വികലമായ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം (2)
ഡോ. എം.കെ. മുനീര്‍
നന്മയുടെയും തിന്‍മകളോടുള്ള പ്രതിരോധത്തിന്റെയും പക്ഷത്തെയാണ് ഇടതുപക്ഷമെന്ന്‌വിവക്ഷിക്കുന്നതെങ്കില്‍ ഈ നിരീക്ഷണത്തിന്റെ പരിധിയില്‍ മാധ്യമങ്ങളെയുംഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്നും സി.ഐ.എ. ഏജന്റെന്നുംവിശേഷിപ്പിച്ച് ദുര്‍ബലപ്പെടുത്താനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്. ഫാഷിസംപോലുള്ള നശീകരണ പ്രത്യയശാസ്‌ത്രങ്ങളെ വലതുപക്ഷമെന്ന് വായിക്കാം. ഇവിടെ ചിലചോദ്യങ്ങള്‍ ഉയര്‍ന്നുവരാവുന്നതാണ്. മാവോയിസ്റ്റുകള്‍ ഇടതോ വലതോ എന്നതാണ് അതിലൊന്ന്. ബംഗാളിലെ നക്‌സല്‍ബാരി ജില്ലയില്‍ രൂപംകൊണ്ട നക്‌സലൈറ്റുകള്‍ ഇടതുപക്ഷമാണോ?
ചാരുമജൂംദാര്‍ വിഭാവനം ചെയ്‌ത - അഗ്രേറിയന്‍ റെവല്യൂഷന്‍- ഇടതുപക്ഷ വിപ്ലവമായി മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി കാണുന്നുണ്ടോ? അവരും ചൈനാ പക്ഷക്കാരായിരുന്നു. മാവോയിസ്റ്റുകളുമാണ്. നക്‌സലുകള്‍പറയുന്നത് അവര്‍ പ്രോലിറ്റേറിയനുവേണ്ടി നിലകൊള്ളുന്നു എന്നാണ്. നമ്മുടെ അയല്‍രാജ്യമായനേപ്പാളില്‍ അധികാരത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വലതുപക്ഷ നയങ്ങള്‍ നടപ്പിലാക്കാന്‍നിര്‍ബന്ധിതമായതാണ് ഇടതിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പരിഹാസ്യമാക്കുന്ന ഒടുവിലത്തെഉദാഹരണം.
മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി കേഡറുകള്‍ നന്ദിഗ്രാമില്‍ പോലീസിനൊപ്പം ചേര്‍ന്ന് അവിടത്തെ വയലുകളില്‍അടിസ്ഥാനവര്‍ഗ്ഗമായ കര്‍ഷകനെ വെടിവെച്ചുകൊല്ലുകയായിരുന്നു. നാംമനസ്സിലാക്കേണ്ടതെന്താണ്?
കര്‍ഷകനോടൊപ്പം, ആദിവാസിയോടൊപ്പം അവന്റെ ഭൂമിക്കുവേണ്ടിപോരടിക്കുന്ന നക്‌സലുകളോ സ്വന്തം കൃഷിഭൂമിയില്‍ കര്‍ഷകന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുന്നമാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ യഥാര്‍ത്ഥ ഇടതുപക്ഷം? സി.പി.എം. ഇടതാണോ എന്നും ചോദിക്കാം. ബംഗ്ലാദേശില്‍നിന്നും കുടിയേറ്റം നടത്തിയ അഭയാര്‍ത്ഥികളെ സംരക്ഷിക്കേണ്ടത് ഇടതുപക്ഷത്തിന്റെബാദ്ധ്യതയാണെന്ന് സി.പി.എമ്മിന്റെ ബംഗാള്‍ ഘടകം ഒരുകാലത്ത് പറഞ്ഞിരുന്നു. അവരുടെകടന്നുകയറ്റം രാജ്യദ്രോഹത്തിന്റെ പട്ടികയില്‍പ്പെടുത്തേണ്ടതല്ലെന്നും മറിച്ച് മനുഷ്യത്വംനോക്കിപ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അന്ന് ജ്യോതിബസു അടക്കമുള്ള കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞു. എന്നാല്‍ 1977-ല്‍ പശ്ചിമബംഗാളിന്റെ അധികാരം പാര്‍ട്ടിക്ക് കിട്ടിയപ്പോള്‍ ഇതേ ജ്യോതിബസുതന്നെനിലപാട് മാറ്റി. കാടുകള്‍ സംരക്ഷിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ നയമെന്നും അതിനാല്‍അഭയാര്‍ത്ഥികളുടെ കുടിയേറ്റം ഇടത് നയത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതിയോടൊപ്പമാണ് സി.