിലയിരുത്തല്‍ തീര്‍ത്തും വൈയക്തികമായിരിക്കും. അതുകൊണ്ട്‌ തന്നെ അതു സംബന്ധിച്ച്‌ ഒരു അഭിപ്രായത്തിന്‌ ഇവിടെ പ്രസക്തിയില്ല. എന്നാല്‍ പിണറായിയെപ്പോലുള്ള രാഷ്‌ട്രീയ നേതാവ്‌ 11 ലക്ഷം കണക്കുകാണിക്കുമ്പോള്‍ ചിലവായ യഥാര്‍ത്ഥ തുകഎത്രയായിരിക്കുമെന്ന കാര്യം സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം ഊഹിക്കാവുന്നതാണ്‌. കണ്ണൂരിലെ പാര്‍ട്ടിനേതാക്കള്‍ക്ക്‌ വീട്‌ നിര്‍മ്മാണത്തിന്‌ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന വലിയ കോണ്‍ട്രാക്‌ടര്‍ ആരെന്ന്‌ കണ്ണൂരിലെ പാര്‍ട്ടി സഖാക്കള്‍ക്ക്‌ അറിയാവുന്ന കാര്യമാണ്‌.

അപ്പോഴാണ്‌ 11 ലക്ഷത്തിന്റെ കണക്കില്‍ വേറെയും ചില കാര്യങ്ങള്‍ ഉണ്ടെന്ന്‌ സാമാന്യബുദ്ധി നാട്ടുകാരെ ഉണര്‍ത്തുന്നത്‌. ഇനി കോടികളുടെ ആസ്‌തിയില്‍ പണിതുയര്‍ത്തിയിട്ടുള്ള സി പി എം പോലുള്ള `വലിയ പാര്‍ട്ടി'യുടെ അതിനെക്കാള്‍ വലിയ സെക്രട്ടറിയ്‌ക്ക്‌ കിടന്നുറങ്ങാന്‍ വലിയൊരു ബംഗ്ലാവ്‌ പണിതാല്‍ അതില്‍ മാത്രമായി യാതൊരു തെറ്റുമില്ല. തീര്‍ത്തും സ്വാഭാവികമെന്നും കാലികമെന്നും വിലയിരുത്താന്‍ വലിയൊരു പടതന്നെ ബുദ്ധിജീവികളായി പിണറായിയുടെ കൂടെ ഉണ്ടാവും. (തീര്‍ച്ചയായും ഇക്കാര്യത്തിലും സുകുമാര്‍ അഴീക്കോട്‌ കൂടെ ഉണ്ടാകും. വാര്‍ധക്യത്തില്‍ സുഖമായി കഴിയാന്‍ അദ്ദേഹം പണിത വീടും കേരളീയര്‍ കണ്ടതാണ്‌. ഗാന്ധിയുടെയും വാഗ്‌ഭടാനന്ദന്റെയും ശിഷ്യന്‌ യോജിച്ച രീതിയില്‍ ചെറിയൊരു പാര്‍പ്പിടമാണല്ലോ അത്‌).

മാത്രമല്ല, 2000 രൂപയുടെ ഉച്ചഭക്ഷണത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയാത്ത എമ്പോക്കികളാണ്‌ മലയാളികളെന്ന്‌ കിഡ്‌നി തട്ടിപ്പുകേസില്‍ ആരോപിതനും പിണറായിക്കുവേണ്ടി ഒരു പത്രം തന്നെ തുടങ്ങിയവനുമായ യുവ `ബിസിനസ്സു'കാരന്‍ കൈരളി ചാനലിലൂടെ ധാര്‍മ്മികരോഷം കൊണ്ടതും നമ്മള്‍ കേട്ടതാണ്‌. അതുകൊണ്ട്‌ വീട്‌ 11 ലക്ഷത്തിന്‌ പുതുക്കി പണിയുന്നത്‌ ഒരു വിഷയമായിരുന്നില്ല പാര്‍ട്ടിക്കും പാര്‍ട്ടിസെക്രട്ടറിയ്‌ക്കും. പിന്നെയും എന്തിനാണ്‌ പിണറായിയുടെ വൈതാളികക്കൂട്ടത്തിലെ പ്രഥമസ്ഥാനീയനായ പത്രപ്രവര്‍ത്തകന്‍ ഇപ്പോള്‍ ഈ വിവാദം പുനര്‍ജനിപ്പിച്ചത്‌? ഒന്നും കാണാതെ പ്രവര്‍ത്തിക്കുന്നവനല്ല, ഈ പത്രാധിപസഹായി എന്നാണ്‌ പാര്‍ട്ടി പത്രത്തിലുള്ള അസൂയാലുക്കള്‍ തന്നെ പറയുന്നത്‌. കോടിയേരിയുടെ മകനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാനെന്ന വ്യാജേന കാര്യങ്ങള്‍ വിശദമായി പറയുന്ന ഒരു രീതി ഈ പത്രപ്രവര്‍ത്തകനുണ്ട്‌. അതുകൊണ്ടാണോ , തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ കണ്ണൂരില്‍നിന്നുള്ള ഒരു പത്രപ്രവര്‍ത്തകനും ഉണ്ടെന്ന്‌ ബിനീഷ്‌ കോടിയേരി പറഞ്ഞതെന്നറിയില്ല.

ഏതായാലും പിണറായിയുടെ വീടെന്ന്‌ പറഞ്ഞ്‌ തെറ്റായ ചിത്രം പ്രചരിപ്പിച്ച രണ്ട്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അതിന്‌ പിറ്റേ ദിവസം ഇറങ്ങിയ ദേശാഭിമാനിയുടെ മുഖപ്രസംഗം (2008 നവംബര്‍ 23) അതേക്കുറിച്ചായിരുന്നു. ഒരാഴ്‌ചക്കുള്ളില്‍ രണ്ട്‌ ദിവസമാണ്‌ ദേശാഭിമാനി ഈ വിഷയത്തില്‍ മുഖപ്രസംഗമെഴുതിയത്‌. വ്യാജ പ്രചാരണക്കാര്‍ അറസ്റ്റിലായപ്പോള്‍, കൈരളിയിലെ മുഖ്യവാര്‍ത്തയും ചര്‍ച്ചയും ഇതേവിഷയമായിരുന്നു. ഇതെല്ലാം കൂട്ടി നോക്കുമ്പോഴാണ്‌ പിണറായിയുടെ പത്രാധിപസഹായി ഉന്നം വെച്ചത്‌ എന്താണ്‌ എന്നത്‌ സംബന്ധിച്ച ഏകദേശ ധാരണ തെളിഞ്ഞുവരുന്നത്‌. പാര്‍ട്ടി പത്രത്തിലെ രണ്ടാമത്തെ മുഖപ്രസംഗം വായിച്ചാല്‍ ഇത്‌ വ്യക്തമാകും. പിണറായിയെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ട ഒരാരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇതുപോലെയാണ്‌ എല്ലാം.

പിണറായിയെ തകര്‍ത്താല്‍ മാത്രമേ പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയൂ. എസ്‌ എന്‍ സി ലാവലിന്‍ പോലുള്ള കേസുകളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്‌ . ഇതാണ്‌ ലൈന്‍. പിണറായിയുടെ പ്രതിച്ഛായാനിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു. അതിന്‌ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്‌ ഇപ്പോള്‍ നടക്കുന്ന വീടു തര്‍ക്കം. എന്തിനാണ്‌ ഇപ്പോഴൊരു പ്രതിച്ഛായ നിര്‍മ്മാണം? എന്താണ്‌ ഇക്കാര്യത്തിന്‌ ഈ സമയം തെരഞ്ഞെടുത്തിരിക്കുന്നത്‌.? പാര്‍ട്ടിക്കാരെ ലക്ഷ്യമിട്ടാണോ ഇപ്പോഴത്തെ പ്രതിച്ഛായാ നിര്‍മ്മാണം? അതോ പൊതുസമൂഹത്തില്‍ പിണറായിയെ പുനര്‍നിര്‍മ്മിക്കുകയായിരിക്കുമോ ഇനി വരും ദിനങ്ങളിലെ ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖ്യഅജണ്ട.

