(കു)പ്രസിദ്ധ ചിത്രകാരന്‍ എം .എഫ്.ഹുസൈനെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ഹര്‍ജി ഭാരതതിന്റെ പരമോന്നത നീതിനായ പീഠം തള്ളി.
ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവുമൊക്കെ തകര്‍ന്നു പൊയെന്നാണു ഇടതുപക്ഷ മാധ്യമങ്ങളും , ചില പച്ചപ്പത്രക്കരും അലമുറയിടുന്നത്.ഹുസൈനെ പോലൊരു മഹാനായ
ചിത്രകാരനെ സ്വന്തം നട്ടില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നാണു
ദുബായിലെ പ്രവാസി പത്രപ്രകര്‍ത്തകര്‍ കരയുന്നത്.
വളരെ സഹതാപത്തൊടു കൂടി ഇവര്‍ സംസാരിക്കുന്നതു കാണുമ്പോള്‍ കുറെ
ചോദ്യങ്ങള്‍ മനസ്സില്‍ ഉരുത്തിരിയുകയാണ്.
അതിനു മുന്പ് ഹുസൈന്‍ ചെയത തെറ്റ് എന്താണെന്നറിയാത്തവരായോ,
അറിയാന്‍ ശ്രമിക്കാത്ത മതേതരക്കാരോ ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞോട്ടെ.
ഹൈന്ദവ ദൈവങ്ങളുടേയും ,ഭാരത മാതാവിന്റേയും നഗ്ന ചിത്രങ്ങള്‍ വരച്ചു ഒരു
ജനസമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ , അല്ല ഒരു രാജ്യതിന്റെ വിശ്വാസത്തെ
തന്നെ ലോകതിനു മുന്നില്‍ കരിവാരി തേയ്ച്ച മഹാനാനു നമ്മുടെ ഹുസൈന്‍ .
ഇത് ഒരു കുറ്റമല്ലെന്നും ഒരാളുടെ അഭിപ്രായ സ്വതന്ത്ര്യങ്ങളെ
ഹനിക്കരുതെന്നുമാണ്, മുറവിളി ഉയരുന്നത്.
ഇനി നമുക്ക് ഒരല്പം പിന്നോട്ടു പോകാം .
പ്രവാചകന്‍ നബിയെ പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു കാര്‍ട്ടൂണ്‍ വരച്ച് ഒരു
കാര്‍ട്ടൂണിസ്റ്റിനെ ആരും മറന്നു കാണില്ലെന്നു
വിസ്വസിക്കുന്നു.അദ്ദേഹത്തിനെതിരേയും ആ പ്ത്രമാധ്യമത്തിനെതിരേയും വിശുദ്ധ
ജിഹാദ് പ്രഖ്യാപിച്ചതും , എന്തിനു നമ്മുടെ ജനാധിപത്യ മതേതര
ഭാരതത്തില്‍ നിന്നു തന്നെ അതിനെതിരെ വന്‍ പ്രതിഷേധ
സമരങ്ങള്‍ നടത്തിയതും നാം വിസ്മരിക്കരുത്.
അന്നു ആ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കാന്‍ നാം എന്തേ മറന്നു
പോയി?
അന്നു എന്തേ നമ്മുടെ മതേതര നാവുകള്‍ നിശ്ചലമായി?
ഇതു ചോദിക്കുന്നവനെ വര്‍ഗ്ഗീയ വാദി എന്നു വിളിച്ചു
അക്ഷേപിക്കാന്‍ മാത്രം എന്തേ ആ നാവുകള്‍ ചലിക്കുന്നു?
അതൊക്കെ പോട്ടെ ഹുസൈനിലേക്കു തിരിച്ചു വരാം .
ചിത്രകാരന്‍ എന്ന നിലയില്‍ ഹുസൈന്റെ കഴിവിനെ കുറിച്ച് ആര്‍ക്കും യാതൊരു
സംശയമില്ല. എന്നാല്‍ അതു കൊണ്ട് അദ്ദേഹം ചെയ്ത തെറ്റ്
കുറ്റമല്ലാതവുന്നില്ല.