പി.എം. എന്നുവന്നു. തങ്ങള്‍ ഇടതായതിനാല്‍ വനഭൂമിസംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. കാടുവിട്ടു പോകാത്ത അഭയാര്‍ത്ഥികളെ ഒന്നടങ്കം വെടിവെച്ചുകൊല്ലുകയാണ് ഇടതുപക്ഷത്തിന്റെ പേരില്‍ അന്നത്തെ സി.പി.എം. സര്‍ക്കാര്‍ ചെയ്‌തത്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ ഓരോ കാലത്തും അവരുടെ ഇഷ്‌ടത്തിനനുസരിച്ച് ഇടതുപക്ഷത്തെനിര്‍വ്വചിക്കുകയായിരുന്നു എന്നതിന് ഈയൊരു ഉദാഹരണം മതിയാകും. അഭയാര്‍ത്ഥികളെവെടിവെച്ചുവീഴ്‌ത്തിയ അതേ കാട്ടിലാണ് പിന്നീട് സി.പി.എം. പാര്‍ട്ടി പ്രവര്‍ത്തകരെ താമസിപ്പിച്ച്‌ക്യാമ്പ് നടത്തിയത്. അപ്പോള്‍ പരിസ്ഥിതിയുടെ ഇടതുപക്ഷമെന്ന വ്യാഖ്യാനമെല്ലാം വെള്ളത്തിലായി.
ബംഗാളില്‍ നന്ദിഗ്രാമിലും കേരളത്തില്‍ ചെങ്ങറയിലും സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പ്‌വ്യക്തമായതാണ്. ലാല്‍ഗഡിലെ മാവോയിസ്റ്റുകള്‍ ഇടതുപക്ഷമല്ല എന്നാണ് സി.പി.എം. സെക്രട്ടറിപ്രകാശ് കാരാട്ട് ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്. മനുഷ്യരെ കൊല്ലുന്ന ഇടതുപക്ഷമല്ല തങ്ങളെന്ന്‌പ്രകാശ് കാരാട്ട് പറയുമ്പോള്‍ തന്നെയാണ് നന്ദിഗ്രാമിന്റെ കറുത്തചിത്രം നമുക്കുമുമ്പില്‍ തെളിയുന്നത്. ഇടതുപക്ഷമെന്നാല്‍ എന്താണെന്ന് അവര്‍ക്കുതന്നെ നിര്‍ണ്ണയിക്കാനാവാത്ത അവസ്ഥ. നന്ദിഗ്രാമില്‍വികസനം ഇടത് ലേബലിലായപ്പോള്‍ അടിസ്ഥാനവര്‍ഗ്ഗം വലതുപക്ഷമായി. മുതലാളിത്തത്തെ ചുവപ്പ്‌പരവതാനി വിരിച്ച് സ്വീകരിക്കുന്നതും ഇടതുപക്ഷത്തില്‍ എണ്ണപ്പെട്ടു. കാപട്യങ്ങളുടെ ഈ പരമ്പരഇടതുപക്ഷമെന്ന പ്രയോഗത്തെതന്നെ അശ്ലീലമാക്കി. അങ്ങനെയൊരു വാക്കിന്റെ ആവശ്യംതന്നെചോദ്യംചെയ്യപ്പെട്ടു.
പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളില്‍ സമൂഹനന്‍മ എന്നാണ് ഇടതുപക്ഷംകൊണ്ട്‌അര്‍ത്ഥമാക്കേണ്ടത്. എന്നാല്‍ മാര്‍ക്‌സിസ്റ്റ് വിവക്ഷയില്‍ പരിസ്ഥിതി, ദളിത്, ആദിവാസിതുടങ്ങിയവയൊന്നും പരിഗണനയില്‍ വരുന്നില്ല. അതുകൊണ്ടാവാം ചെങ്ങറയില്‍ സി.പി.എം. ആദിവാസികള്‍ക്ക് എതിരായത്. വികസനത്തിന്റെ ഇടതുപക്ഷത്ത് പ്രതിരോധത്തിന്റെ ഇടതുകള്‍ക്ക്‌സാദ്ധ്യത നഷ്‌ടപ്പെടുന്ന കാഴ്‌ചയാണ് കുറേക്കാലമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പ്രത്യയശാസ്‌ത്രത്തിന്റെ പരാജയം എന്ന് ഈ വ്യതിയാനങ്ങളെ ചുരുക്കിപ്പറയാവുന്നതാണ്. മാര്‍ക്‌സിസം കാലത്തെ അതിജീവിക്കുമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.
