കാനത്തെ കണ്ടെത്താന്‍
കുരുമുളകെന്ന കറുത്ത പൊന്നിന്‍റെ നാടെന്നു ലോകമെങ്ങും
പുകഴ്പെറ്റ തെക്കുംകൂര്‍ രാജ്യത്തിന്‍റെ മദ്ധ്യഭാഗത്തു സ്ഥിതി
ചെയ്തിരുന്ന വളക്കൂറുള്ള മണ്ണിന്‍റെ കരയായിരുന്നു കാനം.
ഇപ്പോഴത്തെ കോട്ടയം ജില്ലയില്‍ മദ്ധ്യഭാഗത്തായി ചങ്ങനാശ്ശേരി
താലൂക്കില്‍ വാഴൂര്‍ വില്ലേജിലെ കങ്ങഴമുറിയിലെ ഒരു കരയാണ്
കാനം എന്ന കൊച്ചുഗ്രാമം.കെ.കെ റോഡ് എന്നറിയപ്പെട്ടിരുന്ന
പഴയ കോട്ടയം-കുമളി (ഇപ്പോള്‍ എന്‍.എച്ച് 220 കൊല്ലം-കോട്ടയം
-തേനി റോഡ്)റോഡും ചങ്ങനാശ്ശേരി-വാഴൂര്‍ റോഡും ഒന്നു
ചേരുന്ന പുളിക്കല്‍ കവല(പഴയകാലത്തെ പതിനാലാം മൈല്‍)ക്കു
തെക്കുകിഴക്കായി ഈ ഗ്രാമം നിലകൊള്ളുന്നു.കൊച്ചിയില്‍ നിന്നു
കോട്ടയത്തും തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരിയിലും ട്രയിനില്‍
എത്തിയാല്‍,കൊല്ലത്തുനിന്നും കാറിലോ ബസ്സിലോ ചങ്ങനാശ്ശേരിയില്‍
എത്തിയാല്‍ റോഡുമാര്‍ഗ്ഗം 25 കിലോമീറ്റര്‍ സഞ്ചരിച്ചു കാനത്തില്‍
എത്താം.കെ.കെ.റോഡിലെ പതിനാലാം മൈല്‍,കൊടുങ്ങൂര്‍ എന്നിവിടെ
നിന്നും ചങ്ങനാശ്ശേരി വാഴൂര്‍ റോഡിലെ കാഞ്ഞിരപ്പാറ നിന്നും പുനലൂര്‍
വഴൂര്‍ റൂട്ടില്‍ ചാമമ്പതാലില്‍ നിന്നും കാനത്തിലെത്താം.വാഴൂര്‍ ഗവ്,പ്രസ്സില്‍
നിന്നും കങ്ങഴ ഹോസ്പിറ്റലില്‍ നിന്നും വളരെ അടുത്താണ് കാനം.
കെ.കെ .റോഡില്‍ പതിനഞ്ചാം മൈല്‍ കഴിഞ്ഞുള്ള ഇളപ്പുങ്കല്‍(പണ്ട് അത്താണി
ഉണ്ടായിരുന്ന സ്ഥലം)-കാപ്പുകാട്-കാനം റോഡില്‍ മുളയ്ക്കകുന്നു മുതല്‍ തെക്കോട്ട്
കാഞ്ഞിരപ്പാറ-ചാകോമ്പതാല്‍ റോഡുവരെ കാനം ആണ്.തെക്കുഭാഗത്ത് എരുമ
ത്തലയും പാതിപ്പലവും.പടിഞ്ഞാറ് വാഴൂര്‍-ചങ്ങനാശ്ശേരി റോഡ്.കാനം വഴിയുണ്ടായിരുന്ന
പുരാതന പൊന്‍കുന്നം-കുതിരവട്ടം-ചെട്ടിയാര-ഡാണാവുങ്കല്‍-കാഞ്ഞിരപ്പാറ
ചങ്ങനാശ്ശേരി നടപ്പാതയില്‍ ചെട്ടിയാരകുന്നു മുതല്‍ കാനം തുടങ്ങുന്നു.