ഭാരത മാതാവിന്റേയും സരസ്വതി ദേവിയുടെയും നഗ്ന ചിത്രങ്ങല്‍ വരചച
ഹുസൈന്‍ തെറ്റു കാരനല്ലെന്നു പറയുന്നവര്‍ നാളെ ഇയാള്‍ തങ്ങളുടെ അമ്മ
പെങ്ങന്മാരുടെ നഗ്ന ചിത്രം വരചചാലും ഇതു തന്നെ പറയുമോ?
ഉത്തരവും വളരെ ലളിതമാണ്. ഇന്നു കേരളത്തില്‍ വ്യാപകമായിരിക്കുന്ന ബ്ലൂടൂത്ത്
വിദ്വാന്മരെ പൊലെ തന്നെ
സ്വന്തം കാര്യത്തില്‍ പ്രതികരിക്കുകയും ,മറ്റുള്ളവരുടേതാണെങ്കില്‍ സന്തോഷത്തോടെ
കണ്ടു രസിക്കുകയും ചെയ്യും .
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹുസൈന്‍ തെറ്റുകാരനല്ലെങ്കില്‍ നമ്മുടെ
നാട്ടിലെ സെക്സ് റാക്കറ്റും തെറ്റുകാരല്ലെന്നു
വാദിച്ചാല്‍ അത്ഭുതപ്പെടനില്ല.
ചുരുക്കി പറഞ്ഞാല്‍ ഇതരക്കരാണ്, ഇപ്പോള്‍ ഭാരതിതിന്റെ
ജനാധിപത്യത്തിനേയും മതേതരത്തിനേയുമൊക്കെ നിര്‍വചിക്കുന്നത്.
നമോവാഹം !!!
visit http://rashtreeyamonline.blogspot.com/
Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts
Saturday, March 27, 2010
Friday, January 15, 2010
ബിഎംഎസ്...ഇത് വേണമായിരുന്നോ?
ഇന്ന് കേരളത്തിന്റെ ദേശീയോത്സവമായി മാറിയിരിക്കുകയാണ് ഹര്‍ത്താല്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ എന്ന കലാപരിപാടിയിലേക്ക് ബിഎംഎസിന്റെ വകയായും ഒന്ന് വന്ന് ചേര്‍ന്നിരിക്കുന്നു. ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണെങ്കിലും ജനതയെ ബുദ്ധിമുട്ടിക്കുക എന്നതിനോട് ഒട്ടുമേ യോജിക്കുക സാധ്യമല്ല. ബിഎംഎസ് പോലൊരു സംഘടനയ്ക്ക് പ്രതിഷേധത്തിനു മറ്റു നിരവധി മാര്‍ഗങ്ങള്‍ ആരായാമായിരുന്നു എന്നതാണു സത്യം.
സംസ്ഥാനത്തോ കേന്ദ്രത്തിലോ ഭരണം ഇല്ലെങ്കിലും ബിഎംഎസിനെതിരെ ആരോപണങ്ങള്‍ക്ക് കുറവുണ്ടാകയില്ല എന്നിരിക്കെ, എന്തിനായിരുന്നു ഈ ഹര്‍ത്താല്‍? വിലക്കയറ്റം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അവരെ നോക്കി കൊഞ്ഞനം കുത്തുകയും ബിജെപി സംസ്ഥാനങ്ങളിലെ വിലനിലവാരം വാരിക്കൊടുക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന്റെ മുന്നില്‍ ഹര്‍ത്താല്‍ കൊണ്ട് എന്തു പ്രയോജനം? അത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നല്ലാതെ?