കമ്മ്യൂണിസം തൊട്ടടുത്ത ഭാവിക്കുവേണ്ടി മാത്രമുള്ള അത്യാവശ്യ മാതൃകയും ചലനാത്മകത്വവും ആണ്. അത് മാനവീയമായ വികാസത്തെ ലക്ഷ്യംവെക്കുന്നതല്ല എന്ന് കാള്‍മാര്‍ക്‌സ് തന്നെ പറഞ്ഞിരിക്കെമാര്‍ക്‌സിസം ശാശ്വതവും കാലഹരണപ്പെടാത്തതുമായ പ്രത്യയശാസ്‌ത്രമാണെന്ന് വാദിക്കുന്നതില്‍അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ അവര്‍ ഇപ്പോള്‍ പറയുന്ന ഇടതുപക്ഷവും ആകാന്‍ ഈകാലഘട്ടത്തില് മാര്‍ക്‌സിസത്തിനാകില്ല എന്നത് സ്വാഭാവികം. മാത്രമല്ല, മാര്‍ക്‌സിസം ഇന്ന്‌പൂര്‍ണ്ണമായും വ്യക്ത്യധിഷ്‌ഠിതമായിരിക്കുന്നു. എന്നാല്‍ കാള്‍ മാര്‍ക്‌സ്, വ്യക്തി അപ്രസക്തനാണെന്നുംസമൂഹമാണ് ചാലകശക്തിയെന്നും വാദിച്ചു.
(Marxism and history: mattperry Palgrave publishers Ltd., Page 42, 43)
തന്റെ തലമുറയിലെ സ്വയം സൃഷ്‌ടിക്കപ്പെട്ട, സ്വയം പര്യാപ്‌തനാണ് എന്ന് വിശ്വസിക്കുന്നസ്വതന്ത്രരായ റോബിന്‍സണ്‍ ക്രൂസോമാരെ മാര്‍ക്‌സ് കണക്കിന് കളിയാക്കിയിരുന്നു. (ദാനിയല്‍ദീഫോ 1719-ല്‍ രചിച്ച റോബിന്‍സണ്‍ ക്രൂസോയെ ഓര്‍ത്തുകൊണ്ട്)
മാര്‍ക്‌സ് Thesis of feuer bach (1845) യില്‍ പറയുന്നു: ``മനുഷ്യ പ്രകൃതം ഓരോ വ്യക്തിയിലുംജന്‍മസിദ്ധമായി അന്തര്‍ലീനമല്ല, മറിച്ച് അത് സമൂഹത്തില്‍ പടര്‍ന്നുകിടക്കുന്നു. അതിനാല്‍വ്യക്തിയുടെ പ്രബുദ്ധത എന്നാല്‍ സാമൂഹ്യബന്ധങ്ങളുടെ സമഷ്‌ടിയാണ്.'?
മാര്‍ക്‌സിന്റെ കുഴപ്പിക്കുന്ന ഒരു വാദമുണ്ട്. ``ചരിത്രം ഒറ്റതിരിഞ്ഞ വ്യക്തികളുടെ സംഗ്രഹം മാത്രംഉള്‍ക്കൊള്ളുന്നതാകുമ്പോള്‍, അത് ദുരാഗ്രഹമാണ്. ഓരോ മനുഷ്യനും അവന്‍ വലുതോ ചെറുതോആകട്ടെ അവന്‍ ചരിത്രത്തെ രൂപപ്പെടുത്തുക മാത്രമല്ല ചരിത്രത്തില്‍ അവന്‍ സ്വയം രൂപപ്പെടുകയുംചെയ്യുന്നുണ്ട്.'?