അടുത്ത ഒന്നര വര്‍ഷം പിണറായി വിജയന്‌ നിര്‍ണായകമാണെന്നറിയുമ്പോഴാണ്‌ പ്രതിച്ഛായാ നിര്‍മ്മാണത്തിന്റെ ആവശ്യം നമുക്ക്‌ മനസ്സിലാകുക. 2011- ഫെബ്രുവരിയില്‍ സി പി എം സംസ്ഥാന സമ്മേളനവും ഏപ്രില്‍- മെയ്‌ മാസത്തില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പും നടക്കാനിരിക്കയാണ്‌. ഇപ്പോഴത്തെനിലയില്‍ പിണറായി വിജയന്റെ പൊതുപ്രവര്‍ത്തനം സംബന്ധിച്ചും ഈ രണ്ടു സംഭവങ്ങളും നിര്‍ണായകമാണ്‌. പാര്‍ട്ടിയില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന തെറ്റുതിരുത്തല്‍ രേഖയും അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമാകുമെന്ന്‌ പറയുന്ന പാര്‍ട്ടി ഭാരവാഹികളുടെ കാലാവധി നിജപ്പെടുത്തുന്നത്‌ സംബന്ധിച്ച കാര്യവും ഏറ്റവും കൂടുതല്‍ ബാധിക്കുക പിണറായി വിജയനെയാണ്‌. ഇപ്പോള്‍ തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ചു റിപ്പോര്‍ട്ട്‌ ചെയ്യുന്നതിലെ പിണറായിയുടെയും കൂട്ടരുടെയും വിഷമം കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി പ്രകടിപ്പിച്ചുകഴിഞ്ഞതാണ്‌. തെറ്റുതിരുത്തല്‍ രേഖയുടെ സ്വാധീനം താഴെക്കിടയില്‍നിന്നുള്ള സമ്മേളനങ്ങളില്‍ നിന്ന്‌ പ്രതിഫലിച്ചുതുടങ്ങിയാല്‍ അത്‌ പിണറായി വിജയനെയും കൂട്ടരെയും സംബന്ധിച്ച്‌ വലിയ ബുദ്ധിമുട്ടുകളാവും സൃഷ്‌ടിക്കുക. ഇതിന്‌ മുമ്പ്‌ പിണറായിക്ക്‌ അനുകൂലമായി ഒരു തരംഗം ഉണ്ടാക്കിയെടുക്കുകയാകും വൈതാളിക സംഘത്തിന്റെ ലക്ഷ്യം.

പിണറായിക്കെതിരായ എല്ലാ ആരോപണങ്ങളും ഇത്തരത്തില്‍ സൃഷ്‌ടിക്കപ്പെട്ടതാണെന്ന വലിയ തോതിലുള്ള പ്രചാരണമായിരിക്കും വരും ദിനങ്ങളില്‍ പാര്‍ട്ടി പത്രവും ചാനലും നടത്തുക. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭാരവാഹികള്‍ക്ക്‌ കാലപരിധി നിശ്ചയിക്കുന്നതിനുമുമ്പ്‌ സംസ്ഥാന സമ്മേളനം കഴിയുമെന്നതിനാല്‍ വീണ്ടും ഒരിക്കല്‍ കൂടി സെക്രട്ടറിയാകാനുള്ള നീക്കവും ഇതിന്റെ ഭാഗമായി ഉണ്ടായേക്കും. എന്നാല്‍ അതിനുമപ്പുറം എസ്‌ എന്‍ സി ലാവലിന്‍ കേസ്‌ കഴിയുന്നതുവരെ പിണറായി വിജയന്‌ ഇനി പാര്‍ലമെന്ററി രംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതായത്‌ ഇനി പാര്‍ട്ടി സെക്രട്ടറിയായില്ലെങ്കില്‍ പിണറായി ശിവദാസമേനോനെയൊക്കെ പോലെ എ കെ ജി സെന്ററില്‍ ചടഞ്ഞിരുന്ന്‌ സമയം കളയേണ്ടിവരും.

ഈ ദുരവസ്ഥകളൊക്കെ ഒഴിവാക്കാന്‍ ആവശ്യം പിണറായിക്കെതിരായ എല്ലാ ആരോപണങ്ങളും പലരീതിയില്‍ കെട്ടിച്ചമച്ചതാണെന്ന്‌ വീടിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി സമര്‍ത്ഥിക്കുകയാണ്‌. ആ പ്രചാരണ കോലാഹലത്തില്‍ സി പി എം കേന്ദ്ര നേതൃത്വത്തെയും സ്വാധീനിച്ച്‌ പാര്‍ലമെന്ററി രംഗത്തേക്ക്‌ കളം മാറ്റാന്‍ കഴിയുക. ഇതായിരിക്കാം പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍, (അഞ്ച്‌ വര്‍ഷം കഴിഞ്ഞിട്ടായാലും മതി ) പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രസ്‌ സെക്രട്ടറിയുമൊക്കെ ആകാന്‍ കൊതിക്കുന്നവരുടെ നേതൃത്വത്തില്‍ നടന്ന വീട്‌ വിവാദത്തിന്റെ ലക്ഷ്യം.

എന്നാല്‍ ഇവര്‍ വിചാരിക്കുന്നതുപോലെ എളുപ്പം പുനര്‍നിര്‍മ്മിച്ചെടുക്കാവുന്നതാണോ പിണറായി വിജയന്‍ എന്ന കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയെ. ഇന്റര്‍നെറ്റില്‍ വ്യാജ പ്രചാരണം നടന്നുവെന്നതിന്റെ മറവില്‍ പിണറായിക്കെതിരായ എല്ലാ ആരോപണങ്ങളെയും മറികടക്കാമെന്നാണ്‌ പിണറായി സംഘത്തിന്റെ ലക്ഷ്യമെന്നുവേണം ദേശാഭിമാനിയുടെയും കൈരളിയുടെയും പ്രചാരണകോലാഹലത്തില്‍നിന്ന്‌ മനസ്സിലാക്കാന്‍. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന്‌ സി ബി ഐ കണ്ടെത്തിയ പിണറായിയെ, ഏതെങ്കിലും തലത്തില്‍ പ്രചാരണ കോലാഹലം നടത്തി രക്ഷിക്കാമെന്നത്‌ പിണറായി സംഘത്തിന്‌ സ്വതഃസിദ്ധമായുള്ള ബുദ്ധിമോശം കൊണ്ട്‌ തോന്നുന്നതാണ്‌. അധികാര പ്രമത്തതയുടെയും ധാര്‍ഷ്‌ട്യത്തിന്റെയും ആള്‍രൂപമായി കേരളം കാണുന്ന പിണറായിയെ അര്‍ദ്ധ സത്യ പ്രചാരണത്തിന്റെ മറവില്‍ കമ്മ്യൂണിസ്റ്റാക്കി അവതരിപ്പിക്കാമെന്നാണ്‌ ഇവര്‍ കരുതുന്നത്‌?

സി പി എമ്മിനെ അരാഷ്‌ട്രീയക്കാരുടെയും റിയല്‍ എസ്റ്റേറ്റ്‌ കച്ചവടക്കാരുടെയും പ്രിയപ്പെട്ട പ്രസ്ഥാനമാക്കിയ പിണറായിയെ മാധ്യമബലം ഉപയോഗിച്ച്‌ പുരോഗമനരാഷ്‌ട്രീയക്കാരനാക്കാമെന്നാണ്‌ ഈ അല്‍പബുദ്ധി സംഘം കരുതുന്നത്‌. കേരളത്തിന്റെ ബദല്‍ വികസന ശ്രമങ്ങളെ ഭൂമിക്കച്ചവടക്കാര്‍ക്കും പ്രമാണിമാര്‍ക്കും വേണ്ടി നശിപ്പിച്ച ഒരു നേതാവിന്റെ പ്രതിച്ഛായ നന്നാക്കാന്‍ വ്യാജ വിവാദനിര്‍മ്മാണത്തിലുടെ ശത്രുസംഹാരം നടത്തിയാല്‍ സാധ്യമാകുമെന്ന്‌ കരുതുന്നവരുടെ വിവരദോഷത്തിന്‌ `നല്ല നമസ്‌ക്കാരം' പറയാന്‍ മാത്രമെ കേരള സമൂഹത്തിന്‌ കഴിയൂ. സ്ഥാപിത താല്‍പര്യക്കാരുടെയും അല്‍പബുദ്ധികളുടെയും മനസ്സില്‍ തോന്നുന്ന പദ്ധതികള്‍ ഒരു അഴിമതിക്കാരനെയും രക്ഷിച്ചെടുക്കാന്‍ ശേഷിയുള്ളതായിരിക്കില്ല. ചരിത്രം അതാണ്‌ നമ്മോട്‌ പറയുന്നത്‌