വെറും ട്രേഡ്‌യൂണിയനിസത്തിലേക്ക് ബിഎംഎസ് എത്തിച്ചേരരുതായിരുന്നു. തൊഴിലാളികള്‍ എന്നത് മനുഷ്യസമൂഹത്തിലെ ഒരു അവിഭാജ്യഘടകമാണെന്നും അവര്‍ പ്രത്യേക വര്‍ഗമല്ല എന്നും ഉള്ള മഹത്തായ എകാത്മതാ ദര്‍ശനം പഠിപ്പിച്ച ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ദര്‍ശനങ്ങളില്‍ നിന്നുമുള്ള വ്യതിചലനമായിപ്പോയി അത്. വര്‍ഷത്തില്‍ ബിഎംഎസ് നടത്തിയ ഒന്നാമത്തെ (എന്ന് തോന്നുന്നു) ഹര്‍ത്താലാണ് ഇതെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ച് സംഘടനയുടെ കരുത്തു തെളിയിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട് അടുക്കുന്ന പ്രവൃത്തിയില്‍ ബിഎംഎസ് ഖേദിക്കേണ്ടിയിരിക്കുന്നു.
ഹര്‍ത്താല്‍ ഒരു സമരമാര്‍ഗമാണ്. അതിനു മുന്‍പുള്ള മാര്‍ഗങ്ങള്‍ എല്ലാം അടയുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ട, ഇരുതലമൂര്‍ച്ചയുള്ള മാര്‍ഗം. ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് പങ്കെടുക്കാം എന്നല്ലാതെ ആരേയും തടയാന്‍ ആര്‍ക്കും അവകാശമില്ല. അത് മനുഷ്യാവകാശലംഘനം തന്നെയാണ്. ഏകാത്മതാമാനവദര്‍ശനത്തില്‍ വിശ്വസിക്കുന്ന ബിഎംഎസ് ആ സംസ്കാരത്തില്‍ നിന്നും അകന്ന് ട്രേഡ്‌യൂണിയനിസത്തിലേക്ക് പോകാന്‍ പാടില്ലായിരുന്നു. തങ്ങളുടെ ഹര്‍ത്താലില്‍ എല്ലാവരേയും നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുക എന്നതല്ല, എല്ലാവരും സ്വയമേവ പങ്കെടുക്കുക എന്നതാണ് സംഘടനയുടെ വിജയം. അതായിരുന്നു ഠേംഗ്‌ഡിജി ഉയിര്‍ നല്‍കിയ ബിഎംഎസിന്റെ സംസ്കാരം. എന്നാല്‍ സംഘടന ജനമനസുകളില്‍ നിന്ന് അകന്നേക്കുമോ എന്ന് സംശയിക്കേണ്ട രീതിയിലാണ് ഇത്തരം ഹര്‍ത്താല്‍ നടത്തുന്നതിലൂടെ ബിഎംഎസ് പ്രവര്‍ത്തിക്കുന്നത്.
ഹര്‍ത്താലുകളില്ലാതെയും കാര്യങ്ങള്‍ നടത്തുവാനാകുമെന്ന് തെളിയിച്ചു കാട്ടിയ നരേന്ദ്രമോഡിയുടെ ഉദാഹരണം - വര്‍ഷങ്ങളായി ഒരു ഹര്‍ത്താല്‍ പോലും നടക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത് - ബിഎംഎസ് പഠിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ഭാഗമായി തൊഴിലാളികളെ കാണുകയും തൊഴിലാളികളുടെ ഉയര്‍ച്ചയിലൂടെ സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ ഉന്നതി ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന വൈശിഷ്ട്യമാര്‍ന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ തൊഴിലാളികളെ ഉപകരണാമായി ദര്‍ശിക്കുന്ന പ്രത്യയശാസ്ത്രങ്ങളിലേക്ക് അധഃപതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇനിയെങ്കിലും ഹര്‍ത്താല്‍ പോലുള്ളവ ഒഴിവാക്കി ജനങ്ങള്‍ സ്വയം പങ്കെടുക്കുന്ന സമരമുറകള്‍ സ്വീകരിക്കുക. അല്ലാതെ ഹര്‍ത്താല്‍ കൊണ്ടൊന്നും നമ്മുടെ സര്‍ക്കാര്‍ നന്നാവാന്‍ പോന്നില്ലെന്നേ!