വ്യക്തികളുടെ പ്രയത്‌നങ്ങളുടെ ആകെത്തുകയാണ് ചരിത്രത്തെ രൂപവല്‍ക്കരിക്കുന്നത്. പക്ഷേ വ്യക്തിഎല്ലാ ശക്തിയും ആര്‍ജ്ജിച്ച് ചരിത്രശക്തി ആണെന്ന് വിശ്വസിക്കാനാകുന്നില്ല. എന്നതാണ്‌മാര്‍ക്‌സിന്റെ പക്ഷം. ചരിത്രത്തില്‍ ചില മുഹൂര്‍ത്തങ്ങളെ നെപ്പോളിയന്‍ 1-ഉം, ബിസ്‌മാര്‍ക്കുംഉയര്‍ത്തിപ്പിടിച്ചു. പക്ഷേ അതേ ചരിത്രംതന്നെ അവരെ വിനയാന്വിതരാക്കി നാണംകെടുത്തി. പലപ്പോഴായി യൂറോപ്പിനെ തന്റെ മുമ്പില്‍വെച്ച് തൂത്തുവാരി കയ്യിലെടുത്ത നെപ്പോളിയനു സെന്റ്‌ഹലീന ദ്വീപില്‍ ജീവിതം തകര്‍ന്ന് പരാജയംപൂകി ഒടുങ്ങേണ്ടിവന്നു. രാജകീയ വ്യക്തികളുടെ ഭാവിയുംനിര്‍ണ്ണയിക്കപ്പെടുന്നത് മറ്റൊരു ജനതയുടെ പ്രവൃത്തിയിലൂടെയാണ്. (Engels. Ludwig Feuer bach. P. 612).
എന്നാല്‍ പിന്നീട് കമ്മ്യൂണിസം വ്യക്തിയില്‍ മാത്രം അധിഷ്‌ഠിതമായി. ലെനിന്‍, സ്റ്റാലിന്‍, മാവോസേതൂങ്, ഫിഡല്‍കാസ്‌ട്രോ തുടങ്ങിയ വ്യക്തികള്‍ക്ക് ചുറ്റും കറങ്ങുന്ന കമ്മ്യൂണിസത്തെചരിത്രത്തില്‍നിന്ന് നമുക്ക് വായിച്ചെടുക്കാനാവും.
ഇന്നത്തെ ഇടതുപക്ഷ ചിന്താധാരക്ക് ഏറ്റിരിക്കുന്ന ഏറ്റവും വലിയ ആഘാതവും വ്യക്ത്യാധിഷ്‌ഠിതമായപ്രതിഷ്‌ഠകളാണ്. അത് ലെനിനിസത്തിലേക്ക് മടങ്ങാത്തതിന്റെ ദോഷമാണെന്നാണ് പ്രകാശ് കാരാട്ട്‌അടക്കം ധരിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിപത്ത് ലെനിന്റെ അള്‍ട്രാ സെന്‍ട്രലിസം (Ultra Centralism) എന്ന ആശയത്തിന്റെ ഉല്‍പ്പന്നമാണ്. ആ അള്‍ട്രാ സെന്‍ട്രലിസത്തെ ലെനിന്റെകാലശേഷം സ്റ്റാലിന്‍ സൗകര്യപൂര്‍വ്വം പാര്‍ട്ടി സെക്രട്ടറിയുടെ സ്വേച്ഛാധിപത്യമാക്കിമാറ്റി. അതാണ്‌ഇന്ന് നമുക്കിടയില്‍ കാണുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും സംഭവിച്ചിരിക്കുന്നത്. റോസാലക്‌സന്‍ബര്‍ഗിന്റെ ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെശബ്‌ദത്തിന് ഇന്ന് വിലയുണ്ടാകുമായിരുന്നു. ലെനിന്റെ ജനാധിപത്യ കേന്ദ്രീകരണത്തെ ആകാലഘട്ടത്തില്തന്നെ ജീവിച്ച റോസാ ലക്‌സന്‍ബര്‍ഗ് എന്ന ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് ചിന്തകശക്തമായി എതിര്‍ത്തിരുന്നു. (ജനശക്തി - ഉമേഷ്‌ബാബു കെ.സി. 2009 ജൂണ്‍ 6-12. ലെനിന്‍, റോസ, വി.എസ്. പേജ്. 19)