85 വര്‍ഷം പഴക്കമുള്ള, തോട്ടാപ്പറമ്പില്‍ കുഞ്ഞൂട്ടിമാപ്പിള പണിയിച്ച മാളിക വീട്,
പായിക്കാട്, ലോകമെമ്പാടു നിന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ദ് ഗ്രേറ്റ് മലബാര്‍
എസ്കേപ് ആണ്.
Showing posts with label കാനം. Show all posts
Showing posts with label കാനം. Show all posts
Saturday, December 5, 2009
കാനം ദേശത്തിന്‍റെ കഥ
കാനം ദേശത്തിന്‍റെ കഥ
മലയാള ജനപ്രിയ സാഹിത്യത്തിനു പൈങ്കിളിക്കഥ
എന്ന പേരു വീഴാന്‍ കാരണം ദീപിക വാരാന്ത്യപ്പതിപ്പുകളില്‍
അച്ചടിച്ചു വന്നിരുന്ന മുട്ടത്തു വര്‍ക്കിയുടെ "പാടാത്ത പൈങ്കിളി"
എന്ന നീണ്ട കഥയാണ്.എന്നാല്‍ അത്തരം ഒരു സാഹിത്യപ്രസ്ഥാനം
ആദ്യം തുടങ്ങിയത് മലയാളമനോരമ ആഴ്ചപ്പതിപ്പുകളിലെ തുടരന്‍
കഥകളിലൂടെ കാനം ദേശക്കാരനായ ഈ.ജെ.ഫിലിപ്പ് ആയിരുന്നു.
ജീവിതം ആരംഭിക്കുന്നു(1955),ഈ അരയേക്കര്‍ നിന്‍റേതാണ്,
പമ്പാനദി പാഞ്ഞൊഴുകുന്നു, ഭാര്യ,കാട്ടുമങ്ക,ഹൈറേഞ്ച് തുടങ്ങിയ
മനോരമവാരികയിലെ നീണ്ടകഥകളിലൂടെയും ഉദയായുടെ ഭാര്യ,
നീലായുടെ അദ്ധ്യാപിക തുടങ്ങിയ ചലച്ചിത്രങ്ങളുടെ കഥാകൃത്ത്
എന്ന നിലയിലും മനോരാജ്യം എന്ന ജനപ്രിയ വാരികയുടെ സ്ഥാപക
പത്രാധിപര്‍ എന്ന നിലയിലും പേരെടുത്ത കാനം ഈ.ജെ. ഫിലിപ്പിന്‍റെ
പേരിലൂടെ ലോകമെമ്പാടുമുള്ള മലയാളികളിടെ മനസ്സില്‍ ചേക്കേറിയ
സ്ഥലനാമമാണ് കോട്ടയം ജില്ലയിലെ കുഗ്രാമമായ കാനം. അമ്പതുകളിലും
അറുപതുകളിലും കാനം ഈ.ജെയുടെ നീണ്ടകഥവരുന്ന വരുന്ന മനോരമ
വാരിക പുറത്തിറങ്ങുന്ന വെള്ളിയാഴ്ച പുലര്‍ന്നു കിട്ടാന്‍ മലയാള
വായനാലോകം അക്ഷമയോടെ കാത്തിരുന്നിരുന്നു.