ഈ പോസ്റ്റ് :::അഹങ്കാരം::: എന്ന ബ്ലോഗിലും വായിക്കാം
Labels:
ബിഎംഎസ്,
രാഷ്ട്രീയം,
വാര്‍ത്ത,
ഹര്‍ത്താല്‍
Saturday, December 12, 2009
മദനി വിതച്ചത് കൊയ്യുന്നു

കേരളത്തിലെ സൗഹാര്‍ദ്ദപരമായ സാമൂഹികാന്തരീക്ഷത്തില്‍ തീവ്രവിചാരത്തിന്റെ വിത്തുകളെറിഞ്ഞ അബ്ദുള്‍നാസര്‍ മഅ്ദനി ഇപ്പോള്‍ വിതച്ചത് കൊയ്യുകയാണ്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മദനിയുടെ ഭാര്യ സൂഫിയ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടത് സ്വന്തം ദുഷ്കര്‍മ്മത്തിന്റെ അനന്തരഫലമാണ്. സ്വതവേ സമാധാന പ്രിയരും ശാന്തരുമായ കേരള മുസ്ലിംകളില്‍ ചെറിയൊരു വിഭാഗത്തിന്റെ മനസ്സില്‍ വിധ്വംസക വികാരങ്ങളുയര്‍ത്തിക്കൊണ്ടായിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തില്‍ മഅ്ദനിയുടെ രംഗപ്രവേശം. വിഷത്തീ പടരുന്ന വാക്കുകളും സംഘര്‍ഷം വിതയ്ക്കുന്ന വഴികളും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ മഅ്ദനിക്ക് ചില ചെറുപ്പക്കാര്‍ക്കിടയില്‍ ആരാധ്യനാകാന്‍ സാധിച്ചു. ഒരിക്കലും മുസ്ലിം സമൂഹം പീഡനാവസ്ഥയോ പിന്നാക്കാവസ്ഥയോ നേരിടാത്ത കേരളത്തില്‍ മഅ്ദനിയുടെ തീവ്രവാദം ഏറെയൊന്നും വേരോടിയില്ലെങ്കിലും പൊതുവെയുള്ള സാമൂഹ്യാവസ്ഥയെ അത് ഭംഗമേല്‍പ്പിച്ചു. മുസ്ലിം സമുദായത്തിന്റെ ദയനീയതയും ആശങ്കയും ആകുലതയും നിറച്ച വാക്കുകളില്‍ മഅ്ദനി വേദികളില്‍ കത്തിയാളി.
തുടക്കം മുതല്‍ ഇടതുപക്ഷ രാഷ്ട്രീയത്തോട് ചായ്‌വും തുണയും നല്‍കിക്കൊണ്ടായിരുന്നു മഅ്ദനിയുടെ രാഷ്ട്രീയ മോഹങ്ങളുടെ പിച്ചവെയ്പ്. കോണ്‍ഗ്രസിനോടും മുസ്ലിം ലീഗിനോടും പകനിറഞ്ഞ മനസ്സോടെയായിരുന്നു മഅ്ദനി എന്നും നിലപാട് എടുത്തത്. മുസ്ലിംകളുടെ ആശങ്കകളേക്കാള്‍ മഅ്ദനിയെ നയിച്ചത് മുസ്ലിം രാഷ്ട്രീയത്തിന്റെ പതാകയായിരുന്നു. മുസ്ലിം ലീഗിന്റെ ഇടം കയ്യേറി സ്വന്തം സിംഹാസനം സ്ഥാപിക്കാന്‍ മഅ്ദനി കച്ചകെട്ടിയിറങ്ങി. ബാബരി മസ്ജിദിന്റെ തകര്‍ച്ച മഅ്ദനിയുടെ തീവ്രവാദ രാഷ്ട്രീയത്തിന് ലഭിച്ച സുവര്‍ണാവസരമായിരുന്നു. നാടെങ്ങും മുസ്ലിം മനസ്സുകള്‍ വ്രണിതരായ ആ ദു:ഖകരമായ സാഹചര്യത്തില്‍ മഅ്ദനിയുടെ വിധ്വംസക രാഷ്ട്രീയം ചാകര കൊയ്തു. വികാരസാന്ദ്രമായ മനസ്സുകളില്‍ വെടിമരുന്നും പിന്നാലെ തീപ്പൊരിയും പടര്‍ത്തി മഅ്ദനി മുസ്ലിം മനസ്സുകളെ വിഭജിച്ചു.