(ജനശക്തിയില്‍ നരേന്ദ്രന്‍ എഴുതിയത്)

Sunday, December 6, 2009

കള്ളപ്പണവും ചെങ്കൊടിയും

കേരളത്തില്‍ സി പി ഐ എമ്മിന്റെ ആസ്‌തിയോട്‌ കിടപിടിക്കാന്‍ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിക്കുമാവില്ല. കേരളത്തിലെ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആസ്‌തി ചേര്‍ത്തുവെച്ചാലും സി പി ഐ എമ്മിനൊപ്പമെത്തില്ല. കേരളത്തിലെ ഏതു സ്വകാര്യ വ്യവസായ സാമ്രാജ്യത്തെയും വെല്ലുന്ന ആസ്‌തിസി പി ഐ എമ്മിനുണ്ടെന്ന്‌ പറഞ്ഞാലും അതില്‍ തെല്ലും അതിശയോക്തിയില്ല. ഒരു വ്യാഴവട്ടക്കാലത്തിനുള്ളിലാണ്‌ സി പി ഐ എമ്മിന്റെ ആസ്‌തി ഇത്രത്തോളം വര്‍ധിച്ചത്‌. പാര്‍ട്ടി, ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ആസ്‌തി വളര്‍ന്ന്‌ പന്തലിച്ചുകൊണ്ടിരിക്കും. എന്തെന്നാല്‍ കള്ളപ്പണം എല്ലാ അതിരുകളും ലംഘിച്ച്‌ രാഷ്‌ട്രീയത്തിലേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുകയാണ്‌. തുടക്കത്തില്‍ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിച്ചായിരുന്നു ആസ്‌തി കൂന്നുകൂട്ടിയത്‌. തുടര്‍ന്ന്‌ ഭൂമി വാങ്ങിക്കൂട്ടലായി. പിന്നീടത്‌ സഹകരണമേഖലയുടെ മറവിലായി. ജനങ്ങളെ തെല്ലും ഭയമില്ലെന്ന്‌ വന്നപ്പോള്‍ വാട്ടര്‍തീം പാര്‍ക്കുകളും നക്ഷത്രഹോട്ടലുകളും നിര്‍മ്മിച്ചായി. അവിഭക്തകമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കാലം മുതലെ പാര്‍ട്ടി അംഗമായിരുന്നവരിലും അടിയന്തിരാവസ്ഥകാലഘട്ടം വരെ സി പി ഐ എമ്മില്‍ അംഗത്വമെടുത്തവരിലും ഈ പുതിയ സാഹചര്യം വീര്‍പ്പുമുട്ടലുണ്ടാക്കുകയാണ്‌. ഒരു തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ട്ടിക്ക്‌ എങ്ങിനെ ഇത്തരത്തില്‍ മാറാന്‍ കഴിയുന്നു എന്നത്‌ അവരെ വിസ്‌മയപ്പെടുത്തുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്‌ തുറന്നിട്ട ജാലകങ്ങളിലൂടെയായിരുന്നു ഈ വിഷക്കാറ്റ്‌ പാര്‍ട്ടിക്കുള്ളിലേക്ക്‌ പ്രവേശിച്ചത്‌.

കേരളത്തിലെ പാര്‍ട്ടിയെക്കാള്‍ ഇത്‌ കൂടുതല്‍ ബാധിച്ചത്‌ ബംഗാള്‍ ഘടകത്തെയായിരുന്നു. കേന്ദ്രത്തില്‍ ആര്‌ ഭരണകക്ഷിയായാലും അതിനുകീഴില്‍ പാര്‍ട്ടിക്ക്‌ പശ്ചിമബംഗാളില്‍ സുസ്ഥിരമായ ഭരണം കയ്യാളാന്‍ കഴിയുക എന്ന ഏക അജണ്ടയായിരുന്നു ബംഗാള്‍ ഘടകം മുറുകെപിടിച്ചിരുന്നത്‌. കേന്ദ്രത്തില്‍ മൊറാര്‍ജിദേശായിയുടെ മന്ത്രിസഭക്കുള്ള പിന്തുണപിന്‍വലിച്ചതില്‍ , വി പി സിംഗ്‌ മന്ത്രിസഭയെ സംഘപരിവാര്‍ പിന്തുണയോടെ നിലനിര്‍ത്തുന്നതില്‍ , ദേവഗൗഡ മന്ത്രിസഭയെ കോണ്‍ഗ്രസിന്റെ പിന്തുണതേടി നിലനിര്‍ത്തുന്നതില്‍ , ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ , മന്‍മോഹന്‍സിങിന്റെ പ്രഥമ യു പി എ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുന്നതില്‍ , സോമനാഥ്‌ ചാറ്റര്‍ജിയെ ലോക്‌സഭാ സ്‌പീക്കറായി തുടരാന്‍ അനുവദിക്കുന്നതില്‍ എല്ലാം തന്നെ കേരള ഘടകത്തില്‍ നിന്ന്‌ ഭിന്നമായ സമീപനമായിരുന്നു ബംഗാള്‍ ഘടകത്തിലെ പ്രബലവിഭാഗത്തിനുണ്ടായിരുന്നത്‌. പാര്‍ട്ടി കോണ്‍ഗ്രസുകളോ കേന്ദ്രകമ്മിറ്റിയോ അതാതുകാലത്തു കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക്‌ ബംഗാള്‍ ഘടകം അന്തിമമായി കീഴടങ്ങിയിരുന്നെങ്കിലും ബംഗാളില്‍ പാര്‍ട്ടിയുടെ കൈവശമുള്ള ഭരണം സംരക്ഷിക്കുക എന്നതിലായിരുന്നു ഊന്നല്‍ . എന്നാല്‍ കേരളഘടകം ഈ തര്‍ക്കവിഷയങ്ങളിലെല്ലാം യഥാര്‍ഥ മാര്‍ക്‌സിസ്റ്റ്‌ ലെനിനിസ്റ്റ്‌ തത്വങ്ങള്‍ മുറുകെ പിടിച്ചുള്ള നിലപാടുകളായിരുന്നു സ്വീകരിച്ചത്‌. ഈ രാഷ്‌ട്രീയപ്രബുദ്ധത കൊണ്ടാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിലും കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പു തോല്‍വികളില്‍ വന്‍അന്തരം കാണുന്നത്‌. പാര്‍ട്ടിസ്ഥാനാര്‍ഥികളുടെ ബംഗാളിലെ തോല്‍വിയില്‍ വോട്ട്‌ കുത്തി ഒലിച്ചുപോകുകയാണ്‌. കേരളത്തില്‍ അങ്ങിനെയല്ല. തെരഞ്ഞെടുപ്പില്‍ തോറ്റാലും പാര്‍ട്ടിയുടെ അടിത്തറ ഇളകുന്നില്ല.

ദേശീയ നയങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ കേരളഘടകം മികവു പുലര്‍ത്തുമ്പോഴും കേരളത്തിനുള്ളിലെ രാഷ്‌ട്രീയനയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സമീപകാലത്തുണ്ടായനയവ്യതിയാനങ്ങളാണ്‌ ജനങ്ങളില്‍ നിന്നകറ്റിയത്‌. സാമ്രാജ്യത്വധനകാര്യസ്ഥാപനങ്ങളില്‍ നിന്ന്‌ അവരുടെ ഉപാധികള്‍ക്ക്‌ കീഴടങ്ങി വായ്‌പ എടുക്കല്‍ , അബ്‌ദുനാസര്‍ മഅ്‌ദനിയെ എല്‍ ഡി എഫിന്റെ ഭാഗമാക്കാനുള്ള നീക്കം, ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണനിയമം അസാധുവാക്കാനുള്ള ശ്രമം, ഇതെല്ലാമാണ്‌ പാര്‍ട്ടിയെ ജനങ്ങളുടെ വെറുപ്പിനിടയാക്കിയത്‌. ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ്‌ സ്വത്ത്‌ സമ്പാദനത്തിനുള്ള പാര്‍ട്ടിനേതാക്കളുടെ ആക്രാന്തം. ഈ നയവ്യതിയാനങ്ങളുടെയും സ്വത്ത്‌ സമ്പാദന അത്യാര്‍ത്തിയുടെയും പിന്നിലെ ചാലകശക്തി, `കണ്ണൂര്‍ ഗാങ്‌' ആണെന്നത്‌ നിസ്‌തര്‍ക്കമാണ്‌.