1919 ജനുവരി 13-ന് ലെനിന്റെ മരണത്തിനും അഞ്ച് വര്‍ഷം മുമ്പ് ജര്‍മ്മന്‍ വലതുപക്ഷത്താല്‍കൊലചെയ്യപ്പെട്ട റോസോ ലക്‌സന്‍ബര്‍ഗ്, റഷ്യന്‍ പരീക്ഷണത്തെക്കുറിച്ചെഴുതിയ വിമര്‍ശനങ്ങള്‍അതിശയങ്ങളായിരുന്നു. റോസാ ലക്‌സന്‍ബര്‍ഗിന്റെ പല ലേഖനങ്ങളും സോവിയറ്റ് യൂണിയന്റെതകര്‍ച്ചക്കുശേഷം റഷ്യന്‍ ആര്‍ക്കൈവില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു. റഷ്യന്‍ ``സ്റ്റീരിയോടൈപ്പ്'' നേതാക്കന്‍മാര്‍ കമ്മ്യൂണിസത്തെക്കുറിച്ചുള്ള വ്യത്യസ്‌തമായ ചര്‍ച്ച ഉയര്‍ന്നുവരാതിരിക്കാന്‍ പ്രത്യേകംശ്രദ്ധിച്ചു എന്നര്‍ത്ഥം അള്‍ട്രാ സെന്‍ട്രലിസം എന്ന അപകടം തുറന്നുവെച്ച ലെനിനെയാണ്‌സേച്ഛ്വാധിപത്യത്തിന്റെ സിംഹാസനത്തില്‍ കയറാന്‍ സ്റ്റാലിന്‍ അഗ്രദൂതനായിഉപയോഗപ്പെടുത്തിയത്. 1904-ല്‍ ഈ അള്‍ട്രാ സെന്‍ട്രലിസത്തെ ``ഓര്‍ഗനൈസേഷനല്‍ക്വസ്‌റഖിന്‍സ് ഓഫ് റഷ്യന്‍ സോഷ്യല്‍ ഡെമോക്രസി'' എന്ന ലേഖനത്തില്‍ റോസാ ലക്‌സന്‍ബര്‍ഗ്‌ചോദ്യംചെയ്യുന്നുണ്ട്. സോഷ്യല്‍ ഡമോക്രാറ്റിക് സെന്‍ട്രലിസം ഒരിക്കലും ഔദ്യോഗിക പാര്‍ട്ടിനേതൃത്വത്തിനോടുള്ള പാര്‍ട്ടി അംഗത്തിന്റെ യാന്ത്രിക അടിമത്തത്തിന്റെയും അന്ധമായവിധേയത്തത്തിന്റെയും അടിസ്ഥാനത്തിലാകാന്‍ പാടില്ല എന്നവര്‍ വ്യക്തമാക്കി.
ലെനിന്‍ തൊഴിലാളിവര്‍ഗ്ഗപോരാട്ടത്തിന് നേതൃത്വം കൊടുക്കാന്‍ അവര്‍ക്കിടയില്‍നിന്നുതന്നെ ഒരുപ്രമാണി വിഭാഗത്തെ'' മുന്നില്‍ നിര്‍ത്തണമെന്ന് കരുതിയിരുന്നു. ഈ പുതിയ ആശയത്തിന്റെപ്രവര്‍ത്തന രീതിയെ ലക്‌സന്‍ബര്‍ഗ് വിമര്‍ശിച്ചു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ദൗത്യംജനസാമാന്യത്തിനിടയില്‍ വിപ്ലവവാഞ്‌ഛ ഉണ്ടാക്കുകയും അവരില്‍ സോഷ്യലിസ്റ്റ് ചിന്തകത്തിച്ചുവെക്കുകയും ചെയ്യുക എന്നതാണ്. അത് ഉപജാപക മാര്‍ഗ്ഗങ്ങളിലൂടെ സാധ്യമല്ലഎന്നതായിരുന്നു റോസാ ലക്‌സന്‍ബര്‍ഗിന്റെ ആശയം.
ലെനിന്റെ ``അള്‍ട്രാ സെന്‍ട്രലിസത്തെ'' ലക്‌സന്‍ബര്‍ഗ് എതിര്‍ക്കാന്‍ കാരണം. പാര്‍ട്ടിയും ജനങ്ങളുംനോക്കുകുത്തിയായി മാറുകയും ``സെന്‍ട്രല്‍ കമ്മിറ്റി'' മാത്രം ചിന്തിക്കുകയും ചെയ്യുന്നഅവസ്ഥയുണ്ടാകുമെന്ന് വിശ്വസിച്ചതുകൊണ്ടാണ്. ലെനിന്റെ അദ്ധ്വാനവര്‍ഗ്ഗത്തെക്കുറിച്ചുള്ളസുദൃഢമായ പുച്ഛം - അവരുടെ അയത്‌നലളിതമായ വികാസത്തിലും ആത്മപ്രചോദിതത്വത്തിലുമുള്ളഅവിശ്വാസം എന്നിവയെ ലക്‌സന്‍ബര്‍ഗ് അതി നിശിതമായി വിമര്‍ശിച്ചിരുന്നു. (തീര്‍ന്നില്ല)
-ചന്ദ്രിക ദിനപത്രം
No comments:
Post a Comment