വിവിധ വിചാര ധാരകളില്‍പ്പെട്ട മുസ്ലിം സംഘടനകള്‍ തന്നെയായിരുന്നു ആദ്യകാലത്ത് മഅ്ദനിയുടെ വാക്കുകളുടെയും വഴികളുടെയും ആപത്തിനെ സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. മഅ്ദനിയുടെ മുസ്ലിം ലീഗ് വിരുദ്ധ രാഷ്ട്രീയം നന്നായി ബോധിച്ച സി പി എം അദ്ദേഹത്തെ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും തുണയേകുകയും ചെയ്തു. മഅ്ദനി മതപ്രസംഗശൈലിയില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതിനിടയിലായിരുന്നു ഗുരുവായൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ്. ഐ എസ് എസ് എന്ന തന്റെ സൈനിക സ്വഭാവമുള്ള സംഘടനയെ ഇതിനിടയില്‍ പി ഡി പിയായി മഅ്ദനി പരിവര്‍ത്തിപ്പിച്ചിരുന്നു. പി ഡി പിയുടെ രംഗപ്രവേശത്തിലൂടെ ഗുരുവായൂരിലെ മുസ്ലിം വോട്ടുകളില്‍ ആപ്പിറക്കി മഅ്ദനി എല്‍ ഡി എഫിനെ സഹായിച്ചു. തുടര്‍ന്നുണ്ടായ ഒറ്റപ്പാലം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പരോക്ഷസഹായം പ്രത്യേക പിന്തുണയായി മാറി.
സി പി എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടി നേതാക്കളും മഅ്ദനിയും ഒറ്റപ്പാലത്ത് ഉടനീളം വേദിപങ്കിട്ടു. ആയിടെ മഅ്ദനിക്കും സുലൈമാന്‍ സേട്ടുവിനും വിശുദ്ധിപത്രം നല്‍കി ആദരിക്കുന്ന തരത്തിലുള്ള ഇ എം എസിന്റെ ലേഖനം ഏറെ വിവാദമുണ്ടാക്കിയിരുന്നു. മഅ്ദനിയുടെ ഇടതുപക്ഷ തുണയ്ക്ക് ചെറിയൊരു ഇടവേളയുണ്ടായത് അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ ജയില്‍വാസവുമായിരുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ ജയിലിലായിരുന്നു. പി ഡി പി അന്ന് ഇടതുമുന്നണിക്ക് നല്‍കിയ പിന്തുണ തീവ്രവാദ രാഷ്ട്രീയ വ്യാപനത്തിനുള്ള സപ്പോര്‍ട്ടായി മാറുകയായിരുന്നു. ജയില്‍ മോചനത്തോടെ മഅ്ദനിക്ക് വിശുദ്ധവും ധീരവുമായ പരിവേഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തിയത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി.
(കടപ്പാട്:പി.മുഹമ്മദലി/വീക്ഷണം)
Sunday, December 6, 2009
തച്ചങ്കരി ബാംഗ്ലൂരില്‍ പോയത് എന്തിന്?
