(കു)പ്രസിദ്ധ ചിത്രകാരന്‍ എം .എഫ്.ഹുസൈനെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ഹര്‍ജി ഭാരതതിന്റെ പരമോന്നത നീതിനായ പീഠം തള്ളി.
ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവുമൊക്കെ തകര്‍ന്നു പൊയെന്നാണു ഇടതുപക്ഷ മാധ്യമങ്ങളും , ചില പച്ചപ്പത്രക്കരും അലമുറയിടുന്നത്.ഹുസൈനെ പോലൊരു മഹാനായ
ചിത്രകാരനെ സ്വന്തം നട്ടില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നാണു
ദുബായിലെ പ്രവാസി പത്രപ്രകര്‍ത്തകര്‍ കരയുന്നത്.
വളരെ സഹതാപത്തൊടു കൂടി ഇവര്‍ സംസാരിക്കുന്നതു കാണുമ്പോള്‍ കുറെ
ചോദ്യങ്ങള്‍ മനസ്സില്‍ ഉരുത്തിരിയുകയാണ്.
അതിനു മുന്പ് ഹുസൈന്‍ ചെയത തെറ്റ് എന്താണെന്നറിയാത്തവരായോ,
അറിയാന്‍ ശ്രമിക്കാത്ത മതേതരക്കാരോ ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞോട്ടെ.
ഹൈന്ദവ ദൈവങ്ങളുടേയും ,ഭാരത മാതാവിന്റേയും നഗ്ന ചിത്രങ്ങള്‍ വരച്ചു ഒരു
ജനസമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ , അല്ല ഒരു രാജ്യതിന്റെ വിശ്വാസത്തെ
തന്നെ ലോകതിനു മുന്നില്‍ കരിവാരി തേയ്ച്ച മഹാനാനു നമ്മുടെ ഹുസൈന്‍ .
ഇത് ഒരു കുറ്റമല്ലെന്നും ഒരാളുടെ അഭിപ്രായ സ്വതന്ത്ര്യങ്ങളെ
ഹനിക്കരുതെന്നുമാണ്, മുറവിളി ഉയരുന്നത്.
ഇനി നമുക്ക് ഒരല്പം പിന്നോട്ടു പോകാം .
പ്രവാചകന്‍ നബിയെ പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു കാര്‍ട്ടൂണ്‍ വരച്ച് ഒരു
കാര്‍ട്ടൂണിസ്റ്റിനെ ആരും മറന്നു കാണില്ലെന്നു
വിസ്വസിക്കുന്നു.അദ്ദേഹത്തിനെതിരേയും ആ പ്ത്രമാധ്യമത്തിനെതിരേയും വിശുദ്ധ
ജിഹാദ് പ്രഖ്യാപിച്ചതും , എന്തിനു നമ്മുടെ ജനാധിപത്യ മതേതര
ഭാരതത്തില്‍ നിന്നു തന്നെ അതിനെതിരെ വന്‍ പ്രതിഷേധ
സമരങ്ങള്‍ നടത്തിയതും നാം വിസ്മരിക്കരുത്.
അന്നു ആ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കാന്‍ നാം എന്തേ മറന്നു
പോയി?
അന്നു എന്തേ നമ്മുടെ മതേതര നാവുകള്‍ നിശ്ചലമായി?
ഇതു ചോദിക്കുന്നവനെ വര്‍ഗ്ഗീയ വാദി എന്നു വിളിച്ചു
അക്ഷേപിക്കാന്‍ മാത്രം എന്തേ ആ നാവുകള്‍ ചലിക്കുന്നു?
അതൊക്കെ പോട്ടെ ഹുസൈനിലേക്കു തിരിച്ചു വരാം .
ചിത്രകാരന്‍ എന്ന നിലയില്‍ ഹുസൈന്റെ കഴിവിനെ കുറിച്ച് ആര്‍ക്കും യാതൊരു
സംശയമില്ല. എന്നാല്‍ അതു കൊണ്ട് അദ്ദേഹം ചെയ്ത തെറ്റ്
കുറ്റമല്ലാതവുന്നില്ല.
ഭാരത മാതാവിന്റേയും സരസ്വതി ദേവിയുടെയും നഗ്ന ചിത്രങ്ങല്‍ വരചച
ഹുസൈന്‍ തെറ്റു കാരനല്ലെന്നു പറയുന്നവര്‍ നാളെ ഇയാള്‍ തങ്ങളുടെ അമ്മ
പെങ്ങന്മാരുടെ നഗ്ന ചിത്രം വരചചാലും ഇതു തന്നെ പറയുമോ?
ഉത്തരവും വളരെ ലളിതമാണ്. ഇന്നു കേരളത്തില്‍ വ്യാപകമായിരിക്കുന്ന ബ്ലൂടൂത്ത്
വിദ്വാന്മരെ പൊലെ തന്നെ
സ്വന്തം കാര്യത്തില്‍ പ്രതികരിക്കുകയും ,മറ്റുള്ളവരുടേതാണെങ്കില്‍ സന്തോഷത്തോടെ
കണ്ടു രസിക്കുകയും ചെയ്യും .
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹുസൈന്‍ തെറ്റുകാരനല്ലെങ്കില്‍ നമ്മുടെ
നാട്ടിലെ സെക്സ് റാക്കറ്റും തെറ്റുകാരല്ലെന്നു
വാദിച്ചാല്‍ അത്ഭുതപ്പെടനില്ല.
ചുരുക്കി പറഞ്ഞാല്‍ ഇതരക്കരാണ്, ഇപ്പോള്‍ ഭാരതിതിന്റെ
ജനാധിപത്യത്തിനേയും മതേതരത്തിനേയുമൊക്കെ നിര്‍വചിക്കുന്നത്.
നമോവാഹം !!!
visit http://rashtreeyamonline.blogspot.com/
No comments:
Post a Comment