സി പി ഐ എമ്മിനെ ഇപ്പോള്‍ ഗ്രസിച്ചിരിക്കുന്ന ജീര്‍ണതയിലേക്ക്‌ തള്ളിവിട്ട കാലഘട്ടം ഏതെന്ന ചോദ്യത്തിന്‌ ഒറ്റ ഉത്തരമേയുള്ളൂ. ഏറ്റവും ഒടുവിലത്തെ ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലഘട്ടം(1996-2001). നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നിട്ടും ഒരുവട്ടം കൂടി മുഖ്യമന്ത്രിയാകാനുള്ള ഇ കെ നായനാരുടെ ആര്‍ത്തി ചൂഷണം ചെയ്‌ത്‌ `കണ്ണൂര്‍ ഗാങ്‌' നടത്തിയ കളിയുടെ താല്‌ക്കാലിക വിജയമാണ്‌ പാര്‍ട്ടിയെ ഇന്നത്തെ പതനത്തിലെത്തിച്ചത്‌. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കസേരയില്‍ സൂപ്പര്‍ മുഖ്യമന്ത്രിയായി പി ശശിയെ പ്രതിഷ്‌ഠിച്ചത്‌ എത്ര ദീര്‍ഘവീക്ഷണത്തോടെയായിരുന്നു എന്ന്‌ പില്‌ക്കാലത്ത്‌ പുറത്തുവന്ന ഓരോ വിവാദങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

വ്യാജമദ്യരാജാവായ മണിച്ചനില്‍ നിന്നുള്ള ലക്ഷങ്ങളുടെ മാസപ്പടി, പ്രമുഖര്‍പങ്കാളികളായ പെണ്‍വാണിഭകേസുകള്‍ തേച്ചുമായ്‌ക്കല്‍ , സ്‌പിരിറ്റ്‌ മാഫിയകളുടെ പരസ്യമായ വിളയാട്ടം, സഹകരണമാഫിയയ്‌ക്ക്‌ തുടക്കമിട്ട റബ്‌കോയുടെ രംഗപ്രവേശം, വിവാദ കമ്പനിയായ കൊക്കോകോളയെ കേരളത്തില്‍ കുടിയിരുത്തല്‍ , കള്ളപ്പണക്കാരില്‍ നിന്നും പാര്‍ട്ടി സ്ഥാപനങ്ങളിലേക്കും പാര്‍ട്ടി നേതാക്കളിലേക്കുമുള്ള കോടികളുടെ ഒഴുക്ക്‌, ഒരു കോടി രൂപ ചെലവിട്ട്‌ എ കെ ജി സെന്ററില്‍ ആഡിറ്റോറിയം നിര്‍മിച്ചതില്‍ , ഇന്ത്യയിലെ പ്രഥമ പാര്‍ട്ടി ചാനലായ കൈരളിയുടെ ഉദയം, ലാവലിന്‍ കുംഭകോണം ഇതെല്ലാം അരങ്ങേറിയത്‌ നായനാര്‍ മന്ത്രിസഭയുടെ (1996-2001) കാലഘട്ടത്തിലായിരുന്നു. ഇതിലെല്ലാം വില്ലന്‍മാര്‍ `കണ്ണൂര്‍ ഗാങ്‌' ആയിരുന്നു. ഈ കാലഘട്ടത്തില്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ കസേരയില്‍ പിണറായി വിജയന്‍ കൂടി കയറിപ്പറ്റിയതോടെ കണ്ണൂര്‍ ഗാങ്‌ പ്രബലരായി. അഞ്ചുവര്‍ഷം കഴിഞ്ഞുള്ള നിയമസഭാ പൊതു തെരഞ്ഞെടുപ്പില്‍ (2001) ഇടതുഭരണം അധികാരത്തില്‍ തിരിച്ചുവരാത്തവിധം ജനങ്ങളെ ആ മന്ത്രിസഭക്കെതിരെ തിരിച്ചുവിടാന്‍ സൂപ്പര്‍ മുഖ്യമന്ത്രി കസേരയിലിരുന്ന പി ശശിക്ക്‌ കഴിഞ്ഞു. അതേ ശശി, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ കസേരയിലിരുന്ന്‌ കൊണ്ടാണ്‌ കണ്ണൂരിലെ പാര്‍ട്ടിയെ ഓരോ തെരഞ്ഞെടുപ്പിലും തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്‌. സി പി ഐ എം മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ വലിയൊരുവിഭാഗം പ്രതിനിധികള്‍ ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന്‌ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ടിട്ടും പിണറായി വിജയന്‍ അതിന്‌ വഴങ്ങിയില്ല. ആ സമ്മേളനത്തില്‍ ഏറ്റവും കുറച്ച്‌ വോട്ട്‌ മാത്രം വാങ്ങിയവരില്‍ ഒരാള്‍ ശശിയായിരുന്നു.

കേരളത്തിലെ സി പി ഐ എം ബിസിനസ്സ്‌ രാഷ്‌ട്രീയത്തിന്റെ (മൂലധന രാഷ്‌ട്രീയത്തിന്റെ) ഭാഗമായത്‌ ഏറ്റവും ഒടുവിലത്തെ നായനാര്‍ മന്ത്രിസഭയുടെ കാലം മുതലാണ്‌. പാര്‍ട്ടി പിളര്‍ന്ന കാലം മുതല്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുപോകുന്ന കാലം വരെ സി പി ഐ എമ്മിന്റെ ഏറ്റവും വലിയ ഫണ്ട്‌ റൈസര്‍ കെ ആര്‍ ഗൗരിയമ്മയായിരുന്നുവല്ലോ. സുതാര്യമായിരുന്നു ഗൗരിയമ്മയുടെ ഫണ്ട്‌ സമാഹരണം. ഏറെ വീരപരിവേഷം ഉണ്ടായിട്ടും ഗൗരിയമ്മയ്‌ക്ക്‌ ഒരു വ്യവസായിയില്‍ നിന്ന്‌ പരമാവധി സമാഹരിക്കാന്‍ കഴിയുമായിരുന്ന തുക ഏതാനും ആയിരങ്ങള്‍ മാത്രമായിരുന്നു. ഏറിയാല്‍ അമ്പതിനായിരം. എന്നാല്‍ ഇന്ന്‌ ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തിനുപോലും ഇതിന്റെ എത്രയോ ഇരട്ടി അനായാസം സമാഹരിക്കാന്‍ കഴിയും.

പാര്‍ട്ടിയുടെ ചരിത്രത്തില്‍ എണ്‍പതുകള്‍ വരെ ഏറ്റവും വലിയ ഫണ്ട്‌ സമാഹരണം നടന്നത്‌ തിരുവനന്തപുരത്ത്‌ എ കെ ജി സെന്റര്‍ നിര്‍മ്മാണത്തിനായിരുന്നു. എ കെ ജി സെന്റര്‍ നിര്‍മാണത്തിന്‌ തുടക്കത്തില്‍ ചെലവായ 28 ലക്ഷം രൂപയും ജനങ്ങളില്‍ നിന്നു സമാഹരിച്ചതാണ്‌. അതു തീര്‍ത്തും സുതാര്യമായിരുന്നു. എ കെ ജിയുടെ സ്‌മാരകമായി ഒരു പഠനഗവേഷണകേന്ദ്രം ഉയര്‍ത്തുക എന്നത്‌ ജനങ്ങളുടെയ അഭിലാഷമായിരുന്നു. എ കെ ജി സെന്റര്‍ ഉയര്‍ന്നു കഴിഞ്ഞപ്പോഴേക്കും അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിസ്‌മരിച്ചു. പഠനഗവേഷണം എന്നത്‌ സെന്ററിന്റെ അടിത്തട്ടിലെ നിലയില്‍ പത്രമാസികകള്‍ ചുരുട്ടി വെക്കുന്ന പ്രവര്‍ത്തനമായി ഒതുങ്ങി. ഒരു കോടി രൂപ ചെലവിട്ട്‌ എ കെ ജി സെന്ററില്‍ നിര്‍മിച്ച എയര്‍ കണ്ടീഷന്‍ഡ്‌ ആഡിറ്റോറിയം മുതല്‍ ഈ കെട്ടിട സമുച്ചയത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ സംസ്ഥാന കമ്മിറ്റി യോഗം ചേരാന്‍ ഏതാനും മാസം മുമ്പ്‌ നിര്‍മിച്ച എയര്‍ കണ്ടീഷന്‍ഡ്‌ ഹാള്‍ വരെ എ കെ ജിയുടെ സല്‍പ്പേരിന്‌ കളങ്കം ചാര്‍ത്തുകയാണ്‌. ഇനി സംസ്ഥാന സെക്രട്ടറിയുടെയും സെക്രട്ടറിയേറ്റ്‌ അംഗങ്ങളുടെയും മുറികളായിരിക്കും ശീതികരിക്കുക. ഇന്ത്യയില്‍ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിക്കും ഇത്രയേറെ കോടികള്‍ ചെലവിട്ട പാര്‍ട്ടി ആഫീസില്ല.