ബാഷ്പോദകം എന്ന കവിതാസമാഹാരത്തിലൂടെയാണ് കാനം ഈ.ജെ
എന്ന എഴുത്തുകാരനെ ലോകം കണ്ടത്. കാനം കുട്ടിക്കൃഷ്ണന്‍ എന്ന
പേരില്‍ മുരളി എന്നൊരു കവിതാസമാഹാരം അതിനു മുമ്പു തന്നെ
കൊച്ചുകളപ്പുരയിടത്തില്‍ പാര്‍വത്യകാര്‍ ഗോവിന്ദപിള്ളയുടെ മകന്‍
ടി.കെ. കൃഷ്ണന്‍ നായര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അദ്ദേഹം സാഹിത്യ
സപര്യ തുടര്‍ന്നില്ല. നല്ലൊരു ഇംഗ്ലീഷ് അദ്ധ്യാപകന്‍,അധ്യാപകസംഘടനാ പ്രവര്‍ത്തകന്‍
എന്നീ നിലകളില്‍ അദ്ദേഹം പ്രസിദ്ധനായി.അദ്ദേഹത്തിന്‍റെ സഹോദരി
ചെല്ലമ്മയുടെ പുത്രന്‍ രാജേന്ദ്രന്‍ യുവജനപ്രസ്ഥാനത്തിലൂടെ വളര്‍ന്നു രണ്ടു തവണ
എം.എല്‍ .ഏയും പിന്നീട് റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമായി
കാനം ദേശത്തിന്‍റെ പ്രശസ്തി പരത്തി.അദ്ദേഹത്തിന്‍റെ അനുജന്‍
കാനം വിജയന്‍ പുസ്തകപ്രസിദ്ധീകരണ രംഗത്തും(പ്രഭാത്) അറിയപ്പെട്ടു.
കാമ്പിശ്ശേരിയുടെ ജനയുഗത്തില്‍ തുടക്കം കുറിച്ച് മലയാളത്തിലെ ഒട്ടു മിക്ക
പ്രസിദ്ധീകരണങ്ങളിലും ആരോഗ്യ ബോധവല്‍ക്കരണ ലേഖനങ്ങള്‍ 25 വര്‍ഷക്കാലം
തുടര്‍ച്ചയായി എഴുതി ഈ ബ്ലോഗറും കാനം എന്ന ദേശനാമം മലയാളി
മനസ്സില്‍ അരക്കിട്ടറപ്പിച്ചു.
ആത്മീയ രംഗത്തെ കാനം അച്ചനും വ്യവസായരംഗത്തെ കാനം ലാറ്റക്സും
ട്രാന്‍സ്പോര്‍ട്ട് രംഗത്തെ കാനം മോട്ടോര്‍സും(ദില്ലി) കാനം ദേശത്തിന്‍റെ
യശ്ശസ് ഉയര്‍ത്തി.കര്‍ഷകരുടെ ഇടയില്‍ കാനം വിത്തു തേങ്ങ ഏറെ
പ്രശസ്തമായിരുന്നു.

Friday, November 27, 2009
പുസ്തകപ്രകാശനം-കാനം ദേശത്തിന്‍റെ കഥ

SVPLS,Kanam
പുസ്തകപ്രകാശനം-കാനം ദേശത്തിന്‍റെ കഥ
ഡോ.ചെറുകാപ്പള്ളില്‍ ഗോപിനാഥപിള്ള
ഡോ.കാനം ശങ്കരപ്പിള്ള ഇവര്‍ കൂട്ടായി തയാറാക്കിയ
കാനം എന്ന ദേശത്തിന്‍റെ കഴിഞ്ഞ മുന്നൂറു
വര്‍ഷങ്ങളിലെ വിശദമായ ചരിത്രം പ്രകാശിപ്പിക്കപ്പെടുന്നു.
പ്രകാശകന്‍ ശ്രീകാന്ത് പങ്ങപ്പാട്ട്
ഏറ്റുവാങ്ങുന്നത് അനീഷ് ആനിക്കാട്(മനോരമ)
സാന്നിദ്ധ്യം
കാര്‍ട്ടൂണിസ്റ്റ് നാഥന്‍
എസ്സ്.വാസുദേവന്‍ പിളള
സുനില്‍ പങ്ങപ്പാട്ട്
സ്ഥലം
കാനം അയ്യപ്പക്ഷേത്രത്തിനു സമീപം
തീയതി ഡിസംബര്‍ 3 വൈകിട്ട് 4 മണി
Subscribe to:
Posts (Atom)
വര്‍ത്തമാനകാലത്ത് സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക് അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com