Saturday, December 5, 2009

കാനത്തെ കണ്ടെത്താന്‍

കാനത്തെ കണ്ടെത്താന്‍

കുരുമുളകെന്ന കറുത്ത പൊന്നിന്‍റെ നാടെന്നു ലോകമെങ്ങും
പുകഴ്പെറ്റ തെക്കുംകൂര്‍ രാജ്യത്തിന്‍റെ മദ്ധ്യഭാഗത്തു സ്ഥിതി
ചെയ്തിരുന്ന വളക്കൂറുള്ള മണ്ണിന്‍റെ കരയായിരുന്നു കാനം.

ഇപ്പോഴത്തെ കോട്ടയം ജില്ലയില്‍ മദ്ധ്യഭാഗത്തായി ചങ്ങനാശ്ശേരി
താലൂക്കില്‍ വാഴൂര്‍ വില്ലേജിലെ കങ്ങഴമുറിയിലെ ഒരു കരയാണ്
കാനം എന്ന കൊച്ചുഗ്രാമം.കെ.കെ റോഡ് എന്നറിയപ്പെട്ടിരുന്ന
പഴയ കോട്ടയം-കുമളി (ഇപ്പോള്‍ എന്‍.എച്ച് 220 കൊല്ലം-കോട്ടയം
-തേനി റോഡ്)റോഡും ചങ്ങനാശ്ശേരി-വാഴൂര്‍ റോഡും ഒന്നു
ചേരുന്ന പുളിക്കല്‍ കവല(പഴയകാലത്തെ പതിനാലാം മൈല്‍)ക്കു
തെക്കുകിഴക്കായി ഈ ഗ്രാമം നിലകൊള്ളുന്നു.കൊച്ചിയില്‍ നിന്നു
കോട്ടയത്തും തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരിയിലും ട്രയിനില്‍
എത്തിയാല്‍,കൊല്ലത്തുനിന്നും കാറിലോ ബസ്സിലോ ചങ്ങനാശ്ശേരിയില്‍
എത്തിയാല്‍ റോഡുമാര്‍ഗ്ഗം 25 കിലോമീറ്റര്‍ സഞ്ചരിച്ചു കാനത്തില്‍
എത്താം.കെ.കെ.റോഡിലെ പതിനാലാം മൈല്‍,കൊടുങ്ങൂര്‍ എന്നിവിടെ
നിന്നും ചങ്ങനാശ്ശേരി വാഴൂര്‍ റോഡിലെ കാഞ്ഞിരപ്പാറ നിന്നും പുനലൂര്‍
വഴൂര്‍ റൂട്ടില്‍ ചാമമ്പതാലില്‍ നിന്നും കാനത്തിലെത്താം.വാഴൂര്‍ ഗവ്,പ്രസ്സില്‍
നിന്നും കങ്ങഴ ഹോസ്പിറ്റലില്‍ നിന്നും വളരെ അടുത്താണ് കാനം.

കെ.കെ .റോഡില്‍ പതിനഞ്ചാം മൈല്‍ കഴിഞ്ഞുള്ള ഇളപ്പുങ്കല്‍(പണ്ട് അത്താണി
ഉണ്ടായിരുന്ന സ്ഥലം)-കാപ്പുകാട്-കാനം റോഡില്‍ മുളയ്ക്കകുന്നു മുതല്‍ തെക്കോട്ട്
കാഞ്ഞിരപ്പാറ-ചാകോമ്പതാല്‍ റോഡുവരെ കാനം ആണ്.തെക്കുഭാഗത്ത് എരുമ
ത്തലയും പാതിപ്പലവും.പടിഞ്ഞാറ്‌ വാഴൂര്‍-ചങ്ങനാശ്ശേരി റോഡ്.കാനം വഴിയുണ്ടായിരുന്ന
പുരാതന പൊന്‍കുന്നം-കുതിരവട്ടം-ചെട്ടിയാര-ഡാണാവുങ്കല്‍-കാഞ്ഞിരപ്പാറ
ചങ്ങനാശ്ശേരി നടപ്പാതയില്‍ ചെട്ടിയാരകുന്നു മുതല്‍ കാനം തുടങ്ങുന്നു.

85 വര്‍ഷം പഴക്കമുള്ള, തോട്ടാപ്പറമ്പില്‍ കുഞ്ഞൂട്ടിമാപ്പിള പണിയിച്ച മാളിക വീട്,
പായിക്കാട്, ലോകമെമ്പാടു നിന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ദ് ഗ്രേറ്റ് മലബാര്‍
എസ്കേപ് ആണ്.

No comments:

വര്‍ത്തമാനകാലത്ത്‌ സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക്‌ അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്‌.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com