എറണാകുളത്ത്‌ കലൂരില്‍ പണിത ലെനിന്‍ സെന്റര്‍ , കോണ്‍ക്രീറ്റ്‌ സംസ്‌കാരം പാര്‍ട്ടിയെ ആവേശിച്ചതിന്റെ മറ്റൊരു പ്രതീകമാണ്‌. ലെനിന്‍ സെന്ററിനെ വെല്ലുന്ന കെട്ടിട സമുച്ചയം കളമശ്ശേരിയില്‍ പണിയാന്‍ നീക്കമുണ്ടായെങ്കിലും പൊളിറ്റ്‌ ബ്യൂറോ ഇടപെട്ടു തടഞ്ഞു. ലെനിന്‍ സെന്ററിന്റെ താഴത്തെ നില ഒരു വന്‍കിട വ്യവസായസ്ഥാപനത്തിന്‌ തുടക്കം മുതലെ വാടകക്കു നല്‌കിയിരിക്കുകയാണ്‌. ഇതേ മാതൃകയില്‍ വാടകയിലൂടെ വരുമാനമുണ്ടാക്കാനുള്ള കെട്ടിട സമുച്ചയത്തിനായിരുന്നു കളമേശ്ശരിയില്‍ പദ്ധതി ആസൂത്രണം ചെയ്‌തത്‌. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന പരാതി കണക്കിലെടുത്താണ്‌ അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്ത്‌ കെട്ടിടങ്ങള്‍ നിര്‍മിച്ച്‌ വാടകക്കു നല്‌കുന്ന പ്രവണത പ്രോത്സാഹിപ്പിക്കാനാവില്ലന്ന നിലപാട്‌ സ്വീകരിച്ചത്‌. എന്നാല്‍ ഈ നിരോധനം മൂന്നാറിലെ പാര്‍ട്ടിസ്ഥലം നക്ഷത്രഹോട്ടല്‍ പണിയാന്‍ പാട്ടത്തിനു കൊടുക്കുന്നതില്‍ തടസ്സമായില്ല എന്നതും ശ്രദ്ധേയമാണ്‌. കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളിലെ പാര്‍ട്ടി ആഫീസുകള്‍ എല്ലാം ലക്ഷക്കണക്കിന്‌ രൂപ (ചിലയിടങ്ങളില്‍ അത്‌ കോടിയും) ധൂര്‍ത്തടിച്ചാണ്‌ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ മോടിപ്പിടിപ്പിച്ചത്‌. തൊഴിലാളിവര്‍ഗപാര്‍ട്ടി ആഫീസുകളെക്കുറിച്ചുള്ള സങ്കല്‌പങ്ങളാകെ പൊളിച്ചെഴുതിയതിനു പിന്നില്‍ കണ്ണൂര്‍ ഗാങ്‌' ആണ്‌. അതിന്റെ എക്കാലത്തെയും കൊടിയടയാളമാണ്‌ പുനര്‍നിര്‍മ്മിച്ച എ കെ ജി സെന്റര്‍ .

പാര്‍ട്ടി ആസ്ഥാനങ്ങള്‍ മുന്‍കാലങ്ങളില്‍ നിര്‍മിച്ചിരുന്നത്‌ പാര്‍ട്ടി നേരിട്ടു തന്നെയായിരുന്നു. 28 ലക്ഷം രൂപ മുതല്‍ മുടക്കിയ എ കെ ജി സെന്റര്‍ നിര്‍മിച്ചതു പോലും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നിയോഗിച്ച കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു. പാര്‍ട്ടി പത്രത്തിന്റെ രണ്ടാമത്തെ എഡിഷന്‌ എറണാകുളത്ത്‌ കലൂരില്‍ കെട്ടിടം നിര്‍മിച്ചത്‌ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ സമീപകാലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മിക്കതും മുന്തിയ കണ്‍സ്‌ട്രക്ഷന്‍ കോണ്‍ട്രാക്‌റ്റര്‍മാരാണ്‌ നടത്തുന്നത്‌. തെരുവിലെ ചുമരെഴുത്തുകള്‍ക്ക്‌ കരാര്‍ കൊടുക്കുന്നതുപോലെയും പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഫാഷന്‍ പരേഡും മറ്റും നടത്തുന്ന ഈവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പുകളെ ചുമതലപ്പെടുത്തുന്നതു പോലെയുമാണ്‌ പാര്‍ട്ടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കരാറുകാരെ ഏല്‌പിക്കുന്ന പുതിയ പ്രവണത.

ഹോട്ടലുകളും വന്‍കിട ആശുപത്രികളും നിര്‍മിക്കുന്നതുപോലെയുമാണ്‌ പാര്‍ട്ടി ആസ്ഥാനങ്ങളുടെയും പാര്‍ട്ടി ഗസ്റ്റ്‌ ഹൗസുകളുടെയും നിര്‍മാണം. തിരുവനന്തപുരത്ത്‌ എ കെ ജി സെന്ററിനു അഭിമുഖമായുള്ള കൂറ്റന്‍ താമസകേന്ദ്രം പണിഞ്ഞത്‌ തലസ്ഥാനത്തെ പ്രമുഖ കോണ്‍ട്രാക്‌റ്റ്‌ കമ്പനിയാണ്‌. സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ രണ്ടോ മൂന്നോ പേര്‍ മാത്രം തങ്ങുന്ന ഈ കൂറ്റന്‍ ബഹുനില മന്ദിരത്തിന്റെ നിര്‍മാണത്തിന്‌ ഒരു കോടിയിലേറെ രൂപയാണ്‌ ചെലവിട്ടത്‌. ഇതില്‍ ചില മുറികള്‍ എയര്‍കണ്ടീഷന്‍ഡ്‌ സൗകര്യമുള്ളവയുമാണ്‌.

(കടപ്പാട്: ജനശക്തി)

തച്ചങ്കരി ബാംഗ്ലൂരില്‍ പോയത് എന്തിന്?

കൊച്ചി: തടിയന്റവിട നസീറിനെയും ഷഫാസിനെയും ചോദ്യംചെയ്യാന്‍ ഐജി ടോമിന്‍ തച്ചങ്കരിയെ നിയോഗിച്ചതില്‍ കേരളാ പോലീസില്‍ അമര്‍ഷം. നസീര്‍ മുഖ്യപ്രതിയായ ഭീകരാക്രമണക്കേസുകളില്‍ ഇതുവരെ അന്വേഷണം നടത്തിവന്ന ഉന്നത ഉദ്യോഗസ്ഥരെ മുഴുവന്‍ ഒഴിവാക്കിയാണ്‌ തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചത്‌. ആഭ്യന്തരവകുപ്പിന്റെയും സിപിഎം നേതൃത്വത്തിന്റെയും പ്രത്യേക താല്‍പര്യപ്രകാരമാണ്‌ ടോമിന്‍ തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചത്‌ എന്നാണ്‌ പോലീസ്‌ സേനക്കുള്ളില്‍ ആക്ഷേപമുയരുന്നത്‌. ലഷ്ക്കറെ തൊയ്ബയുടെ ഏജന്റായി കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നസീറിന്‌ അബ്ദുള്‍ നാസര്‍ മദനിയുമായുള്ള ബന്ധം പുറത്തുവരരുതെന്ന്‌ സിപിഎം നേതൃത്വം ആഗ്രഹിക്കുന്നുണ്ട്‌. ഈ ദൗത്യമേല്‍പ്പിച്ചാണ്‌ ടോമിന്‍ തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചതെന്നാണ്‌ വിമര്‍ശനമുയരുന്നത്‌.