കൊച്ചി: തടിയന്റവിട നസീറിനെയും ഷഫാസിനെയും ചോദ്യംചെയ്യാന്‍ ഐജി ടോമിന്‍ തച്ചങ്കരിയെ നിയോഗിച്ചതില്‍ കേരളാ പോലീസില്‍ അമര്‍ഷം. നസീര്‍ മുഖ്യപ്രതിയായ ഭീകരാക്രമണക്കേസുകളില്‍ ഇതുവരെ അന്വേഷണം നടത്തിവന്ന ഉന്നത ഉദ്യോഗസ്ഥരെ മുഴുവന്‍ ഒഴിവാക്കിയാണ് തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചത്. ആഭ്യന്തരവകുപ്പിന്റെയും സിപിഎം നേതൃത്വത്തിന്റെയും പ്രത്യേക താല്‍പര്യപ്രകാരമാണ് ടോമിന്‍ തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചത് എന്നാണ് പോലീസ് സേനക്കുള്ളില്‍ ആക്ഷേപമുയരുന്നത്. ലഷ്ക്കറെ തൊയ്ബയുടെ ഏജന്റായി കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നസീറിന് അബ്ദുള്‍ നാസര്‍ മദനിയുമായുള്ള ബന്ധം പുറത്തുവരരുതെന്ന് സിപിഎം നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. ഈ ദൗത്യമേല്‍പ്പിച്ചാണ് ടോമിന്‍ തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചതെന്നാണ് വിമര്‍ശനമുയരുന്നത്.
അബ്ദുള്‍ നാസര്‍ മദനിയുടെ പേര് പുറത്തുവരുന്നത് ഏറ്റവുമധികം ദോഷമുണ്ടാക്കുന്നത് സിപിഎമ്മിനായിരിക്കും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് വേദി പങ്കിട്ട മദനിക്ക് ഭീകരബന്ധമുണ്ടെന്ന് വെളിപ്പെടുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയഭാവിയെ ദോഷകരമായി ബാധിക്കും. ഗുരുതരമായ ഈ പ്രതിസന്ധി ഒഴിവാക്കാനാണ് തങ്ങളുടെ വിശ്വസ്തനായ ഐജി ടോമിന്‍ തച്ചങ്കരിയെതന്നെ ബാംഗ്ലൂരിലേക്കയച്ചതെന്നാണ് ആക്ഷേപം. കളമശ്ശേരി ബസ്കത്തിക്കല്‍ കേസും എറണാകുളം കളക്ടറേറ്റ് സ്ഫോടനവും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തലവനായ ഡിഐജിയെ ബാംഗ്ലൂര്‍ക്ക് പോകുന്നതില്‍നിന്ന് ആഭ്യന്തരവകുപ്പ് വിലക്കിയതായും സൂചനയുണ്ട്.
ഈ കേസുകളില്‍ ഇദ്ദേഹം നേരത്തെ മദനിയെയും ഭാര്യ സൂഫിയയെയും ചോദ്യംചെയ്തിരുന്നു. മദനിയുടെ പങ്കിനെക്കുറിച്ച് ചില സൂചനകള്‍ ഇദ്ദേഹത്തിന് കിട്ടിയതായാണ് വിവരം. ഇതുമൂലമാകാം നസീറിനെ ചോദ്യംചെയ്യുന്നതില്‍നിന്ന് ഈ ഡിഐജിയെ ഒഴിവാക്കിയതെന്ന് കരുതുന്നു. കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് മലയാളികളായ നാല് ലഷ്ക്കറെ ഭീകരര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട എടക്കാട് കേസ് അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥരേയും ബാംഗ്ലൂരിലേക്കയച്ചിട്ടില്ല. ഈ സംഘത്തിലെ ഒരു സിഐ മാത്രമാണ് ബാംഗ്ലൂരിലെത്തിയിട്ടുള്ളത്. നസീര്‍ പിടിയിലായതിനെത്തുടര്‍ന്ന് കേസുകള്‍ സംബന്ധിച്ച രേഖകളുമായി ദല്‍ഹിക്കും പിന്നീട് കൊല്‍ക്കത്തക്കും പോയതും ഈ സിഐയായിരുന്നു. രേഖകള്‍ എത്തിക്കുക മാത്രമാണ് ഇദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുള്ള ദൗത്യം.
കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും അതിന്റെ പ്രവര്‍ത്തകനാണെന്നും നസീര്‍ ബാംഗ്ലൂരിലെ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി വിവരമുണ്ട്. അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയാണ് ഈ രാഷ്ട്രീയപാര്‍ട്ടിയെന്നും കരുതപ്പെടുന്നു. മദനിയുടെ ഐഎസ്‌എസിലൂടെ മുസ്ലീം തീവ്രവാദത്തിലെത്തിയ നസീര്‍ പിന്നീട് പിഡിപിയുടെ സജീവപ്രവര്‍ത്തകനായി. മദനിയുടെ അംഗരക്ഷകന്‍ എന്ന നിലയിലും നസീര്‍ കുറെക്കാലം പ്രവര്‍ത്തിച്ചതായി വിവരമുണ്ട്. മദനിയുടെ ഭാര്യ സൂഫിയ കഴിഞ്ഞ ചെറിയപെരുന്നാളിന് നസീറിന്റെ ഭാര്യക്ക് പെരുന്നാള്‍സമ്മാനം കൈമാറിയ വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നിര്‍ണായകമായ ഈ തെളിവുകളെല്ലാം ലഭിച്ചിട്ടും തുടരന്വേഷണം അസാധ്യമാക്കുന്ന തരത്തിലാണ് ആഭ്യന്തരവകുപ്പും രാഷ്ട്രീയനേതൃത്വവും നിലപാടെടുക്കുന്നത് എന്നും പോലീസ് സേനക്കുള്ളില്‍തന്നെ അഭിപ്രായമുയരുന്നുണ്ട്.
അനധികൃത സ്വത്തുസമ്പാദനക്കേസിലും വ്യാജ സിഡി നിര്‍മാണക്കേസിലുമുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്കിരയായ ഐജി ടോമിന്‍ തച്ചങ്കരിയെ പ്രമാദമായ കേസുകളുടെ ചുമതലയേല്‍പ്പിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
( പത്രവാര്‍ത്ത )
Saturday, December 5, 2009
മൂത്രം കുടിപ്പിക്കുന്ന പോലീസ്
കൊച്ചി: മറയൂരില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ ലോക്കപ്പില്‍ മൂത്രം കുടിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കാന്‍ നീക്കം. സിപിഎം നേതൃത്വമാണ് ഈ നീക്കത്തിന് പിന്നില്‍. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വരുത്താനാണ് ശ്രമം. അതേസമയം മറയൂരില്‍ സിപിഎം-എന്‍ഡിഎഫ് സഖ്യം പോലീസിന്റെ ഒത്താശയോടെ നരവേട്ട തുടരുകയാണ്. ആര്‍എസ്‌എസ് ദേവികുളം താലൂക്ക് കാര്യവാഹ് കോവില്‍ക്കടവ് പുത്തന്‍മഠം സുധാകരന്റെ സഹോദരന്‍ ബിജു(34)വിനെയാണ് പോലീസ് ലോക്കപ്പില്‍ മൂത്രം കുടിപ്പിച്ചത്. പ്രദേശത്ത് 'റഫീഖ്' എന്ന മുസ്ലീം യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ നവംബര്‍ 25 ന് കസ്റ്റഡിയിലെടുത്ത ബിജുവിനെ ലോക്കപ്പില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു.