അബ്ദുള്‍ നാസര്‍ മദനിയുടെ പേര്‌ പുറത്തുവരുന്നത്‌ ഏറ്റവുമധികം ദോഷമുണ്ടാക്കുന്നത്‌ സിപിഎമ്മിനായിരിക്കും. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ വേദി പങ്കിട്ട മദനിക്ക്‌ ഭീകരബന്ധമുണ്ടെന്ന്‌ വെളിപ്പെടുന്നത്‌ സിപിഎമ്മിന്റെ രാഷ്ട്രീയഭാവിയെ ദോഷകരമായി ബാധിക്കും. ഗുരുതരമായ ഈ പ്രതിസന്ധി ഒഴിവാക്കാനാണ്‌ തങ്ങളുടെ വിശ്വസ്തനായ ഐജി ടോമിന്‍ തച്ചങ്കരിയെതന്നെ ബാംഗ്ലൂരിലേക്കയച്ചതെന്നാണ്‌ ആക്ഷേപം. കളമശ്ശേരി ബസ്കത്തിക്കല്‍ കേസും എറണാകുളം കളക്ടറേറ്റ്‌ സ്ഫോടനവും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തലവനായ ഡിഐജിയെ ബാംഗ്ലൂര്‍ക്ക്‌ പോകുന്നതില്‍നിന്ന്‌ ആഭ്യന്തരവകുപ്പ്‌ വിലക്കിയതായും സൂചനയുണ്ട്‌.

ഈ കേസുകളില്‍ ഇദ്ദേഹം നേരത്തെ മദനിയെയും ഭാര്യ സൂഫിയയെയും ചോദ്യംചെയ്തിരുന്നു. മദനിയുടെ പങ്കിനെക്കുറിച്ച്‌ ചില സൂചനകള്‍ ഇദ്ദേഹത്തിന്‌ കിട്ടിയതായാണ്‌ വിവരം. ഇതുമൂലമാകാം നസീറിനെ ചോദ്യംചെയ്യുന്നതില്‍നിന്ന്‌ ഈ ഡിഐജിയെ ഒഴിവാക്കിയതെന്ന്‌ കരുതുന്നു. കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ്‌ മലയാളികളായ നാല്‌ ലഷ്ക്കറെ ഭീകരര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട എടക്കാട്‌ കേസ്‌ അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥരേയും ബാംഗ്ലൂരിലേക്കയച്ചിട്ടില്ല. ഈ സംഘത്തിലെ ഒരു സിഐ മാത്രമാണ്‌ ബാംഗ്ലൂരിലെത്തിയിട്ടുള്ളത്‌. നസീര്‍ പിടിയിലായതിനെത്തുടര്‍ന്ന്‌ കേസുകള്‍ സംബന്ധിച്ച രേഖകളുമായി ദല്‍ഹിക്കും പിന്നീട്‌ കൊല്‍ക്കത്തക്കും പോയതും ഈ സിഐയായിരുന്നു. രേഖകള്‍ എത്തിക്കുക മാത്രമാണ്‌ ഇദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുള്ള ദൗത്യം.

കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും അതിന്റെ പ്രവര്‍ത്തകനാണെന്നും നസീര്‍ ബാംഗ്ലൂരിലെ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി വിവരമുണ്ട്‌. അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയാണ്‌ ഈ രാഷ്ട്രീയപാര്‍ട്ടിയെന്നും കരുതപ്പെടുന്നു. മദനിയുടെ ഐഎസ്‌എസിലൂടെ മുസ്ലീം തീവ്രവാദത്തിലെത്തിയ നസീര്‍ പിന്നീട്‌ പിഡിപിയുടെ സജീവപ്രവര്‍ത്തകനായി. മദനിയുടെ അംഗരക്ഷകന്‍ എന്ന നിലയിലും നസീര്‍ കുറെക്കാലം പ്രവര്‍ത്തിച്ചതായി വിവരമുണ്ട്‌. മദനിയുടെ ഭാര്യ സൂഫിയ കഴിഞ്ഞ ചെറിയപെരുന്നാളിന്‌ നസീറിന്റെ ഭാര്യക്ക്‌ പെരുന്നാള്‍സമ്മാനം കൈമാറിയ വിവരവും അന്വേഷണസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. നിര്‍ണായകമായ ഈ തെളിവുകളെല്ലാം ലഭിച്ചിട്ടും തുടരന്വേഷണം അസാധ്യമാക്കുന്ന തരത്തിലാണ്‌ ആഭ്യന്തരവകുപ്പും രാഷ്ട്രീയനേതൃത്വവും നിലപാടെടുക്കുന്നത്‌ എന്നും പോലീസ്‌ സേനക്കുള്ളില്‍തന്നെ അഭിപ്രായമുയരുന്നുണ്ട്‌.

അനധികൃത സ്വത്തുസമ്പാദനക്കേസിലും വ്യാജ സിഡി നിര്‍മാണക്കേസിലുമുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്കിരയായ ഐജി ടോമിന്‍ തച്ചങ്കരിയെ പ്രമാദമായ കേസുകളുടെ ചുമതലയേല്‍പ്പിക്കുന്നത്‌ ശരിയല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്‌.

ചൈന അപകടകാരിയായ അയല്‍ക്കാരന്‍

ചൈനയും പാക്കിസ്താനും തമ്മിലുള്ള സൈനിക ബന്ധം ശക്തിപ്പെട്ട് കാണുന്നത് ആശങ്ക ഉളവാക്കുന്നതാണെന്നുള്ള പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ പ്രസ്താവന സമീപകാല സംഭവ വികാസങ്ങള്‍ വിലയിരുത്തുമ്പോള്‍ നിസ്സാരമായി കാണാനാവില്ല. അതിര്‍ത്തിയില്‍ ചൈന സൃഷ്ടിക്കുന്ന അസ്വസ്ഥതയും തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ വിടുന്ന പാക്കിസ്താന്റെ സമീപനവും ഗൌരവമായി കാണേണ്ടതാണ്. ചൈനയുടെ സൈനികശേഷി വിലയിരുത്തി, അതിന്നനുസൃതമായി നമ്മുടെ രാജ്യവും തയ്യാറെടുക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കിയത് ആശ്വാസകരം. "1962 അല്ല, 2009'' എന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ചൈനക്ക് നല്‍കിയ മുന്നറിയിപ്പ്, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായിട്ടാണ്.

അയല്‍ രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ പരമാവധി വിട്ടുവീഴ്ച ചെയ്തുവരുന്നു. മുംബൈ ഭീകരാക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് ശേഷിയില്ലാതിരുന്നിട്ടല്ല. പരമാവധി ക്ഷമിക്കുന്നു. മേഖലയില്‍ സമാധാനവും സൌഹൃദവും സുരക്ഷയും ശക്തിപ്പെടണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇത് ദൌര്‍ബല്യമല്ല.
അതേസമയം, പാക്കിസ്താന് പ്രത്യക്ഷമായും പരോക്ഷമായും സഹായം നല്‍കിയും പ്രോത്സാഹിപ്പിച്ചും ചൈനീസ് നേതൃത്വം കാണിക്കുന്ന കുതന്ത്രം ഇന്ത്യ തിരിച്ചറിയുന്നു. മേഖലയിലെ ഒരു പ്രബല ശക്തിയെന്ന നിലയില്‍ ഇന്ത്യക്ക് ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാറിന്നറിയാം. പാക്കിസ്താന് സൈനികവും അല്ലാത്തതുമായ സഹായം നല്‍കിയും പാക് അധീന കാശ്മീരില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തും ഇന്ത്യക്ക് എതിരെ ഒളിഞ്ഞും തെളിഞ്ഞും ചൈന നടത്തുന്ന നീക്കം പ്രകോപനപരം തന്നെ. പ്രത്യക്ഷത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറാവുകയും രഹസ്യമായി ഇന്ത്യക്ക് എതിരെ പാരപണിയുകയും ചെയ്യുന്ന ചൈനീസ് തന്ത്രം പക്ഷെ, ഇന്ത്യക്ക് മുന്നില്‍ വിലപ്പോവില്ല.

ഇതിന് പുറമെ, ഇന്ത്യയിലെ മാവോയിസ്റുകള്‍ക്ക് ആയുധം നല്‍കുകയും ചെയ്യുന്ന ചൈനീസ് നയം അപലപിക്കപ്പെടണം.
ഇന്ത്യയില്‍ നടത്തിയ ചൈനീസ് കടന്നുകയറ്റം ഇനിയും വിസ്മരിക്കാനാവില്ല. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനോടൊപ്പം "ഇന്ത്യാ - ചൈനാ ഭായ് ഭായ്'' എന്ന് പ്രഖ്യാപിച്ച ചൈനീസ് പ്രധാനമന്ത്രി ചൌ എന്‍ ലായിയെ വിസ്മരിക്കാനാവില്ല, ഒരു ഇന്ത്യക്കാരനും! ഈ പ്രഖ്യാപനത്തിന്റെ മാറ്റൊലിക്കിടയിലാണ് ചൈന ഇന്ത്യയെ കടന്നാക്രമിച്ചത്. 1962-ല്‍ അരുണാചല്‍പ്രദേശില്‍ ചൈന കടന്നുകയറി. പാക്കിസ്താനും ചൈനയും ഇന്ത്യയുമായി അതിരിടുന്ന ജമ്മുവിലെ ലഡാക്കില്‍ അതിക്രമിച്ചു കടന്നു. കാശ്മീരിലാകട്ടെ 43,180 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന കൈവശംവെച്ചുവരികയാണിപ്പോഴും. 90,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി അരുണാചല്‍പ്രദേശില്‍ ചൈന അവകാശപ്പെടുകയും ചെയ്യുന്നു. കമ്മ്യൂണിസത്തിന് വീര്യം കുറഞ്ഞതോടെ, ചൈന കുറേക്കൂടി മിതവാദനയം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചത് തെറ്റി.

ഇന്ത്യാ രാജ്യത്തിനകത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തിറങ്ങുവാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അവകാശത്തെപോലും ചോദ്യം ചെയ്യുമാറ് ചൈനയുടെ ധാര്‍ഷ്ട്യം വളര്‍ന്നു. അരുണാചലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മന്‍മോഹന്‍സിംഗ് എത്തിയതിനെ ചോദ്യംചെയ്ത ചൈനയുടെ നിലപാട് പ്രകോപനപരവും ധിക്കാരവുമാണ്. ഇത് സംബന്ധിച്ച് ഇന്ത്യയുടെ പ്രതിഷേധം നേരിട്ട് അറിയിച്ചുവെങ്കിലും ചൈന നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്ന് പിന്നീട് തെളിഞ്ഞു. ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തെ ചൈന എതിര്‍ത്തു. പക്ഷെ ഇന്ത്യ അവയൊക്കെ അവഗണിച്ച് അരുണാചല്‍ സന്ദര്‍ശനത്തിന് ദലൈലാമക്ക് അവസരം നല്‍കി. ഇതിന്നിടെ, പാക്ക് അധീന കാശ്മീരില്‍ നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത ചൈനയുടെ നിലപാട്, ഇന്ത്യയെ പ്രകോപിപ്പിക്കുക എന്നതുതന്നെ. പാകിസ്താനെ സൈനികമായി വളര്‍ത്തുക എന്ന തന്ത്രവും ചൈന ഇയ്യിടെയായി സ്വീകരിച്ചുകാണുന്നത് ആശങ്കാജനകമാണ്.

ഭീകരവാദികള്‍ അഴിഞ്ഞാടുകയും നുഴഞ്ഞുകയറ്റം വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇക്കാര്യം ഗൌരവമായി കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നത് സ്വാഗതാര്‍ഹംതന്നെ. മാത്രമല്ല, രാഷ്ട്രാന്തരീയ രംഗത്ത് ഇന്ത്യക്ക് എതിരെ പാക്കിസ്താനെ മുന്നില്‍ നിര്‍ത്തിയുള്ള ചൈനയുടെ കളിയും വര്‍ദ്ധിക്കുന്നു. യു.എന്‍ . രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിന് എതിരെ ബദല്‍ നീക്കവുമായി പാക്കിസ്താനെ രംഗത്തിറക്കിയത് ചൈനയാണ്. ഇന്ത്യക്ക് രക്ഷാസമിതി അംഗത്വം ലഭ്യമാകുന്നതോടെ, മേഖലയിലെ ചൈനയുടെ അപ്രമാദിത്യത്തിന് മങ്ങലേല്‍ക്കുമെന്നാണ് അവര്‍ ഭയക്കുന്നത്. രക്ഷാസമിതി വിപുലീകരണം നീണ്ടുപോകുന്നത് ചൈന ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ എതിര്‍പ്പുമൂലമാണ്. രക്ഷാസമിതിയിലെ വന്‍ശക്തികള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ യോജിപ്പ് കണ്ടെത്തുവാന്‍ കഴിയാത്തതുകൊണ്ടാണ്, ഇന്ത്യക്ക് പുറത്തുനില്‍ക്കേണ്ടി വരുന്നത്. 1948-ല്‍ ഐക്യരാഷ്ട്ര സംഘടന നിലവില്‍ വരുമ്പോഴുള്ള ലോക സാഹചര്യം സമൂലം മാറിക്കഴിഞ്ഞു. ഇന്ത്യ ലോക ശക്തികളില്‍ പ്രമുഖ സ്ഥാനത്താണ്. കഴിഞ്ഞ ആഴ്ച അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയും വ്യക്തമാക്കിയത് ഇതുതന്നെ. ലോക പ്രശ്നങ്ങളില്‍ ഇന്ത്യയുടെ നിലപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യയുടെ ശബ്ദത്തിന് കനമുണ്ട്. യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പുറത്തുനിര്‍ത്തി സ്വീകരിക്കുന്ന തീരുമാനത്തിന് വിലയില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

യു.എന്‍ . രക്ഷാസമിതി ഏതാനും വര്‍ഷമായി സ്വീകരിച്ച തീരുമാനത്തില്‍ എത്ര നടപ്പാക്കാനായി? ഇറാഖ് അധിനിവേശത്തിന് അമേരിക്ക ഒരുമ്പെട്ടപ്പോള്‍ , രക്ഷാസമിതിയുടെ സഹകരണം തേടിയോ? ഗാസയിലും വെസ്റ്റ് ബാങ്കിലും ലബനാനിലും ആയിരങ്ങളെ കൊന്നൊടുക്കിയ ഇസ്രായേലിനെ നിലക്കുനിര്‍ത്താന്‍ രക്ഷാസമിതിക്ക് കഴിഞ്ഞുവോ? ശ്രീലങ്കയില്‍ ആയിരക്കണക്കിന് തമിഴ് മക്കളെ ശ്രീലങ്കന്‍സൈന്യം കൊന്നൊടുക്കിയപ്പോള്‍ മൂകസാക്ഷിയാകാനല്ലേ, യു.എന്നിന് കഴിഞ്ഞത്! മ്യാന്‍മറില്‍ വര്‍ഷങ്ങളായി സൈനിക ഭരണകൂടത്തിന്റെ തടവറയില്‍ കഴിയുന്ന ജനാധിപത്യത്തിന്റെ പ്രതീകമായ സൂചിയെ മോചിപ്പിക്കുവാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ഇപ്പോഴും സൈനിക നേതൃത്വത്തിന്റെ പിറകെ ഓടുകയല്ലേ. വന്‍ശക്തി താല്‍പ്പര്യമാണ് രാഷ്ട്രാന്തരീയ രംഗത്ത് നടക്കുന്നത്. യു.എന്‍ . രക്ഷാസമിതിയെ നോക്കുകുത്തിയാക്കി മാറ്റി. യു.എന്‍. രക്ഷാസമിതി ജനാധിപത്യാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കാത്ത കാലത്തോളം തീരുമാനത്തിന് വിലയുണ്ടാകില്ല. യു.എന്‍ . രക്ഷാസമിതിയിലെ വീറ്റോ കുത്തക മറ്റാര്‍ക്കും നല്‍കില്ലെന്ന ശാഠ്യം മുതലാളിത്ത രാജ്യത്തിന് മാത്രമല്ല, കമ്മ്യൂണിസ്റ് രാജ്യമായ ചൈനക്കും! ഇന്ത്യയെയും ജപ്പാനെയും തടയുന്നത് ചൈനയാണ്.