എഎസ്‌ഐ എം.നസിറുദ്ദീന്റെ നേതൃത്വത്തിലായിരുന്നു മൂത്രം കുടിപ്പിക്കല്‍. മര്‍ദ്ദനമേറ്റ് അവശനിലയിലായ ബിജു വെള്ളം ചോദിച്ചപ്പോള്‍ നസിറുദ്ദീന്‍ മിനറല്‍വാട്ടറിന്റെ കുപ്പിയില്‍ മൂത്രമൊഴിച്ച് നല്‍കുകയായിരുന്നു. ഇത് കൈകൊണ്ട് തട്ടിയ ബിജുവിനെ നസിറുദ്ദീന്‍ പോലീസുകാരായ പ്രദീപ്, ജോഷി എന്നിവരുമായി ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ബലമായി മൂത്രം വായില്‍ ഒഴിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഉന്നത പോലീസ് അധികാരികള്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി. മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ബിജു. സംസ്ഥാന സര്‍ക്കാര്‍ ജനമൈത്രി പോലീസ് പദ്ധതി നടപ്പിലാക്കുന്നതിടെയാണ് കേരളാ പോലീസിനാകെ അപമാനകരമായ മൂത്രം കുടിപ്പിക്കല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.
സുധാകരന്റേതുള്‍പ്പെടെ പ്രദേശത്തെ പന്ത്രണ്ടോളം ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ എന്‍ഡിഎഫ്-സിപിഎം അക്രമിസംഘം തകര്‍ത്തിട്ടുണ്ട്. ഇരുന്നൂറോളം വരുന്ന അക്രമിസംഘം മാരകായുധങ്ങളുമായി വീട് വളയുമ്പോള്‍ സുധാകരന്റെയും ബിജുവിന്റെയും രണ്ട് സഹോദരിമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുകയായിരുന്നു. വീട് പൂര്‍ണമായും തകര്‍ത്തുകളഞ്ഞു. സ്ഥലം എംഎല്‍എ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് സിപിഎം-എന്‍ഡിഎഫ് അക്രമികള്‍ അഴിഞ്ഞാടിയത്.
മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം കാവല്‍നില്‍ക്കെ ഇരുന്നൂറോളം അക്രമികള്‍ വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയമത്രയും മറയൂരിലെ സിപിഎം ഓഫീസില്‍ എംഎല്‍എ രാജേന്ദ്രന്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. എംഎല്‍എയുടെയും സിപിഎം നേതാക്കളുടെയും നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് നിഷ്ക്രിയത്വം പാലിച്ചത്. 25 ന് രാവിലെ ക്ഷീരസൊസൈറ്റിയില്‍ പാല്‍ കൊടുത്ത് മടങ്ങിവരവെ ബിജുവിനെ ഒരുസംഘം സിപിഎം അക്രമികള്‍ വളഞ്ഞു. പിന്നീട് പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് വൈകിട്ടാണ് പോലീസ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. 25 മുതല്‍ 30 വരെ അഞ്ചുദിവസം ബിജുവിനെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. 30 നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് സംഭവസ്ഥലത്തെത്തിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് തയ്യാറായത്. ബിജുവിനൊപ്പം കസ്റ്റഡിയിലെടുത്ത മൂന്നുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ബിജുവിനെ അവിടെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ല. റഫര്‍ ചെയ്തതനുസരിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ മേലാസകലം ക്രൂരമര്‍ദ്ദനത്തിന്റെ അടയാളങ്ങളുണ്ട്.

Subscribe to:
Posts (Atom)
വര്‍ത്തമാനകാലത്ത് സംഘടിതമായി, നെറികേടുകള്‍ ന്യായീകരിക്കപ്പെടുമ്പോള്‍ , വസ്‌തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ , മനുഷ്യ സമൂഹപുരോഗതിയുടെ വളര്‍ച്ചക്ക് അടയാളമായി മാറിയ ജനാധിപത്യബോധത്തെ കുഴിച്ചുമൂടപ്പെടുകയാണ്.... അതെ, ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.... ഇവിടെ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളും,റിപ്പോര്‍ട്ടുകളും,കമന്റുകളും അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും. ഈ ടീം ബ്ലോഗില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:vasthuthakal@gmail.com