ചൈന ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നത് പൊറുപ്പിച്ചുകൂടാ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി കെ. ഗോപാലപിള്ള അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ ഗൌരവമായി കണക്കിലെടുക്കണം. ഇന്ത്യയിലെ മാവോയിസ്റ് ഭീകരര്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണെന്ന് കെ. ഗോപാലപിള്ള തുറന്ന് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണി മാവോയിസ്റ് ഭീകരര്‍ ആണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രസ്താവിച്ചത്, പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. നേപ്പാളില്‍ മാവോയിസ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി ആയിരുന്ന പ്രചണ്ഡ ആദ്യംതന്നെ ചൈനയോട് കൂറ് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇന്ത്യയിലെ മാവോയിസ്റുകളുടെ കൂറും ചൈനയോടുതന്നെ. മാവോയിസം ചൈനയുടെ ഉല്‍പന്നമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്തായി മാവോയിസ്റ് ആക്രമണം വ്യാപകമായി. 200-ല്‍പരം ജില്ലകളില്‍ ഇവര്‍ സുരക്ഷാ ഭിഷണി ഉയര്‍ത്തുന്നുണ്ട്.

ബീഹാര്‍ , ആന്ധ്ര, ഉത്തരഖണ്ഡം, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാവോയിസ്റ് ഭീകരതയില്‍ നൂറുകണക്കിന് ജീവന്‍ നഷ്ടപ്പെട്ടു. കോടികളുടെ സ്വത്ത് നഷ്ടമായി. സായുധ വിപ്ളവത്തിലൂടെ അധികാരം കയ്യടക്കാനുള്ള മാവോയിസ്റ് നീക്കം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ വിജയിക്കാന്‍ പോകുന്നില്ല. മാവോയിസ്റ് പ്രസ്ഥാനങ്ങള്‍ , വിവിധ സ്വഭാവത്തിലും പേരിലുമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രഹസ്യ താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇവയൊക്കെ ചേര്‍ന്ന് ഏകോപനസമിതിയുണ്ടാക്കി യോജിച്ച നീക്കത്തിലാണത്രെ! ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഭീകരര്‍ , പ്രാദേശികമായി "ഭരണം'' കയ്യാളുന്ന അവസ്ഥയുണ്ട് ഇതൊഴിവാക്കാന്‍ ശക്തമായ നടപടി ആവശ്യമാണ്. മാവോയിസ്റുകള്‍ക്ക് ആയുധം എത്തിക്കുന്നത് ചൈനയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കെ. ഗോപാലപിള്ള തുറന്നു പറഞ്ഞ സാഹചര്യത്തില്‍ , ഇക്കാര്യം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം.

ഇന്ത്യയില്‍ ആഭ്യന്തര കുഴപ്പം സൃഷ്ടിക്കാനുള്ള ചൈനയുടെ നീക്കത്തെ പാക്കിസ്താനെ ചെയ്യുന്നതുപോലെതന്നെ കൈകാര്യം ചെയ്യണം. മുംബൈ ആക്രമണത്തിലും കാര്‍ഗിലിലും കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍പേര്‍ മാവോയിസ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചൈനയുമായി നാം അടുക്കാന്‍ ശ്രമിക്കുന്തോറും അവര്‍ അകലുന്നു. 1962-ലെ സാഹചര്യം വിസ്മരിച്ച് ചൈനീസ് ചങ്ങാത്തം അബദ്ധമാകും. അവര്‍ വിശ്വസിക്കാന്‍ പറ്റുന്ന അയല്‍ക്കാരല്ല. കഴിഞ്ഞവര്‍ഷം മന്‍മോഹന്‍ സിംഗിന്റെ ചൈനാ സന്ദര്‍ശന വേളയില്‍ ഒപ്പുവെച്ച മാര്‍ഗ്ഗരേഖ വിസ്മൃതിയിലായി. ചൈനയുമായി സംയുക്ത സൈനികാഭ്യാസത്തിനുപോലും നാം തയ്യാറായി. അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസത്തിന് എതിരെ പ്രതിഷേധവുമായി രംഗത്തുവന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ പക്ഷെ, ചൈനയുമായുള്ള അഭ്യാസ പ്രകടനത്തെ അനുകൂലിച്ചു. ചൈന നമ്മുടെ ശത്രുപാളയത്തില്‍ നില്‍ക്കുന്ന രാജ്യമായിട്ടും അവരുമായി സൈനികാഭ്യാസത്തിന് ഒരുങ്ങുന്നത് അബദ്ധമായിരിക്കും.
മാവോയിസ്റ്റ് ഭീകരരെ സഹായിക്കുന്ന ചൈനയുടെ നിലപാട് തിരുത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം. നേപ്പാള്‍ , മ്യാന്‍മാര്‍ , ബംഗ്ളാദേശ് വഴിയാണ് ചൈനീസ് ആയുധകടത്ത്. ചൈനയുടെ പേരുപറയാതെ ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം സ്ഥിരീകരിച്ചതാണ്. മാവോയിസ്റുകള്‍ക്ക് സഹായം എത്തുന്നതിന്റെ വേര് പിഴുതെറിയണം. പഞ്ചാബില്‍, ഖലിസ്താന്‍ ഭീകരരെ അമര്‍ച്ചചെയ്ത ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന് മാവോയിസ്റുകള്‍ പ്രശ്നമാകില്ല. ശക്തമായ നടപടിയാണ് ആവശ്യം.

തായ്ലാന്റില്‍ കഴിഞ്ഞമാസം ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രതീക്ഷ കൈവിടുന്നില്ല. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികള്‍ എന്ന നിലയില്‍ ഇന്ത്യക്കും ചൈനക്കും ഉത്തരവാദിത്വം ഉണ്ട്. ഈദൃശ സാമ്പത്തിക വളര്‍ച്ചയില്‍ അസൂയാലുക്കളായ പാശ്ചാത്യ നാടുകള്‍ ഏഷ്യയില്‍ കുഴപ്പം ഉണ്ടാക്കാന്‍ തക്കംപാര്‍ത്ത് നില്‍പ്പുണ്ട്. ലോക സാമ്പത്തിക ശക്തികള്‍ ഏഷ്യയില്‍നിന്നാകുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. അതുകൊണ്ട് തന്നെ ആഭ്യന്തര, വൈദേശിക അസ്വസ്ഥതകള്‍ക്ക് വേണ്ടി സമയം കളയാതെ, സാമ്പത്തിക വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്നതിന്നാണ് പക്വതയോടെ കാര്യങ്ങള്‍ വിലയിരുത്തുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത്. ഒരു യുദ്ധം നമ്മുടെ വളര്‍ച്ചക്ക് സഹായകമല്ല. പതിറ്റാണ്ടുകളോളം നമ്മെ പിറകോട്ട് നയിക്കും. ഏത് ഭീകരര്‍ക്കും രാഷ്ട്രങ്ങള്‍ക്കും തിരിച്ചടി നല്‍കാന്‍ നമുക്ക് കരുത്തുണ്ട് പക്ഷെ, ഉത്തരവാദിത്തം വിസ്മരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തിലൊക്കെ സമാനചിന്ത ചൈനീസ് നേതൃത്വത്തിനും വേണം. വാണിജ്യരംഗത്ത് സഹകരണം അഭംഗുരം തുടരണമെന്ന് പ്രത്യക്ഷത്തില്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍തന്നെ, പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ പിറകോട്ട് പോകുന്നില്ല. ഇത് വിചിത്രമായി തോന്നാം. ചൈനയുടെ ഈ നിലക്കുള്ള വൈരുദ്ധ്യാധിഷ്ഠിതമായ സമീപനം, ഈ അപകടകാരികളായ അയല്‍ക്കാരെക്കുറിച്ച് സൂക്ഷ്മതയോടെ വീക്ഷിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നുണ്ട്.

(കടപ്പാട് : കെ.മൊയ്തീന്‍ കോയ/ചന്ദ്രിക)
വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com